FEBRUARY 18 COMRADE A.VARGHESE MARTYR DAY

സ:വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന സ:ചോമന്‍മൂപ്പന്‍ ദിര്ഘ നാളത്തേ ജയില്‍ വാസം കഴിഞ്ഞ് പുറത്തുവന്നതിനു ശേഷം തുടര്‍ച്ചയായി 2007ല്‍ മരണം വരെ കുമ്പാരകുനിയിലെ അനുസ്മരണത്തില്‍ നിറ സാന്നിധ്യം ആയിരുന്നു."1980ന് ശേഷം- -വളരെവലിയതോതില്‍ പോലീസ് ടെറര്‍ നിലനിന്നസമയത്ത് പോലും--34 വര്‍ഷത്തെ തുടര്‍ച്ചയായ അനുസ്മരണങ്ങള്‍--ആ സഖാവിന്‍റെ ദീപ്ത സ്മരണകളുടെ ശക്തിയെ വെളിപ്പെടുത്തുന്നു" എന്ന് സ: പി.സി ഉണ്ണിചെക്കന്‍ പറഞ്ഞു.                  സ:ചോമന്‍ മൂപ്പന്‍ 2007ല്‍  മരിക്കുന്നതു വരെ CPI(ML) റെഡ് ഫ്ലാഗ്

വയനാട് ജില്ലാ കമ്മിറ്റി അഗവും ആദിവാസി ഭുസംരക്ഷണ വേദിസംസ്ഥാന കണ്‍വിനരും ആയിരുന്നു.                                                                                                                             COMRADE:A.Varghese (AS REMEMBERED BY CHOMAN MOOPPAN in 2002)

. Thirty-two years after he is gone, com: Varghese, whose `martyrdom day' was observed on February 18The reverence, gratitude and affection the Adivasis have for him was on display at a huge rally taken out in Mananthavadi town on Monday evening. Organised by the CPI(ML) Red Flag, the rally consisted mostly of Adivasis from the Thirunelli panchayat, where Varghese was shot dead on February 18, 1970 (The retired CRPF constable, Ramachandran Nair, had in a public confession in 1998 revealed that he had shot Varghese point blank on orders from his superiors during the height of the anti-Naxalite drive).
The 70-something Adivasi headman, Choaman Mooppan--who was a comrade-in-arms of Varghese raised a red flag at `Varghese Paara' in the morning. Varghese Paara, a rock on which the COM:VARUGHESE shot dead, is in the Thirunelli forest. The rock is now kind of a sacred place. Hear it from Choaman Mooppan, who along with seven other Adivasis had to spend eight years in the Kannur central prison following the Thirunelli-Thrissileri actions.
``Back then, we were like slaves,'' the Mooppan, sitting in his humble home in the Varinilam Adivasi colony at Thrissileri, began. ``From daybreak to sundown, every Adivasi above age 10 had to work in the Thambraan's (feudal landlord from the Warriyar, Pattar, Nambisan or Nair castes) fields. A day's wage for the male was three `maanam' (a measure that is less than a litre) paddy and 50 paise and for the female two maanam and 25 paise.'' Even this absurdly low wage was often shortchanged.They were all bonded labourers, the Mooppan recalls. The bondage was renewed annually at the famous Valliyoorkkaavu festival. The landlord would pay some cash and a few measures of paddy by way of advance. For the next one year, the Adivasi's life would be chained to the fields.The Mooppan said that while speaking to the Thambraan, the Adivasis were not allowed to use Malayalam; the Adivasi dialect alone was permitted. If they ever dared wear their `mundu' below the knee level, they got beaten up instantly. They were expected to give way for the Thambraan even while walking on a public road. By organising a series of Adivasi agitations, Varghese got the daily wage raised to three litres of paddy and 75 paise for men and two litres and 50 paise for women. This turned all the landlords, against him. Later, he got the `valli' system (paying paddy as wages to the workers) changed to cash. ``The impact of this is beyond comprehension today,'' Mr. Kaalan said. He recalled that the first cash wage then was Rs. 1. 50. Varghese's agitation later led to the gradual scrapping of bonded labour in Wayanad Mr. Kaalan remembers that Varghese and his comrades would `encroach' on the landlords' land and build huts for the homeless Adivasis by night; the landlords' men would demolish them by morning. Varghese used to give lessons to the Adivasis and this was how Mr. Kaalan and the Mooppan acquired basic reading and writing skills..Varghese gave us the courage to challenge the landlords'exploitation,'' the Mooppan said.

സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന വർഗ്ഗീസിനെ വയനാട്ടിൽ ആദിവാസികളെ സംഘടിപ്പിക്കുവാൻ പാർട്ടി നിയോഗിച്ചതായിരുന്നു. വർഗ്ഗീസ്, നക്സൽബാരി കലാപത്തിന്റെ രാഷ്ട്രീയസ്വാധീനത്താൽ സി.പി.ഐ(എം.എൽ) പ്രവർത്തകനാവുകയായിരുന്നു. ആദിവാസി നേതാവായ ചോമൻ മൂപ്പനുമൊത്ത് അദ്ദേഹം പ്രക്ഷോഭങ്ങൾ നടത്തി.
ആദിവാസികളുടെ വയനാട്ടിലെ സ്ഥിതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശോചനീയമായിരുന്നു. വള്ളിയൂർകാവ് ക്ഷേത്രത്തിൽ എല്ലാ വർഷവും അടിമവ്യാപാരം നടന്നിരുന്നു. ഇവിടെ തമ്പ്രാൻമാർനെല്ലും കുറച്ചു പണവും കൊടുത്ത് ആദിവാസികളെ ഒരു വർഷത്തേയ്ക്ക് സ്വന്തമാക്കിയിരുന്നു. പുരുഷന്മാർ മുട്ടിനു താഴെ മറച്ച് മുണ്ടുടുത്താൽ തമ്പ്രാന്റെ ആളുകൾ അവരെ തല്ലി ഒതുക്കുമായിരുന്നു. തമ്പ്രാന്റെ മുമ്പിൽ വെച്ച് ആദിവാസികൾക്ക് മലയാളം സംസാരിക്കുവാനുള്ള അനുവാദമില്ലായിരുന്നു. ആദിവാസി ഭാഷ മാത്രമേ അവർക്ക് സംസാരിക്കാൻ പറ്റുമായിരുന്നുള്ളൂ. തമ്പ്രാനെ പൊതുവഴിയിൽ കണ്ടാൽ പോലും ആദിവാസികൾ വഴിമാറി നടക്കണമായിരുന്നു. രാവിലെ മുതൽ രാത്രിവരെ ഈ കൂലിക്ക് തമ്പ്രാന്മാരുടെ പാടത്ത് ആദിവാസികൾക്ക് പണിയേണ്ടിയും വന്നു. ആദിവാസി പെൺകുട്ടികളെ തമ്പ്രാന്മാർ ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു
പല ആദിവാസി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വർഗ്ഗീസ് ആദിവാസികളുടെ ദിവസക്കൂലി ആണുങ്ങൾക്ക് മൂന്നുപറ നെല്ലും 75 പൈസയുമായും സ്ത്രീകൾക്ക് രണ്ടുപറ നെല്ലും 50 പൈസയുമായും ഉയർത്തി. ഇത് എല്ലാ ജന്മിമാരും വർഗ്ഗീസിന് എതിരാകുവാൻ കാരണമായി. വർഗ്ഗീസിന്റെ പ്രവർത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടിൽ പൂർണ്ണമായും നിർത്തലാക്കപ്പെട്ടു.
പല അവസരങ്ങളിലും രാത്രികളിൽ വർഗ്ഗീസും സുഹൃത്തുക്കളും ജന്മിമാരുടെ വയലുകളിൽ കയറി കുടിലുകൾ കുത്തുന്നത് പതിവായിരുന്നു. രാവിലെ ജന്മിയുടെ ആളുകൾ എത്തി ഇത് നശിപ്പിക്കുകയും ചെയ്യും. വർഗ്ഗീസ് ആദിവാസികൾക്ക് പഠന ക്ലാസുകളും എടുത്തു. ചോമൻ മൂപ്പൻ, എം.പി. കാളൻ തുടങ്ങിയ ആദിവാസി നേതാക്കൾ വായിക്കുവാനും എഴുതുവാനും പഠിച്ചത് ഇങ്ങനെയാണ്.
ആദിവാസികളുടെ വയനാട്ടിലെ സ്ഥിതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശോചനീയമായിരുന്നു. വള്ളിയൂർകാവ് ക്ഷേത്രത്തിൽ എല്ലാ വർഷവും അടിമവ്യാപാരം നടന്നിരുന്നു. ഇവിടെ തമ്പ്രാൻമാർനെല്ലും കുറച്ചു പണവും കൊടുത്ത് ആദിവാസികളെ ഒരു വർഷത്തേയ്ക്ക് സ്വന്തമാക്കിയിരുന്നു.

