കോമ്രേഡ് ഓൺലൈൻ പ്രസിദ്ധീകരണം ഇന്ന് മുതൽ പുറത്തിറങ്ങുകയാണ്. ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു. വായിക്കുകയും നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുകയും ചെയ്യുമല്ലോ.
സ. പി.സി.ഉണ്ണിച്ചെക്കന്റെ മെസേജ്:
സഖാക്കളേ,
നമ്മുടെ പാർട്ടി പ്രസിദ്ധീകരണമായ കോമ്രേഡ് മാഗസിന്റെ ഓൺലൈൻ പതിപ്പായ "കോമ്രേഡ് ഓൺലൈൻ" പ്രസിദ്ധീകരണം ആരംഭിക്കുകയാണ്. ആദ്യ ലക്കത്തിന്റെ ലിങ്ക് താഴെ ചേർക്കുന്നു. ഇനി മുതൽ കൃത്യമായ ഇടവേളകളിൽ കോമ്രേഡിന്റെ ഓൺലൈൻ പതിപ്പ് ഇറക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ലക്കത്തിൽ കോവിഡ് 19 മഹാമാരിയെയും ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുമുള്ള ലേഖനങ്ങളാണ് മുഖ്യമായും ചേർത്തിരിക്കുന്നത്.
നമ്മുടെ പാർട്ടിയുടെ ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ launching എന്ന നിലയിൽ സഖാക്കൾ എല്ലാവരും ഇത് ഗൗരവത്തോടെ തന്നെ കാണേണ്ടതും മാഗസിന്റെ പ്രചാരണത്തിനായി രംഗത്തിറങ്ങേണ്ടതുമാണ്. അതിനായി ഫേസ്ബുക്, Whatsapp, Twitter തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്ഫോമുകൾ ഉപയോഗിക്കുന്ന എല്ലാ സഖാക്കളും കോമ്രേഡ് ഓൺലൈൻ ലിങ്ക് ചെറിയൊരു മുഖവുരയോട് കൂടി അവരവരുടെ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കേണ്ടതാണ്.
ഫേസ്ബുക്കിൽ സ്വന്തം വാളിൽ ഫേസ്ബുക് പോസ്റ്റ് ഇടുന്നതിനൊപ്പം തന്നെ അംഗമായിട്ടുളള എല്ലാ ഗ്രൂപ്പുകളിലും മാഗസിനെ പരിചയപ്പെടുത്തിക്കൊണ്ട് ലിങ്ക് ഷെയർ ചെയ്യണം.
Whatsapp-ൽ Contact List-ൽ ഉള്ള എല്ലാവർക്കും പേർസണൽ മെസേജ് അയക്കുന്നതിന് പുറമെ അംഗമായിട്ടുളള എല്ലാ ഗ്രൂപ്പുകളിലേക്കും ചെറിയൊരു പരിചയപ്പെടുത്തലോട് കൂടി കോമ്രേഡ് ഓൺലൈൻ ലിങ്ക് അയക്കണം.
ടെലഗ്രാം, ട്വിറ്റർ തുടങ്ങി മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർ അവ വഴിയും ഇത് ചെയ്യണം.
^ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ പാർട്ടി അംഗങ്ങളും ചെയ്യുന്നതിന് പുറമെ പാർട്ടി സുഹൃത്തുക്കളും അനുഭാവികളും ബന്ധങ്ങളിൽ ഉള്ളവരും ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.
- പി.സി.ഉണ്ണിച്ചെക്കൻ