കോമ്രേഡ് ഓൺലൈൻ ജൂൺ 2020

COMRADE

കോവിഡ്- 19 വെളിപ്പെടുത്തുന്നത് മുതലാളിത്തത്തിന്റെ ആത്മഹത്യാ പ്രവണതയെ : നോം ചോംസ്കി

Interview with - Noam Chomsky

ഓൺലൈൻ പ്രസിദ്ധീകരണമായ 'ദി വയറി'നു വേണ്ടി, ട്രൈകോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിലെ ഫെലോമാരായ ജിപ്സൺ ജോണും പി.എം. ജിതീഷും പ്രശസ്ത ഭാഷാശാസ്ത്ര വിദഗ്ദ്ധനും ആക്റ്റിവിസ്റ്റുമായ നോം ചോംസ്ക്കി (Noam Chomsky) യുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്. സാമ്രാജ്യത്വത്തിനും നവലിബറലിസത്തിനും സൈനിക - വ്യവസായ - മാധ്യമ കൂട്ടുകെട്ടുകളുടെ ജനാധിപത്യ വിരുദ്ധതക്കും എതിരെ നിശിതമായ വിമർശനങ്ങൾ ഉയർത്തുന്ന നോം ചോംസ്ക്കിയുടെ വാക്കുകൾ ആദരവോടും പ്രതീക്ഷയോടും കൂടിയാണ് ലോകം ശ്രദ്ധിക്കാറുള്ളത്. തുടര്‍ന്നു വായിക്കുക


വംശീയ വിരുദ്ധ പ്രക്ഷോഭം വെല്ലുവിളിക്കുന്നത് അമേരിക്കൻ അധികാര വ്യവസ്ഥയെ തന്നെ.

by പി.കെ. വേണുഗോപാലൻ

"എല്ലാ മനുഷ്യരും സമന്മാരായി സൃഷ്ടിക്കപ്പെട്ടവരാണെ"ന്ന വിഖ്യാതമായ നിരീക്ഷണം അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ രണ്ടാം വാചകത്തിന്റെ ഭാഗമാണ്. ഏതാണ്ട് രണ്ടര നൂറ്റാണ്ടു മുമ്പ് (1776 ജൂലൈ 4) അമേരിക്കൻ കോൺഗ്രസ്സ് ഔപചാരികമായി അംഗീകരിച്ച ഈ പ്രഖ്യാപനം അമേരിക്ക ഒരിക്കലും പാലിച്ചില്ലെന്നതാണു വാസ്തവം. പിൽക്കാല ലോക ചരിത്രത്തിൽ ജനാധിപത്യത്തിന്റേയും സമത്വബോധത്തിന്റേയും വികാസത്തിൽ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പങ്കു ചെറുതായിരുന്നില്ല എങ്കിൽ പോലും അമേരിക്കയിൽ ഇപ്പോഴും തുടര്‍ന്നു വായിക്കുക


തൊഴിൽ നിയമ ഭേദഗതികൾ:കൊറോണയുടെ മറവിൽ തൊഴിലവകാശങ്ങളെ നിഷേധിക്കുന്ന ഫാസിസ്റ്റ് നടപടി

by ചാൾസ് ജോർജ്ജ്

കോവിഡ് ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച വിശാഖപട്ടണം എല്‍.ജി. പോളിമേഴ്‌സില്‍ സ്റ്റെയ്റിന്‍ വിഷവാതകം ചോര്‍ന്ന് മെയ് 6-ാം തീയതി വെളുപ്പിന് 12 പരിസരവാസികള്‍ മരിക്കുകയുണ്ടായി. മെയ് 7-ന് വെളുപ്പിന് മഹാരാഷ്ട്രയിലെ ജല്‍ന ഉരുക്കു കമ്പനിയിലെ തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ ജന്മസ്ഥലമായ മധ്യപ്രദേശിലെ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യവേ പാളത്തില്‍ തളര്‍ന്നു കിടന്നുറങ്ങുമ്പോള്‍ ഔറംഗാബാദില്‍ വെച്ച് തീവണ്ടി കയറി മരിച്ച ദാരുണ സംഭവവുമുണ്ടായി. ആ ദിവസം തന്നെയാണ് യു.പി. മുഖ്യമന്ത്രിയുടെ ദൗര്‍ഭാഗ്യകരമായ പ്രഖ്യാപനവുമുണ്ടായത്. തുടര്‍ന്നു വായിക്കുക


