P C UNNICHEKKAN:-നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതിയോ, പൊളിച്ചെഴുത്തോ?



നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതിയോ, പൊളിച്ചെഴുത്തോ?

ڇസംസ്ഥാനത്ത് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും വന്‍തോതില്‍ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്നതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാലും, നെല്‍വയലുകള്‍ പരിവര്‍ത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള യാതൊരു നിയമങ്ങളും നിലവില്‍ ഇല്ലാത്തതിനാലും, സംസ്ഥാനത്തെ കാര്‍ഷിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നതിനുവേണ്ടി, നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുകയും അവ പരിവര്‍ത്തനപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് വ്യവസ്ഥ ചെയ്യേണ്ടത് പൊതുതാല്പര്യാര്‍ത്ഥം, യുക്തമായിരിക്കുമെന്ന് സര്‍ക്കാരിന് ബോധ്യം വന്നതിനാലും, 2008 ല്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട ആക്ട് എന്ന നിയമം നിര്‍മ്മിക്കുന്നുڈ. 2008 ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ആക്ടിലെ പീഠികയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇതിന്‍റെ അന്തസത്ത ചോര്‍ത്തികളയുന്ന ഭേദഗതികളാണ് 2018 ജൂണ്‍ 25 ന് കേരള നിയമസഭ പാസ്സാക്കിയത് എന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞു.
1971-ലെ റംസാര്‍ അന്താരാഷ്ട്ര ഉടമ്പടിയില്‍ 169 രാജ്യങ്ങളാണ് ഒപ്പു വെച്ചത്. ആ ഉടമ്പടിയുടെ കൂടി പശ്ചാത്തലത്തിലാണ് 2008 ല്‍ ഈ നിയമം പാസാക്കുന്നത്. കേരളത്തില്‍ നെല്‍വയല്‍ നീര്‍ത്തടസംരക്ഷണത്തിനുവേണ്ടി നടന്ന ഒട്ടേറെ സമരങ്ങളും ഇതിന് നിമിത്തമായി മാറി. വലിയ ജനപങ്കാളിത്തത്തോടെയാണ് ഈ നിയമം രൂപപ്പെട്ടതുതന്നെ.  നിയമം കൊണ്ടുവരേണ്ട വകുപ്പുകളുടെ നിര്‍ദ്ദേശമനുസരിച്ച് നിയമവകുപ്പിലെ വിദഗ്ധരാണ് സാധാരണ ബില്ല് തയ്യാറാക്കാറ്. ഇതില്‍ നിന്ന് വ്യത്യസ്ഥമായി കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍, വിദഗ്ധര്‍ എന്നിവരുമായി കൂടിയാലോചിച്ച് തയ്യാറാക്കിയാണ് ബില്‍ 2007 ല്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. പിന്നീട് സെലക്ട് കമ്മിറ്റിക്ക് വിടുകയും ചെയ്തു. 14 ജില്ലകളിലും കുട്ടനാട്ടില്‍ പ്രത്യേക സിറ്റിംഗും നടത്തി. 1000 - 3000 പേര്‍ വരെ ഓരോ സിറ്റിങ്ങിലും പങ്കെടുത്തു. കൂടാതെ 4 സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയുണ്ടായി. നിയമസഭ സെക്രട്ടേറിയറ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ച ചോദ്യവലിക്ക് ആയിരക്കണക്കിന് പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതെല്ലാം പരിഗണിച്ച് സെലക്ട് കമ്മിറ്റി  രൂപപ്പെടുത്തിയ ബില്‍ 2008  സെപ്തംബറില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അവിടെ നടന്ന ചര്‍ച്ചകളും കൂടി കണത്തിലെടുത്ത് കൂട്ടിചേര്‍ക്കലുകള്‍ക്കു ശേഷമാണ് ബില്‍ ഐക്യകണ്ഠേന  നിയമസഭ പാസാക്കിയത്. 3 മാസത്തിനുള്ളില്‍ ചട്ടങ്ങളും നിലവില്‍ വന്നു. ഇങ്ങനെ പാസാക്കിയ ഒരു നിയമമാണ് വലിയ ചര്‍ച്ചകളൊന്നും കൂടാതെ ഭേദഗതി വരുത്തിയിരിക്കുന്നത്. കേരളത്തിന്‍റെ  ഭക്ഷ്യ-ജല സുരക്ഷക്ക് കനത്ത് ആഘാതമേല്‍പ്പിക്കുന്ന ഒന്നാണ് ഈ ഭേദഗതികള്‍.
