തൊഴിലാളി വർഗ്ഗ വൽക്കരണമല്ലാതെ യാതൊരു പോം വഴിയും ഇതിനില്ല.

                                                                                      Fredy K Thazhath



                   കേരളത്തിൽ നടന്ന തൊഴിലാളി വർഗ്ഗവൽക്കരണമാണ് ഫൂലേയുടെ, അംബേദ്ക്കറിന്റെ, പരുലേക്കർമാരുടെ, മോറേ യുടെ മഹാരാഷ്ട്ര യേക്കാൾ..
പെരിയാറിന്റെ ,ശ്രീനിവാസ റാവുവിന്റെ തമിഴകത്തേക്കാൾ മുന്നോട്ടു പോകാൻ കേരളത്തെ സഹായിച്ചത്.

ഇന്ത്യയിലാകെ ,
ഏറ്റവും മികച്ച കർഷകത്തൊഴിലാളി പ്രസ്ഥാനവും സഖാവ് വി.എസ്സും ഉണ്ടായത് അങ്ങിനെയാണ്.

അതാണ്‌ ഞാൻ പറഞ്ഞത് ; ഗ്രൗണ്ട് ഉണ്ടാക്കിയിട്ട് കളിക്കാം എന്നത് തെറ്റാണ്.
ഗ്രൗണ്ട് ഉണ്ടാക്കാൻ തയ്യാറായ ബൂർഷ്വാ ഉൽപതിഷ്ണുത്വം ഇന്ത്യയിൽ പോയ്മറഞ്ഞു.
ഇനി കളിച്ച് ഗ്രൗണ്ട് ഉണ്ടാവുകയാണ്.

ആയതിനാൽ,
 ഞാൻ ആ പഴയ വർഗ്ഗസമരത്തിലും തൊഴിലാളി വർഗ്ഗ പ്രയോഗത്തിലും ആഴ്ന്ന് വിശ്വസിക്കുന്നു. മൂർച്ചയും പണിയും കൊണ്ടറിയേ, എന്റെ ഉളിയിൽ മികച്ച കൾച്ചറൽ ഉളി ഞാൻ കാണുന്നില്ല.

വോട്ടു ബാങ്ക് ഭീഷണി കൊണ്ട് , മനസ്സാക്ഷിക്കുത്ത് പ്രസ്ഥാനം കൊണ്ട് , സിവിൽ സമൂഹത്തെ 'ലജ്ജയിലും മനസ്ഥാപത്തിലുമാഴ്ത്തി' സാംസ്ക്കാരിക വെളിച്ചം ഉദിപ്പിച്ചുകൊണ്ടുള്ള കീഴാള നവോത്ഥാനം (അതെ, നവോത്ഥാനത്തിനൊരു കീഴാള പുനരാഖ്യാനം) കൊണ്ട് സാമൂഹ്യ പിന്തിരിപ്പത്തത്തിന്റെ മലയുടെ അരികു വടിക്കാനാവില്ല. കാരണം, ഇന്നത് ഫിനാൻസ് ക്യാപ്പിറ്റലിനാൽ അനുനിമിഷം റിഇൻഫോഴ്സ് ചെയ്യപ്പെടുന്നു.

ബൂർഷ്വാ പെറ്റി ബൂർഷ്വാ ഉൽപതിഷ്ണുത്വം ഈ ഫിനാൻസ് മൂലധന ആലിംഗനത്തിൽ അമരാൻ വെമ്പുകയാണ് . പിന്നാക്കക്കാരന്റെ മിശിഹാ കളായി വന്ന മണ്ഡൽ കമ്മീഷൻ വാദികൾ എന്ന മുമ്പേ ഗമിച്ച ഗോവിന്റെ പിന്നാലെ പാർല്യമെന്ററി എച്ചിൽ തിന്നാൻ ഈ ഗോവും ബഹുഗോക്കളും ദിശതെറ്റാതെ പോവുക തന്നെയാണ്.

'ഐഡന്റിറ്റി പൊളിറ്റിക്സ് കൊണ്ട് ഒറ്റക്കുഴപ്പമേയുള്ളൂ അതിൽ നിന്ന്  കടഞ്ഞുപൊന്തുന്നത് മായാവതിമാർ  മാത്രമാണ് ' എന്ന് വിജയൻ മാഷ് പറഞ്ഞത് പ്രമാണമാണ്.
കാരണം,
ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ മാത്രമായി ഫിനാൻസ് മൂലധനവും അതിന്റെ വൈതാളികശക്തികളും ലീവ് എടുത്തു പോകുന്നില്ല.