എന്തുകൊണ്ട് മുഖ്യധാരാ മാധ്യമങ്ങൾ തൊഴിലാളികളുടെ മഹാറാലിയെ അവഗണിച്ചു

എന്തുകൊണ്ട് മുഖ്യധാരാ മാധ്യമങ്ങൾ തൊഴിലാളികളുടെ മഹാറാലിയെ അവഗണിച്ചു

National

ഡൽഹി | by നാഷണൽ ഡെസ്ക് on Nov 12 2017 05:58 pm



  • Kerala
  •  
  • Local
  • International
  •  
  • Local

കഴിഞ്ഞ മൂന്നു ദിവസമായി ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ആയിരക്കണക്കിന് തെഴിലാളികൾ ഒത്തു ചേരുകയുണ്ടായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന തൊഴിലാളികളാണവർ. ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും . കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിക്കാൻ എത്തിച്ചെർന്നതായിരുന്നു അവർ. ഡൽഹി അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രതിഷേധ റാലിയാണ് കഴിഞ്ഞ ദിവസം നടന്നത്.

ഇത്രയും വലിയ പ്രതിഷേധം തലസ്ഥാനത്ത് നടന്നിട്ടും എന്തുകൊണ്ട്  നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ സമരത്തിന് അർഹിക്കുന്ന പ്രാധാന്യം നൽകിയില്ല എന്നുള്ളത് വളരെ ഗൗരവ്വമുള്ളതാണ്. കോപ്പറേറ്റുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ആഗ്രഹത്തിന് വിരുദ്ധമായ ഒന്നും ജനങ്ങളിലേക്ക് എത്തരുത് എന്ന മാധ്യമ അജണ്ടയാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്.

Image may contain: 6 people, people smiling, people standing and outdoor

തൊഴിലാളികളുടെ ഏതൊരു വിധത്തിൽ ഉള്ള ഒത്തു ചേരലിനെയും കോപ്പറേറ്റുകളും ഭരണകൂടവും ഭയപ്പെടുന്നു. അത് ഇടതുപക്ഷ സംഘടനകൾ കൂടിയാകുമ്പോൾ കോപ്പറേറ്റു ഭീമന്മാരുടെയും അവരുടെ ശിങ്കിടികളായ ഭരണ വർഗ പാർട്ടികളുടെയും മുട്ടിടിക്കുന്നത് സ്വാഭാവികം.1980-90 കളിൽ തന്നെ മാധ്യമരംഗത്ത് ട്രേഡ് യൂണിയനുകളുടെ പ്രവർത്തനം തടയാൻ മാധ്യമ ഭീമന്മാർ കരുക്കൾ നീക്കി തുടങ്ങിയിരുന്നു. ക്രമേണ രാജ്യത്തിലെ ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളും കുത്തക മുതലാളിയുടെ കൈകളിലാവുകയും മാധ്യമ മേഖലയിലെ തൊഴിലാളി യൂണിയനുകൾ ചരമമടയുകയും ചെയ്യുന്നു അവസ്ഥ വന്നു ചേരുകയും ചെയ്തു. മാധ്യമ മേഖലയിൽ തൊഴിലാളി വർഗ ബോധമുള്ള തൊഴിലാളി സംഘടനകൾ ഇല്ലാതെ പോകുന്നുവെന്നുള്ളതാണ് മുഖ്യ പ്രശനം. തൊഴിലാളി സംഘടനകളെ മുതലാളിമാർ ഭയപ്പെടുന്നു എന്നതാണ് ഈ വാർത്താ അവഗണനയുടെ പ്രധാന കാരണം. കോപ്പറേറ്റുകളുടെ വഴി മുടക്കികളാകുന്നത് സംഘടിതരായ തൊഴിലാളികളാണ് എന്നുള്ളത് കൊണ്ടാണ്.