അപ്രത്യക്ഷമാകുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും
1970 ല്‍ 8,76,000 ഹെക്ടര്‍ നെല്‍വയല്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 1,97,000 ഹെക്ടറായും തണ്ണീര്‍ത്തടങ്ങള്‍ 1,27,030  ഹെക്ടറായും കുറഞ്ഞു കഴിഞ്ഞു. 2008 ലെ നിയമം പാസാക്കുന്നതിന് തൊട്ടു മുമ്പ് 2006 മാര്‍ച്ച് 30 ലെ കണക്ക് 2.76 ലക്ഷം ഹെക്ടര്‍ നെല്‍വയലുകള്‍ ഉണ്ടായിരുന്നു.
വര്‍ഷം വിസ്തൃതി        ഉല്പാദനം           ഉല്പാദന ക്ഷമത 
ഹെക്ടര്‍ മെട്രിക് ടണ്‍ (ഹെക്ടര്‍)
2000-01 3.47 ലക്ഷം 751 2162
2001-02 3.22 ലക്ഷം 704 2182
2002-03 3.11 ലക്ഷം 689 2218
2003-04 2.87 ലക്ഷം 570 1984
2004-05 2.90 ലക്ഷം 667 2301
2005-06 2.76 ലക്ഷം 630 2280
(2006-ലെ സാമ്പത്തിക സര്‍വ്വെ)
1967 ലെ ഭൂമി വിനിയോഗ നിയമത്തിലെ ആറാം ഖണ്ഡിക അനുസരിച്ച് നെല്ല് മുതലായ ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. 7-ാം ഖണ്ഡിക അനുസരിച്ച് നെല്‍വയല്‍ നികത്തിയാല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഉത്തരവിടാവുന്നതാണ്. പൂര്‍വ്വസ്ഥിതിയിലാക്കിയ ശേഷം ഈ ഭൂമി കൃഷിചെയ്യാന്‍ ലേലം ചെയ്യാവുന്നതാണ്.
നെല്‍വയല്‍ സംരക്ഷണവും കുടിവെള്ളവും
വര്‍ഷകാലത്ത് പ്രളയകെടുതികളും വേനല്‍കാലത്ത് വരള്‍ച്ച കെടുതികളുംകൊണ്ട് കേരളം ബുദ്ധിമുട്ടുകയാണ.് പിറന്നനാളിന്‍റെ 60-ാം വാര്‍ഷികദിനത്തില്‍ തന്നെ വരള്‍ച്ചബാധിതപ്രദേശമായി കേരളത്തെ പ്രഖ്യാപിക്കേണ്ടിവന്നു. കൃത്രിമമഴ പെയ്യിക്കുന്നതിനെക്കുറിച്ച് ആലോചിക്കും എന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും വരികയുണ്ടായി. കേരളത്തിന്‍റെ കാലാവസ്ഥയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ വമ്പിച്ച മാറ്റങ്ങളാണ് ഉണ്ടായത്. കുടിവെള്ള ദൗര്‍ലഭ്യവും വരള്‍ച്ചയും കൂടപ്പിറപ്പായി മെച്ചപ്പെട്ട കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ട സ്ഥിതിവിവരകണക്കുകള്‍ ഇത് ബോധ്യപ്പെടുത്തുന്നുണ്ട്. രാജ്യസ്ഥാനിലെ ഗ്രാമീണ മേഖലയില്‍ 79.1% നഗരങ്ങളില്‍ 92.3% വും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട കുടിവെള്ളം ലഭ്യമാകുമ്പോള്‍ കേരളത്തില്‍ ഇത് യഥാക്രമം 29.5% വും 56.8% വുമാണ് (ചടടഛ 69വേ ഞീൗിറ) 3000 മി.മീ. ശരാശരി മഴ ലഭിക്കുന്നുണ്ടെങ്കിലും 6 മാസത്തിലധികം കേരളത്തില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. കാലവര്‍ഷത്തില്‍ 65% വും തുലാവര്‍ഷത്തില്‍ 20% വും മഴ ലഭിക്കുന്നുണ്ട്. څഓരോ തുള്ളിയും അമൂല്യം, ജലം ജീവനാണ്, ജലമില്ലെങ്കില്‍ ജീവനില്ല, ഭൂമിയില്ല, നമ്മളില്ലچ.