മോഡി ഭരണത്തിലെ വോട്ട് കൊള്ളയും ജനാധിപത്യ അട്ടിമറികളും പി.സി. ഉണ്ണിച്ചെക്കൻ ജനാധിപത്യം മരിക്കുന്നത് എങ്ങനെ (How Democracy Dies)എന്ന പേരിൽ ഹാർവാർഡ് സർവ്വകലാശാലയിലെ സ്റ്റീവൻ ലെവൻസ്കിയും സ്ലിം ബാറ്റും ചേർന്ന് എഴുതിയ പുസ്തകത്തിൽ, പട്ടാള അട്ടിമറിയൊന്നും കൂടാതെ തെരഞ്ഞെടുപ്പിലൂടെ തന്നെ അധികാരത്തിൽ വരുന്ന ശക്തികൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനെ കുറിച്ചാണ് എഴുതിയത്. 'സമഗ്രാധിപത്യ ഭരണകൂടങ്ങൾ ജനാധിപത്യത്തെ ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും അവയെ ഇല്ലാതാക്കാനാണ് 'എന്ന അന്ന ഹരാൻ്റിന്റെ അഭിപ്രായം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അക്ഷരം പ്രതി ശരിയാണ്. 2019 ൽ നരേന്ദ്ര മോഡി വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ, 'ഇന്ത്യാസ് ഡിവൈഡർ ഇൻ ചീഫ്' എന്ന കവർ സ്റ്റോറിയോടു കൂടി മോഡിയുടെ ചിത്രം സഹിതമാണ് 'ടൈം മാസിക' പുറത്തിറങ്ങിയത്. ഓവർസീസ് ഇന്ത്യൻ പൗരത്വം കൂടി ഉണ്ടായിരുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ ആതിഷ് തസീർ എഴുതിയ പ്രസ്തുത ലേഖനത്തിൽ 'മോഡിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യൻ ജനാധിപത്യം അടുത്ത അഞ്ചു വർഷം കൂടി അതിജീവിക്കുമോ?' എന്ന ഗൗരവമുള്ള ചോദ്യം ചോദിക്കുകയുണ്ടായി. ഇന്ത്യയ്ക്ക് അകത്തും പ...
- Get link
- X
- Other Apps