.PR:-2020 ജനുവരി എട്ട് -പണിമുടക്കം:-വിദ്യാർത്ഥികളും യുവാക്കളും, കർഷകരും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു.


2020 ജനുവരി എട്ട് - ഇൻഡ്യൻ തൊഴിലാളി വർഗം നിയോലിബറൽ വർഗീയ ഫാസിസ നയങ്ങൾക്കെതിരെ ഒന്നടങ്കം പണിമുടക്കുകയാണു 'പൊതുവിൽ പന്ത്രണ്ട് മുദ്രാവാക്യങ്ങളും വ്യത്യസ്ത തൊഴിൽ മേഖലയിലെ സവിശേഷ ആവശ്യങ്ങളൂം ഉയർത്തിയാണ് ഈ പണിമുടക്ക്.മിനിമം വേതനം 21000 രൂപയാക്കുക, പൊതു മേഖലകൾ സംരക്ഷിക്കുക, വിലകയറ്റം തടയുക, സ്കീം വർക്കേഴ്സിനേയും കൊൺട്രാക്ട് തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക. തുല്യ ജോലിക്ക് തുല്യവേതനം, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക, സർക്കാർ മേഖലകളുടെ കോർപ്പറൈറ്റേഷനും പൊതുമേഖല സ്വകാര്യവൽക്കരണവും ഉപേക്ഷിക്കുക. തൊഴിലുറപ്പ് പദ്ധതിയുടെ ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിക്കുക, എൻ.പി.എസ് പകരം സ്റ്റാറ്റുട്ടറി പെൻഷൻ പുനസ്ഥാപിക്കുക, നിയമ ന നിരോധനം പിൻവലിക്കുക, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക: അസം ഘ ടിതമേഖലയിലെ സുരക്ഷാ ബോർഡുകൾ ശക്തിപ്പെടുത്തുക. റയിൽവേയിലടക്കം FDI പിൻവലിക്കുക, PPF മുതലാളി വിഹിതം വെട്ടിക്കുറയ്ക്കുന്ന നടപടികൾ അവസാനിപ്പിക്കുക, തുടങ്ങിയവ ആവശ്യങ്ങളിൽ ഉൾപെടുന്നു '' തൊണ്ണൂറുകൾ മുതൽ ഐഎം.എഫ് ലോക ബാങ്ക് നിർദേശ പ്രകാരമുള്ള ഘടനാപര പരിഷ്ക്കരണങ്ങളിലൂടെ ഗാട്ട് കരാറിലുടെ  WT0 ഉത്തരവുകളിലൂടെ തികച്ചും തൊഴിലാളി കർഷകവിരുദ്ധ കോർപ്പറേറ്റ് പക്ഷ സാമ്പത്തിക പരിഷ്ക്കരണം ഇന്ത്യയിൽ തുടക്കം കുറിച്ച ഘട്ടം മുതൽ തന്നെ ഇൻഡ്യൻ തൊഴിലാളി വർഗം ഒറ്റയായും കൂട്ടായും ശക്തമായ സമര നിലപാടുകളുമായി മുന്നോട്ടു പോയി. തുടർന്ന് കക്ഷിരാഷ്ട്രീയ പരിമിതിക്കപ്പുറം വർഗപരമായ ഐക്യമെന്ന അനിവാര്യതയിൽ എത്തുകയും ഏതാണ്ട് പതിനെട്ടോളം അഖിലേന്ത്യ ഐക്യ പണിമുടക്കുകളും, വ്യത്യസ്ത ഐക്യ പ്രക്ഷോഭങ്ങളും നടത്തുകയും ചെയ്തു.. ഓരോ പണിമുടക്കും കൂടുതൽ വിഭാഗങ്ങളെ അണിനിരത്തുന്നതും മുദ്രാവാക്യങ്ങളുടെ നിയോലിബറൽ വിരുദ്ധത വെളിവാക്കുന്നതുമായി മാറി. അതായത് അളവിലും ഗുണത്തിലും കൂടുതൽ ഉയർന്ന തലത്തിലേക്കുള്ള പ്രയാണമായി മാറി., ' അതോടൊപ്പം ബാബറി മസ്ജിദ് വിടവിലൂടെ ഇൻഡ്യൻ രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് പുന:പ്രവേശനം നേടിയ വർഗീയ ഫാസിസ്റ്റ് ശക്തികൾ നിയോലിബറൽ നയങ്ങൾ സൃഷ്ടിച്ച ഭൂരിപക്ഷ ജനതയുടെ ദുരിതാവസ്ഥയെ വർഗീയവിദ്വേഷ. കപട ഭാഷ്യത്തിലൂടെ തങ്ങൾക്കനുകൂലമാക്കി അധികാരത്തിലേറി. "നല്ല ദിനങ്ങൾ " വാഗ്ദാനം ചെയ്ത് വെറുപ്പിന്റെ ഭിന്നിപ്പിക്കലിന്റെ 'കൊളോണിയൽ ബാക്കി പത്ര ശക്തികൾ നിയോലിബറൽ നയങ്ങളുടെ തീവ്റ നടത്തിപ്പുകാ ,രാ കുന്നതിനു് ഇൻഡ്യൻ ജനത തുടർന്ന് സാക്ഷികളായി ഇരകളായി. കർഷക ആത്മഹത്യകൾ, പൊതു മേഖലകൾ സ്വകാര്യവൽക്കരിക്കൽ തുടങ്ങിയവ ഒരു സ്വാഭാവികത തന്നെയായി മാറി.റയിൽവേ, പ്രതിരോധ മേഖല തുടങ്ങി തന്ത്രപ്രധാന മേഖലകൾ കോർപ്പറേറ്റ്-വൽക്കരണത്തിലൂടെ സ്വകാര്യവൽക്കരണവഴിയിലാണ്.ബി.എസ്.എൻ.എൽ ഇന്ന് എല്ലാ അർത്ഥത്തിലും മരണ ചുഴിയിലാണ്. എയർ ഇന്ത്യ, ബി.പി.സി.എൽ, ബാങ്കിംഗ്, തപാൽ, ഇൻഷ്വറൻസ്, വിദ്യാഭ്യാസം ആരോഗ്യം, വൈദ്യുതി, ഖനികൾ, വിമാനതാവളങ്ങൾ, തുറമുഖങ്ങൾ, പൊതുഗതാഗതം തുടങ്ങി ജനങ്ങൾക്ക് തൊഴിലും ചെലവു കുറഞ്ഞ സേവനവും ലഭിക്കേണ്ട മേഖലകൾ ഒന്നുകിൽ അടച്ചു പൂട്ടുകയോ, ജീവനക്കാരുടെ എണ്ണം വെട്ടി കുറച്ച് തൊഴിലില്ലായ്മ വർദ്ധിപ്പിക്കുകയും, കാര്യക്ഷമത ഇല്ലാതാക്കി സ്വകാര്യവൽക്കരണ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.സർക്കാർ മേഖലകളിൽ ഫലത്തിൽ നിയമനങ്ങൾ തന്നെ ഇല്ലാതായി. സ്ഥിരം തൊഴിലുകൾ കോൺട്രാക്ട്-വൽക്കരിക്കപ്പെടുന്നു.വാഹന നിയമ ഭേദഗതിയിലൂടെ പൊതുഗതാഗതം, ടാക്സി ഡ്രൈവിംഗ് മേഖലാ തന്നെ പ്രതിസന്ധിയിലാവുകയാണ് സ്വകാര്യവൽക്കരണത്തിലുടെ തൊഴിൽ ലഭ്യതയും കാര്യക്ഷമതയും വർദ്ധിക്കുമെന്നും മത്സരാധിഷ്ഠിതവ്യവസ്ഥ ജനങ്ങൾക്ക് മികച്ച സേവനം നൽകമെന്നള്ളതും കേവലം കെട്ടുകഥയാവുകയാണ്.ജറ്റ് എയർവെയ്സ്, ഓട്ടോമൊബൈൽ രംഗം, എയർടെൽ, വൊഡാഫോൺ തുടങ്ങി വൻ സ്ഥാപനങ്ങളും, ഒപ്പം നിരവധി ചെറു സ്വകാര്യ സ്ഥാപനങ്ങളും ഈ കാലയളവിൽ തകർച്ചയേ നേരിട്ടു.