ജലസംരക്ഷണദിനമായ മാര്‍ച്ച് 22 ന് ജലവിഭവവകുപ്പ് പ്രചരിപ്പിച്ച മുദ്രാവാക്യമാണിത്. അന്നത്തെ ഒരു പ്രധാന വാര്‍ത്ത തന്നെ കേരളം ജലഞെരുക്കത്തിലാണ് എന്നായിരുന്നു. നെല്‍വയലുകളും കുന്നുകളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കുന്നതുമായി ജലദൗര്‍ഭല്യത്തിന് അഭേദ്യബന്ധമുണ്ട്. ആറര ലക്ഷം ഹെക്ടറോളം നിലം നികത്തിയപ്പോള്‍ ചുരുങ്ങിയത് 65 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ജലദൗര്‍ഭല്യത്തിന് വഴിവെച്ചു. വനനാശം വ്യാപകമായതോടെ പുഴകള്‍ വറ്റിവരണ്ട് മണല്‍പ്രദേശമായി. അയ്യപ്പപണിക്കര്‍ എഴുതിയതുപോലെ 
ڇഅടിവെള്ളം വേരോടുണക്കിയിട്ട്
കുടിവെള്ളലോറി വരുത്തും നമ്മള്‍ڈ 
എന്ന സ്ഥിതിയിലാണ് കേരളം.  പ്രമുഖ പ്രകൃതി സംരക്ഷകനായ അല്ലിസണ്‍ ജെല്ലിന്‍റെ അഭിപ്രായത്തില്‍ പ്രകൃതിയുടെ കിഡ്നിയാണ് തണ്ണീര്‍ത്തടങ്ങള്‍. അതാണ് നാം നശിപ്പിക്കാന്‍ പോകുന്നത്. നെല്‍വയലുകളില്‍ ജലം കെട്ടിനില്‍ക്കുമ്പോള്‍ അവ കിണറുകളിലേക്കുള്ള നീരുറവകള്‍ കൂടിയാണ്.  
വര്‍ഷം കാലവര്‍ഷം തുലാവര്‍ഷം 
1976 1261 ാാ  605 ാാ  
2002 1292 ാാ  752 ാാ  
2012 1467 ാാ  307 ാാ  
2016 1352 ാാ  185 ാാ  
5 വര്‍ഷംകൊണ്ട് 71,000 ഹെക്ടര്‍ നെല്‍വയല്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ 1,97,000 ഹെക്ടറാണ് അവശേഷിക്കുന്നത്. 
കൃഷിക്കാലം ജലത്തിന്‍റെ അന്തഃസ്രവണം 
ഇങ ലക്ഷം ലിറ്റര്‍ ഹെക്ടറില്‍ 
37.9 37.9 
68.7 68.7
89.3 89.3
195.9 195.9
ഡോക്ടര്‍ ജോര്‍ജ് തോമസ് (കാര്‍ഷിക സര്‍വ്വകലാശാല)
1975-2011 നു മിടക്ക് 1,67,812 ഹെക്ടര്‍ നീര്‍ത്തടങ്ങള്‍ നശിച്ചു. ഇപ്പോള്‍ 1,27,030 ഹെക്ടര്‍ മാത്രം അവശേഷിക്കുന്നു. 
ഭേദഗതിയോ പൊളിച്ചെഴുത്തോ? 
2018 ജൂണ്‍ 25 ന് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ മൂലനിയമത്തിന്‍റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇങഇതിനെ ഭേദഗതി എന്നുപറയുന്നതിനു പകരം പൊളിച്ചെഴുത്ത് എന്നാണ് വിശേഷിപ്പിക്കേണ്ടത്. 2008-ലെ നിയമത്തിന്‍റെ 2, 5, 8, 9,12, 13, 14, 16, 19, 20, 23 വകുപ്പുകളില്‍ അടിസ്ഥാനപരമായ ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. 5-ാം വകുപ്പിലെ 5-4-കഢ   ഉപവകുപ്പ് എടുത്തുകളഞ്ഞു. 10-ാം വകുപ്പ് പൂര്‍ണ്ണമായി എടുത്തുകളഞ്ഞു. 25-ാം വകുപ്പ് വേണ്ടെന്നു വെച്ചു. 27 എ മുതല്‍ ഡി വരെ വകുപ്പുകള്‍ കൂട്ടിചേര്‍ത്തു. 16-ാം വകുപ്പിലെ തരിശുനിലം കൃഷിചെയ്യാനുള്ള നടപടികളിലെ ഏതാനും ഭേദഗതികള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം മൂലനിയമത്തിന്‍റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നവയാണ്. 
