ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ പോലും ഭൂരിപക്ഷ ജനതയ്ക്ക് ആശ്വാസത്തിന്റെ ഒരു കണിക പോലും നൽകുന്നതിൽ കേന്ദ്ര സർക്കാർ പരാജയെപ്പെട്ടു.അത് മറച്ചു ജനങ്ങൾക്ക് സംഘടിക്കുവാനുള്ള പ്രായോഗിക തടസ്സം സൗകര്യമാക്കി അവർ ധന സ്രഷ്ട്രാക്കളായി പൂജിക്കുന്ന ലാഭ ശക്തികൾക്ക് അല്ലെങ്കിൽ കോർപ്പറേറ്റ് കേന്ദ്രങ്ങൾക്ക് നമ്മുടെ തൊഴിലാളികളെയും കർഷകരെയും യുവ ജനതയേയും എന്തിന് മണ്ണും വിണ്ണും, പ്രകൃതിയെ തന്നെ ദാനം ചെയ്യുകയാണ്. അതാണ് അവരുടെ ശിലാന്യാസം. ഈ ദുരന്ത ഘട്ടത്തിലും അവർ അവരുടെ മുതലാളിത്ത പക്ഷം ആക്രമപരമായി പ്രഖ്യാപിക്കുകയാണു. കേന്ദ്ര സർക്കാരിന്റെ ഏത് നടപടിയേയും ഈ പശ്ചാത്തലത്തിൽ മാത്രമെ കാണാനാകൂ. അതോടൊപ്പം വർത്തമാന കാലത്ത് ലോകമെങ്ങും സമാന നയങ്ങൾ അല്ലെങ്കിൽ നിയോ ലിബറൽ നയങ്ങൾ വ്യത്യസ്ത രീതികളിൽ ലോക ജനതയ്ക്കു മേൽ ദുരന്തം വിതയ്ക്കുകയാണ്. അമേരിക്കയിൽ ട്റമ്പ് അതിന്റെ ലോക പ്രതീകം തന്നെയാണു്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അതിന്റെ അനുബന്ധങ്ങളുമായി തീർന്നിരിക്കുന്നു. ഈ നയങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക സാമൂഹ്യ അസമത്വം എല്ലാ അതിരുകളെയും ദേദിക്കുകയാണ്. അതിനെതിരായി തൊഴിലാളി കർഷക പ്രക്ഷോഭങ്ങൾ പുതു മാനമാർജ്ജിക്കുകയാന്ന്. ഒറ്റയായല്ല, മഹാ ഐക്യത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഇൻഡ്യയിലടക്കം തൊഴിലാളി വർഗവും കർഷകരും അണിനിരക്കുന്നതാണ് സമാന്തര യാഥാർത്ഥ്യം. ഇൻഡ്യയിൽ ഈ നയങ്ങൾക്കെതിരായി തൊഴിലാളി വർഗം സംഘടിത അസംഘടിത മേഖലകളിൽ ഒറ്റയായും കൂട്ടായും നിരവധി പ്രചരണ പ്രക്ഷോഭങ്ങളും , പണിമുടക്കുകൾ അടക്കമ്മുള്ള സമരായുധങ്ങളും നിരന്തരം പ്രയോഗിക്കുകയാണ്. ഓരോ പണിമുടക്കും ഗുണപരമായും അളവു പരമായും കൂടുതൽ ഉയർന്ന മാനമാർജ്ജിക്കുന്നുവെന്നതാണ് വസ്തുത. തൊഴിലാളി വർഗ്ഗം വ്യത്യസ്ത തൊഴിലാളി സംഘടനകളിലാണെങ്കിലും നിയോ ലിബറൽ നയങ്ങൾക്കെതിരായ തങ്ങളുടെ നിലനിൽപിനു വേണ്ടിയുള്ള ശക്തമായ നിലപാടിലേക്ക് നീങ്ങുകയാണ്. "മനുഷ്യനും മനുഷ്യനും തമ്മിൽ നഗ്നമായ സ്വാർത്ഥ മൊഴികെ ഹൃദയ ശൂന്യമായ റൊക്കം പൈസ ഒഴികെ മറ്റൊരു ബന്ധവും മുതലാളിത്തം ബാക്കി വെയ്ക്കില്ല " എന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ പ്രഖ്യാപനം ശരിയാണെന്ന് വർത്തമാന ലോകം അനുഭവങ്ങളിലൂടെ ബോധ്യപെടുത്തുകയാണ്. അതുകൊണ്ടു തന്നെ വരുംദിനങ്ങൾ മാറ്റത്തിനായുള്ള മഹാ ജനകീയ ഐക്യങ്ങളുടേതായിരിക്കുമെന്നതിൽ സംശയമില്ല.. ഇൻഡ്യയിലെ തൊഴിലാളി വർഗവും കർഷകരും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനകളും ഭരണകക്ഷിയുടെ പോഷകതൊഴിലാളി സംഘടന പോലും യാഥാർത്യം തിരിച്ചറിയാൻ നിർബന്ധിതമാവുകയാണു. എന്നാൽ മറുവശത്ത് രാഷ്ട്രീയ ശക്തികൾ ആനുപാതികമായി മുന്നേറുന്നില്ലയെന്ന യാഥാർത്യവും ഗൗരവതരമാണ്. ഇൻഡ്യൻ ജനതയുടെ യഥാർത്ഥ വെല്ലുവിളി നിയോ ലിബറൽ നയങ്ങളും അതിനു സൗകര്യമൊരുക്കുന്ന വർഗീയ ഫാസിസ ഭിന്നിപ്പക്കൽ ശക്തികളുമാണെന്നു തിരിച്ചറിഞ്ഞു കൊണ്ടും ബദൽ ഇടത് സാമ്പത്തിക പരിപാടികൾ രൂപപെടുത്തി കൊണ്ടും മാത്രമെ ഇനിയും മുന്നേറാനാക പിന്നിലേക്കല്ല, മുമ്പിലേക്കുള്ള കുതിച്ചുചാട്ടം അനിവാര്യമാവുകയാണു. ലോക മുതലാളിത്തം മനുഷ്യാദ്ധ്വാനത്തിന്റെ അനിയന്ത്രിത ചൂഷണത്തിലൂടെ മാത്രമാണ് നിലനിൽക്കുന്നതെന്നും, അതിന് സ്വന്തം തൊഴിലാളികളെ പോലും വർത്തമാന കാലത്ത് നിലനിർത്താനാവില്ലെന്നും, അതുകൊണ്ടു തന്നെ വൈരുദ്ധ്യം മൂർഛിക്കുന്നതാണ് ചരിത്രം. അതിന്റെ ഫലമായി ലോകത്ത് ഒരു സോഷ്യലിസ്റ്റ് ധാര സൈദ്ധാന്തികമായും പ്രയോഗത്തിലും ഉയർന്നുവരികയും സോവ്യറ്റു യൂണിയനടക്കമ്മുള്ള സോഷ്യലിസ്റ്റ് പാത യാഥാർത്ഥ്യമാവുകയും ചെയ്തു. ആ പശ്ചാത്തലം ഇന്ത്യയിലടക്കം തൊഴിലാളിവർഗ്ഗ മുന്നേറ്റങ്ങൾക്ക് ഇടം നൽകുകയും മുതലാളിത്ത സംവിധാനങ്ങൾ മറ്റു മാർഗ്ഗമില്ലാതെ തൊഴിലാളി വർഗ്ഗ മുദ്രാവാക്യങ്ങൾക്ക് ഭാഗിക അംഗീകാരം നൽകാൻ നിർബ്ബന്ധിതരാവുകയും ചെയ്തു. മുതലാളിത്ത രാജ്യങ്ങളിൽ പലയിടത്തും അടിസ്ഥാനരംഗങ്ങളിൽ പൊതു മേഖലകൾ ഉയർന്നുവന്നു. ക്ഷേമ രാഷ്ട്ര സങ്കൽപവും ഇതിന്റെ ഭാഗമായിരുന്നു. ട്രേഡു യൂണിയൻ അവകാശങ്ങൾ , പെൻഷൻ, സ്ഥിരം തൊഴിൽ, പൊതുവിതരണ സംവിധാനം, ആരോഗ്യ സംവിധാനം, പൊതു വിദ്യാഭ്യാസം, സബ് സി ഡികൾ, സേവന വേതന വ്യവസ്ഥകൾ, സംവരണാവകാശം, ലിംഗ സമത്വം, പൊതുയാത്ര സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ വിവിധ സേവനങ്ങൾ, നികുതി സംവിധാനം തുടങ്ങിയ സോഷ്യലിസ്റ്റ് അടയാളങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. പരിമിതികളും കൊളോണിയൽ കാല ഉദ്യോഗസ്ഥ മേധാവിത്ത അവശിഷ്ടങ്ങളും നിലനിന്നപ്പോഴും തൊഴിൽ സുരക്ഷിതത്വം, പെൻഷൻ മുതലായവ നേടിയെടുക്കാൻ ത്യാഗോജ്ജ്വലമായ സമരങ്ങളിലൂടെ ഇൻഡ്യയിലെ പൊതുമേഖലയിലെ തൊഴിലാളികൾക്ക് സാധിച്ചിരുന്നു. മാത്രവുമല്ല, സ്വകാര്യ മേഖലയിലെ അവകാശ പോരാട്ടങ്ങൾക്ക് ഈ അവസ്ഥ സഹായകമായിരുന്നു. വർത്തമാന ഇൻഡ്യയിലെ സ്വകാര്യവൽക്കരണ അജണ്ടയെ ഈ അടിസ്ഥാന പശ്ചാത്തലത്തിൽ തന്നെ വീക്ഷിക്കേണ്ടതുണ്ടു . ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്ന നിയോ ലിബറൽ മുതലാളിത്ത അതിജീവന പദ്ധതി ഇൻഡ്യയിൽ തൊണ്ണൂറുകളിൽ ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ ബാബ്റി മസ്‌ജിദ് തകർക്കപ്പെടുകയും മതേതര ചിഹ്നങ്ങൾക്ക് ആൾക്കൂട്ട വധശിക്ഷ വിധിക്കപ്പെടുകയും ചെയ്തത് യാദൃശ്ചികമല്ല. രാഷ്ട്ര പിതാവിന്റെ വധത്തിലൂടെ ഒരു കടന്നു വരവ് പ്രതീക്ഷിച്ച പ്രാകൃത ശക്തികൾക്ക് ഒരു ബദൽ സാമ്പത്തിക അന്തരീക്ഷം തടസമായിരുന്നു. വിപരീതമായ ഒരു സാമ്പത്തിക നയത്തിന്റെ കടന്നു വരവ് വർഗീയ ഫാസിസ സംഘങ്ങൾക്ക് ഒരു പരവതാനി തന്നെയായി മാറി. തുടർ ചരിത്രം വ്യക്തമാണ്. സ്വാതന്ത്യ യത്തിനു മുമ്പ് റയിൽവേ പോർട്ട് മസ്റ്റ്, കമ്പി തപാൽ, ആൾ ഇന്ത്യ റേഡിയോ, ഓർഡിൻ സ്ഫാക്ടറി തുടങ്ങി കുറച്ചു പൊതു മേഖലകൾ മാത്രമെ നിലവിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സ്വാതന്ത്യാനന്തരം ഒരു നയത്തിന്റെ ഭാഗമായി പൊതു മേഖലകളുടെ എണ്ണം കൂടുകയും ബാങ്ക് - 1969, പെട്രോളിയം 1974-76) എയർ ഇന്ത്യ 1953 കൽക്കരി മേഖല 1973, കൂടാതെ നിരവധി പൊതു മേഖലകൾ രൂപപെട്ടു. ഒക്ടോബർ 2019 ലെ കണക്ക് പ്രകാരം ഇന്ത്യയിൽ 10 മഹാരത്ന പൊതു മേഖലകളും, പതിനാലു നവരത്ന പൊതുമേഖലകളും, 74 മിനിരത്ന വ്യവസായങ്ങളും, കൂടാതെ 300 pse കളും നിലവിലുണ്ടു. അതോടൊപ്പം റയിൽവേ ഓർഡിനസ് ഫാക്ടറികൾ , തപാൽ, ഐ.എസ്.ആർ.