കോമ്രേഡ് ഓൺലൈൻ - സെപ്റ്റംബർ-ഒക്ടോബർ 2020

COMRADE

ഇടതുപക്ഷ ബദലിന്‍റെ പ്രസക്തി

എം.എസ്. ജയകുമാർ

ലോകം ഇന്ന് കീഴ്മേൽ മറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് ആഗോളവൽക്കരണത്തിന്‍റെ പരിപൂർണ്ണ പരാജയത്തേയും സോഷ്യലിസ്റ്റ് ബദലിന്‍റെ പുതിയ ഘട്ടത്തേയും കുറിക്കുന്നു. അതാണിവിടെ പരിശോധിക്കുന്നത്. ആഗോളതലത്തിൽ സാമ്രാജ്യത്വ- മുലാളിത്ത ലോകത്തിന്‍റെ തകർച്ചയുടെ ആഴം ചൂണ്ടിക്കാണിച്ചു കൊണ്ട് പറയട്ടെ; 2021 ഓടു കൂടി ആഗോള ജി ഡി പി (GDP) യ്ക്കുണ്ടാകുന്ന നഷ്ടം 687 ലക്ഷം കോടി രൂപക്കു തുല്യമായിരിക്കുമെന്നാണ് ഐ.എം എഫി (IMF) ന്‍റെ വിലയിരുത്തൽ. ഇത്തരം ഒരു പശ്ചാത്തലത്തിലാണ് അമേരിക്ക സോഷ്യലിസത്തിനെതിരെ കുരിശുയുദ്ധം ആരംഭിച്ചിരിക്കുന്നത്. "മാർക്സാണ് ശരി" (Marx is Right) എന്ന മുദ്രാവാക്യത്തിന് ലോകമെങ്ങും ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരം തന്നെയാണ് അവരെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തുടര്‍ന്നു വായിക്കുക


മാർക്സിസവും ജ്ഞാന സമ്പദ് ക്രമവും

അശോകൻ ഞാറക്കൽ

സാങ്കേതികവിദ്യയിൽ സംഭവിക്കുന്ന വിപ്ലവത്തിന് അതിവേഗത കൈവരുന്നതിന്റെ ഫലമായി വർഗ്ഗസമരത്തിന്റെ രംഗത്തുണ്ടാവുന്ന സമീപന വ്യതിയാനങ്ങളെപ്പറ്റി ഒരു വൈരുദ്ധ്യാധിഷ്ഠിത വിശകലനം

എഴുത്തുകാരനും ഇലക്ട്രോണിക്സ് എഞ്ചിനീയറുമായ ലേഖകൻ 2007 ൽ ഇംഗ്ലീഷിൽ എഴുതിയ Marxism and Knowledge Economy എന്ന ലേഖനത്തിന്റെ വിവർത്തനമാണിത്. മറ്റെവിടെയും മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ഈ ലേഖനം പുതുക്കി എഴുതുകയോ update ചെയ്യുകയോ ഉണ്ടായിട്ടില്ല - എഡിറ്റർ തുടര്‍ന്നു വായിക്കുക


അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ

പി. സി. ഉണ്ണിച്ചെക്കൻ

കോവിഡ് മഹാമാരി രാജ്യത്തെ കാർന്നു തിന്നുകൊണ്ടിരിക്കുമ്പോഴാണ് 2020 ഓഗസ്റ്റ് 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അയോധ്യയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം നടത്തിയത്. കർണ്ണാടകയിലെ വിജയേന്ദ്ര ശർമ്മ എന്ന പൂജാരി കുറിച്ചയച്ച മൂന്നു ദിവസങ്ങളിൽ ഒന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുക്കുകയായിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശമായി ഭരണഘടനയിൽ ഉൾക്കൊള്ളിച്ച 370-ാം വകുപ്പ് റദ്ദാക്കിയ ഓഗസ്റ്റ് 5-നു തന്നെ തറക്കല്ലിടാൻ ആണ് മോദി സർക്കാർ തീരുമാനിച്ചത്. ''ഇന്ത്യയുടെ മഹനീയ ചരിത്രത്തിൽ ദീർഘകാലം സ്മരിക്കപ്പെടേണ്ട ചരിത്ര പ്രധാനമായ ദിവസമാണ് ഓഗസ്റ്റ് 5'' എന്നാണ് RSS തലവൻ മോഹൻ ഭാഗവത് തറക്കല്ലിടൽ വേളയിൽ പറഞ്ഞത്. തറക്കല്ലിടൽ കർമ്മത്തിന്റെ യജമാനനായി മോദിയെ ക്ഷണിച്ചുകൊണ്ട് മുഖ്യപൂജാരി നടത്തിയ ക്ഷണം, ശ്രീരാമനെ മാത്രമല്ല, മുഴുവൻ ഹിന്ദു ദൈവങ്ങളേയും രാഷ്ട്രീയ ആയുധമാക്കാം എന്ന് ധ്വനിപ്പിക്കുന്ന ഒന്നായിരുന്നു: തുടര്‍ന്നു വായിക്കുക


സിലബസ് പരിഷ്ക്കരിച്ചപ്പോൾ വിലക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ രാഷ്ട്രീയത്തെ തന്നെ.

എം. വി നാരായണൻ

(ഡോ. ടി.കെ.രാമചന്ദ്രൻ അനുസ്മരണ പരിപാടിയുടെ ഭാഗമായി 2020 ജൂലായ് 21ന് നടന്ന വെബിനാറിൽ ഡോ. എം. വി. നാരായണൻ നടത്തിയ പ്രസംഗം."കേന്ദ്ര സർക്കാരിന്റെ സ്ക്കൂൾ സിലബസ് പരിഷ്ക്കാര നടപടി ഉയർത്തുന്ന വെല്ലുവിളികൾ" എന്നതായിരുന്നു വെബിനാറിന്റെ വിഷയം.) ടി. കെ. എഴുതിയിരിക്കുന്ന രണ്ട് ചെറിയ പ്രയോഗങ്ങൾ മാത്രം ഒന്ന് ഓർക്കുകയാണെങ്കിൽ, എഴുപതുകളുടെ ഒടുവിലാണ് 'അൾട്രാ കൺസർവേറ്റീവ് ബാക്ക്ലാഷ്' എന്നു പറയുന്ന ഒന്ന് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ ഉയർന്നു വരുന്നതിനെ കുറിച്ച് ടി കെ എഴുതിയത്. അതിയാഥാസ്ഥിതികതയുടെ ഒരു തിരിച്ചുവരവ് എന്നാണ് ടി കെ അതിനെക്കുറിച്ചു പറഞ്ഞത്. കുറച്ചുകൂടി കഴിഞ്ഞ് തൊണ്ണൂറുകളുടെ തുടക്കം ഒക്കെയാവുമ്പോൾ, ''കുടത്തിലടച്ച് കടലിലെറിഞ്ഞ ദുർഭൂതങ്ങൾ ഓരോന്നായി തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെ" ന്ന് ടി.കെ. എഴുതുന്നുണ്ട്. തുടര്‍ന്നു വായിക്കുക


റെയിൽവേ സ്വകാര്യവത്ക്കരണത്തിനെതിരെ സമര രംഗത്തിറങ്ങുക.