ഭേദഗതിയില്‍ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന പേരില്‍ പുതിയ ഭൂ പദവി സൃഷ്ടിക്കുകയും അത്തരം ഭൂമി പരിവര്‍ത്തനപ്പെടുത്താന്‍ സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്യുന്നു. പൊതു ആവശ്യങ്ങള്‍ എന്ന പേരില്‍ ഭൂമി പരിവര്‍ത്തനപ്പെടുത്താനുള്ള അധികാരം സര്‍ക്കാരിനു നല്‍കുന്നു. പ്രാദേശികതല സമിതികളുടെ അധികാരം വെട്ടിച്ചുരുക്കുകയും സംസ്ഥാനതല സമിതിയെ നോക്കുകുത്തിയാക്കുകയും ചെയ്യുന്നു. പരിസ്ഥിതി ആഘാത പഠനം വേണ്ടെന്നുവെക്കുകയും ചെയ്തിരിക്കുന്നു. തരിശുഭൂമി ഉടമ എന്ന പ്രയോഗവും പുതുതായി പ്രത്യക്ഷപ്പെടുന്നുണ്ട്. 
നിയമത്തിലെ څനിര്‍വ്വചനങ്ങള്‍چ പറയുന്ന രണ്ടാം വകുപ്പില്‍ 7 ഭേദഗതികളാണുള്ളത്. ഇതിലഞ്ചും വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ 2-തഢകക(മ) എന്ന പുതുതായി ചേര്‍ത്ത ഭാഗം പറയുന്നത് ഇതാണ്. څവിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നാല്‍ സമിതിയുടെ അധികാര പ്രദേശത്ത് സ്ഥിതിചെയ്യുന്നതും വില്ലേജോഫീസുകളില്‍ സൂക്ഷിക്കുന്ന അടിസ്ഥാന നികുതി രജിസ്റ്ററില്‍ നെല്‍വയലായോ തണ്ണീര്‍ത്തടമായോ ഉള്‍പ്പെടുത്തിയിട്ടുള്ളതും 5-4-ാം ഉപവകുപ്പുപ്രകാരം നെല്‍വയലായോ തണ്ണീര്‍ത്തടമായോ വിജ്ഞാപനം ചെയ്യപ്പെടാത്തതുമായ ഭൂമിയോ 5-ാം വകുപ്പിലെ 4 ഉപവകുപ്പിലെ (1) ഖണ്ഡത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ലാത്തിടത്ത് ഈ ആക്ടിന്‍റെ പ്രാരംഭ തിയ്യതിയില്‍ നികത്തപ്പെട്ട ഭൂമിയായി കിടക്കുന്നതും കേരള സംസ്ഥാന റിമോര്‍ട്ട് സെന്‍സിംഗ് സെന്‍ററിന്‍റേയോ പ്രദേശിക നിരീക്ഷണ സമിതിയുടേയോ റിപ്പോര്‍ട്ട് പ്രകാരം നെല്‍വയലല്ലാത്തതുമായ ഭൂമിയോ എന്നര്‍ത്ഥമാകുന്നു. മൂലനിയമത്തിന്‍റെ നിര്‍വ്വചനങ്ങളില്‍ 2. ഃശശല്‍ څനെല്‍വയല്‍ എന്നാല്‍ സംസ്ഥാനത്തു സ്ഥിതിചെയ്യുന്നതും വര്‍ഷത്തില്‍ ഒരുപ്രാവിശ്യമെങ്കിലും നെല്‍കൃഷി ചെയ്യുന്നതോ അല്ലെങ്കില്‍ നെല്‍കൃഷിക്കനുയോജ്യമായതും എന്നാല്‍ തരിശിട്ടിരിക്കുന്നതും ആയിരിക്കുന്ന എല്ലാതരം നിലവും എന്നര്‍ത്ഥമാകുന്നതും........چഎന്ന് വ്യക്തമായി പറയുന്നുണ്ട്چ. 2008-ലെ നിയമം നിലവില്‍ വന്ന് 10 വര്‍ഷം കഴിഞ്ഞിട്ടും ഡാറ്റ ബാങ്കുകള്‍ ഭൂരിപക്ഷം പഞ്ചായത്തുകളിലും തയ്യാറാക്കിയിട്ടില്ല. 2016-ലെ ഇടതുമുന്നണി പ്രകടനപത്രികയില്‍ അധികാരത്തിലെത്തി 6 മാസത്തിനുള്ളില്‍ ഡാറ്റബാങ്ക് തയ്യാറാക്കുമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു.വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയില്‍ എന്തൊക്കെ ആകാമെന്നതിനെ സംബന്ധിച്ചാണ് 27 എ മുതല്‍ സി വരെയുള്ള വകുപ്പുകളില്‍ കൂട്ടിചേര്‍ത്തിരിക്കുന്നത്. 