ഒ അറ്റോമിക് എനർജി തുടങ്ങി സർക്കാർ വകുപ്പുകളുടെ ഭാഗങ്ങളും നിലനിൽക്കുന്നു. സ്വകാര്യ മേഖലയിൽ നിന്നും വ്യത്യസ്തമായി രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ പൊതു മേഖലകൾ അനുവദിക്കപ്പെടുകയും ഭിലായ് പ്ലാന്റെ ടക്ക മ്മുള്ള വ ആ പ്രദേശങ്ങളിൽ വികസനം സൃഷ്ടിക്കുകയും ചെയ്തു. പൊതു മേഖലകളുടെ അനുബന്ധമായി നഗരങ്ങളും, മറ്റു ഫാക്ടറികളും, വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങളും ഉയർന്നുവരികയും ജനങ്ങൾക്ക് മെച്ചമായ ജീവിത സാഹചര്യവും തൊഴിൽ സാധ്യതകളും സൃഷ്ടിക്കപെടുകയും ചെയ്തു. മാത്രവുമല്ല പൊതു മേഖലകളിൽ സംഘടിത തൊഴിലാളി സംഘടനകൾ ശക്തമാവുകയും അതിലൂടെ വർഗബോധവും ഒപ്പം ത്യാഗോജ്ജ്വല പോരാട്ടങ്ങളിലൂടെ താരതമ്യേന മെച്ചമായ തൊഴിൽ സാഹയര്യം സംജാതമാവുകയും ചെയ്തു. ലാഭം എന്ന ഘടകത്തിനപ്പുറം ജനങ്ങൾക്ക് മെച്ചമായ ചെലവു കുറഞ്ഞ സേവനം ഉറപ്പാക്കാനും സംവരണാവകാശങ്ങളടക്കം ഉറപ്പാക്കി ലക്ഷകണക്കിന് സ്ഥിരം തൊഴിലും ലഭ്യമാക്കാനും സാധിച്ചു. 2011 ലെ കണക്കനുസരിച്ചു ഏകദേശം 150 ലക്ഷം സ്ഥിരം തൊഴിൽ) സർക്കാരിലേക്ക് ഡി വി ഡന്റൊയും , എക്സൈസ് നികുതി, കോർപ്പറേറ്റ് ടാക്സ് , കസ്റ്റംസ് നികുതിയടക്കം വിവിധ നികുതികൾ കൃത്യമായി ലഭിക്കുന്നു. കയറ്റുമതി ഇനത്തിൽ വിദേശ നാണ്യം, ഇലക്ട്രോണിക്സ്, മരുന്നുകൾ, പെട്രോളിയം തുടങ്ങിയവയുടെ ഇറക്കുമതി ചെലവ് കുറയുന്നു. ഗവേഷണ മേഖലയിലും, വൈദ്യുതി, ആണവോർജം തുടങ്ങിയ രംഗങ്ങളിലും മുന്നേറ്റം. വൈദ്യുതി, ജലസേചന പൊതുമേഖല സംവിധാനം കാർഷിക വ്യവസായിക രംഗത്തും ഗുണകരമായി. എന്നാൽ എൻപതുകളുടെ അവസാനത്തോടു കൂടി നിയോലിബറൽ നയങ്ങൾ സർക്കാരുകളുടെ ഭാഗമായി മാറുകയും ഗാട്ട് കരാറടക്കം അതിന് വേഗത കൂട്ടുകയും ചെയ്തു. ചെലവു ചുരുക്കൽ, കോർപ്പറേറ്റ് നികുതി ഇളവുകൾ, സ്വകാര്യവൽക്കരണം, നിയമന നിരോധനം, സ്ഥിരം തൊഴിൽ നിഷേധം, കൊൺ ട്രാകറ്റ് വൽക്കരണം, തുടങ്ങിയ സയിലൂടെ മർദ്ദന സംവിധാനമൊഴികെ സമസ്ത മേഖലയിൽ സർക്കാർ പിൻവാങ്ങി കോർപ്പറേറ്റ് ശക്തികളുടെ കേവല ഫെസിലിറ്റേറ്റർ മാത്രമായി പരിണമിച്ചു. എല്ലാം ബിസിനസ്സാണെന്നും അവിടെ ലാഭം നിർബന്ധമാണെന്നും അതുകൊണ്ടു തന്നെ അതിന് സർക്കാർ നിയന്ത്രണം അനാവശ്യമാണെന്നും പ്രഖ്യാപിച്ചു. ആസൂതനക്കമ്മീഷനുപകരം നീതി അയോഗ് എന്ന ഫെസിലിറ്റേറ്റർ നിലവിൽ വന്നു. സ്റ്റാട്ട്യൂട്ടറി പെൻഷൻ കടംങ്കഥയായി. ഘടന പരമായ ക്രമീകരണത്തിനായി സ്വകാര്യവൽക്കരണം ലക്ഷ്യമാക്കി നിരവധി കമ്മീഷനകളെ നിയമിച്ചു. കർഷക ആത്മഹത്യ മുതൽ കൂട്ട പലായനം വരെ നീളുന്ന ദുരന്ത ചിത്രം. സ്വകാര്യവൽക്കരണ രഥയാത്ര പൊതുമേഖല കർസേവകിലൂടെ ആത്മ നിർ ഭർ ശിലാന്യാസം തുടരുന്നു. നിയമനങ്ങൾ നിരോധിക്കപ്പെട്ടു. സർക്കാർ വകുപ്പായിരുന്ന ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാക്കി. ഓർഡിനൻസ് ഫാക്ടറികൾ, തപാൽ, റയിൽവേ തുടങ്ങിയവയും കോർപ്പറേറ്റ് വൽക്കരണ പാതയിലാണ്. അത് സ്വകാര്യ സൽക്കരണത്തിന്റെ സൗകര്യ പടിയാണു. ബി.എ സ് എൻ.എൽ, എം.റ്റി എൻ എൽ തുടങ്ങിയ വ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ആദ്യം നഷ്ടത്തിലാക്കി കൂടുതൽ ലാഭമാക്കുന്നതിന്റെ മറവിൽ സ്വകാര്യവൽക്കരണം. ഇന്ന് ലാഭത്തിലുള്ള ബി.പി.സി.എൽ.എൽ.ഐ.സി തുടങ്ങിയവയും വിൽക്കപെടുകയാണ്. അതിനെതിരായി ഉയർന്നുവന്ന സംഘടിത തൊഴിലാളി പ്രക്ഷോഭങ്ങൾ അതിവേഗ സ്വകാര്യവൽക്കരണത്തിന് തടസ്സയാണെന്നുള്ളതു കൊണ്ടു തന്നെ സംഘടിത ശക്തിയെ തകർക്കുന്നതിനായി പണിമുടക്കുകൾക്കും, ട്രേഡു യൂണിയൻ അവകാശങ്ങൾക്കും വിലക്ക് കൽപിച്ചു. ബി.എസ്.എൻ.എൽ, എയർ ഇന്ത്യയടക്കമ്മുള്ള പൊതു മേഖലകളിൽ തൊഴിലാളികൾക്ക് കാലാവധിയ്ക്ക് മുമ്പ് റിട്ടയർ മെന്റ് നൽകുകയും പുതിയ നിയമനങ്ങൾ നടത്താതെ കാര്യക്ഷമത തകർക്കുകയും ചെയ്യുന്നു. ബാങ്കിംഗ് രംഗവും ലയനത്തിലൂടെ കേവലം പന്ത്രണ്ടി ലേക്ക് ച്ചുരുക്കുകയും കിട്ടാകട കോർപ്പറേറ്റ് ദാനത്തിലൂടെ സ്വകാര്യവൽക്കരണത്തിന് ന്യായീകരണം ചമയ്ക്കുകയുമാണ്. റയിൽവേ ഇപ്പോൾ തന്നെ 151 തീവണ്ടികളും 109 റൂട്ടുകളും സ്വകാര്യവൽക്കരിക്കപെടുകയാണ്. അതിന്റെ ഭാഗമായി 7 പ്രൊഡക്ഷൻ യൂണിറ്റുകൾ കോർപ്പറേറ്റ് വൽക്കരിക് എയർ ഇന്ത്യ, വിമാന താവളങ്ങൾ, കോൾ ഇന്ത്യ, വൈദ്യുതി മേഖല, തപാൽ തുടങ്ങിയവയും അതേ അപകട പാതയിലാണ്. ആത്മ നിർ ഭർ എന്ന കപടനാട്യത്തിലൂടെ തന്ത്ര പ്രധാന മേഖലകളിൽ പോലും പൊതു മേഖലകളുടെ എണ്ണം പരമാവധി നാലാക്കി. ചുരുക്കത്തിൽ ശുന്യാകാശ ഗവേഷണം, സർവ്വകലാശാലകൾ, പ്രതിരോധ സംവിധാനങ്ങൾ പോലും കോർപ്പറേറ്റ് ശക്തികൾക്ക് ദാനം ചെയ്യുന്ന സനാതന ധർമ്മം. അതിന്റെ ഭാഗമായി പുതിയ വിദ്യാഭ്യാസ നയം, പരിസ്ഥിതി നയം, തൊഴിൽ നിയമദേദഗതികൾ, കാർഷിക നിയമ ഭേദഗതി തുടങ്ങിയ അപകടകരമായ പരിപാടികൾ ജനാധിപത്യ വിരുദ്ധമായി യാഥാർത്ഥ്യമാവുകയാണ്. ഇവ സൃഷ്ടിക്കുന്ന അതിഭീകര തൊഴിലില്ലായ്മ, ട്രേഡു യൂണിയൻ അവകാശ നിഷേധം, കാർഷിക, ജി.