FORWARDED BY K A MOHANDAS- -മൗലാന ഹസ്രത് മൊഹാനി--ചരിത്രത്തിന്റെ ഒരുപാട് അടരുകളിൽ, വേർപെടുത്താൻകഴിയാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന മഹാമേരുവാണത്.




ഇന്ത്യക്ക് പൂർണസ്വാതന്ത്ര്യംവേണമെന്ന ആവശ്യം ആദ്യമായി ഉന്നയിക്കുന്നത് മൗലാന ഹസ്രത് മൊഹാനിയെന്ന വ്യക്തിയാണ്. പ്രശസ്ത ഉറുദു കവിയും സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സംഘാടകരിൽ ഒരാളുമായിരുന്നു മൊഹാനി. താൻ ഒരു മുസ്ലീം കമ്യൂണിസ്റ്റെന്ന് അറിയപ്പെടാനാണ് ഇഷ്ടപ്പെടുന്നത് എന്നദ്ദേഹംപറയാറുണ്ടായിരുന്നു. മുസ്ലീം ജനതയെ ഇതിലേക്ക് ആകർഷിക്കാൻ ഇസ്ലാമിന്റെ ആശയത്തെ അദ്ദേഹം വ്യാഖ്യാനിക്കുകയുണ്ടായി. 

ഇന്ത്യയിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച വ്യക്തിയെന്ന ഖ്യാതിയുള്ള മുസഫർ അഹമ്മദിന്റെ സഹപ്രവർത്തകനായിരുന്നു മൊഹാനി. ഈ പ്രമേയം 1921ലെ ഹൈദരബാദ് കോൺഗ്രസിന്റെ സമ്മേളനത്തിൽ അവതരിപ്പിക്കുമ്പോ ആർ.എസ്.എസ്. എന്ന മനുഷ്യവിരുദ്ധ പ്രസ്ഥാനം ഇവിടെ പിറവികൊണ്ടിട്ടുപോലുമില്ല. ബ്രിട്ടന്റെ ചെരിപ്പുനക്കാനും പിന്നെ മഹാത്മാഗാന്ധിയെ കൊല്ലാനും ബാബരിമസ്ജിദ് തകർക്കാനും മുസ്ലിംങ്ങളേയും ദലിതരേയും വംശഹത്യചെയ്യാനും തീരുമാനമെടുക്കാൻ അവർ ജനിക്കേണ്ടിയിരുന്നിരുന്നു. 

പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന പ്രമുഖരുടെ പേരിൽ ആദ്യപേരുകാരനായി ഉണ്ടായിരുന്നതും ഹസ്രത് മൊഹാനിയുടേതുതന്നെ. 

ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ഹസ്രത് മൊഹാനിയാണെന്ന് മുസഫർ അഹമ്മദ് രേഖപ്പെടുത്തുന്നുണ്ട്. കൽക്കത്തയിലെ ട്രാം തൊഴിലാളികളുടെ പണിമുടക്ക്കാലത്തായിരുന്നു അത്. 

രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ അദ്ദേഹം മുസ്ലിം ലീഗിന്റെ പ്രസിഡന്റ്‌ ആയിരുന്നു. 1925ൽ കാൺപൂരിലെ പാർട്ടിയുടെ ആദ്യ ഓഫീസ് ഉദ്ഘാടനവേളയിൽ ചെങ്കൊടി ഉയർത്തിയതും 1925 ഡിസംബർ 25 ന് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ഏകോപിപ്പിച്ച് നടന്ന സമ്മേളനത്തിന്റെ സ്വീകരണ സമിതിയുടെ ചെയർമാനായിരുന്നു മൊഹാനി. 

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ കഴിയാനാണ് ഹസ്രത് മൊഹാനി തീരുമാനിക്കുന്നത്. മറ്റേതൊരാളേക്കാളും ഈ മൂന്നു രാജ്യങ്ങളിലും താമസിക്കാനും പൗരത്വത്തിനും അർഹതയുള്ള ചുരുക്കംചില വ്യക്തികളിലൊരാൾ. ഇന്ത്യൻ ഭരണഘടനാ കരട് രചനാ കമ്മിറ്റിയിൽ അംഗമായിരുന്നു മൊഹാനി. 

ഗുലാമലി പാടി അനശ്വരമാക്കിയ “ചുപ്കെ ചുപ്കെ രാത് ദിന്‍…. ആന്‍സൂ ബഹാന യാദ് ഹെ …. “എന്ന മനോഹരമായ ഗസൽ കേൾക്കാത്തവരായി ഇന്ത്യയിലെയോ പാക്കിസ്ഥാനിലെയോ ബംഗ്ലാദേശിലെയോ ലോകമാസകലമുള്ള സംഗീതപ്രേമികൾ ഉണ്ടാകുമോ എന്നറിയില്ല. അത് രചിച്ചത് ഹസ്രത് മൊഹാനിയായിരുന്നു. ഇതുൾപ്പെടെ അനേകം കവിതകൾ ഉണ്ട് ഹസ്രത് മൊഹാനിയുടേതായി. ഈയൊരു ഗാനത്തിലൂടെ മാത്രം അനശ്വരമാകേണ്ട വ്യക്തിയല്ല ഹസ്രത്ത് മൊഹാനി. ചരിത്രത്തിന്റെ ഒരുപാട് അടരുകളിൽ, വേർപെടുത്താൻകഴിയാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന മഹാമേരുവാണത്. 

മൊഹാനിയുടെ ഒരാളുടെ മാത്രം സമരതീഷ്ണതയിൽനിന്നുയരുന്ന തീപ്പൊരിമതി സംഘപരിവാരമാകെ കത്തിച്ചാമ്പലാവാൻ. പക്ഷേ നാമത് സ്വാംശീകരിക്കണമെന്നുമാത്രം.