Modi's Depression economics more similar to Fascist and Nazi economic policy during the second depression

മോദിയുടെ "ഡിപ്രഷൻ ഇക്കണോമിക്സ്" സോവിയറ്റ് യൂണിയന്റെയോ അമേരിക്കയുടെയോ ഡിപ്രഷൻ ഇക്കണോമിക്സിനെക്കാൾ നാസി-ഫാസിസ്റ്റ് ഡിപ്രഷൻ ഇക്കണോമിക്സിനോട് സാമ്യം പുലർത്തുമ്പോൾ 

Facebook post by Fredy K Thazhath(CEC Member, CPI-ML RED FLAG)



മോദി സർക്കാർ സമ്പദ്ഘടനയെ കൂടുതൽ മാന്ദ്യത്തിലേക്ക് തള്ളിവിടുകയാണ്. 


എല്ലാ തന്ത്രപ്രധാന മേഖലകളും വിറ്റുതുലയ്ക്കാനും പ്രതിരോധ വ്യവസായത്തിൽ 74 ശതമാനം വരെ വിദേശ നിക്ഷേപം കൊണ്ടുവരാനും ന്യൂക്ലിയർ, സ്പേസ് സയൻസ് മേഖലകളെക്കൂടി സ്വകാര്യവൽക്കരിക്കാനും തീരുമാനിക്കുന്നതിനെ 'അത്മനിർഭർ' അഥവാ 'സെൽഫ്റിലയൻസ്' എന്ന് വിളിക്കുന്നതിനേക്കാൾ വലിയ ഹിപ്പോക്രിസി വേറെയില്ല.


സാധാരണ അവസ്ഥയിൽ നിന്ന് ഡിപ്രഷൻ കാലത്തെ ഇക്കണോമിക്സിന് കാതലായ വ്യത്യാസമുണ്ട്.


ഡിമാൻ്റ് തകർന്നു പോകുന്ന അവസ്ഥയിൽ " ഡിമാൻറ് ക്രിയേഷനും (വാങ്ങാനുള്ള കഴിവ് സൃഷ്ടിക്കലും) സ്ട്രാറ്റജിക് സ്റ്റേറ്റ് ഇൻവസ്റ്റ്മെൻറും ( തന്ത്രപ്രധാനമായ സർക്കാർ നിക്ഷേപങ്ങളും ) വർദ്ധിപ്പിക്കുക " എന്നതാണ് ഡിപ്രഷൻ ഇക്കണോമിക്‌സിൻ്റെ കേന്ദ്രതത്വം.


ക്യാപ്പിറ്റലിസത്തിലായാലും സോഷ്യലിസത്തിലായാലും ഇത് പൊതുവായ തത്വമാണ്. രണ്ടാം സാമ്പത്തിക കുഴപ്പത്തിന്റെ അഥവാ ഗ്രെയ്റ്റ് ഡിപ്രഷൻ്റെ കാലത്ത് (1929-1945) അമേരിക്കയിൽ എഫ്.ഡി.റൂസ് വെൽറ്റും സോവിയറ്റ് യൂണിയനിൽ ജോസഫ് സ്റ്റാലിനും ചെയ്തത് പൊതുവിൽ മേൽപ്പറഞ്ഞ ദിശയിലുള്ള കാര്യമായിരുന്നു.


താഴെപ്പറയുന്ന അടിസ്ഥാനപരമായ വ്യത്യാസങ്ങളാണ് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉണ്ടായിരുന്നത്:


1) സോവ്യറ്റ് യൂണിയനിൽ ഭരണകൂടം ആധുനിക തൊഴിലാളി വർഗ്ഗത്തിൻ്റേതായിരുന്നു; അമേരിക്കയിൽ അതല്ല;

2) സോവ്യറ്റ് യൂണിയനിൽ മൊണോപ്പൊളി ക്യാപ്പിറ്റലിസം അഥവാ ഫിനാൻസ് ഒലിഗാർക്കി ഇല്ലായിരുന്നു (അത് അപ്പാടെ ദേശസാൽക്കരിച്ചിരുന്നു).
അമേരിക്കയിൽ മൊണോപ്പൊളി ക്യാപ്പിറ്റലിസം അഥവാ ഫിനാൻസ് ഒലിഗാർക്കി യായിരുന്നു സമ്പദ്ഘടനയുടെ തലപ്പത്ത്;


3) സോവ്യറ്റ് യൂണിയനിൽ സ്റ്റേറ്റ് ബാങ്ക് സംവിധാനമായിരുന്നു
ഉണ്ടായിരുന്നത് .
അമേരിക്കയിൽ ഫെഡറൽ റിസർവ്വ് ആയിരുന്നു;


4) സോവിയറ്റ് യൂണിയനിൽ പഞ്ചവത്സര പദ്ധതിയായിരുന്നു ( പ്യാറ്റിലെറ്റ്ക) ഉണ്ടായിരുന്നത്.
അമേരിക്കയിൽ പകരം 'ന്യൂഡിൽ' ആയിരുന്നു.