27എ(1) വീടു വെക്കുന്നതിനോ വാണിജ്യ ആവശ്യത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ആര്‍.ഡി.ഓ.ക്ക് നേരിട്ട് അപേക്ഷ നല്‍കാവുന്നതാണ്. ഇത്തരം ഭൂമിയെ സംബന്ധിച്ച് പ്രദേശിക നിരീക്ഷണ സമിതിക്കുള്ള (ഘഘങഇ) അധികാരം അടങ്ങിയ 5-4-(കഢ)വകുപ്പ് എടുത്ത് കളഞ്ഞിരിക്കുന്നു. ഇനി വിജ്ഞാപനം ചെയ്ത നെല്‍വയലുകളെ സംബന്ധിച്ചാണെങ്കില്‍ പ്രാദേശിക നിരീക്ഷണ സമിതിയുടെ അധികാരം സംബന്ധിച്ച വകുപ്പില്‍ വലിയ പൊളിച്ചെഴുത്താണ് നടത്തിയിരിക്കുന്നത്. പൊതു ആവശ്യത്തിനുവേണ്ടി നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തുന്ന കാര്യത്തില്‍ പ്രാദേശിക നിരീക്ഷണ സമിതിക്കുണ്ടായിരുന്ന ശുപാര്‍ശ ചെയ്യാനുള്ള അധികാരം വെറും റിപ്പോര്‍ട്ട് ചെയ്യാനുള്ള അധികാരമായി പരിമിതപ്പെടുത്തിയിരിക്കുന്നു. നെല്‍വയല്‍ നികത്തുന്നതുമൂലമുള്ള പാരിസ്ഥിതിക വ്യതിയാനങ്ങളെ സംബന്ധിച്ച പരിശോധനയും - നെല്‍വയലല്ലാതെ മറ്റൊരു സ്ഥലം മേല്‍പറഞ്ഞ ആവശ്യത്തിന് ലഭ്യമാണോ എന്ന പരിശോധനയും നടത്തിയാണ് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നത്. ഇത്തരം  ബാധ്യതയില്‍ നിന്നും സംസ്ഥാനതല സമിതിയേയും ഒഴിവാക്കിയിരിക്കുന്നു. പകരം അടുത്ത പ്രദേശത്തേക്കുള്ള ജലനിര്‍ഗ്ഗമനമാര്‍ഗ്ഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി. അധികാരവികേന്ദ്രീകരണത്തിനുവേണ്ടി എക്കാലത്തും വാദിച്ചിട്ടുള്ളത് ഇടതുപക്ഷമാണ്. ആ നിലപാടുകള്‍ക്കെതിരായാണ് ഇവിടെ ഈ ഭേദഗതി ചേര്‍ത്തിരിക്കുന്നത്. 
27(അ)(2). ആര്‍.ഡി.ഒ.ക്ക് ആവശ്യമെന്നു കരുതുന്ന ജലസംരക്ഷണനടപടികളിലൂടെ സമീപത്ത് ഏതെങ്കിലും നെല്‍വയല്‍ ഉണ്ടെങ്കില്‍ നീരൊഴുക്കിനെ തടസ്സപ്പെടുത്താതെ യുക്തമെന്നും ശരിയെന്നും കരുതാവുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കാവുന്നതാണ്. പ്രസ്തുത ഭൂമി 50 സെന്‍റില്‍ (20.2 ആര്‍) അധികമുള്ള പക്ഷം വിസ്തീര്‍ണ്ണത്തിന്‍റെ 10% ജലസംരക്ഷണത്തിനായി നീക്കിവെച്ചാല്‍ മതി. 
27(അ)(3). നിലം നികത്താനുള്ള അപേക്ഷ അനുവദിച്ചാല്‍ റവന്യു രേഖകളില്‍ മാറ്റം വരുത്തുന്നതിന് അപ്രകാരമുള്ള ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനം ഫീസ് നല്‍കിയാല്‍ മതി. യു.ഡി.എഫ്. സര്‍ക്കാര്‍ വിലയുടെ 25% ഏര്‍പ്പെടുത്തിയപ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് ആ നിര്‍ദ്ദേശം പിന്‍വലിക്കുകയുണ്ടായി. ഈ ഭേദഗതിയിലൂടെ അവശേഷിക്കുന്ന നെല്‍വയലുകളുടെ മരണ വാറണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്. 
