FREDY K THAZHATH--#ഇടതുപക്ഷഐക്യവും #ഇടതുപക്ഷബദലും #ഫാഷിസ്റ്റുവിരുദ്ധ #ഐക്യമുന്നണിയും




1) രാജ്യത്ത് ഇന്നുവരെ കാണാത്തത്ര ആഴവും പരപ്പുമുള്ള സമ്പദ്ഘടനാ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
ഇതിന്റെ ഫലമായി രാജ്യത്തിന്റെ അടിസ്ഥാന അമൂല്യ നിധികളായ റെയിൽവേ,സ്റ്റീൽ അഥോറിറ്റി ഒഫ് ഇന്ത്യ ( ഭിലായ് ഉരുക്കു നിർമ്മാണശാല),
ഭാരത് പെട്രോളിയം കോർപ്പറേഷൻ,ഭാരത് ഹെവി ഇലക്ട്രിക്കൽസ്, കൺടെയ്നർ കോർപ്പറേഷൻ, ബി.എസ്.എൻ.എൽ,എന്നിവയെ ഉടനെ സ്വകാര്യവൽക്കരിക്കുകയോ പൂട്ടുകയോ (ബി.എസ്.എൻ.എൽ ന്റെ കാര്യത്തിൽ) ചെയ്യാനാണ് പോകുന്നത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഡിഫൻസ് വ്യവസായങ്ങൾ എന്നിവ ഉൾപ്പെടെ ബാക്കിയുള്ള പൊതുമേഖലാ വ്യവസായങ്ങളും ബഹിരാകാശ ഗവേഷണ കേന്ദ്രവും (ISRO) ഉൾപ്പെടെ ഇതിന്റെ പിറകെ സ്വകാര്യവൽക്കരണ ലിസ്റ്റിലുണ്ട്. ഇത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ വീണ്ടും മൂർച്ഛിപ്പിക്കും. ഉത്പാദന വ്യവസ്ഥയെ തകർക്കും.

2) ഇതിന്റെ ഫലമായി ഏറ്റവും ആധുനികമായ തൊഴിലാളി വർഗ്ഗം വൻതോതിൽ തൊഴിലിൽ നിന്ന് പറിച്ചെറിയപ്പെടും. അത് കടുത്ത തൊഴിലില്ലായ്മയും സാമൂഹ്യ പ്രതിസന്ധിയും ഉണ്ടാക്കും .

3) വ്യാവസായിക തകർച്ച ബാങ്കുകളെ പ്രതിസന്ധിയിലാക്കും. എല്ലാ ബാങ്കുകളും ഇപ്പോൾത്തന്നെ നഷ്ടത്തിലാണ്. ഈ അവസ്ഥ തുടരുന്നത് സ്റ്റേറ്റ് ബാങ്ക് നെ വൻ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് തന്നെ സ്വകാര്യവൽക്കരിക്കുക എന്ന ഉദാരവൽക്കരണ സ്വകാര്യവൽക്കരണ ( സാമ്രാജ്യത്വ )ആഗോളവൽക്കരണ ലക്ഷ്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

4) കാർഷികത്തകർച്ചയുടെ ഫലമായി പാപ്പരായിക്കൊണ്ടിരിക്കുന്ന കർഷകർക്കൊപ്പം തൊഴിലിൽ നിന്ന് പറിച്ചെറിയപ്പെടുന്ന തൊഴിലാളികൾ കൂടി ചേരുമ്പോൾ ഉത്പാദക വർഗ്ഗങ്ങളുടെ വലിയ പ്രക്ഷോഭ ശക്തി കൊടുങ്കാറ്റുപോലെ ഉരുണ്ടുകൂടും.

