കീഴാറ്റൂർ സമരം ചർച്ചയിലൂടെ പരിഹരിക്കുക. കൃഷിയും നീർത്തടവും സംരക്ഷിക്കുക, ഇടതുപക്ഷ നിലപാട് മുറുകെപ്പിടിക്കുക.-പി.സി ഉണ്ണിച്ചെക്കന്‍
കീഴാറ്റൂർ
സമരം ചർച്ചയിലൂടെ പരിഹരിക്കുക.
കൃഷിയും നീർത്തടവും സംരക്ഷിക്കുക,
ഇടതുപക്ഷ നിലപാട് മുറുകെപ്പിടിക്കുക.
കീഴാറ്റൂരിൽ
നാഷണൽ ഹൈവേ ബൈപ്പാസിന്റെ
നിർമ്മാണത്തിന് വേണ്ടി വയൽ
നികത്തുന്നതിനെതിരായി
കൃഷിക്കാർ നടത്തുന്ന സമരം
സമവായത്തിനായി ആത്മാർത്ഥമായി
ശ്രമിക്കാതെ അടിച്ചമർത്താൻ
മുതിരുന്നത് ഇടതുപക്ഷ നിലപാടിന്
കളങ്കം ചാർത്തുന്നതും
ഉത്പാദനത്തേയും ആസൂത്രിത
വികസനത്തേയും സംബന്ധിച്ച
തൊഴിലാളിവർഗ്ഗ കാഴ്ച്ചപ്പാടിന്
എതിരുമാണ്.
കളക്ടർ
ചർച്ച വിളിച്ചിരിക്കെ സമരം
ചെയ്യുന്നവരെ അറസ്റ്റു ചെയ്ത്
സർവ്വേ നടത്തുകയും പോലീസ്
നോക്കി നിൽക്കെ സമരപ്പന്തൽ
തീയിടുകയും ചെയ്യുന്ന അവസ്ഥ
എൽ.ഡി.എഫ്
സർക്കാരിന് അപമാനകരവും
ഇടതുപക്ഷ ജനാധിപത്യ ഐക്യത്തിന്റെ
അടിത്തറയായ തൊഴിലാളി കർഷക
സഖ്യത്തെ അട്ടിമറിക്കുന്ന
നടപടിയുമാണ്.
ദേശീയ
ശരാശരിയേക്കാൾ വളരെ ജനസാന്ദ്രത
കൂടിയ കേരളത്തിന്റെ ഭൂപ്രകൃതിപരമായ
സവിശേഷതയും ജനആവാസവ്യസ്ഥയുടെയും
പാർപ്പിടവിന്യാസത്തിന്റേയും
കാർഷിക ഭൂവിന്യാസത്തിന്റെയും
സവിശേഷതകളും ശരിയായി പരിഗണിക്കാൻ
ദേശീയപാതാ അഥോറിറ്റി തയ്യാറാവാത്ത
സാഹചര്യമുണ്ട്.
അതാണ്
കീഴാറ്റൂരിലേത് ഉൾപ്പെടെയുള്ള
പ്രശ്നങ്ങൾക്ക് മുഖ്യ കാരണം.
എന്നാൽ
മേൽപ്പറഞ്ഞവ വലിയളവിൽ
പരിഗണിച്ചുകൊണ്ട് നാലുവരിപ്പാതയും
പാലവുമെല്ലാം പണിത അനുഭവം
നമ്മുടെ പൊതുമരാമത്തു
വകുപ്പിനുണ്ട് താനും.
ആയതിനാൽ,
നവഉദാരവൽക്കരണ
നയനടത്തിപ്പിന്റെ ചട്ടുകമായി
വർത്തിക്കുന്ന,
അഴിമതിയുടെയും
റിയൽ എസ്റ്റേറ്റ് മാഫിയയുടേയും
കൂത്തരങ്ങായ,
ദേശീയപാതാ
അഥോറിറ്റിയുടെ ഡിസൈനിന്
കീഴ്പ്പെട്ട് വഴി പണിയാൻ
തുനിയുന്നത് ചെരുപ്പിനൊത്ത്
കാലുമുറിക്കലായി മാറും.
