കോമ്രേഡ്ഓണ്‍ലൈന്‍ 2020 മെയ്


ഓർഹാൻ പാമുഖ്- മഹാമാരികളുടെ കഥകൾ നമ്മെ എന്താണു 
പഠിപ്പിക്കുന്നത്
       
ഓർഹാൻ പാമുഖ്


പരിഭാഷ- പി.കെ വേണുഗോപാലന്‍

കഴിഞ്ഞ 4 വർഷമായി ഞാനൊരു ചരിത്ര നോവലിന്റെ രചനയിലാണ്. 1901 ൽ ഒരു പകർച്ചാവ്യാധിയായി പടർന്നു പിടിച്ച മൂന്നാം പ്ലേഗ് ബാധയുടെ പശ്ചാത്തലത്തിൽ ഉള്ളതാണു നോവൽ. ബൂബോണിക് പ്ലേഗിന്റെ ഈ മൂന്നാം പൊട്ടിപ്പുറപ്പെടൽ യൂറോപ്പിൽ കാര്യമായ വിനാശമൊന്നും ഉണ്ടാക്കിയില്ലെങ്കിലും ഏഷ്യയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് അതു കാരണമായി. കഴിഞ്ഞ രണ്ടു മാസമായി, എഴുതിക്കൊണ്ടിരിക്കുന്ന എന്റെ നോവലിന്റെ പ്രമേയത്തെക്കുറിച്ചറിയാവുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും എഡിറ്റർമാരും പത്രലേഖകരുമെല്ലാം മഹാമാരികളെപ്പറ്റിയുള്ള നിരവധി ചോദ്യങ്ങളുമായി എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു.തുടര്‍ന്നു വായിക്കുക

സോഷ്യലിസമാണ് ഭാവി-എം.എസ് ജയകുമാര്‍



സോഷ്യലിസമാണ് ഭാവി 23 മാര്‍ച്ച് 2020

എം.എസ് ജയകുമാര്‍
ജനറല്‍ സെക്രട്ടറി-സി.പി.ഐ(എം.എല്‍)റെഡ് ഫ്ലാഗ്

ലോകം അത്യന്തം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് അതിന്റെ ആഴവും പരപ്പും വർദ്ധമാനമാക്കിക്കൊണ്ട് കൊറോണ (കൊവിഡ് 19 ) എന്ന മഹാമാരി അതിന്റെ സംഹാരതാണ്ഡവം തുടരുന്നത്. കൊറോണയെ എങ്ങനെ നേരിടാനാവുമെന്ന് മുഴുവൻ രാജ്യങ്ങളും അവരുടേതായ രീതിയിൽ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാനവരാശിയുടെ നിലനില്പിനെപ്പോലും ബാധിക്കുന്ന രീതിയിലാണ് രോഗത്തിന്റെ വ്യാപനവും മറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതുപോലെയുള്ള മഹാമാരികളെ നേരിട്ട അനുഭവമുള്ള സർക്കാരുകളും ലോകാരോഗ്യ സംഘടനയും മറ്റും നമുക്ക് ഏറെ ശുഭാപ്തി വിശ്വാസം നൽകുന്നുണ്ട്. ആഗോളവൽക്കരണത്തിന്റെ ഈ ഘട്ടത്തിൽ ഏറ്റവും ദരിദ്ര രാജ്യങ്ങളെയും അവിടെയുള്ള നിർധനരും നിരാലംബരുമായ ജന വിഭാഗങ്ങളെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഇറ്റലി, സ്പെയിൻ, യു.കെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾക്കുപോലും കൊറോണ വലിയ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുകയാണ്തുടര്‍ന്നു വായിക്കുക

ഇന്ത്യന്‍ ആരോഗ്യ മേഘലയുടെ ചരിത്രത്തിലൂടെ പി സി ഉണ്ണിച്ചെക്കന്‍

പി.സി ഉണ്ണിച്ചെക്കന്‍
                               

കോവിഡ്‌ 19നെ അനിവാര്യമായ നവലിബറൽ ദുരന്തം എന്നാണ് നോം ചോംസ്കി വിശേഷിപ്പിച്ചത്. എല്ലാം കമ്പോളത്തിന്‌ വിട്ടുകൊടുത്ത മുതലാളിത്ത സാമ്പത്തിക-രാഷ്ട്രീയ നയങ്ങളുടെ അനിവാര്യമായ കെടുതിയാണിതെന്നും സാമ്രാജ്യത്വ ആഗോളവൽക്കരണം അടിച്ചേൽപ്പിച്ച ഘടനാ പരിഷ്കാരങ്ങളുടെ അനന്തര ഫലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നമ്മുടെ രാജ്യം ഇതിന് ഉത്തമ ദൃഷ്ടാന്തമാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ ആരോഗ്യ മേഖലയുടെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടത്തിനാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്.തുടര്‍ന്നു വായിക്കുക