.

സ:ചോമന്‍ മൂപ്പന്‍

വെള്ളമുണ്ട,ഒഴുക്കന്‍ മൂല,സഖാവിന്‍റെ  ശവ കുടിരത്തിന് സമിപം CPI(ML) റെഡ് ഫ്ലാഗ് സ്ഥാപിച്ചിട്ടുള്ള രക്തസാക്ഷി മണ്ഡപം


സഖാവ് വര്‍ഗിസ്  അവസാനമായി വീട്ടിലേക്കു എഴുതിയ കത്ത്                                                                                                 എന്റെ സ്‌നേഹവും ആദരവുമുള്ള അപ്പനും അമ്മയും ബാക്കി എല്ലാവരും അറിയുവാന്‍ സ്വന്തം വര്‍ക്കിച്ചന്‍ എഴുതുന്നത്.

തൊമ്മച്ചന്‍ അയച്ച കത്ത് കിട്ടി. അതിനും മുമ്പ് തന്നെ ഞാന്‍ കത്ത് അയച്ചിരുന്നു. കിട്ടിക്കാണുമല്ലോ?. അതുകൊണ്ടാണ് ഞാന്‍ കത്തയക്കാന്‍ താമസിച്ചത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രത്യേക അസുഖങ്ങളൊന്നുമില്ലെന്ന് വിശ്വസിക്കുന്നു. എനിക്ക് സുഖം തന്നെ. കച്ചവടം നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. കുഞ്ഞിന്റെയും കുഞ്ഞച്ചന്റെയും-രണ്ടു കച്ചവടമാണല്ലോ. രണ്ടു കൂട്ടരും ഒട്ടും മോശക്കാരല്ലാത്തവരാണ്. നന്നായിട്ട് കൊണ്ടുപോയാല്‍ നല്ലതു തന്നെ. ഞാന്‍ ഇതിന് മുമ്പ് ഒരു കത്ത് കുഞ്ഞിന് അയച്ചിരുന്നു. കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. സ്വന്തക്കാരു തമ്മില്‍ ഇടഞ്ഞാല്‍ എന്തായിരിക്കും നില. മുട്ട നല്ലതല്ലെ, അത് കെട്ടു പോയാലോ. എന്താ സ്ഥിതി. എന്നതു പോലെയാണ്. നാട്ടിലെ മറ്റ് വിവരങ്ങള്‍ എന്തെല്ലാമാണ്. മഴ ഉണ്ടോ.
ജോലികള്‍ ഇപ്പോള്‍ എന്തെല്ലാമാണ്. എന്തു തന്നെയയാലും ആയിരം കമുങ്ങ് എങ്കിലും ഇക്കൊല്ലം വക്കണം. വയലില്‍ രണ്ട് കരയിലും കൂടി. ഗവമ്മേന്റില്‍ നിന്ന് പണം കിട്ടിയോ. ഇനി കിട്ടാനുള്ള വല്ല സാധ്യതയും ഉണ്ടോ. വിവരം അറിയിക്കുമല്ലോ, അറിയാന്‍ മാത്രമാണ്. ഞാന്‍ അടുത്ത് തന്നെ വരും അപ്പോള്‍ തൊമ്മച്ചന്റെ കാര്യം ശരിയാക്കാമെന്ന് പറയൂ.
