- Get link
- X
- Other Apps
ഏറ്റവുംദാരിദ്ര്യമാനുഭാവിക്കുന്നവരെ സഹായിക്കാനായി ഗ്രീസിലെ പാര്‍ല്യമെന്റ് നിയമനിര്‍മ്മാണം നടത്തിയിരിക്കുന്നു. വലതു പക്ഷത്ത് നിന്ന് പോലും ഇതിനു പിന്തുണ ആകര്ഷിച്ചു നേടിയെടുക്കാന്‍ ഭരിക്കുന്ന ഇടതു കക്ഷിയായ സിരിസയ്ക്കും സഖ്യകക്ഷിക്കും സാധിച്ചു. സര്‍ക്കാരിന്‍റെ ചെലവു വര്‍ദ്ധിപ്പിക്കുന്ന പരിപാടിയായതിനാല്‍ ഇത് ചെയ്യരുതെന്ന് യൂറോപ്പ്യന്‍ യൂണിയന്റെ സമ്മര്‍ദ്ദം ഗ്രീസിലെ അലക്സി സിപ്രാസ് സര്‍ക്കാരിന് മേല്‍ ശക്തമായി ഉണ്ടായിരുന്നു. ഇതിനെ പാടെ അവഗണിച്ചു കൊണ്ട് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനായി നിയമ നിര്‍മ്മാണം നടത്തുകയാണ് ഇടതു പക്ഷ സര്‍ക്കാര്‍ ചെയ്തത്. 'സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനു ബദലില്ല' (ടിന : ദേര്‍ ഈസ് നൊ ആള്‍ട്ടര്‍നെറ്റിവ്) എന്നത് ഒരു ആപ്തവാക്യമായി കരുതുന്ന ഭരണാധികാരികളും രാഷ്ട്രതന്ത്രജ്ഞരും സമൃദ്ധമായുള്ള ലോകത്ത് ഈ കാഴ്ചപ്പാടിന്റെ ഈറ്റില്ലമായ യൂറോപ്പില്‍ നിന്ന് തന്നെയാണ് ആ കാഴ്ച്ചപ്പാടിനെതിരായ വ്യക്തമായ നിയമനിര്‍മ്മാണം ഉയര്‍ന്നു വന്നിരിക്കുന്നത് എന്നത് ഒരു നിര്‍ണായക സൂചകം തന്നെയാണ് .
- Get link
- X
- Other Apps