"ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ് മതം"മാർക്സ് അന്നു പറഞ്ഞു. എന്നാൽ ഇന്ന് അസമത്വം ഏറ്റവും തീവ്റമായിരിക്കുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ മതത്തിന് മുതലാളിത്ത പൂർവ്വ ഘട്ടം വരെ ഉണ്ടായിരുന്ന "ആദ്ധ്യാത്മിക " ആശ്വാസത്തിന്റെ തലം ഏതാണ്ടു് പൂർണമായി നഷ്ടമായി.എന്നാൽ മത, ജാതി, സമുദായ, വംശീയതാ തുടങ്ങിയവ ഇന്നും ഒരു യാഥാർത്യമായി തുടരുന്നു ശാസത്ര' ബോധം, യുക്തിചിന്ത തു'ടങ്ങിയവ മാറ്റങ്ങൾ വരുത്തിയെങ്കിലും ഇൻഡ്യ പോലെയുള്ള രാജ്യങ്ങൾ ഇതിൽ നിന്നും മോചിതരായിട്ടില്ല. ഇടതുപക്ഷ ശക്തികൾ കേവല നിരീശ്വരവാദ പ്രചരണങ്ങൾക്കപ്പുറം സാമ്പത്തിക ചൂഷക ശക്തികൾക്കെതിരായി വർഗസമരപാതയിലൂടെ ചൂഷിത വർഗത്തെ സംഘടന ബോധത്തിലേക്ക് നയിക്കുകയും സാമ്പത്തിക സാമൂഹിക അവകാശങ്ങൾ നേടിയെടുക്കാൻ വലിയ കുതിച്ചു ചാട്ടങ്ങൾ നടത്തുവാൻ ആരംഭിക്കുകയും ചെയ്തതോട് കൂടി മത ജാതി വംശീയ ചേരികളിൽ നിലനിൽക്കുമ്പോഴും വർഗസമരങ്ങളിലേക്ക് ലോകജനത വലിയ തോതിൽ അണിനിരന്നു. അപ്പോഴും ഇടത് വേരോട്ടമില്ലാത്ത പ്രദേശങ്ങളിൽ സ്ഥിതി അതേ ' പോലെ തുടർന്നു.അതേസമയം ക്ഷേമരാഷ്ട്ര സങ്കൽപം സ്വീകരിച്ച പല യൂറോപ്യൻ മുതലാളിത്ത രാജ്യങ്ങളിൽ പോലും മതത്തിന്റെ സ്വാധീനം ''വലിയൊരളവോളം ഒരു കൗതുകം മാത്രമായി അവശേഷിച്ചു' അതായത് ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുന്ന തോടുകൂടി മത ജാതി സമുദായ സംവിധാനങ്ങളുടെ സംഘടിത അടിത്തറ ഇളകി. ചരിത്രത്തിലെ ഏതാണ്ടു് മുഴുവൻ കാലയളവിലും മത നേതൃത്വം ശാസ്ത്ര വിരുദ്ധ ചൂഷക ശക്തികൾക്കൊപ്പമായിരുന്നു. ദാർശനിക ഘോഷണത്തിൽ ദുരിതർക്കൊപ്പം നിൽക്കുന്നുവെന്ന ഭ്രമം സൃഷ്ടിക്കുമ്പോഴും പ്രയോഗത്തിൽ നേർ വിപരീത പക്ഷത്ത് നിലകൊണ്ടു. ഒറ്റപ്പെട്ട ധാരകൾ തമസ്കരിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ ചെയ്യപ്പെട്ടു. പലപ്പോഴും വിശ്വാസം യഥാർത്ഥ ജനകീയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനും ഒപ്പം ഐക്യപെടേണ്ട ശക്തികളെ ഭിന്നിപ്പിക്കാനും ചൂഷകശക്തികൾ ഫലപ്രദമായി ഉപയോഗിച്ചും ഇന്നും ഉപയോഗിക്കുന്നു. 'ശൈലികളിൽ മാറ്റമുണ്ടാകുന്നുവെന്നു മാത്രം.. അതിന്റെ ഇൻഡ്യൻ പ്രകടിത രൂപമാണ് വർത്തമാന വർഗീയ ഫാസിസം. വർത്തമാനകാലത്ത് ഇവയെ കേവല നിഷ്ക്കളങ്കവിശ്വാസമോ ഭക്തിയോ മാത്രമായി ചുരുക്കി കാണാനാകില്ല' ഇന്ന് ഓരോ മതവും, ജാതി, സമുദായ സ്ഥാപനങ്ങളും നിലനിൽക്കുന്നത് അതിലൂടെ സ്വകാര്യ സ്വത്തിലധിഷ്ഠിതമായ വ്യവസ്ഥയിൽ നിലനിൽപ്പിന് ഇത്തരം സംവിധാനങ്ങൾ ആവശ്യമെന്ന് 'വലിയൊരു വിഭാഗം 'കരുതുവാൻ നിർബന്ധിതരാകുന്നതു കൊണ്ടു കൂടിയാണ്.