കർഷക പ്രക്ഷോഭവും തൊഴിലാളി കർഷക സഖ്യവും- ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ബദലും സ. എം എസ് ജയകുമാർ ജനറൽ സെക്രട്ടറി, മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ ( റെഡ് ഫ്ലാഗ് ) മാര്ച്ച് 26ന് ഭാരത് ബന്ദോടെ കര്ഷക സമരം നിര്ണ്ണായകമായ ഒരു ഘട്ടത്തില് എത്തിയിരിക്കുകയാണ്. ഡല്ഹിയില് നടക്കുന്ന കര്ഷക സമരം ഭരണവര്ഗ്ഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സമരത്തില് കോടികള് അണിനിരക്കുന്നു എന്നത് മാത്രമല്ല ഭരണാധികാരികളെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില് നിന്നു മാത്രമല്ല ഐക്യരാഷ്ട്ര സഭയില് നിന്നു പോലും സമരത്തിന് പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രാജ്യം ഇന്ന് നേരിടുന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിയുടെ ഭാഗമായിത്തന്നെ കാണേണ്ടതുണ്ട്. കര്ഷകരുടെ സംഘടിത സമരത്തെ അടിച്ചമര്ത്താന് വര്ഗ്ഗീയഫാഷിസ്റ്റ് ശക്തികള് എന്ത് ഹീന മാര്ഗ്ഗങ്ങളും ഉപയോഗിക്കുമെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. ആദ്യം അവര് നുണകളുടെ ബാബേല്ഗോപുരം സൃഷ്ടിക്കുന്ന ഗീബല്സിയന് തന്ത്രം തന്നെയാണ് ഉപയോഗിച്ചത്. സമരത്തെ നയിക്കുന്നത് ഖലിസ്ഥാനികളും ഇടതുപക്ഷ തീവ്രവാദികളുമാണെന്ന് വര്ഗ്ഗീയ ഫാഷിസ്റ്റുകള് പ്
- Get link
- Other Apps