നിഷേധത്തിന്റെ നിഷേധം എന്നത് മാത്രമായി മാറ്റത്തെ വിശദീകരിക്കാൻ ശ്രമിക്കുന്നത് അബദ്ധമാണ്.
ഒന്നാമതായി,
മലയാളത്തിൽ സാധാരണയായി വഴക്കത്തിൽ ഉള്ള 'നിഷേധം' പദത്തിന്റെ അർത്ഥമല്ല "negation" എന്ന ഫിലോസഫിക്കൽടേമിന്റെ അർത്ഥം.
ഗർഭാവസ്ഥയിൽ നിന്ന് പ്രസവമോ ഗർഭച്ഛിദ്ര മോ ഉണ്ടാകും. ഏതൊരു നിലയും, അവസ്ഥയും, പൂർത്തിയാക്കിയോ അല്ലാതെയോ പുതിയൊരു അവസ്ഥയിലേക്ക്, നിലയിലേക്ക്, എത്തും.
പുതിയ അവസ്ഥ ഉണ്ടായ ഉടൻ അതിനോടൊപ്പം തന്നെ അതിൽ നിന്നുള്ള മാറ്റത്തിന്റെ ഘടകവും കൂടെയുണ്ടാവും. ജനിക്കുന്ന മാത്രയിൽ മരണവും ജനിക്കും. കുഞ്ഞിനോടൊപ്പം മറ്റൊരു മാതാവ് / പിതാവ് ജനിക്കുന്നു.
ഇത്തരത്തിലാണ് 'നിഷേധത്തിന്റെ നിഷേധം' എന്നത് മാർക്സിസത്തിൽ ഗ്രഹിക്കുന്നത്.
മാത്രമല്ല,
മാറ്റത്തിന്റെ ദിശ വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതിക വാദത്തിന്റെ (Dialectical and Historical materialism) അടിസ്ഥാനത്തിൽ വിശദീകരിക്കുമ്പോൾ ചലനത്തിന്റെ മൂന്ന് നിയമങ്ങൾ ചേർന്നാണ് അത് പൂർത്തിയാവുകയുള്ളൂ.
1) 'നെഗേഷൻ ഓഫ് നെഗേഷൻ '
അഥവാ,
'നിഷേധ'ത്തിന്റെ 'നിഷേധം'
2) ക്വാണ്ടി റ്റേറ്റിവ് ചേഞ്ച് ലീഡ്സ് ടു ക്വാളിറ്റേറ്റിവ് ചേഞ്ച്
അഥവാ,
അളവു പരമായ മാറ്റം ഗുണപരമായ മാറ്റത്തിലേക്ക് നയിക്കുന്നു,
3) ഐഡന്റിറ്റി ആന്റ് സ്ട്രഗ്ൾ
അഥവാ,
അനന്യതയും സമരവും.
ഏതൊരു മാറ്റത്തിലും
ഈ മൂന്ന് നിയമങ്ങളും ഒരേ സമയം പാരസ്പര്യത്തോടെ
വർത്തിക്കുന്നു.
അതായത്,
ഈ മൂന്ന് നിയമങ്ങളും പരസ്പരം സന്നിവേശിതം (interpenetrated) ആണ്. അങ്ങിനെ മാത്രമേ എന്തുകൊണ്ട് ഒരു അവസ്ഥയെ 'നിഷേധി'ച്ച് മറ്റൊന്നിലെത്തുന്നു എന്ന് വിശദീകരിക്കാൻ സാധിക്കൂ.
അങ്ങിനെയാണ് പ്രാതിഭാസികമാറ്റത്തെ അഥവാ മാറ്റത്തിന്റെ പ്രതിഭാസത്തെ മനസിലാക്കേണ്ടത്.