അതായത് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താൻ ജ നിച്ച മത ജാതി സമുദായ സംവിധാനത്തിനാകുമെന്ന് അവർ കരുതുന്നു. അപ്പോൾ സ്വാഭാവികമായും അന്യമത ജാതി സമുദായങ്ങൾ ശത്രുക്കളാകുന്നു. ഇവിടെ തികച്ചും ഭൗതികമായ തലം മാത്രമാണ്. ആദ്ധ്യാത്മികതലം അന്യമാണ്.മത ദർശനങ്ങൾ ഉദ്ഘോഷിക്കുന്ന അലൗകിക തലത്തിൽ പ്രായോഗിക മത ജാതി സമുദായ സംവിധാനങ്ങൾക്ക് ഇടമുണ്ടായിരുന്നെങ്കിൽ ലോകം എന്നേ സംഗീതമായേനേ. അതായത് ഉപയോഗമുല്യമാണ് മത സമാന സ്ഥാപനങ്ങളുടെ നിലനിൽപ്പിന് ആധാരം. അതു കൊണ്ടു തന്നെ വർത്തമാനകാലമത ജാതി സമുദായ സംവിധാനങ്ങൾക്ക് പുരോഗമനപരമായ ഒരു പങ്ക് വഹിക്കുക അസാധ്യമാണ്. എന്നാൽ അസമത്വം നിലനിൽക്കുന്ന സ്വകാര്യ സ്വത്തിൽ അധിഷ്ഠിത വർത്തമാന ലോക വ്യവസ്ഥയിൽ ജനങ്ങൾക്ക് ഈ അവസ്ഥ യാന്ത്രികമായി ഭേദിക്കാനാവില്ല. അതുപോലെ തന്നെ ഭൂരിപക്ഷമത സ്ഥാപനങ്ങളും വൻ ധന കേന്ദ്രങ്ങളുമാണ്. വ്യവസ്ഥാ പരമായ ദുരന്തം പേറുന്ന അംഗങ്ങൾക്ക് ചില അവസരങ്ങളിൽ ദയാദാക്ഷിണ്യമായി നൽകുന്ന സഹായങ്ങൾ ഒരാശ്വാസമായി തോന്നാമെന്നുള്ളത് ഈ സംവിധാനങ്ങളുടെ നിലനിൽപ്പിന് അനുകൂല സാഹചര്യമൊരുക്കുന്നു. ആഗോളവൽക്കരണ കാലഘട്ടം ഒരു പക്ഷേ ലോക ചരിത്രത്തിലെ തന്നെ തീവ്ര വൈരുദ്ധ്യങ്ങളുടെ ഒരു ദുരന്ത ഘട്ടം കൂടിയാണ്. അസമത്വം വലിയ തോതിൽ വർദ്ധിക്കുന്ന സാഹചര്യം ഈ അസമത്വാവസ്ഥയിൽ ഇനിയും മുന്നോട്ട പോകാനാവില്ലായെന്നുള്ളതിന്റെ തെളിവുകളാണ് ലോകമെങ്ങും ഉയർന്നു വരുന്ന വർഗസമരങ്ങൾ. മറുവശത്ത് തീവ്രവർഗീയ വംശീയ അരാജക പ്രാകൃത ധാരകൾ. നവ ഫാസിസത്തിന്റെ വിവിധയിനങ്ങൾ- അവസാനമായി ബ്രസീൽ തീവ്രവലത് ഫാസിസ്റ്റ് രംഗ വേദിയായി മാറുന്നു. സിയോണിസവും, ട്രമ്പിസവും, ഇൻഡ്യൻ വർഗീയ ഫാസിസവും, ബുദ്ധ, മുസ്ലിം തീവ്റ വാദവും നവ രൂപങ്ങളിൽ ഈ കൃത്രിമബുദ്ധി ലോകത്തിലേക്ക് ഇടം തേടുകയാണ്.' അസമത്വ വിരുദ്ധ വർഗസമരപാത മാത്രമാണ് പരിഹാരമെന്ന് തിരിച്ചറിയേണ്ട സൈദ്ധാന്തികവും പ്രായോഗികവുമായ കുതിച്ചു ചാട്ടങ്ങളുടെ അനിവാര്യ ചരിത്ര നിമിഷം. സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ നഷ്ടപെടുവാൻ ചങ്ങലകൾ കിട്ടാനുള്ളത് പുതിയൊരു ലോകം" '