ഡി.പി. തകർച്ച പൊതുവിതരണ സംവിധാന തകർച് തുടങ്ങിയവ സ്വകാര്യ മൂലധന ശക്തികൾക്ക് അല്ലെങ്കിൽ ധന സ്രഷ്ടാ നാമധാരികൾക്ക് കുറഞ്ഞ കൂലിയിൽ അടിമ സമാനമായി തൊഴിൽ ശക്തിയെ ചൂഷണം ചെയ്യാനും അതിന്റെ ഫലമായി വൻ അസമത്വത്തിലേക്ക് രാജ്യത്തെ തള്ളിവിടാനും സാധിക്കുന്നു. തൊഴിൽ നിയമ ഭേദഗതിയിലൂടെ തൊഴിൽ നിയമങ്ങൾ രൂപപെട്ടതിന്റെ ചരിത്ര പശ്ചാത്തലത്തെ തന്നെതമസ്ക്കരിക്കുകയാണു. തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നുവെന്നും അതുകൊണ്ടു തന്നെ അവർ മുതലാളി ആത്തിന്റെ ഇരകളാണെന്നും അംഗീകരിപ്പിക്കുവാൻ തൊഴിലാളി വർഗ്ഗം നടത്തിയ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളാണു ആ പശ്ചാ ത്തലം. അത് മായിച്ചു കൊണ്ടു മുതലാളി ധന സ്രഷ്ടാവും തൊഴിൽ ദാനിയുയാണെന്നും അതുകൊണ്ടു തന്നെ തൊഴിൽ നിയമങ്ങൾ മുതലാളിയുടെ ദുഃഖം ലഘൂകരിക്കേണ്ടതാണെന്നും വ്യാഖ്യാനിക്കപെടുകയാണു. അതായത് തൊഴിൽ നിയമങ്ങൾ മുതലാളി പക്ഷമാകുന്നു. അവിടെ ലേബർ ഇൻസ്പെക്ടർ ഫെസിലിറ്റേറ്റർ ആകുന്നു. നിയമങ്ങളിലെ സാങ്കേതികതകൾക്കപ്പുറം അതിന്റെ സത്ത തന്നെ തല കീഴാവുന്നു. വേട്ടക്കാരന് ഇരയുടെ പരിഗണന ലഭിക്കുന്നു. മുതലാളിയുടെ ദുഃഖം സർക്കാർ ഏറ്റെടുക്കുന്നു. തൊഴിലാളിക്ക് നോക്ക് കൂലി മുദ്ര ചാർത്തുന്നു. അതോടൊപ്പം വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലവും നിർണ്ണായകമാവുകയാണു. വർഗീയ ഫാസിസതരംഗം ഇന്ത്യയുടെ മതേതര പശ്ചാത്തലത്തിൽ ഇരുണ്ട രാജി തീർക്കുകയും ഒരു കോർപ്പറേറ്റ് കൊട്ടാര ശിലാന്യാസം നടത്തുകയും ചെയ്തു. അവിടെ കേവലം ഒരു നിർമ്മിതിക്കപ്പുറം കോർപ്പറേറ്റു സേവയും, ഭരണഘടന മൂല്യങ്ങളുടെ തമസ്ക്കരണവും, ദേശീയ സ്വാതന്ത്ര്യയ സമര ചരിത്രത്തിന്റെ തന്നെ ശവസംസ്കാരവും സോഷ്യലിസ്റ്റ് അടയാളങ്ങളോടുള്ള ദയാരഹിത വിട ചൊല്ലലിന്റെയും പ്രഖ്യാപനത്തിന്റെ ഇരുണ്ട ചരിത്രത്തിന് ജനതയെ തള്ളിവിടുകയാണ്. സോഷ്യലിസ്റ്റ് കാഴ്ചപാടാണ് ഇന്ത്യയുടെ മുൻപോട്ടുള്ള യാത്രയ്ക്ക് തടസ്സമായതെന്നും അവർ പ്രഖ്യാപിക്കുന്നു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള അവസ്ഥ മെച്ചമായിരുന്നു വെന്നും