5) സോവ്യറ്റ് യൂണിയനിൽ കർഷക കോ-ഓപ്പറേറ്റിവ് ഫാമുകൾ, സ്റ്റേറ്റ് ഫാമുകൾ ( കോൾഖോസ് കൾ - സോവ്ഖോസ്കൾ ) എന്നിവയായിരുന്നു കാർഷിക വ്യവസ്ഥയുടെ നട്ടെല്ല്. അവയാകട്ടെ പഞ്ചവത്സര പദ്ധതിയുടെ അവിഭാജ്യ ഭാഗമായിരുന്നു. അമേരിക്കയിൽ ഇതിനു പകരം അഗ്രിക്കൾച്ചറൽ അഡ്ജസ്റ്റ്മെൻ്റ് ആക്റ്റ് അഗ്രിക്കൾച്ചർ അഡ്ജസ്റ്റ്മെൻ്റ് അഡ്മിനിസ്ട്രേഷൻ എന്നിങ്ങനെ കർഷകരെ സഹായിക്കുന്ന സബ്സിഡി മെക്കാനിസമായിരുന്നു ഉണ്ടായിരുന്നത്.


അതായത് ,
സോഷ്യലിസ്റ്റ് പ്ലാൻഡ് ഇക്കോണമിയിലായാലും
അമേരിക്കൻ ക്യാപ്പിറ്റലിസത്തിലെ കെക്നീഷ്യൻ, ഗാൽബ്രെത്തിയൻ ക്ഷേമരാഷ്ട്ര സമ്പദ്ക്രമത്തിലായാലും ജനങ്ങളുടെ വാങ്ങാനുള്ള ശേഷി വർദ്ധിപ്പിക്കുക എന്നത് ലക്ഷ്യംവച്ചുകൊണ്ട് സർക്കാർ ചെലവ് വർദ്ധിപ്പിക്കുക,
സർക്കാർ നിക്ഷേപത്തിലധിഷ്ഠിതമായ വ്യവസായങ്ങളും ഇൻഫ്രാസ്ട്രക്ച്ചറും വർദ്ധിപ്പിക്കുക
എന്നതായിരുന്നു പൊതു ദിശ .
അതാണ്
സോവ്യറ്റ് യൂണിയൻ്റെ
സോഷ്യലിസ്റ്റ് ആസൂത്രിത സമ്പദ്ഘടനയുടേയും
അമേരിക്കയുടെ
ന്യൂ ഡീൽ പദ്ധതിയുടേയും പൊതു ദിശ; (വർഗ്ഗ)ഗുണപരമായി അവ വ്യത്യസ്തമായിരിക്കുമ്പോഴും.


എന്നാൽ ,
മുസ്സളീനിയുടെ ഫാഷിസ്റ്റ് സമ്പദ്ക്രമനയവും ( ഫാഷിസ്റ്റ് ഇക്കണോമിക്സ് )
ഹിറ്റ്ലറുടെ നാസി സമ്പദ്ക്രമവും
ഇതിൽ നിന്ന് തുലോം വ്യത്യസ്ഥമായിരുന്നു.



മുസ്സളീനിയുടെ 'കോർപ്പറാറ്റിസം ', ഹിറ്റ്ലറുടെ 'ഓട്ടാർക്കി' 

എന്നിവ രണ്ടും 
സ്വകാര്യവത്ക്കരണത്തിലും 
കോർപ്പറ്റ് ഗ്രൂപ്പുകൾ + ഭരണകൂടം + പ്രൊട്ടക്ഷനിസ്റ്റ് താരിഫുകൾ എന്നിവയിലും അധിഷ്ഠിതമായിരുന്നു.



മോദിയുടെ ഇപ്പോഴത്തെ നയം
ഫാഷിസ്റ്റ് , നാസി ഇക്കണോമിക് പോളിസികളോടാണ് സാമ്യം കാണിക്കുന്നത്.