TUCI :-മെയ് ദിന സന്ദേശം-ജനറല്‍ സെക്രട്ടറി-ചാള്‍സ് ജോര്‍ജ്ജ്


TUCI :-മെയ് ദിന സന്ദേശം-ജനറല്‍ സെക്രട്ടറി-ചാള്‍സ് ജോര്‍ജ്ജ്



കാലാവസ്ഥാ വ്യതിയാനവും കൊറോണ വൈറസും -പി.കെ വേണുഗോപാലന്‍


ലോകത്ത്‌ 210 ലേറെ രാജ്യങ്ങളിൽ കോവിഡ്- 19 രോഗബാധ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഇന്നത്തെ (2010 മെയ് 1) കണക്കു പ്രകാരം ലോകത്താകെ 33,08,000 ത്തിലേറെ ആളുകൾക്ക് രോഗബാധയുണ്ടായി. 2,34,123 പേർ മരണപ്പെട്ടു. രോഗം ബാധിച്ചവരുടേയും മരണപ്പെടുന്നവരുടേയും സംഖ്യ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. രോഗകാരിയായ പുതിയ തരം കൊറോണ വൈറസിനെ നിയന്ത്രിക്കന്നതിനോ നശിപ്പിക്കുന്നതിനോ ഉതകുന്ന ഫലപ്രദമായ ഔഷധങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുക തന്നെയാണ്. രോഗവ്യാപനം തടയുന്നതിനായി ലോകത്ത് പകുതിയോളം പ്രദേശങ്ങളിലെങ്കിലും ആളുകൾ പുറത്തിറങ്ങാതെ വീടുകളിൽ അടച്ചിരിക്കുകയാണ്. കൃഷിയും വ്യവസായവും ഉൾപ്പെടെ ഉല്പാദന പ്രവർത്തനങ്ങളെല്ലാം ഏറെക്കുറെ നിലച്ചിരിക്കുന്നു. ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയെ എത്രമാത്രം പ്രതികൂലമായിട്ടാണ് ഇതു ബാധിക്കാൻ പോകുന്നത് എന്നതിനെ സംബന്ധിച്ച ആശങ്ക അതേ പറ്റി ഗൗരവപൂർവ്വം ചിന്തിക്കുന്നവരുടെയെല്ലാം വാക്കുകളിൽ പ്രകടമാണ്.തുടര്‍ന്നു വായിക്കുക
മഹാമാന്ദ്യവും മഹാമാരിയും സോഷ്യലിസ്റ്റ് ബദൽ പാതയും-ഫ്രെഡി.കെ. 
താഴത്ത്

മഹാമാന്ദ്യവും മഹാമാരിയും
സോഷ്യലിസ്റ്റ് ബദൽ പാതയും

-ഫ്രെഡി.കെ. താഴത്ത്



                   Black death plague

കോവിഡ് 19 മഹാമാരി

ലോകത്തെയാകെ പിടിച്ചുലച്ച 21-ാം നൂറ്റാണ്ടിലെ മഹാമാരിയായാണ് കോവിഡ് 19 - പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ പ്രകടമായ ഈ മഹാമാരിക്ക് കാരണക്കാരൻ 'സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 ' (severe acute respiratory syndrome coronavirus 2 - SARS-CoV-2 ) എന്ന , പരിണാമ പ്രക്രിയയിലൂടെ ഉണ്ടായ, പുതിയ ഇനം വൈറസ് ആണ്.തുടര്‍ന്നു വായിക്കുക

കോവിഡിന്‍റെ മറവിൽ തൊഴിലാളി ചൂഷണം അഡ്വ. ടി.ബി. മിനി

കോവിഡിന്‍റെ മറവിൽ             
തൊഴിലാളി ചൂഷണം                                              
-അഡ്വ. ടി.ബി. മിനി.