5) മേൽപ്പറഞ്ഞ തൊഴിലാളി - കർഷക ഉത്പാദക വർഗ്ഗങ്ങളുടെ വലിയ പ്രക്ഷോഭ ശക്തിയെ നയിക്കാൻ രാജ്യത്ത് രാഷ്ട്രീയ ശക്തി ആവശ്യമാണ്‌. ഇടതുപക്ഷ പ്രസ്ഥാനത്തിനേ അത്തരം ഒരു നേതൃ രാഷ്ട്രീയശക്തിയാവാൻ കഴിയൂ. ഏതെങ്കിലും ഒരു ഇടത് രാഷട്രീയ പാർട്ടിക്ക് ഒറ്റയ്ക്ക് ഇടത് നേതൃ രാഷ്ട്രീയശക്തിയാവാൻ സാധ്യമല്ല. ഇടതുപാർട്ടികളും ഇടതു ഗ്രൂപ്പുകളും ഇടതുപക്ഷ വ്യക്തികളും കൂടി #ദേശീയതലത്തിൽ ഒന്നിച്ചുചേരുന്ന സംയുക്ത ഇടതുപക്ഷ ശക്തിക്കേ മേൽപ്പറഞ്ഞ തരത്തിൽ തൊഴിലാളി - കർഷക ഉത്പാദക വർഗ്ഗങ്ങളുടെ വലിയ പ്രക്ഷോഭ ശക്തിയുടെ നേതൃ രാഷ്ട്രീയശക്തിയായി,
രാജ്യത്തിന്റെയാകെ ഇടതുപക്ഷ നേതൃ രാഷ്ട്രീയശക്തിയായി മാറാൻ പറ്റുകയുള്ളൂ.

ആയതിനാൽ,
ഇടതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ എല്ലാ ഇടതു പക്ഷ പാർട്ടികളും ഇടതു ഗ്രൂപ്പുകളും ഇടതുപക്ഷ ബുദ്ധിജീവികളും വ്യക്തിത്വങ്ങളും #ഇടതു #മിനിമംപരിപാടിയുടെ അടിസ്ഥാനത്തിൽ ഒന്നിക്കണം. അതാണ് #ഇടതുപക്ഷഐക്യം.
അതിനു മാത്രമേ #ഇടതുപക്ഷബദൽ മുന്നോട്ടു വയ്ക്കാൻ കഴിയൂ; #കടലിനേക്കാൾ #വലിയ #ചുഴിയായി #മാറിക്കൊണ്ടിരിക്കുന്ന #സമ്പദ്ഘടനാപ്രതിസന്ധിയിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാൻ കഴിയൂ.

6) ഈ പ്രക്രിയയ്ക്ക് മറ്റൊരു വശം കൂടിയുണ്ട്: അത് ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ബൂർഷ്വാ രാഷ്ട്രീയത്തിന്റെതാണ്. ഈ ജീർണ്ണതയുടെ ഭാഗമായി ബൂർഷ്വാ രാഷ്ട്രീയപ്പാർട്ടികളും മുഖ്യ കമ്യൂണൽ ഫാഷിസ്റ്റ് ശക്തിയായ RSS - BJP പോലും ഭിന്നിപ്പും കൊഴിഞ്ഞുപോക്കും നേരിടും. ഇത് തരാതരം പോലെ ഉപയോഗിക്കാൻ സമര പ്രക്ഷോഭങ്ങളെ ബോധപൂർവ്വം നയിക്കുന്ന, അപ്രകാരം ശക്തമായി വളരുന്ന, ഇടതുപക്ഷ ഐക്യ ശക്തി (യുണൈറ്റഡ് ലെഫ്റ്റ് )ക്കേ കഴിയൂ. വിവിധ തലങ്ങളിൽ സൃഷ്ടിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണികളിലൂടെയും ഫാഷിസ്റ്റ് ശക്തികൾക്കിടയിൽ ഉണ്ടാകുന്ന ഭിന്നിപ്പിനോട് സ്വീകരിക്കുന്ന അടവുപരമായ നയസമീപനങ്ങളിലൂടെയും മാത്രമേ ഇത് സാധിക്കൂ.

7) #ഇടതുപക്ഷഐക്യവും #ഇടതുപക്ഷബദലും #ഫാഷിസ്റ്റുവിരുദ്ധ #ഐക്യമുന്നണിയും ഒരേ പ്രയോഗത്തിന്റെ രണ്ട് അവിഭാജ്യ ഭാഗങ്ങളാണ്. അവയിൽ ഏതെങ്കിലുമൊന്നിനെ മറ്റേതിനു വേണ്ടി ബലി കൊടുക്കുകയോ തളർത്തുകയോ അവഗണിക്കുകയോ സാവധാനത്തിലാക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. അങ്ങിനെ ചെയ്യുന്നത് മൊത്തം അടവു പ്രയോഗത്തെ പരാജയപ്പെടുത്തുന്ന തെറ്റായ നടപടിയായിത്തീരും.