CPI(ML)
REDFLAG KERALA STATE COMMITTEE
Sreeragam
lane, Sasthamangalam P O, Thiruvananthapuram
പത്രപ്രസ്താവന
ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണലും തുടര്‍ന്ന്‍
സുപ്രീം കോടതിയും പരിസ്ഥിതി
സുരക്ഷാവ്യവസ്ഥകള്‍ക്ക് എതിരാണെന്നുകണ്ട് അനുമതി നിഷേധിച്ച ആറന്‍മുള വിമാനത്താവളം
കേന്ദ്രബജറ്റിലെ പുതിയ പദ്ധതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍വേ നടത്താനായി
കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം തികച്ചും അപലപനീയമാണ്. ആറന്‍മുളയിലെയും
മുഴുവന്‍ കേരളത്തിലെയും ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കും രാജ്യത്തു നിലനില്‍ക്കുന്ന
പരിസ്ഥിതി സംരക്ഷണനിയമങ്ങള്‍ക്കും ഒരു വിലയും കല്‍പ്പിക്കാത്ത ഈ ബജറ്റുനിര്‍ദേശം
ഉടനെ തന്നെ പിന്‍വലിക്കണമെന്നു ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ആറന്‍മുള വിമാനത്താവളനിര്‍മാണം പ്രസിഡന്‍റിന്‍റെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ
യു.പി.എ സര്‍ക്കാരിനും കേന്ദ്രബജറ്റിലൂടെ അതിനെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന
മോഡിസര്‍ക്കാരിനും ഇക്കാര്യത്തില്‍ ഒരേ താല്പര്യം തന്നെയാണെന്ന്
തിരിച്ചറിഞ്ഞുകൊണ്ട് വിമാനത്താവളത്തിനെതിരായ സമരം ശക്തിപ്പെടുത്തണമെന്നു മുഴുവന്‍
ജനകീയ ശക്തികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
(SIGNED)
പി.സി. ഉണ്ണിച്ചെക്കന്‍ (സംസ്ഥാന
സെക്രട്ടറി)
Phone: 9495419799
ആറന്മുള വിമാനതാവളത്തിനെതിരെ നടന്ന ഐക്യ പ്രക്ഷോഭത്തില്‍ പി.സി ഉണ്ണിചെക്കന്‍--ഇടതു വലതു BJP നേതാക്കള്‍ സത്യാഗ്രഹത്തില്‍ |