ഇന്ന് മേയ് ഒന്ന്. 134 -ാം സർവ്വരാജ്യ തൊഴിലാളിദിനം. ഇന്ന് ലോകത്താകെ തൊഴിൽ മേഖലയിൽ എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്നത് അംഗീകൃത കാര്യമാണ്. ഈയാവശ്യം ഉന്നയിച്ച് അമേരിക്കയിലെ ഷിക്കാഗോയിൽ തൊഴിലാളികൾ 1886 മേയ് ഒന്നുമുതൽ നടത്തിയ സമരത്തേയും ആ സമരത്തിൽ രക്തസാക്ഷികളായവരേയും അനുസ്മരിക്കുന്നതിനാണ് ലോകത്തെങ്ങും തൊഴിലാളികൾ സർവ്വരാജ്യ തൊഴിലാളിദിനം അഥവാ മേയ്ദിനം ആചരിക്കുന്നത്.തുടര്‍ന്നു വായിക്കുക


അതിസമ്പന്നരിൽ നിന്നും അധിക നികുതി ഈടാക്കണമെന്ന നിർദ്ദേശം ജനാധിപത്യപരമാണ്. – രമേശന്‍

അതിസമ്പന്നരിൽ നിന്നും അധിക നികുതി ഈടാക്കണമെന്ന നിർദ്ദേശം ജനാധിപത്യപരമാണ്. രമേശന്‍
രാജ്യത്തെ അതിസമ്പന്നരുടെ നികുതി നിരക്ക് 40 ശതമാനമായി ഉയർത്തുകയും ഒരു പാന്റെമിക് സെസ്സ് ചുമത്തുകയും വിദേശ കമ്പനികൾ നൽകേണ്ട നികുതി വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് കൊറോണ വൈറസു മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക ഞെരുക്കത്തിനു പരിഹാരം കാണാമെന്ന് ഇന്ത്യയിലെ നികുതി വകുപ്പിൽ പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിനു മുന്നിൽ നിർദ്ദേശം സമർപ്പിക്കുകയുണ്ടായി.

സർക്കാരിന്റെ റെവന്യു വരുമാനം വർദ്ധിപ്പിക്കാനായി ഇന്ത്യൻ റെവന്യു സർവ്വീസ് (IRS) അസോസിയേഷൻ മുന്നോട്ടു വച്ച പത്തു നിർദ്ദേശങ്ങളിൽ വെൽത്ത് ടാക്സും പാരമ്പര്യ സ്വത്തു കൈമാറ്റം ചെയ്യുമ്പോൾ നൽകേണ്ട ഇൻഹെറിറ്റൻസ് ടാക്സും വർദ്ധിപ്പിക്കണമെന്ന നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുന്നുണ്ട്. അതിസമ്പന്നരുടെ നികുതി നിരക്കു വർദ്ധിപ്പിക്കാൻ മുന്നോട്ടുവക്കപ്പെട്ടത്, നികുതി വിധേയമായ ഒരു കോടിയിലധികം രൂപ വരുമാനമുള്ളവരിൽ നിന്നും നിലവിലുള്ള 30% ത്തിനു പകരം 40% നികുതി പിരിക്കുക എന്ന നിർദ്ദേശമായിരുന്നു. 5 കോടിയിലധികം രൂപ വാർഷികാദായമുള്ളവരിൽ നിന്നും സ്വത്തു നികുതി (wealth tax) ഈടാക്കുന്ന പഴയ സമ്പ്രദായം പുന:സ്ഥാപിക്കണമെന്നതായിരുന്നു മറ്റൊരു നിർദ്ദേശം.തുടര്‍ന്നു വായിക്കുക


കൊറോണയുടെ രാഷ്ട്രീയ ചരിത്ര പാഠം -രാജീവ് പുരുഷോത്തമന്‍

കൊറോണയുടെ 
രാഷ്ട്രീയ ചരിത്ര പാഠം 
-രാജീവ് പുരുഷോത്തമന്‍

ലോകമെങ്ങും നോവൽ കൊറോണ വൈറസു മൂലമുണ്ടാകുന്ന കോവിഡ് - 19 എന്ന മഹാമാരിയുടെ വ്യാപനം ഒരു ഭീകര യാഥാർത്ഥ്യമായിക്കഴിഞ്ഞു. ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും എങ്ങനെ ചികിത്സിച്ചു ഭേദമാക്കാമെന്നുമൊക്കെയുള്ള കാര്യങ്ങളിൽ  ശാസ്ത്രീയ ഗവേഷണം വിവിധയിടങ്ങളിൽ തുടരുകയാണ്. കൃത്യമായ ഉത്തരങ്ങൾ കണ്ടെത്താൻ ഇനിയും സമയമെടുത്തേക്കാം.  രോഗവ്യാപനത്തേയും മരണസാധ്യതയേയും സംബന്ധിച്ച് തയ്യാറാക്കപ്പെടുന്ന വ്യത്യസ്ത ഗണിത ശാസ്ത്ര മോഡലുകൾ ഒരു വശത്ത് ആശ്വാസവും മറുവശത്ത് ഭീതിയും സൃഷ്ടിയ്ക്കുന്നവയാണ്. ഇന്ന് പൊതുവിൽ അംഗീകരിക്കുന്ന പ്രതിരോധ മാർഗ്ഗം ശാരീരിക അകലം പാലിക്കലും മാസ്ക്കുകൾ ഉപയോഗിക്കലും സോപ്പുപയോഗിച്ച് കൈ കഴുകലുമാണ്. അതിൽ തന്നെ ശാരീരിക അകലം പാലിക്കലും വീടുകളിൽ അടച്ചിരിക്കുന്നതും സൃഷ്ടിക്കുന്ന ജീവത നിശ്ചലതയാണ് ..തുടര്‍ന്നു വായിക്കുക