ഐ.റ്റി, ഓട്ടോമൊബൈൽ മേഖലയിലടക്കം ലക്ഷകണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടവും വേതന മരവിപ്പും സംഭവിച്ചു.നോട്ടു നിരോധനവും, ജി.എസ്.റ്റിയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങൾ തകരുകയും ഭീകരമായ തൊഴിൽ നഷ്ടം സംജാതമാവുകയും ചെയ്തു..നിയോലിബറൽ നയങ്ങളിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നുള്ള പ്രചരണം അർത്ഥരഹിതമായി മാറുന്നതിന്റെ പ്രകടിത രൂപമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ, ധന സൃഷ്ടാക്കൾക്കായി ഇന്ത്യയുടെ സമസ്ത മേഖലകളും തുറന്നു കൊടുത്തുകൊണ്ട്, എല്ലാറ്റിനു പരി ലാഭത്തെ പ്രതിഷ്ഠിച്ചു കൊണ്ട് നടത്തിയ പരിഷ്കാരങ്ങൾ ഭൂരിഭാഗത്തിന്റെ ക്രയശേഷി തന്നെ തകർക്കുകയും കാർഷികതകർച്ച ഗ്രാമീണ മേഖലയെ നിസ്വമാക്കുകയും ചെയ്തു.. മറുവശത്ത് കോർപ്പറേറ്റുകൾക്ക് വൻ നികുതിയിളവുകളും, തിരിച്ചടവില്ലാത്ത വൻവായ്പകളും നൽകി. റിസർവ് ബാങ്കിന്റെ കരുതൽശേഖരം തന്നെ കൊള്ളയടിച്ച് രാജ്യത്തെ കൂടുതൽ പാപ്പരാക്കി. പൊതു മേഖലകളുടെ ആസ്തി തന്നെ താരതമ്യേന കുറഞ്ഞവിലയ്ക്ക് വിറ്റ് താൽകാലിക പരിഹാരം തേടുകയാണ്.ഈ നയങ്ങൾ സൃഷ്ടിച്ച മാന്ദ്യം കൂടുതൽ ജനവിരുദ്ധവും ആക്രോമത്സകവുമായ നടപടികളിലുടെ മറികടക്കാനാണ് കേന്ദ്ര സംഘ പരിവാർ ശക്തികൾ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവിത സുരക്ഷയെ ക്രൂരമായി തള്ളി കോർപ്പറേറ്റു താൽപര്യങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുക തന്നെയാണ് ലക്ഷ്യം. അതായത് നിയോലിബറൽ നയങ്ങൾ കൂടുതൽ തീവ്റ മാക്കുക. അതിന്റെ ഭാഗമായി തൊഴിൽ നിയമങ്ങൾ മുതലാളിത്ത അനുകൂലമായി മാറ്റുക ട്രേഡു യൂണിയൻ അവകാശങ്ങൾ നിഷേധിക്കുക, പണിമുടക്കകൾ നിരോധിക്കുക, സ്ഥിരം ജോലി നിഷേധിക്കുക, മിനിമം വേതനം തന്നെ അട്ടിമറിച്ച് ഫ്ലോർ വേജ് എന്ന പരിപാടി നടപ്പാക്കുക, ലേബർ ഓഫീസർ ഫെസിലിറ്റേറ്റർ ആയി മുതലാളി സംരക്ഷകനാവുക, തൊഴിലാളിയുടെ അദ്ധ്വാനത്തിന്റെ പ്രാഥമികത തള്ളി മുതലാളിയെ സമ്പദ് സ്രഷ്ടാവായി അവതരിപ്പിക്കുക. തികച്ചും തലതിരിഞ്ഞ തൊഴിലാളി വിരുദ്ധ നയം തുറന്നു പ്രഖ്യാപിക്കുകയാണ് കേന്ദ്ര ഭരണ സംഘപരിവാർ ശക്തികൾ .