Fredy K Thazhath:-വിപണി വികസന വാദത്തിനെതിരെ ഉത്പാദന സഹകരണ സംഘങ്ങൾ സൃഷ്ടിച്ചു കൊണ്ട് ആസൂത്രണത്തെ തിരികെ പ്പിടിക്കണം.

Fredy K Thazhath

                     ഫിനാൻസ് മൂലധനത്തിന്റെ കേന്ദ്രീകരണം മൂലധനത്തെ രക്ഷിക്കുകയില്ല.


പകരം കൂടുതൽ അനങ്ങാനാവാത്ത പ്രതിസന്ധിയിലേക്ക് (റിയലൈസേഷൻ ക്രൈസിസ്) നയിക്കുകയാണ് ചെയ്യുക.

ഫിനാൻസ് ക്യാപ്പിറ്റലുമായി ഇന്റഗ്രേറ്റ് ചെയ്തുകൊണ്ട് വികസനം എന്നത് ഫിനാൻസ് ക്യാപ്പിറ്റൽ ക്രൈസിസുമായി ഇന്റഗ്രേറ്റ് ചെയ്യൽ ആണ്.

അങ്ങിനെ ചെയ്യുന്നതു വഴി 
യാതോരു (വിപണി ) വികസനവും ഉണ്ടാവില്ല. പകരം, പ്രതിസന്ധി വ്യാപിക്കുകയാണ് ചെയ്യുക; 
റിയലൈസേഷൻ ക്രൈസിസ് കൂടുതൽ വർദ്ധിക്കുകയാണ് ഉണ്ടാവുക.

ആയതിനാൽ,
സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന്റെ തുടർ നടത്തിപ്പിലൂടെ, 
മുതലാളിത്ത ശക്തികൾ അവകാശപ്പെടുന്നതു പോലെ, 
വികസനം ഉണ്ടാവില്ല. 
അതായത്, വിപണി വികസിക്കില്ല, ചുരുങ്ങും.

ആസൂത്രണത്തെ തകർക്കുന്നതിനാൽ സോഷ്യലിസ്റ്റ് മാതൃകയ്ക്ക് ഇതിനു കീഴിൽ വളരാനാവില്ല. ജനാധിപത്യ വിപ്ലവത്തിന്റെ മുന്നോട്ടു പോക്ക് കുരുടിച്ചു പോകും.

ആയതിനാൽ , വിപണി വികസന വാദത്തിനെതിരെ ഉത്പാദന സഹകരണ സംഘങ്ങൾ സൃഷ്ടിച്ചു കൊണ്ട് ആസൂത്രണത്തെ തിരികെ പ്പിടിക്കണം.

അത് ഒരു പ്രധാന സമരമുഖമാണ്.

അത്തരത്തിൽ ഉത്പാദനത്തെയും അദ്ധ്വാന സാക്ഷാത്കാരത്തേയും പറ്റിയുള്ള സോഷ്യലിസ്റ്റ് പരികൽപ്പന (Socialist Paradigm) മുന്നോട്ടുവച്ചാലേ സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനെതിരായ സമരത്തിന് മൂർത്ത സ്വഭാവം ഉണ്ടാകൂ.

അങ്ങിനെ സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനെതിരായ സമഗ്ര പോരാട്ടത്തിന് ഉത്പാദനത്തിന്റേയും വിതരണത്തിന്റേയും കാര്യത്തിൽ 
സാമൂഹ്യോന്മുഖ മൂർത്ത സ്വഭാവം നേടിയെടുത്താൽ മാത്രമേ  സാമ്രാജ്യത്വ ആഗോളവൽക്കരണത്തെയും 
മൂന്നാം പൊതുക്കുഴപ്പം 
അഥവാ 'തേഡ് ഡിപ്രഷൻ' സൃഷ്ടിക്കുന്ന 
ആഗോള പ്രതിസന്ധിയുടെ വ്യാപനത്തേയും മുറിച്ചുകടക്കാൻ കഴിയൂ.

 രണ്ട് സാധ്യതകളാണ് നമുക്ക് മുന്നിൽ ഉള്ളവ:


1) വ്യക്തിഗത സംരംഭകത്വത്തിൽ നിന്ന് സാമൂഹ്യ സംരംഭകത്വത്തിലേക്കുള്ള സാമൂ ഹ്യോന്മുഖ പരിവർത്തനം. അതാണ് സഹകരണ ഉത്പ്പാദനം. അത് വർക്കേഴ്സ് & പെസന്റ്സ് കോ-ഓപ്പറേറ്റിവ് ഉത്പ്പാദനത്തിന്റെ രൂപത്തിൽ ആവുമ്പോൾ അത് കൂടുതൽ ഉത്സാഹമുണ്ടാക്കും. പല പാടശേഖര സമിതികളും അർദ്ധ / പൂർണ്ണ കോ-ഓപ്പറേറ്റിവ് ഉത്പാദന പാതയിലാണ്.

ഇത് ഇടനാട്ടിലും മലനാട്ടിലും വ്യാപിപ്പിക്കാനാവും.

2) വ്യക്തിഗത സംരംഭകത്വം കൂടുതൽ കൂടുതൽ വിപണിശീലങ്ങൾ ആർജ്ജിക്കൽ . ആരംഭത്തിൽ വിജയം നേടുമെങ്കിലും തുടർന്ന് അത് അന്തിമമായി ഗ്ലോബലൈസ്ഡ് മാർക്കറ്റിന്റെ ധൃതരാഷ്ട്രാലിംഗനത്തിൽ മരിക്കും. ഭൂമി കോർപ്പറേറ്റുകൾ കൊണ്ടു പോകും.