27(അ)(6). പ്രകാരം 10 സെന്‍റ് (4.04 ആര്‍) ഭൂമിയില്‍ 120 ചതുരശ്രീ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വീട് വെയ്ക്കുന്നതിനോ 5 സെന്‍റ് ഭൂമിയില്‍ (2.02 ആര്‍) 40 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യ കെട്ടിടം നിര്‍മ്മിക്കുന്നതിനോ യാതൊരു അനുമതിയും ആവശ്യമില്ല. 27(ആ) പ്രകാരം ആര്‍.ഡി.ഒ.യുടെ 27(അ)(2) പ്രകാരമുള്ള ഉത്തരവുമൂലം സങ്കടം അനുഭവിക്കുന്നവര്‍ക്ക് മാത്രമാണ് അപ്പീല്‍ അവകാശമുള്ളത്. നിലം നികത്താന്‍ അപേക്ഷിക്കുന്ന ആള്‍ക്ക് അനുമതി ലഭിച്ചില്ലെങ്കില്‍ സങ്കടനികുതിയായി 500 രൂപ അടച്ച് അപ്പീല്‍ നല്‍കാം. തൊട്ടടുത്തുള്ള വയല്‍ ഉടമയ്ക്കും ഹര്‍ജി നല്‍കാം. പൊതുപ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കാനുള്ള അവസരം നിഷേധിക്കുകയാണ്. ഏതൊരു പരാതിയും ഒരു മാസത്തിനുള്ളില്‍ നല്‍കണം. വിവരാവകാശ നിയമം അനുസരിച്ച് വേണ്ടപ്പെട്ട രേഖകള്‍ ലഭിക്കാന്‍ തന്നെ ഒരു മാസത്തിലധികം സമയം വേണ്ടിവരും. ഈ രേഖകള്‍ ലഭിച്ചാല്‍ മാത്രമെ പരാതികള്‍ നല്‍കാനാവൂ. നെല്‍വയല്‍ സംരക്ഷിക്കുവാന്‍ വേണ്ടി ഉണ്ടാക്കിയ 2008 ലെ നിയമം ഭേദഗതി ചെയ്തപ്പോള്‍ വയല്‍ നികത്തുന്നവരെ സംരക്ഷിക്കാനുള്ള നിയമമായി മാറിയതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ വകുപ്പ്. 2008 ലെ നിയമത്തില്‍ 10(2) വകുപ്പ് പ്രകാരം പൊതു ആവശ്യത്തിനുള്ള പരിവര്‍ത്തനപ്പെടുത്തല്‍ ചേര്‍ന്നു കിടക്കുന്ന നെല്‍വയലിലെ കൃഷിക്കോ- പ്രദേശത്തെ പരിസ്ഥിതി വ്യവസ്ഥക്കൊ ദോഷകരമായി ബാധിക്കില്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെടാതെ ഒഴിവാക്കല്‍ അനുവദിക്കാവുന്നതല്ല. അതുതന്നെയും സംസ്ഥാനതലസമിതിയുടെ ഇക്കാര്യത്തിന്മേലൂള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ചെയ്യാവുന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ മേല്‍പറഞ്ഞ ഒരു ബാധ്യതയുമില്ലാതെ ചേര്‍ന്നു കിടക്കുന്ന നെല്‍വയലിലെ നെല്‍കൃഷിക്കോ- അതിലേക്കുള്ള സുഗമമായ നീരൊഴുക്കിനെയോ പ്രതികൂലമായി ബാധിക്കില്ലയെന്ന് څഅഭിപ്രായമുള്ളപക്ഷംچ അപ്രകാരമുള്ള ഒഴിവാക്കല്‍ അനുവദിക്കാവുന്നതാണ്. നിശ്ചിത സമയത്തിനുള്ളില്‍ സംസ്ഥാനതല സമിതിയില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സികളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ സംഘടിപ്പിക്കാം. അപേക്ഷകന്‍ ഉപാധികള്‍ പാലിച്ചില്ലെങ്കില്‍ സര്‍ക്കാരിന് സ്വമേധയാ അല്ലെങ്കില്‍ സങ്കടമനുഭവിക്കുന്ന ഏതെങ്കിലും കക്ഷിയുടെ അപ്പിലിന്മേലോ ഒഴിവാക്കല്‍ റദ്ദാക്കമെന്ന വ്യവസ്ഥ ചെയ്യുന്നു. ഇവിടെയും അപ്പീലവകാശം സങ്കടക്കാരനുമായി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 
