Fredy.K Thazhath:- ഇനി സോഷ്യലിസം മുതലാളിത്ത ബദലായി ഉയർത്തികാട്ടാൻ കഴിയുമോ ?





കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറയുന്ന 'മുതലാളിത്തം ' എന്നത് ഇന്ന് ഇല്ല.

അത് കുത്തക മുതലാളിത്തമായി മാറുകയും കുത്തക മുതലാളിത്തം ബാങ്ക് മൂലധനവുമായി ഇഴചേർന്ന് ഫിനാൻസ് മൂലധന വ്യവസ്ഥയായിത്തീർന്നു; അഥവാ, സാമ്രാജ്യത്വമായി മാറി.

മുതലാളിത്തം കുത്തക മുതലാളിത്തമായി മാറിയതോടെ 'സ്വതന്ത്ര മത്സരം' എന്ന മുതലാളിത്തത്തിന്റെ മുദ്രാവാക്യം ഇല്ലാതായി.

ബാങ്ക് മൂലധനവുമായി ഇഴുകിച്ചേർന്ന് ഫിനാൻസ് മൂലധനമായി മാറിയതോടെ അത് ലാഭത്തെ പലിശനിരക്കുമായി തട്ടിച്ചു നോക്കാനും ഉയർന്ന ലാഭത്തോത് ഇല്ലാത്ത നിക്ഷേപങ്ങളിൽ നിന്ന് പിൻവാങ്ങി ഷെയർ മാർക്കറ്റിൽ ഊഹ വ്യാപാരം നടത്തി ലാഭമുണ്ടാക്കാൻ തുനിയാനും തുടങ്ങി.

ഈ സ്വഭാവവ്യതിയാനം സാമ്രാജ്യത്വമെന്ന ഫിനാൻസ് മൂലധന വ്യവസ്ഥയെ പ്രതിസന്ധിയും മുരടിപ്പും സൃഷ്ടിക്കുന്ന കിഴവൻ കാലമാക്കി.

A) 1873 മുതൽ 1896 വരെയുണ്ടായ ഫസ്റ്റ് ഡിപ്രഷൻ,

B) 1929 മുതൽ 1939 (45) വരെയുണ്ടായ സെക്കന്റ് ഡിപ്രഷൻ,

എന്നീ രണ്ട് ഇക്കണോമിക് ഡിപ്രഷനുകൾ അഥവാ മഹാമാന്ദ്യങ്ങളും, രണ്ടിന്റേയും തുടർച്ചയായി ഫസ്റ്റ് വേൾഡ് വാർ (1914-19), സെക്കന്റ് വേൾഡ് വാർ (1939-45) എന്നീ യുദ്ധങ്ങളും ആണ് മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥ 19 ഉം 20 ഉം നൂറ്റാണ്ടുകളിൽ സംഭാവന ചെയ്തത്.

മുതലാളിത്തത്തിന്റെ സാമൂഹ്യവിപ്ലവകരമായ റോൾ 18-ാം നൂറ്റാണ്ടിന്റെ അന്ത്യം മുതൽ 19-ാം നൂറ്റാണ്ടിന്റെ പകുതി വരെയും, കഷ്ടിച്ച് അമേരിക്കൻ ആഭ്യന്തര യുദ്ധ കാലഘട്ടം വരെയും (1861-65), നമുക്ക് കാണാനാകുന്നുണ്ടെങ്കിലും 19-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ മുതലാളിത്തം ഫിനാൻസ് മൂലധന വ്യവസ്ഥയായി / സാമ്രാജ്യത്വമായി മാറുന്നതോടെ പ്രസ്തുത 'സാമൂഹ്യവിപ്ലവകരമായ റോൾ ' ഗണ്യമായി അതിന് നഷ്ടപ്പെട്ടു.

1871 ൽ പാരീസ് കമ്മ്യൂൺ വിപ്ലവത്തോടെ ആരംഭിച്ച തൊഴിലാളിവർഗ്ഗ വിപ്ലവ സമരങ്ങളുടെ തുടർച്ച 1905 ൽ റഷ്യയിലെ വിപ്ലവ ശ്രമത്തിലും 1910 ലെ മെക്സിക്കൻ വിപ്ലവ ശ്രമത്തിലും 1916 ലെ അയർലണ്ട് വിപ്ലവ ശ്രമത്തിലും 1917 ലെ മഹത്തായ ഒക്ടോബർ വിപ്ലവത്തിലും 1918 ലെ ജർമൻ വിപ്ലവ ശ്രമത്തിലും നമുക്ക് കാണാനാകുന്നു.

അതേസമയം,

ഫ്രഞ്ച് വിപ്ലവത്തിനും അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനും ശേഷം ബൂർഷ്വാസിയുടെ നേതൃത്വത്തിൽ സാമൂഹ്യവിപ്ലവങ്ങൾ നടന്നിട്ടില്ലെന്ന് തന്നെ പറയാനാവും.

ഉൽപ്പാദന ശക്തികളെയും ഉത്പാദന ബന്ധങ്ങളെയും വിപ്ലവകരമായി മാറ്റിമറിക്കുക അതിലൂടെ സാമൂഹ്യ വ്യവസ്ഥയെ വിപ്ലവകരമായി മാറ്റിമറിക്കുക എന്ന് മനുഷ്യരാശിയുടെ അടിസ്ഥാന വികസന പ്രക്രിയ നടക്കുന്നില്ല എങ്കിൽ ഒരു വ്യവസ്ഥ എത്രതന്നെ അത്ഭുതങ്ങൾ സൃഷ്ടിച്ചാലും വന്ധ്യവും മുരടിച്ചതും ആയിത്തീരുന്നു.

മുതലാളിത്തം സാമ്രാജ്യത്വം ആയി മാറിയപ്പോൾ, അതായത്, സ്വതന്ത്രമൂലധനം എന്ന സ്ഥിതിയിൽ എന്ന് കുത്തക മൂലധനം ബാങ്ക് മൂലധനവുമായി ഇഴുകിച്ചേർന്ന് ഫിനാൻസ് മൂലധനം ആയി മാറിയപ്പോൾ, മുതലാളിത്തത്തിന് നഷ്ടപ്പെട്ടത് മേൽപ്പറഞ്ഞ സാമൂഹ്യ-വിപ്ലവകരമായ സ്വഭാവമാണ്.

ഇതു മറച്ചുവെച്ചുകൊണ്ട് ഈ അടുത്ത കാലത്ത് ലോകബാങ്ക് റിപ്പോർട്ടിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറഞ്ഞിരിക്കുന്ന ഒരു വാക്യം എടുത്തുദ്ധരികയുണ്ടായി:

"ഉൽപാദനോപകരണങ്ങളിലും തദ്വാരാ ഉൽപാദന ബന്ധങ്ങളിലും അതോടൊപ്പം സാമൂഹ്യബന്ധങ്ങളിലൊട്ടാകെയും നിരന്തരം വിപ്ലവകരമായ പരിവർത്തനം വരുത്താതെ ബൂർഷ്വാസിക്ക് നിലനിൽക്കാനാവില്ല."

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലെ ഈ വാക്യമാണ് വേൾഡ് ബാങ്ക് റിപ്പോർട്ടിൽ ഉദ്ധരിച്ചിരുന്നത്.


എന്നാൽ ഈ വാക്യം മുതലാളിത്തത്തിന് എന്നും പതിനാറ് വയസ്സ് കൽപ്പിച്ചു നൽകുന്ന ഒരു വാക്യമേ അല്ല.


മാനിഫെസ്റ്റോ നിലവിൽവന്ന കാലത്ത് മുതലാളിത്തത്തിന്റെ ചരിത്രപരമായ സംഭാവനയെക്കുറിച്ച് ഇങ്ങിനെ വിശകലനം ചെയ്യാനാവുമായിരുന്നു എന്നു മാത്രമല്ല,

അന്ന് ,

മുതലാളിത്തം കുത്തക സ്വഭാവത്തിലേക്ക് വളർന്ന്


സ്വതന്ത്രമത്സരസ്വഭാവം ഇല്ലാതാക്കുകയോ അങ്ങിനെയുണ്ടായ കുത്തക മൂലധനം ബാങ്കുമൂലധനവുമായി ഇഴുകിച്ചേർന്ന്


ഫിനാൻസ് മൂലധനമായി അഥവാ


'ഫിനാൻഷ്യൽ ദുഷ്പ്രഭുത്വം' (Financial Oligarchy) ആയി മാറി


പലിശോപ ജീവിയായിത്തീരുകയോ


ഊഹക്കച്ചവട രക്ഷസ്സ് ആയിത്തീരുകയോ ചെയ്യുകയുണ്ടായിട്ടില്ലായിരുന്നു.


മാനിഫെസ്റ്റോ യുടെ കാലം 1848 ആയിരുന്നു. അതായത് 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടടുക്കുന്ന കാലം.