എം.എൽ. പ്രസ്ഥാനത്തിന്‍റെ വിഭാഗീയതയെക്കുറിച്ച് - എം.എസ്. ജയകുമാർ


എം.എൽ
പ്രസ്ഥാനത്തിലെ
വിഭാഗീയതയെക്കുറിച്ച്

-എം.എസ്. ജയകുമാർ




സാംസ്ക്കാരിക വിപ്ലവത്തിന്‍റെ നിഷേധാത്മക വശങ്ങൾ എം.എൽ പ്രസ്ഥാനങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് 2005 ഫെബ്രുവരി 1 ന് ' കോമ്രേഡി'ൽ പ്രസിദ്ധീകരിച്ച ലേഖനം പുനഃപ്രസിദ്ധീകരിക്കുകയാണ് ഇവിടെ.

സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് സാംസ്ക്കാരിക വിപ്ലവത്തിന്‍റെ യഥാർത്ഥ സന്ദേശമെന്തെന്നതിനെപ്പറ്റി അവ്യക്തതയും വസ്തുനിഷ്ഠ സാഹചര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും നില നിൽക്കുമ്പോഴാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 9-ാം കോൺഗ്രസ്സ് നടക്കുന്നത്. സ: മാവോ സേതുങ്ങിന് ശേഷം ആരെന്ന പ്രശ്നം.പരിഹരിക്കുക കൂടിയായിരുന്നു 1969 ലെ 9-ാം കോൺഗ്രസ്സിൽ ലിൻ പിയാവോവിനെ പിൻഗാമിയായി പ്രഖ്യാപിക്കുന്നതിലൂടെ സി പി സി (ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ) ചെയ്തത്. ഇതിലടക്കം 9-ാം കോൺഗ്രസ്സിലെ പല തീരുമാനങ്ങളിലും ഇടതുപക്ഷ വിഭാഗീയതയുടെ ആധിപത്യം പ്രകടമാണ്.തുടര്‍ന്നു വായിക്കുക



അടച്ചു പൂട്ടലിനെ അതിജീവിച്ച് മെയ് ദിനം ആചരിച്ചു

അടച്ചു പൂട്ടലിനെ അതിജീവിച്ച് 
മെയ് ദിനം  ആചരിച്ചു.

കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട അടച്ചു പൂട്ടൽ സൃഷ്ടിച്ച പരിമിതികൾക്കകത്തു നിന്നു കൊണ്ടു തന്നെ കേരളത്തിനകത്തും പുറത്തും ടി.യു.സി.ഐ ആഭിമുഖ്യത്തിൽ സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ്ദിനം ഉചിതമായി ആചരിച്ചു. തൊഴിലിടങ്ങൾ അടച്ചു പൂട്ടുകയും തെരുവുകൾ വിജനമാവുകയും ചെയ്ത സാഹചര്യത്തിൽ വീട്ടുമുറ്റങ്ങളിലും മൈതാനങ്ങളിലും തെരുവോരങ്ങളിലുമൊക്കെ ചെങ്കൊടി ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും തൊഴിലാളികളും സാധാരണ ജനങ്ങളും മെയ്ദിനം ആചരിച്ചു. അടച്ചു പൂട്ടൽ വ്യവസ്ഥകളും ശാരീരിക അകലവും കൃത്യമായി പാലിച്ചു കൊണ്ടാണ് പരിപാടികൾ നടന്നത്. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനായി നടക്കുന്ന ശാസ്ത്രീയമായ എല്ലാ പ്രതിരോധ പരിപാടികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച സഖാക്കൾ കോവിഡ് - 19 ന്റെ മറവിൽ ഭരണകൂടം നടത്തുന്ന എല്ലാ തൊഴിലാളി വിരുദ്ധ നടപടികളേയും ശക്തമായി അപലപിച്ചു. തുടര്‍ന്നു വായിക്കുക