12,13 വകുപ്പുകളിലെ ഭേദഗതി പ്രകാരം നെല്‍വയലോ, തണ്ണീര്‍ത്തടമോ നികത്താനുപയോഗിച്ച, വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ കൂടാതെ മണ്ണ് - മണല്‍ - കളിമണ്ണ് എന്നിവ അതെടുത്ത പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുവാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതില്‍ പിടിച്ചെടുത്ത മണ്ണ് - മണല്‍ - കളിമണ്ണ് എന്നിവ പ്രദേശങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതിനു പകരം ഇവ വിറ്റ് തുക നിയമപ്രകാരം രൂപീകരിച്ച ഫണ്ടിലേക്കടക്കാനാണ് വ്യവസ്ഥ ചെയ്യുന്നത്. ഇത് കുഴിക്കുന്നതും നികത്തുന്നതുമായ ലോബികള്‍ക്കാണ് ഗുണം ചെയ്യുക. കൃഷി ചെയ്യുന്നവര്‍ സ്ഥലം ഉടമക്ക് നല്‍കേണ്ട പ്രതിഫലം സംബന്ധിച്ച വകുപ്പുകള്‍ കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതല്ല. പാവപ്പെട്ടവര്‍ക്ക് വീട് വെക്കാനാണ് ഈ ഭേദഗതികൊണ്ടുവന്നതെന്ന ഒരു വാദം ഉയരുന്നുണ്ട്. മൂലനിയമത്തില്‍ തന്നെ സെന്‍റ് എന്നതിന് പകരം ഞ എന്ന് മാറ്റുകമാത്രമാണ് ചെയ്തിരിക്കുന്നത്. മൂലനിയമത്തിലെ അച്ചടി പിശകുപോലും മാറ്റിയിട്ടില്ല. 
വയലും വികസനവും
വികസനം എന്ന വാക്ക് ഒരു വീക്ഷണമെന്ന നിലയില്‍ വ്യത്യസ്തങ്ങളായ കാഴ്ചകള്‍ നല്‍കുകയും എന്നാല്‍ ഒരു പ്രയോഗമെന്ന നിലയില്‍ ലാഭേച്ഛയാല്‍ പ്രേരിതമായ സാമ്പത്തിക പ്രവര്‍ത്തനവുമാണ് അത്. വയല്‍ കൃഷി ചെയ്യാനുള്ള ഒരു ഇടം മാത്രമല്ല. പ്രത്യക്ഷമായും പരോക്ഷമായും 22 ലേറെ സേവനങ്ങള്‍ അത് നിര്‍വ്വഹിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദ നീര്‍ത്തട പാരാസ്ഥിതിക വ്യൂഹ പഠനപ്രകാരം ഉള്‍നാടന്‍ നീര്‍ത്തടങ്ങളുടെ വാര്‍ഷിക സാമ്പത്തിക മൂല്യം ഹെക്ടറിന് 22,24,350 രൂപയാണ്. തീരദേശ നീര്‍ത്തടങ്ങളുടേത് 1,07,67,450 രൂപയാണ്. കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകളും നീര്‍ത്തടങ്ങളും നിലനിര്‍ത്തിയാല്‍ മാത്രം പാരിസ്ഥിതിക വ്യൂഹ സേവനങ്ങള്‍ മതിപ്പുമൂല്യം 1,22,268 കോടി രൂപയോളം വരും (ഡോ.വി.എസ്.വിജയന്‍- മലയാളം വാരിക 2012 ജൂലായ് 27)  ഇതിനോട് കിടപിടിക്കാവുന്ന ഏത് വ്യവസായമാണ് ഉള്ളത്? 
കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന സംസ്ഥാനമാണ് നമ്മുടേത്. കേന്ദ്രം വെട്ടിക്കുറച്ച റേഷന്‍ വിഹിതം അനുവദിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിസംഘം പലതവണ പ്രധാനമന്ത്രിയെ കണ്ടെങ്കിലും നിഷേധാത്മകസമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സമീപിച്ചത്. 
നെല്‍വയലിലെ ഒരു ഘന അടി മേല്‍മണ്ണുണ്ടാകാന്‍ ആയിരക്കണക്കിന് വര്‍ഷമെടുക്കും. ഒരുപിടി മണ്ണില്‍ ആറു കോടിയോളം സൂക്ഷ്മ ജീവികളാണുള്ളത്. മണ്ണ് രാസപരമായി പരിശോധിച്ചാല്‍ വെറും പാറപ്പൊടിയാണ്. ജൈവഘടകങ്ങളാണ് അതിനെ ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റുന്നത്. ജൈവഘടകങ്ങള്‍ വിഘടിച്ച് പാറപ്പൊടിയുമായി ചേരുമ്പോഴാണ് ന്യൂട്രിയന്‍റ് സൈക്കിളിംഗ് പ്രോസസ്സ് പൂര്‍ത്തിയാകുന്നത്. ഈ മണ്ണിനെ ഇല്ലായ്മ ചെയ്യാന്‍ അല്പം സമയം മതിയാകും. എന്നാല്‍ ഇവ പുനസൃഷ്ടിക്കാനുള്ള സാങ്കേതിക വിജ്ഞാനം നാം കൈവരിച്ചു കഴിഞ്ഞിട്ടില്ല. 