സി. ശ്രീകുമാർ

രാജ്യത്തിന്റെ ആസ്തികൾ ഒന്നൊന്നായി വിറ്റഴിക്കുകയാണ്. മോഡി സർക്കാർ ഏറ്റവും അവസാനമേല്പിച്ച പ്രഹരം ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യവത്ക്കരണമാണ്. 2020 ജൂലൈ 1-ാം തിയതി റെയിൽവേ മന്ത്രാലയം അറിയിച്ചത് 109 ജോഡി റൂട്ടുകളിൽ ഓടിക്കൊണ്ടിരിക്കുന്ന 151 ട്രെയിനുകൾ സ്വകാര്യ വ്യക്തികളോ കമ്പനികളോ ആണ് ഇനി പ്രവർത്തിപ്പിക്കുക എന്നാണ്. സ്വകാര്യ മേഖല റെയിൽവേയിൽ നിക്ഷേപിക്കാൻ പോകുന്നത് 30000 കോടി രൂപയാണ്. ഡ്രൈവറും ഗാർഡും മാത്രമേ റെയിൽവേയുടെ തൊഴിലാളികളായി ഇത്തരം സ്വകാര്യ ട്രെയിനുകളിൽ ഉണ്ടാവൂ. മറ്റെല്ലാ തൊഴിലാളികളും സ്വകാര്യ കമ്പനിയുടെ ജീവനക്കാരായിരിക്കും. ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതും സ്വകാര്യ മേഖലയിലായിരിക്കും. സ്വകാര്യ ട്രെയിനുകൾ 2023 ഏപ്രിലിൽ ഓടിത്തുടങ്ങും. ഈ അറിയിപ്പ് വന്നതിന്റെ തൊട്ടു പിന്നാലെ.. തുടര്‍ന്നു വായിക്കുക


ഡൽഹി കലാപത്തിന്റെ പേരിൽ വിമർശകരെ തുറുങ്കിലടക്കാൻ കേന്ദ്ര ഭരണക്കാരുടെ ഗൂഢാലോചന?

റോബിൻസൺ

2020 ഫെബ്രുവരിയിൽ, സംഘപരിവാർ ശക്തികൾ സംഘടിപ്പിച്ച വടക്കു കിഴക്കൻ ഡൽഹിയിലെ വർഗ്ഗീയ കലാപത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളേയും മോദി സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന അക്കാദമിക് ബുദ്ധിജീവികളേയും കള്ളക്കേസുകളിൽ കുടുക്കി ജയിലിലടക്കാനുള്ള ശ്രമമാണ് ഡൽഹി പോലീസ് നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി പോലീസിനെ, വർഗ്ഗീയ കലാപ സമയത്ത് നോക്കുകുത്തിയാക്കി നിർത്തിക്കൊണ്ട് അക്രമികൾക്ക് ഒത്താശ ചെയ്തു കൊടുത്ത അതേ കേന്ദ്രങ്ങൾ തന്നെയാണ് അന്നത്തെ അതിക്രമങ്ങളുടേയും കുറ്റകൃത്യങ്ങളുടേയും ഗൂഢാലോചനക്കുറ്റം ആരോപിച്ച് ബുദ്ധിജീവികൾക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ന്നു വായിക്കുക


സ്വാമി അഗ്നിവേശ്: മതനിരപേക്ഷതയുടെ അചഞ്ചലനായ പോരാളി.

പപി. കെ. വേണുഗോപാലൻ

കഴിഞ്ഞ സെപ്റ്റംബർ 11-ാം തിയതി കരൾ രോഗ ചികിത്സക്കുള്ള ഡൽഹിയിലെ ആശുപത്രിയിൽ (Institute of Liver and Biliary Sciences) വച്ച് അന്തരിച്ച സ്വാമി അഗ്നിവേശിനെക്കുറിച്ച് ടcroll.in എന്ന ഓൺലൈൻ പത്രത്തിൽ ലേഖനമെഴുതിയ, അദ്ദേഹത്തിന്റെ സുഹൃത്തു കൂടിയായ ജോൺ ദയാൽ ഒരു കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മരിക്കുമ്പോൾ 81 വയസ്സു തികയാൻ 10 ദിവസം മാത്രമുണ്ടായിരുന്ന സ്വാമിയുടെ മരണ കാരണം, രണ്ടു വർഷം മുമ്പ് 2018 ജൂലൈ 17 ന് ഝാർഖണ്ഡിൽ വച്ച് സായുധരായ അക്രമികൾ അദ്ദേഹത്തെ കടന്നാക്രമിച്ചപ്പോൾ ഏറ്റ പരിക്കുകളുടെ ദീർഘകാല ആഘാതമായിരുന്നു എന്നാണ് ജോൺ ദയാൽ എഴുതിയത്. തുടര്‍ന്നു വായിക്കുക


കർഷക പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുന്നു.

രമേശൻ

മോഡി സർക്കാർ പാസ്സാക്കിയെടുത്ത കർഷകവിരുദ്ധമായ ബില്ലുകൾക്കെതിരെ രാജ്യമെമ്പാടും നടക്കുന്ന കർഷക പ്രക്ഷോഭം ശക്തിപ്പെടുകയാണ്. രാജ്യത്തെ കർഷക സംഘടനകൾക്കിടയിൽ ഈ നിയമ നിർമ്മാണങ്ങൾക്കെതിരായി ഒരു സമര ഐക്യം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. സെപ്തംബർ 25 നു നടന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിനു നേതൃത്വം നൽകാൻ വേണ്ടി ഭാരതീയ കിസാൻ യൂണിയനും (BKU) ആൾ ഇന്ത്യാ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയും (AIKSCC) ആൾ ഇന്ത്യാ കിസാൻ മഹാസംഘും (AlKM) പത്തോളം മറ്റു പ്രമുഖ കർഷക സംഘടനകളും ചേർന്ന് ഒരു പൊതു പ്ലാറ്റ്ഫോമിന് രൂപം നൽകിയിരുന്നു. ഇടതുപക്ഷ പാർട്ടികളും അവയുടെ നേതൃത്വത്തിലുള്ള കർഷക പ്രസ്ഥാനങ്ങളും പ്രക്ഷോഭത്തിൽ പങ്കു ചേരുകയും അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നു വായിക്കുക


ഭീകരാക്രമണത്തിനിരയായ 'ഷാർളി ഹെബ്ദോ' പഴയ കാർട്ടൂണുകൾ പുന:പ്രസിദ്ധീകരിക്കുന്നു.

ജേക്കബ്ബ്

ഫ്രഞ്ച് പ്രസിദ്ധീകരണമായ 'ഷാർളി ഹെബ്ദോ'വിനു (Charlie Hebdo) നേരെ ഇസ്ലാമിക ഭീകരർ നടത്തിയ രക്തരൂഷിതമായ കടന്നാക്രമണം ആരും മറന്നു കാണാനിടയില്ല. നർമ്മത്തിനും കാർട്ടൂണിനും പ്രാമുഖ്യം നൽകുന്ന ആ മാസികയുടെ ഓഫീസിലേക്കു മാരകായുധങ്ങളുമായി ഇരച്ചു കയറിയ ഭീകരവാദികൾ 12 പേരെയാണു വെടിവച്ചു കൊന്നത്. ഇസ്ലാമിന്റെ അന്ത്യപ്രവാചകനെന്നു വിശ്വസിക്കപ്പെടുന്ന മുഹമ്മദ് നബിയെ കാർട്ടൂണിൽ ചിത്രീകരിക്കുകയും അങ്ങനെ ഇസ്ലാം മതത്തെ അവഹേളിക്കുകയും ചെയ്ത മാസികക്കെതിരെ പകരം വീട്ടുകയാണ് തങ്ങൾ ചെയ്യുന്നത് എന്നായിരുന്നു ഭീകരരുടെ അവകാശവാദം. 2015 ജനുവരി 7-ാം തിയതിയാണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ 'ഷാർളി ഹെബ്ദോ' യുടെ ഓഫീസിലേക്കു ഇരച്ചു കയറിയ ഭീകരവാദികൾ 11 പേരെ വെടി വച്ചു കൊന്നത്. തുടര്‍ന്നു വായിക്കുക