മാമ്മി വീട്ടില്‍ തന്നെയാണോ?. അല്ലെങ്കില്‍ അവള്‍ പോയോ?. അവളുടെ രോഗം എങ്ങിനെ ഉണ്ട്. സുഖമായിരിക്കുന്നോ. കുഞ്ഞിനും അയിച്ചനും അമ്മച്ചനും ചിന്നമ്മക്കും എല്ലാം സുഖം തന്നെ അല്ലെ. ഇപ്പോള്‍ പിന്നെ പണിയെടുക്കാന്‍ ആരും തന്നെയില്ലല്ലോ. പണിയെടുപ്പിക്കാനും വലിയ സാധ്യതയില്ല.
ജോലികള്‍ ഇപ്പോള്‍ എന്തെല്ലാമാണ്. എന്തു തന്നെയയാലും ആയിരം കമുങ്ങ് എങ്കിലും ഇക്കൊല്ലം വക്കണം. വയലില്‍ രണ്ട് കരയിലും കൂടി. ഗവമ്മേന്റില്‍ നിന്ന് പണം കിട്ടിയോ. ഇനി കിട്ടാനുള്ള വല്ല സാധ്യതയും ഉണ്ടോ. വിവരം അറിയിക്കുമല്ലോ, അറിയാന്‍ മാത്രമാണ്. ഞാന്‍ അടുത്ത് തന്നെ വരും അപ്പോള്‍ തൊമ്മച്ചന്റെ കാര്യം ശരിയാക്കാമെന്ന് പറയൂ.മാമ്മി വീട്ടില്‍ തന്നെയാണോ?. അല്ലെങ്കില്‍ അവള്‍ പോയോ?. അവളുടെ രോഗം എങ്ങിനെ ഉണ്ട്. സുഖമായിരിക്കുന്നോ. കുഞ്ഞിനും അയിച്ചനും അമ്മച്ചനും ചിന്നമ്മക്കും എല്ലാം സുഖം തന്നെ അല്ലെ. ഇപ്പോള്‍ പിന്നെ പണിയെടുക്കാന്‍ ആരും തന്നെയില്ലല്ലോ. പണിയെടുപ്പിക്കാനും വലിയ സാധ്യതയില്ല.എത്രയോ പേര്‍ പട്ടണി കിടന്ന് മരിക്കുന്നു. അവരെ പറ്റി ഓര്‍ക്കുക. തന്നില്‍ താണവന്റെ ശബ്ദവും കേള്‍ക്കുക. അങ്ങിനെ വരുമ്പോള്‍ കഷ്ടങ്ങളുണ്ടാകും. അത് സാരമില്ല. ഒരുനാള്‍ നല്ലത് കേള്‍ക്കാം
അയല്‍പക്കത്ത് ഉള്ളവര്‍ക്കെല്ലാം സുഖം തന്നെയല്ലെ. കാക്കരക്കുന്നേല്‍ക്കാര്‍, പുന്നോമിക്കാര്‍, മാനിക്കല്‍ക്കാര്‍, നീലനാക്കാര്‍, പുത്തന്‍പുരക്കാര്‍, തെറ്റിപ്പോയി വീട്ട് പേര് പറഞ്ഞാല്‍ ഒഴുക്കന്‍മൂലയില്‍ ഉള്ളവരുടെ എല്ലാം പറയണം. അതിന്ന് പറ്റുകയില്ലല്ലോ. അതിന് ഒരു വഴി ഉണ്ട്. എന്താണത്. വീട്ടില്‍ വരുന്നവരോടും കാണുന്നവരോടും എന്റെ എളിയ അന്വേഷണം പറയുക. പറയാതിരിക്കരുത്. ഒരു കാര്യം നിങ്ങള്‍ ശത്രുക്കളായി