വിലയിരുത്തുന്നു. സമത്വം അവകാശമാകുന്നതിനുപകരം ഉന്നതങ്ങളിൽ നിന്നുള്ള ദാനമാണെന്നും അതിന് കമ്പോള ധന സ്രഷ്ടാക്കാളാവശ്യമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു. മതേതര സോഷ്യലിസ്റ്റ് ചിഹ്നങ്ങളെ തന്നെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമാണ് പൊതു മേഖലകളുടെ പരിപൂർണ്ണ സ്വകാര്യവൽക്കരണം. കർഷകരും തൊഴിലാളികളുമടങ്ങുന്ന ജനതയുടെ പ്രതിഷേധത്തെ ഭയപ്പെടുന്ന കോർപ്പറേറ്റ് വർഗീയസഖ്യം അതിനു തടയിടുവാൻ പൗരത്വ നിയമ ഭേദഗതിയും, യു.എ.പി.എ പോലുള്ള എണ്ണമ്മറ്റ കരിനിയമങ്ങളും പ്രയോഗിക്കുന്നു. ഐക്യ പോരാട്ടങ്ങൾ ഭിന്നിപ്പിക്കൽ കൗടില്യ സൂത്രത്തിലൂടെ മറികടക്കാമെന്നു വ്യാമോഹിക്കുന്നു. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. ഉത്തർ പ്രദേശിൽ നടന്ന സ്വകാര്യവൽക്കരണത്തിനെതിരായ വൈദ്യുതി ജീവനക്കാരുടെ സമരവിജയം ഒരു ദിശാ സൂചന തന്നെയാണു്. അതി ശക്തയായ പ്രക്ഷോഭങ്ങൾ ഇനിയും വിജയത്തിലേക്ക് കുതിക്കുക തന്നെ ചെയ്യും. നവം 26 മറ്റൊരു ഘട്ടമാണ്. ഓരോ പണിമുടക്കുകളിലും വ്യത്യസ്ത തൊഴിലാളി വിഭാഗങ്ങൾ കൂടുതലായി അണി ചേരുകയാണ്. അതോടൊപ്പം കർഷക സമരങ്ങളും ബഹുതല മാന മാർജിക്കുകയാണ്. കോർപ്പറേറ്റ് കോട്ടകളിലേക്ക് കർഷക രോഷ കൊടുങ്കാറ്റ് ആണ് വീശുന്നത്.. ശിലകൾ ആടുന്നു. ഒപ്പം ഉയർന്നുവരികയാണ് കർഷക തൊഴിലാളി ഐക്യ മഹാമേരുക്കൾ. പുതിയ ഇന്ത്യക്കായി അവിടെ ബദലുകൾ അനിവാര്യമാണ്. പഴയതിന്റെ ഗൃഹാതുരതയ്ക്കപ്പുറം മഹാ സ്വപ്നങ്ങൾ യാഥാർത്ഥ്യമായെ തീരൂ പൊതുമേഖലയുടെ കേവല സംരക്ഷണം മാത്രമല്ല, കൂടുതൽ മേഖലകൾ ദേശസൽക്കരിക്കുകയെന്നതിേലേ ക്കുയരണം, സ്വകാര്യ മേഖലയിലും പൊതുമേഖലയിലും തൊഴിൽ സ്ഥിരത, പെൻഷൻ ഇവ ഉറപ്പാക്കണം. ട്രേഡ് യൂണിയൻ അവകാശമാകണം. പണിമുടക്ക് അവകാശമായി പ്രഖ്യാപിക്കണം. സേവന വേതന പരിഷ്ക്കരണ നിഷേധം ക്രിമിനൽ കുറ്റമാകണം. സംവരണം സ്വകാര്യ മേഖലയിലും ഉറപ്പാക്കണം. തൊഴിൽ നിയമങ്ങൾ കൂടുതൽ തൊഴിലാളി പക്ഷമാക്കപ്പെടണം. ഇവ സൂചനകൾ മാത്രം. അതിശക്തമായ തൊഴിലാളി കർഷക മുന്നേറ്റങ്ങൾക്ക് ഇൻഡ്യ സാക്ഷിയാവുകയാണ്. ഗുണകരമായ ഒരു കുതിച്ചുചാട്ടം അനിവാര്യമാവുകയാണ്. തൊഴിലാളി കർഷക ഐക്യത്തിന്റെ ദിനങ്ങൾ യാഥാർത്ഥ്യമാവുന്ന ദിനങ്ങൾ അകലെയല്ല ..