Image may contain: 6 people, people standing

സംഘടിതരായ തൊഴിലാളി ചൂഷണങ്ങളെ കുറിച്ച് സംസാരിക്കുകയും മുതലാളിയോട് കൂടുതൽ കൂലി ആവശ്യപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഡൽഹിയിൽ സംഘടിച്ച ആയിരക്കണക്കായ സ്ത്രീ തൊഴിലാളികളും ആവശ്യപ്പെട്ട മുദ്രാവാക്യം തുല്യ ജോലിക്ക് തുല്യ വേതനം എന്നതാണ്. ജോലി ഭാരം കൂടുകയും ക്രമാനുഗതമായ വേതന വർദ്ധനവ് ഇല്ലാതാതിരിക്കുകയും ചെയ്യുന്ന അവസ്ഥ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. അതെ സമയം തൊഴിലില്ലായ്മ മറ്റൊരു ഭാഗത്ത് പെരുകി വരികയുമാണ്.

ഖനി തൊഴിലാളികൾ, അംഗൻവാടി തൊഴിലാളികൾ, മറ്റ് സാധാരണ ഭൂരഹിത തൊഴിലാളികൾ ഇവരൊന്നും തന്നെ കോപ്പറേറ്റ് മാധ്യമങ്ങൾക്ക് പരസ്യമോ മറ്റെന്തെങ്കിലും തരത്തിൽ ഗുണകരമാവുകയോ ചെയ്യുന്നില്ല. അവരൊന്നും തന്നെ ആഡംബര വസ്തുക്കളുടെ ഉപഭോക്താക്കളോ അല്ല. തൊഴിലാളികൾ ഇതേ കോപ്പറേറ്റുകൾക്കു വേണ്ടി തന്നെയാണ് മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. എന്നാൽ തൊഴിലാളികളുടെ സമരം മാധ്യമ സ്ഥാപനങ്ങളുടെ മേധാവികളുടെ നിയന്ത്രണത്തിൽ തന്നെ ഉള്ള ഫാക്ടറികൾക്കും ഖനികൾക്കും എതിരാണ്. അത് പുറം ലോകം അറിയാതിരിക്കേണ്ടുന്നതും ഇതേ മുതലാളിയുടെ ആവശ്യകത തന്നെയാണ്.

Image may contain: 8 people

'' വൻകിട മാധ്യമങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഞങ്ങളുടെ വിഷയമല്ല, ഞങ്ങളുടെ പ്രതിഷേധം ഞങ്ങൾ സർക്കാരിനെ അറീക്കുകയാണ്. മാധ്യമങ്ങൾ അവഗണിച്ച് എന്നത് കൊണ്ട് ഞങ്ങളുടെ സമരം മണ്ണിൽ പൂണ്ടു പോവുകയില്ല. ജനങ്ങൾക്ക് വേണ്ടിയാണ് നമ്മുടെ സമരം, മാധ്യമങ്ങൾ സമരത്തെ അവഗണിക്കുന്നത് കോപ്പറേറ്റുകൾക്ക് വേണ്ടിയാണ്." സമരത്തിൽ പങ്കെടുക്കുന്ന ഒരു ആശ വർക്കർ പറയുന്നു.

ജീവിത നിലവാരം ഉയർത്താൻ നടപടികൾ സ്വീകരിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കരാർ തൊഴിൽ അവസാനിപ്പിക്കുക,വിലക്കയറ്റം തടയുക,  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരത്തിന്റെ പ്രധാന മുദ്രാവാക്യം '' മോഡി ഞങ്ങളുടെ ജീവിതം തകർത്തു "എന്നുള്ളതായിരുന്നു. സമരത്തിൽ സിഐടിയു എഐടിയുസി എഐസിസിടിയു തുടങ്ങി ഇന്ത്യയിലെ ഒട്ടനവധി തൊഴിലാളി സംഘടനകളാണ് സമരത്തിൽ പങ്കാളികളായത്.



സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കൃഷ്ണ സബ്ദി , കെ. സച്ചിദാനന്ദൻ, ഗീത ഹരിഹരൻ തുടങ്ങിയ 50 ൽ ഏറെ അറിയപ്പെടുന്ന സാമൂഹ്യ സാഹിത്യ പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കേണ്ടതാണെന്ന് കത്തിലൂടെ പ്രവർത്തകർ ആവശ്യപ്പെട്ടു.