കാണുന്ന അവരോട് എനിക്ക് ബഹുമാനമുണ്ട്. എനിക്ക് ശത്രുക്കളില്ല. എനിക്ക് തന്നെ ശത്രുക്കളായി വല്ലവരും ഉണ്ടെങ്കില്‍ അവരോട് പ്രത്യേകമായി അന്വേഷണം പറയണം. നമ്മള്‍ തമ്മില്‍ സ്‌നേഹമില്ലാതെ ജീവിച്ചത് കൊണ്ട് ഗുണമില്ലെന്ന് മാത്രമല്ല, കൂടുതല്‍ ദോഷമാണുള്ളത്. അത് തന്നെ നമ്മള്‍ വിശ്വസിക്കുന്ന ദൈവം പറഞ്ഞതിനെതിരാണ്. പിന്നെ എന്തിന് അറിഞ്ഞ് കൊണ്ട് പാപം ചെയ്യണം. അന്വോന്യം പറഞ്ഞ് തീര്‍ക്കുക. അതാണ് വേണ്ടത്. അതുകൊണ്ട് അടിമപ്പെടുകയല്ല, അതിന് നില്‍ക്കുകയുമരുത്. കഴിയുമെങ്കില്‍ ഒരാള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുക. കഷ്ടപ്പെടുന്നവരെ അല്‍പമെങ്കിലും ആശ്വസിപ്പിക്കുക.
അപ്പനും അമ്മക്കും സുഖം തന്നെയാണെന്ന് വിശ്വസിക്കുന്നു. എന്നോട് വലിയ ദേഷ്യവും മറ്റുമുണ്ടാകുമല്ലെ?. എനിക്കറിയാം ഉണ്ടാകുമെന്ന്. ഇത്രയധികം കഷ്ടപ്പെട്ട് വളര്‍ത്തിയെടുത്തിട്ട് യാതൊരു ഉപകാരവുമില്ലാതെ നശിച്ചുപോയല്ലോയെന്ന് ചിന്തിച്ച് വേദനിക്കുന്നുണ്ടാവും. ശരിയാണ്. നമ്മള്‍ക്ക് ഒരു വിധം ജീവിക്കാന്‍ ദൈവം സഹായിച്ചിട്ടോ പണി എടുത്തിട്ടോ ഉണ്ടല്ലോ. അത്രവരെ ഇല്ലാത്ത എത്രയോ പേര്‍ പട്ടണി കിടന്ന് മരിക്കുന്നു. അവരെ പറ്റി ഒന്ന് ഓര്‍ക്കുക. അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സുഖമായ ജീവിതം- സാരമില്ല അതു പോകട്ടെ. മറ്റാരുടെയും അടിമയായി ജീവിക്കരുത് സത്യമായി- ന്യായത്തിന് മാത്രം തലകുനിച്ച് ജീവിക്കുക. തന്നില്‍ താണവന്റെ ശബ്ദവും കേള്‍ക്കുക. അങ്ങിനെ വരുമ്പോള്‍ കഷ്ടങ്ങളുണ്ടാകും. അത് സാരമില്ല. എന്നെ അങ്ങിനെ വിടൂ. ഒരുനാള്‍ നല്ലത് കേള്‍ക്കാം. വീട്ടില്‍ പരിപൂര്‍ണ സമാധാനവും യോജിപ്പുമുണ്ടാവുമ്പോള്‍ ഒരു കത്ത് അക്കുക. അപ്പോള്‍ വരാം.
സ്‌നേഹപൂര്‍വ്വം
വര്‍ക്കിച്ചന്‍