എൽ.ഡി.എഫ്
സർക്കാർ ഇതിന് വിധേയമാകരുത്.
ജി.എസ്.ടി,
റബ്ബർ
ഉൾപ്പെടെ നാണ്യവിളകൃഷിയെ
ബാധിച്ച പ്രതികൂല ഘടങ്ങൾ,
പ്രവാസി
വരുമാനത്തിലെ ഇടിവ്,
കേന്ദ്ര
സർക്കാരിന്റെ ചിറ്റമ്മനയം
എന്നിവ മൂലം ഇന്ന് സമ്പദ്ഘടനാപരമായി
കടുത്ത വെല്ലുവിളി നേരിടുന്ന
കേരളത്തിന് കൃഷിയും വ്യവസായവും
ശാസ്ത്രീയമായി ഇണക്കി തൊഴിലും
ഉപജീവനവും മെച്ചമാക്കേണ്ടത്
അടിയന്തിരമാണ്.
സാമ്പത്തിക
പ്രതിസന്ധി നാൾക്കുനാൾ
കനംവയ്ക്കുമ്പോൾ മൂലധന
നിക്ഷേപം വരുമെന്ന കേവലമായ
ഊഹപ്രതീക്ഷയ്ക്ക് പകരം ഉത്പാദക
വർഗ്ഗങ്ങളായ കർഷകരേയും
തൊഴിലാളികളേയും ഊന്നിക്കൊണ്ടുള്ള,
അവരുടെ
ഐക്യത്തെ ശക്തമാക്കി വികസിപ്പിച്ചു
കൊണ്ടുള്ള,
ആസൂത്രിത
വികസനമാണ് നമുക്ക് വേണ്ടത്.
കർഷകരെ
അന്യവൽക്കരിച്ചു കൊണ്ട്
അതിന്റെ വേരറുക്കുന്ന നടപടികൾ
ഇടതുപക്ഷ സർക്കാർ ചെയ്യുന്നത്
സ്വയം ശിരസറുത്ത് കിരീടം
ചൂടലായി മാറും.
ആയതിനാൽ,
കീഴാറ്റൂരിൽ
സമരം ചെയ്യുന്ന കർഷകരുമായി
എത്രയും പെട്ടെന്ന് ചർച്ചചെയ്യുകയും
പ്രദേശത്തെ ജനങ്ങളുടെ വിശ്വാസവും
പിന്തുണയുമാർജ്ജിക്കുകയും
ശാസ്ത്രസാഹിത്യ പരിഷത്ത്
നിർദ്ദേശിച്ചതടക്കം ഗൗരവമായി
കണക്കിലെടുത്ത് ശാസ്ത്രീയമായ
ബദൽ മാർഗ്ഗങ്ങൾ ആരാഞ്ഞ്
കണ്ടെത്തുകയും ചെയ്തുകൊണ്ട്,
വയൽ
നികത്തുന്നതൊഴിവാക്കി,
കൃഷിയും
നീർത്തടവും സംരക്ഷിച്ചു
കൊണ്ട് ബൈപാസ് റോഡ് നിർമ്മാണ
പ്രശ്നം പരിഹരിക്കുകയും
ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ
മുന്നണി സർക്കാർ അടിയന്തിരമായി
മുന്നോട്ടു വരണമെന്ന് ഞങ്ങൾ
ആവശ്യപ്പെടുന്നു.
തിരുവനന്തപുരം സെക്രട്ടറി
23-03-2018 സംസ്ഥാന
കമ്മിറ്റി,
സി.പി.ഐ. (എം. എൽ) റെഡ് ഫ്ലാഗ്
സി.പി.ഐ. (എം. എൽ) റെഡ് ഫ്ലാഗ്