Skip to main content

COMBINED TRADE UNION RALLY AT THIRUVANTHAPURAM

https://www.youtube.com/watch? v=99l1UPK_duI&feature=share   വീഡിയോ കാണുക(HUGE RALLIES, IN DELHI,ALL STATE CAPITAL CITIES AND MANY DISTRICT CENTERS WERE ORGANISED AGAINST ANTI-WORKER POLICIES, BY TRADE UNIONS IN INDIA IRRESPECTIVE OF THEIR DIFFERENCE IN OPINIONS AND COLORS OF FLAG)

TUCI,  KERALA STATE COMMITTEE SERETARY COM:CHARLS GRORGE ALSO ADDRESSED THE RALLY AT THIRUVANTHAPURAM

ചരിത്രമെഴുതി തൊഴിലാളി പ്രക്ഷോഭം

on 06-December-2014
തിരു: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലേക്ക് നടന്ന മാര്‍ച്ചില്‍ അണിനിരന്നത് ലക്ഷങ്ങള്‍. രാജ്ഭവനിലേക്ക് നടന്ന ഉജ്വലമാര്‍ച്ച് തലസ്ഥാനജില്ലയിലെ തൊഴിലാളികളുടെ കരുത്ത് തെളിയിച്ചു. രാജ്യത്തെ പൊതുസമ്പത്തും ദീര്‍ഘകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങളും തീറെഴുതാനുള്ള നീക്കത്തിനെതിരെ കൊടികളുടെ നിറം നോക്കാതെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങി. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, യുടിയുസി, എസ്ടിയു, എന്‍എല്‍സി, ടിയുസിഐ, കെടിയുസി, ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ബാങ്ക്സ്, ഇന്‍ഷുറന്‍സ്, ഡിഫന്‍സ്, റെയില്‍വേസ്, കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, മറ്റു സര്‍വീസ് സംഘടനകള്‍ എന്നിവര്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു.രാജ്ഭവന്‍ മാര്‍ച്ചിനെ തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ കുറ്റിയാനിക്കാട് മധു (എഐടിയുസി), ചാരുപാറ രവി (എച്ച്എംഎസ്), ശ്രീകുമാരന്‍നായര്‍ (യുടിയുസി), മാഹീന്‍ അബൂബേക്കര്‍ (എസ്ടിയു), സ്വീറ്റ ദാസന്‍ (സേവ), കെ ആര്‍ ബ്രഹ്മാനന്ദന്‍ (ടിയുസിസി), ചാള്‍സ് ജോര്‍ജ് (ടിയുസിഐ), വി കെ സദാനന്ദന്‍ (എഐയുടിയുസി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (ഐഎന്‍എല്‍സി), രാജു ആന്റണി (എന്‍എല്‍സി), അഡ്വ. ഹരീഷ്കുമാര്‍, എഴുകോണ്‍ സത്യന്‍ (കെടിയുസി), പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാസെക്രട്ടറി സുരേഷ് വെള്ളിമംഗലം, ജില്ലാ സംഘാടകസമിതി നേതാക്കളായ എസ് എസ് പോറ്റി, കാട്ടാക്കട ശശി, വി ശിവന്‍കുട്ടി എംഎല്‍എ, വി ആര്‍ പ്രതാപന്‍, വി കെ മധു, വി കെ ജോസഫ്, കെ പി ശങ്കരദാസ്, കെ മനോഷ്കുമാര്‍, സി ജയന്‍ബാബു, ആറ്റിങ്ങല്‍ സുഗുണന്‍, എസ് മനോഹരന്‍, എന്‍ കുരിശുമുത്തന്‍ എന്നിവര്‍ സംസാരിച്ചു.പ്രതിരോധ, ഇന്‍ഷുറന്‍സ്, റെയില്‍വേ മേഖലകളില്‍ എഫ്ഡിഐ നിക്ഷേപം അനുവദിക്കാനും നിക്ഷേപ പരിധി ഉയര്‍ത്താനുമുള്ള സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് ദിനാചരണം നടത്തിയത്. മിനിമം വേതനം നടപ്പാക്കല്‍, ഒരേ തൊഴില്‍ ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ക്കും സ്ഥിരം തൊഴിലാളികള്‍ക്കും തുല്യശമ്പളം, വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ പണിയെടുക്കുന്നവര്‍ക്ക് തൊഴിലാളികളുടെ പദവി എന്നീ വിഷയങ്ങളില്‍ തുടര്‍ച്ചയായ മൂന്ന് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സുകളുടെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.തൊഴിലാളികള്‍ ഒന്നടങ്കം ഒറ്റമുദ്രാവാക്യവുമായി പ്രക്ഷോഭരംഗത്തിറങ്ങിയ അപൂര്‍വസമരങ്ങളില്‍ ശ്രദ്ധേയമായിരുന്നു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന റാലി. ഇ എം എസ് സ്റ്റേഡിയത്തില്‍ കേന്ദ്രീകരിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ ബാനറുകള്‍ക്ക് പിന്നില്‍ അണിചേര്‍ന്ന് മാര്‍ച്ച് പുന്നമട റോഡിലെ മിനി സിവില്‍സ്റ്റേഷനില്‍ സമാപിച്ചു. വിവിധ മേഖലയിലെ ജീവനക്കാരും തൊഴിലാളികളും ഓഫീസര്‍മാരും പിന്തുണ പ്രഖ്യാപിച്ച് അഭിവാദ്യപ്രകടനങ്ങളും നടത്തി.പ്രതിഷേധയോഗം ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ സ്വാഗതം പറഞ്ഞു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ ഒ ഹബീബ്, സി ജി ഗോപകുമാര്‍, ബി രാജശേഖരന്‍ (ബിഎംഎസ്), അഡ്വ. വി മോഹന്‍ദാസ് (എഐടിയുസി), ബാബു ജോര്‍ജ് (ഐഎന്‍ടിയുസി), ജേക്കബ് ഉമ്മന്‍ (എച്ച്എംഎസ്), എസ് സീതിലാല്‍ (എഐയുടിയുസി), അഡ്വ. ബി രാജശേഖരന്‍ (യുടിയുസി), കെ വി ഉദയഭാനു (ടിയുസിഐ), തോമസ് ജോണ്‍ (ടിയുസിസി), മുഹമ്മദാലി (എസ്ടിയു), പി സി വിനോദിനി (എസ്ഇഡബ്ല്യുയുഎ), കെ ജെ ജോസഫ് (കെടിയുസി), വി എസ് മണി, സജി ചെറിയാന്‍, സി എസ് സുജാത, ടി കെ ദേവകുമാര്‍, പി പി ചിത്തരഞ്ജന്‍, അഡ്വ. ബി രാജേന്ദ്രന്‍, എം സുരേന്ദ്രന്‍ (സിഐടിയു), അസീസ് പായിക്കാടന്‍ (ഐഎന്‍ടിയുസി) എന്നിവര്‍ സംസാരിച്ചു.
- See more at: http://www.deshabhimani.com/news-kerala-alappuzha-latest_news-422502.html#sthash.lZ5uu4Kg.dpuf
UNITED UPSURGE OF INDIAN WORKING CLASS