ഇന്ത്യൻ സ്വാതന്ത്ര്യസമരവും തൊഴിലാളി വര്‍ഗ്ഗവും

by എം.കെ. തങ്കപ്പൻ

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് നമ്മുടെ രാജ്യത്തെ സംഘടിത ട്രേഡ് യൂണിയന്‍ പ്രസ്ഥാനം രൂപം കൊണ്ടത്. ഇന്‍ഡ്യയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ, മുംബൈയിലെ തുണി മില്‍ തൊഴിലാളികളും പശ്ചിമ ബംഗാളിലെ ചണമില്‍ തൊഴിലാളികളും ആസ്സാമിലെ തേയിലത്തോട്ടം തൊഴിലാളികളുമൊക്കെ കടുത്ത സാമ്രാജ്യത്വ ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരെ സ്വമേധയാ നിരവധി സമര പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. സമരം നയിച്ച നേതാക്കളേയും തൊഴിലാളികളേയും ബ്രിട്ടീഷ് മുതലാളിമാരുടെ ഗുണ്ടകള്‍ കൊന്നു തള്ളി. തുടര്‍ന്നു വായിക്കുക


കോവിഡിന്റെ മറവിൽ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയത് ഭരണഘടനാവിരുദ്ധം

by അഡ്വ. ടി. ബി. മിനി

തൊഴിലും കൂലിയും നഷ്ടപ്പെട്ട തൊഴിലാളികളോട് വീട്ടിൽ അടച്ചിരിക്കുവാൻ ആവശ്യപ്പെടുകയും കുടിയേറ്റ തൊഴിലാളികളടക്കം നിത്യക്കൂലിക്കാരായ തൊഴിലാളികളെ മുഴുവൻ പട്ടിണിയിലേക്കു തള്ളി വിടുകയും തൊഴിലാളി സംഘടനാ നേതാക്കൾ കയ്യും കാലും കെട്ടപ്പെട്ട പോലെ വീടുകളിൽ അടച്ചിരുത്തപ്പെടുകയും ചെയ്തതിനു ശേഷം കോവിഡിന്റെ മറവിൽ, തൊഴിൽ നിയമങ്ങൾ വഴി പരിമിതമായെങ്കിലും തൊഴിലാളികൾക്ക് ലഭ്യമായിരുന്ന തൊഴിലവകാശങ്ങൾ എടുത്തുകളയുന്നതിന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചിരിക്കുകയാണ്. തുടര്‍ന്നു വായിക്കുക


കോവിഡ് മഹാമാരിയും മോഡി ഭരണവും

by പി.സി. ഉണ്ണിച്ചെക്കൻ

വെറും നാലു മണിക്കൂർ സമയം നല്കിയാണ് പ്രധാനമന്ത്രി ഒന്നാമത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഒരു പാതിരാത്രിക്ക് നോട്ടു നിരോധനവും ജി എസ് ടി യും പ്രഖ്യാപിച്ചതു പോലെ മറ്റൊരു മിന്നൽ പ്രഖ്യാപനമാണ് ലോക്ക് ഡൗൺ കാര്യത്തിലും മോഡി നടത്തിയത്. ഒരു പ്രധാന ദൗത്യത്തിനു കരസേനയെ വിടുന്നതിനു പോലും നാലു മണിക്കൂറിലധികം നോട്ടീസ് നല്കും. മുതിർന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ എം ജി ദേവസഹായത്തിന്റെ വാക്കുകളാണിത്. അപ്പോഴാണ് നൂറ്റിമുപ്പത് കോടിയിൽപ്പരം ജനങ്ങളുടെ ജീവിതം അടച്ചുപൂട്ടാൻ വെറും നാലു മണിക്കൂർ നൽകിയത്. തുടര്‍ന്നു വായിക്കുക


ബിജെപിയുടെ "ആത്മനിർഭര ഭാരതം", ''പൂർണ്ണ സ്വരാജി''ൻറെ കേവല നിഷേധം തന്നെ.

by പി.എസ്.രാജഗോപാലൻ

28/5/2020-ൻറെ 'മാതൃഭൂമി' പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ കൊറോണ പാക്കേജിനെക്കുറിച്ച് ബി ജെ പി നേതാവ് എ. എൻ. രാധാകൃഷ്ണന്റെ ഒരു കുറിപ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ രാധാകൃഷ്ണൻ പ്രതിപാദിക്കുന്ന വിതണ്ഡവാദങ്ങളും പത്രത്തിന്റെ ഇതേ പേജിൽത്തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്ന, കൊറോണക്കെതിരെ അശാസ്ത്രീയ നിലപാടുകൾ സ്വീകരിച്ചിരിക്കുന്ന ബ്രസീലടക്കമുള്ള രാജ്യങ്ങളുടെ പ്രവൃത്തികളും എങ്ങിനെ പരസ്പരം ഇഴ ചേരുന്നു എന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. തുടര്‍ന്നു വായിക്കുക