ഉല്പാദന ഉപാധി എന്ന നിലയില്‍ നിന്ന് സമ്പാദ്യം സൂക്ഷിക്കുന്നതിനും കച്ചവടത്തിനും പറ്റിയ ആസ്തി എന്ന നിലയില്‍ ഭൂമിയെ പരിവര്‍ത്തനപ്പെടുത്തുകയാണ്. ഭൂമിയെ ചരക്കാക്കി വികസനത്തിനു വെയ്ക്കുന്ന വികസനപരിപ്രേക്ഷത്തെ ഇടതുപക്ഷം ചെറുത്ത് തോല്പിക്കേണ്ടിയിരിക്കുന്നു. ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങളും നിര്‍മറി പ്രദേശങ്ങളും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍കാടുകളും കുളങ്ങളും ഉള്‍നാടന്‍ ചെങ്കല്‍കുന്നുകളും അടക്കമുള്ള പ്രാദേശിക ജൈവവ്യവസ്ഥയെ നിലവിലെ സമ്പദ്ക്രമം പരിഗണന വിഷയമാക്കുന്നില്ല. ജൈവ വ്യവസ്ഥയെയും അവ നല്‍കുന്ന സേവനങ്ങളെയും സമ്പദ് വ്യവസ്ഥയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോള്‍ ഒന്നുകില്‍ അവയുടെ വിപണിയിലെ ഉപയോഗമൂല്യത്തെ പരിഗണിക്കുകയോ അല്ലെങ്കില്‍ നാശത്തിനു വിട്ടുകൊടുക്കുകയോ ചെയ്യുന്നു. ഇതാണ് നാം ഇവിടെയും കാണുന്നത്. ആധുനിക മനുഷ്യ ചരിത്രത്തില്‍ 1215 ല്‍ ഒപ്പ് വെച്ച മഗ്നഘാര്‍ട്ട കരാറിന് ഏറെ പ്രാധാന്യമാണുള്ളത്. ഇതിന് രണ്ട് ഭാഗങ്ങളാണുണ്ടായിരുന്നത്, ചാര്‍ട്ടര്‍ ഓഫ് ലിബര്‍ട്ടിയും ചാര്‍ട്ടര്‍ ഓഫ് ഫോറസ്റ്റും. വനം ഉള്‍പ്പെടെയുള്ള എല്ലാ പ്രകൃതി വിഭവങ്ങളും എല്ലാ മനുഷ്യര്‍ക്കും സ്വന്തമാണെന്നും സ്വകാര്യ താല്പര്യത്തിന് ഉപയോഗിക്കുവാന്‍ പാടില്ലയെന്നുമാണ് ചാര്‍ട്ടര്‍ ഓഫ് ഫോറസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്. അതുപോലെ ലോകമെങ്ങും ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണ് څഡോക്ടറിന്‍് ഓഫ് പബ്ലിക് ട്രസ്റ്റ് സിദ്ധാന്തം. ഇതു പ്രകാരം പ്രകൃതി സമ്പത്ത് അടുത്ത തലമുറയ്ക്ക് കേടുപാടുകള്‍ കൂടാതെ തിരിച്ച്  നല്‍കേണ്ട ഒന്നാണ്.  څപണവും സ്വകാര്യ സ്വത്തും ആധിപത്യം ചെലുത്തുന്നിടത്ത് പ്രകൃതിയോടുള്ള വീക്ഷണം പുച്ഛം കലര്‍ന്നതായിരിക്കുംچ എന്നു പറഞ്ഞത് മാര്‍ക്സാണ്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇത്തരം ഒരു സ്ഥിതി ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഭക്ഷ്യസുരക്ഷയ്ക്കും ജലസുരക്ഷയ്ക്കും പ്രകൃതിയുടെയും മനുഷ്യന്‍റെയും തന്നെ നിലനില്പിനും അത്യന്താപേക്ഷിതമായ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സംരക്ഷിക്കാന്‍ കൂട്ടായ യത്നങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. 2018 ല്‍ ജൂണ്‍ 25 ന് പാസ്സാക്കിയ നെല്‍വയല്‍ നീര്‍ത്തട നിയമഭേദഗതി പിന്‍വലിപ്പിക്കാനുള്ള ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരേണ്ടത്.