ഈ പശ്ചാത്തലത്തിൽ മിനിമം വേതനം 21000 രൂപയാക്കുക എന്നതിൽ തുടങ്ങുന്ന മുഴുവൻ മുദ്രാവാക്യങ്ങളെയും തള്ളികളയുന്ന സമീപനം തന്നെയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുക.ഈ സാഹചര്യത്തിൽ ഉയർന്നു വരുന്ന കർഷക തൊഴിലാളി വർഗ മുന്നേറ്റത്തിൽ തടയിടുവാൻ വിവിധ കോർപ്പറേറ്റ് ചാണക്യ ഭിന്നിപ്പിക്കൽ സൂത്രവിദ്യകൾ കെട്ടഴിച്ചുവിടുകയാണ് കേന്ദ്ര ഭരണ സംഘം 'അതിന്റെ ഭാഗമായി കാശ്മീർ തടവറയാക്കി. യു. എ.പി.എ നിയമം ഭേദഗതി ചെയ്ത് വ്യക്തികളെ ഭീകരരാക്കി, അവസാനമായി ഒരു വിഭാഗത്തിന് പൗരത്വം തന്നെ നിഷേധിച്ചു കൊണ്ടു് മതേതര ഇൻഡ്യയുടെ വധശിക്ഷ തന്നെ വിധിച്ചിരിക്കുകയാണ്. സർവ്വകലാശാല ക ളിൽ ഫീസ് വർദ്ധന വടക്കംനടപ്പാക്കി പൊതുവിദ്യാഭ്യാസത്തെ തന്നെ തകർക്കുകയാണ്. ബഹുസ്വരത തന്നെ ഇല്ലാതാക്കി ആൾകൂട്ട ആക്രമങ്ങളിലൂടെയും, ഭരണഘടനയേയും, ഭരണ സംവിധാനങ്ങളെയും തകർക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ജനുവരി 8 ന് വർഗീയ ഫാസിസ്റ്റ് നിയോലിബറൽ ശക്തികളുടെ നിദ്രകെടുത്തുന്നവൻ പൊതുപണിമുടക്ക് നടക്കുന്നത്.ഈ സമര മുന്നേറ്റത്തിൽ വിദ്യാർത്ഥികളും യുവാക്കളും, കർഷകരും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. അത് ഗുണപരമായ കുതിച്ചു ചാട്ടമാണ്. ഭാവി പോരാട്ടങ്ങളുടെ പ്രത്യക്ഷ സൂചനയാണ്.ഈ പോരാട്ടത്തിൽ നിന്നും മാറി നിൽക്കുന്ന ബി.എം.എസിന്റെ അണികൾക്ക് പോലും വരും ദിനങ്ങളിൽ ഉയർന്നു വരുന്ന നിയോലിബറൽ മുന്നേറ്റങ്ങളിൽ അണിചേർന്നേ മതിയാകൂ നിലനില്പിനായിരാജ്യത്തിന്റെ തന്നെ രക്ഷയ്ക്കു വേണ്ടിയുള്ള ഈ തൊഴിലാളി വർഗ പോരാട്ടം ചരിത്രത്തിന്റെ കുതിച്ചു ചാട്ടമായി രേഖപെടുത്തപെടും. വിഭാഗിയതകളോട് വിട പറഞ്ഞ് ഇൻഡ്യൻ തൊഴിലാളിവർഗം ഭാവിമോചന പോരാട്ടങ്ങളുടെ നേതൃ ശക്തിയാവുകയാണ്. തൊഴിലാളികൾ, കർഷകർ, യുവാക്കൾ ഒന്നാവുകയാണ്. ഒരു നവഭാരത സൃഷ്ടിക്കായി.