ജനാധിപത്യത്തെ ഭരണകൂടം 'ലോക്ക് ഡൗൺ' ചെയ്യുന്നു. പത്രപ്രവർത്തകരെ സർക്കാർ 'രാജ്യദ്രോഹി'കളും 'കുറ്റവാളി'കളുമാക്കുന്നു.

by രമേശൻ

'മഹാമാരി'യായി പ്രഖ്യാപിക്കപ്പെട്ട കോവിഡ് 19 ന്റെ വ്യാപനം തടയാൻ അടച്ചു പൂട്ടൽ (lock down) അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല എന്ന നിലപാടാണ് ഭരണകൂടങ്ങൾക്ക്. രോഗം ആദ്യം പ്രത്യക്ഷപ്പെട്ട ചൈന മാസങ്ങളോളം നീണ്ടു നിന്ന അടച്ചു പൂട്ടലിലൂടെയാണു രോഗത്തെ നിയന്ത്രണത്തിൽ കൊണ്ടു വന്നത്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ അടച്ചുപൂട്ടലിനു തയ്യാറാവാതിരുന്ന യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലിയും ബ്രിട്ടനും സ്പെയിനും വൻ ശക്തിയായ അമേരിക്കയുമൊക്കെ വലിയ ആൾനാശത്തിന്റെ വിഷമഘട്ടത്തിലൂടെ കടന്നുപോവുകയാണ് ഇപ്പോഴും. തുടര്‍ന്നു വായിക്കുക


കോവിഡിനെ നേരിടാനെന്ന പേരിൽ സുതാര്യമല്ലാത്ത മറ്റൊരു നിധിശേഖരണം.

by റോബിൻസൺ

2020 മാർച്ച് 28 നാണ് ജന സേവനത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക സഹായ നിധി രൂപം കൊണ്ടത്. പി എം കെയേർസ് ഫണ്ട് (PM CARES Fund) എന്നു ചുരുക്കപ്പേര്. (ജനങ്ങളോട് ) കരുതലോ, ശ്രദ്ധയോ, പരിഗണനയോ കാണിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക നിധിയാണിതെന്ന് ഈ ചുരുക്കപ്പേര് കേട്ടാൽ തോന്നും. നിധിയുടെ മുഴുവൻ പേര്, 'അടിയന്തിര സാഹചര്യങ്ങളിൽ പൗരന്മാർക്ക് സഹായവും സമാശ്വാസവും നൽകാൻ വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ നിധി' (Prime Minister's Citizen Assistance and Relief in Emergency Situations Fund) എന്നാണ്. നോവൽ കൊറോണ വൈറസിനെ നേരിടുന്നതിനു വേണ്ടി നാട്ടുകാർ ആവശ്യപ്പെട്ട പ്രകാരമാണ് പുതിയ നിധി സ്വരൂപിക്കുന്നതെന്ന് അറിയിച്ച പ്രധാനമന്ത്രി അതിലേക്കു സംഭാവന നൽകാൻ ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. കോവിഡ് 19 നെതിരെ ഇന്ത്യ നടത്തുന്ന യുദ്ധത്തിന് സാമ്പത്തിക സഹായം നൽകാൻ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവർ മുന്നോട്ടു വന്നിട്ടുണ്ടെന്നും അവരുടെ ആവേശത്തെ മാനിച്ചാണ് പുതിയ നിധി രൂപീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്നു വായിക്കുക


വാർത്തകൾ.

by കോമ്രേഡ് ടീം
  • സ. എം. എം. ഗോപാലന് ആദരാഞ്ജലികൾ.
  • തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്യാനുള്ള നീക്കത്തിനെതിരെ TUCI മെയ് 19-ന് അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചു
  • മെയ് 22 : സംയുക്ത ട്രേഡ് യൂണിയൻ അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചു.
  • കർഷക സംഘടനകളുടെ ദേശീയ പ്രക്ഷോഭം മെയ് 27-ന് നടന്നു.
  • ജൂൺ 4 : ഐക്യദാർഢ്യ ദിനമായി ആചരിച്ചു
വിശദമായ വായനക്ക്