19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് മുതലാളിത്തത്തിന്റെ കുത്തകവൽക്കരണവും അത് ബാങ്ക് ക്യാപ്പിറ്റലുമായി ലയിക്കുന്ന പ്രക്രിയയും തുടങ്ങുന്നത്;

അതായത്,

മുതലാളിത്തം കിഴവനാകാൻ തുടങ്ങുന്നത്; ഫിനാൻസ് മൂലധന വ്യവസ്ഥയായി / സാമ്രാജ്യത്വമായി മാറാൻ തുടങ്ങുന്നത്.


അതാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ


"ഉൽപാദനോപകരണങ്ങളിലും തദ്വാരാ ഉൽപാദന ബന്ധങ്ങളിലും അതോടൊപ്പം സാമൂഹ്യബന്ധങ്ങളിലൊട്ടാകെയും നിരന്തരം വിപ്ലവകരമായ പരിവർത്തനം വരുത്താതെ ബൂർഷ്വാസിക്ക് നിലനിൽക്കാനാവില്ല."


എന്ന വാക്യം മുതലാളിത്തത്തിന് എന്നും പതിനാറ് വയസ്സ് കൽപ്പിച്ചു നൽകുകയല്ല ഉണ്ടായത് എന്ന് പറഞ്ഞത്.

മറിച്ച്,


ആ വാക്യത്തിന്റെ അവസാനത്തെ നിഷേധാത്മകമായ നിലനിൽക്കാനാവില്ല


എന്ന വാക്കിനാണ് ഇന്ന് ഏറെ പ്രസക്തിയുള്ളത്.


അതിനാൽ,


ഫിനാൻസ് മൂലധന വ്യവസ്ഥ പരിഷ്ക്കരിച്ച് നിലനിർത്തി മുന്നോട്ടു പോകാൻ ലോകത്തിന് സാധ്യമല്ല.


ആഫ്രിക്കയെ പട്ടിണിക്കിട്ട് കൊന്നു കൊണ്ട് , ആഫ്രിക്കയിലും ലത്തിൻ അമേരിക്കയിലും ഏഷ്യയിലുമായി


കോടിക്കണക്കിന്


ബാലവേലക്കടിമപ്പെട്ട കുട്ടിത്തൊഴിലാളികളുടെ ചോരയും നീരും ഊറ്റിക്കുടിച്ചുകൊണ്ട്, ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് അസംസ്കൃത വസ്തുക്കൾക്കും


വിപണിക്കും വേണ്ടി


അധീശത്വയുദ്ധങ്ങളും പട്ടാളഅട്ടിമറികളും കൊലപാതകങ്ങളും നടത്തിക്കൊണ്ട്


പായുന്ന ഫിനാൻസ് മൂലധന രക്ഷസ്സിന്


മേക്കപ്പ് ഇട്ടാൽ അത് സിൻഡ്രല്ലയാവില്ല.


പ്രത്യേകിച്ചും 2008 മുതൽ പ്രകടമായ (യഥാർത്ഥത്തിൽ 2000 ത്തോടെ - പുതിയ മില്ലെന്യത്തിന്റെ പിറവിയോടെ ആരംഭിച്ച )


മൂന്നാം സാമ്പത്തിക മഹാ മാന്ദ്യത്തിന്റെ


തീവ്രത വർദ്ധിക്കുന്ന


2020-21 കാലത്ത്


ആർക്കുമങ്ങിനെ


ഒരു മുതലാളിത്ത പരിഷ്കാര-സ്വപ്നം വിൽക്കാനാവില്ല.

കാരണം ,


വ്യാവസായിക, ഫിനാൻസ് സെക്ടറുകളിലെ അതിഗുരുതരമായ പ്രതിസന്ധി


ഒരു മരണ ച്ചുഴിയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.


സാമ്രാജ്യത്വ വ്യവസ്ഥയ്ക്ക് അഥവാ


ഫിനാൻസ് മൂലധന വ്യവസ്ഥയ്ക്ക്


അതിനൊരു പരിഹാരവും നിർദ്ദേശിക്കാനില്ല.


ഈ സാഹചര്യമാണ് പുതിയ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് വഴിതുറക്കുന്നത്.


വസ്തുനിഷ്ഠ സാഹചര്യങ്ങളുടെ


വസ്തുനിഷ്ഠ വിശകലനം നടത്തിക്കൊണ്ട്


വിപ്ലവ പ്രയോഗം നടത്താൻ


തൊഴിലാളിവർഗ്ഗ വിപ്ലവ പ്രസ്ഥാനം


തയ്യാറായാൽ


ഈ ചരിത്രസന്ധി വച്ചുനീട്ടുന്ന അവസരം വിനിയോഗിക്കാനാവും.