Syria downs U.S. drone over ‘spying’ fears - The Hindu

Syria downs U.S. drone over ‘spying’ fears - The Hindu

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സിറിയന്‍ അധിനിവേശ പദ്ധതിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്ന് മാത്രമല്ല, അമേരിക്കന്‍ വ്യോമസേനയില്‍ നിന്ന് 'പുറത്താക്കപ്പെട്ട' ആവിയോനിക്സ് വിദഗ്ദനായ സൈനികന്‍ ഇജിപ്ത്-ടര്‍ക്കി വഴി ഐ എസ് അധീന മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ചു എന്നും ടര്‍ക്കിഷ് അതിര്‍ത്തി രക്ഷാ സേനയുടെ പിടിയിലാവുകയും അമേരിക്കയിലേക്ക് തിരികെ അയക്കപ്പെടുകയും ചെയ്തു എന്നും അമേരിക്കയിലെ കോടതിയില്‍ അയാള്‍ക്കെതിരെ കേസ്സെടുത്തു എന്നുമാണ് ഒരു വാര്‍ത്ത. അടുത്തതാകട്ടെ , അമേരിക്കയുടെ ആളില്ലാ ചാര വിമാനം സിറിയയുടെ വ്യോമ പരിധിയില്‍ കടന്നപ്പോള്‍ സിറിയ വെടിവച്ചിട്ടു എന്ന വാര്ത്തയുമാണ്. മദ്ധ്യ പൂര്വടെഷത്തെക്ക് വ്യാപിക്കുന്ന അരക്ഷിത - യുദ്ധ ഭീകരാന്തരീക്ഷം അമേരിക്ക ആയുധം കൊടുത്തും പരിശീലനം നല്‍കിയും ചാരപ്രവര്‍ത്തനത്തിന്റെ അകമ്പടിയോടെ നടത്തുകയാണെന്ന നിരീക്ഷണത്തിനു പ്രാബല്ല്യം നല്‍കുന്ന വാര്‍ത്തയാണ് ഇത്. സി ഐ ഏ നടത്തുന്ന നുഴഞ്ഞുകയറ്റ രീതികളുടെ അതേ പാറ്റേണിലാണ് ഈ സംഭവ വികാസങ്ങള്‍ ഉണ്ടാവുന്നത്. ഇതിനോടൊപ്പമാണ് 'അസ്സദിനെ ഒഴിവാക്കിയുള്ള സിറിയ യാണു ഞങ്ങളുടെ ലക്‌ഷ്യം' എന്ന വാദം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ആവര്ത്തിച്ച്ചിട്ടുള്ളത് .

THE HINDU MARCH 19, 2015