Fredy.K.Thazhath:-ഒലിഗാർക്കിയുടെ അഥവാ, ഫിനാൻസ് ദുഷ്പ്രഭുതയുടെ യുഗം


ഫിനാൻസ് ഒലിഗാർക്കിയുടെ യുഗമാണ് ഇത്.


 കുത്തകവൽക്കരണവും ബാങ്ക് മൂലധനവുമായുള്ള അതിൻ്റെ ഇണചേരലും വഴി മുതലാളിത്ത ഉതപാദന ക്രമത്തിൻ്റെ ആധാര പ്രചോദന ശക്തിയായ സ്വതന്ത്ര മത്സരത്തെ ഇല്ലായ്മ ചെയ്തുകൊണ്ടാണ് ഫിനാൻസ് ഒലിഗാർക്കിയുടെ അഥവാ, ഫിനാൻസ് ദുഷ്പ്രഭുതയുടെ യുഗം 1800 കളുടെ അവസാന പതിറ്റാണ്ടുകളിൽ ഉത്ഭവിച്ചത്. ഇതാണ് സാമ്രാജത്വം മുതലാളിത്തത്തിൻ്റെ പരമോന്നത ഘട്ടം എന്ന കൃതിയിലും സാമ്രാജ്യത്വവും സോഷ്യലിസത്തിലെ പിളർപ്പും എന്ന കൃതിയിലും മഹാനായ ലെനിൻ ചൂണ്ടിക്കാട്ടിയ മുതലാളിത്തത്തിനുണ്ടായ പ്രാതിഭാസികമായ യുഗ പരിണാമം.


 മുതലാളിത്തത്തിൻ്റെ യവ്വനകാലത്തെപ്പോലെ ഉത്പാദനത്തെ ആധുനീകരിക്കാനോ മുരടിപ്പിൻ്റെതായ മുതലാളിത്തപൂർവ്വ വ്യവസ്ഥകളെ തുടച്ചെറിഞ്ഞ് സംഘടിതവും ആധുനികവും അത്യുൽപ്പാദനക്ഷമവുമായ വ്യവസ്ഥ സ്ഥാപിക്കാനും തൊഴിൽ സൃഷ്ടിക്കാനും ഉതകുന്ന പ്രാങ് മൂലധന സമാഹരണമല്ല ഇന്ന് ഫിനാൻസ് ഒലിഗാർക്കി നടത്തുന്നത്. 


മറിച്ച്, പ്രാങ് മൂലധന സമാഹരണം തന്നെ ലാഭത്തിൻ്റെ പ്രമുഖ സ്രോതസ്സാവുന്നു. 


തന്മൂലം, അത് നിർവ്യവസായ വൽക്കരണത്തിലേക്കും തൊഴിലില്ലായ്മ പെരുകുന്നതിലേക്കും ശേഷിക്കുന്ന തൊഴിലാളികളുടെ ജോലിഭാരം കൂട്ടുന്നതിലേക്കും യഥാർത്ഥ വേതനം ഇടിയുന്നതിലേക്കും നയിക്കുന്നു. 


സാമ്രാജ്യത്വ യുഗത്തിലെ, പുത്തൻ കൊളോണിയൽ ഫെയ്സിലെ,പ്രാങ് മൂലധന സമാഹരണം 

കാർഷിക വ്യവസ്ഥയും കൈവേലകളും ഉൾപ്പെടുന്ന വ്യാവസായികപൂർവ്വ ഉത്പാദനരൂപങ്ങളെ  ഉന്മൂലനം ചെയ്യുകയും 

അതേസമയം, പുതിയ തൊഴിൽ ശക്തിയിലേക്ക് അത്തരം മേഖലകളിൽ നിന്നുള്ള അദ്ധ്വാനശക്തിയെ വിന്യസിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു. 

ഇതിനെതിരായ സാമൂഹ്യരോഷത്തെ ഭിന്നിപ്പിക്കാനും അടിച്ചമർത്താനും വേണ്ടി ഹിന്ദുത്വത്തിൻ്റെ മതജാതിഭ്രാന്ത ആശയത്തിൻ്റെ സാമൂഹ്യഘടനാമൂലകങ്ങളെയും 

യൂണിറ്റിസ്റ്റ് അധികാര കേന്ദ്രീകരണത്തിൻ്റെയും ഫ്യൂറർ (ഏക നേതാവ്) നേതൃത്വത്തിൻ്റെയും ഏകദേശീയ പാർട്ടി സങ്കൽപ്പത്തിൻ്റെയും സൈനിക മേധാവിത്വത്തിൻ്റെയും യുദ്ധഭ്രാന്തിൻ്റെയും  

രാഷ്ട്രീയ ഉപരിഘടനാപരമായ മൂലകങ്ങളെയും ഉപയോഗിച്ച് ഓപ്പൺ ടെററിസ്റ്റ് ഡിക്റ്റേറ്റർ ഷിപ്പിലേക്ക് മുന്നോട്ടു പോകുന്നു. 


ഇതാണ് ഇംപീരിയലിസ്റ്റ് യുഗത്തിലെ നിയോകൊളോണിയൽ ഫെയ്സിൽ അന്താരാഷ്ട്ര ഫിനാൻസ് മൂലധനവും ആഭ്യന്തര ഒലിഗാർക്കിക് കുത്തക മൂലധന ശക്തികളും ചേർന്ന് അടിത്തറ പാകി വളർത്തുന്ന ഇന്നത്തെ ഫാഷിസ്റ്റ് വൽക്കരണത്തിൻ്റെ ചലനനിയമം. 


ചുരുക്കത്തിൽ, ഫിനാൻസ് മൂലധന യുഗമായി, സാമ്രാജത്വമായി, മോറിബണ്ട് ക്യാപ്പിറ്റലിസമായി, ഡയിങ് ക്യാപ്പിറ്റലായി മുതലാളിത്തം മാറിയ ശേഷം പ്രിമിറ്റിവ് അക്യൂമുലേഷൻ ഒഫ് ക്യാപ്പിറ്റൽ എന്നത് ഫാഷിസത്തിൻ്റെ ബേസിക് ജീൻ ആയി മാറി. 


അത് സാമ്രാജ്യത്വ യുഗത്തിൽ ഉടനീളം ഭ്രാന്തെടുത്ത് വളരാവുന്ന ഫാഷിസത്തിൻ്റെ ബേസിക് ജീൻ ആണ്.

ഒരേ പ്രക്രിയ രണ്ട് പ്രാതിഭാസികഘട്ടത്തിലും സംഭവിക്കുന്നു. മുതലാളിത്തം നിലനിൽക്കുന്ന കാലത്തുടനീളം അതിൻ്റെ പ്രതിസന്ധി പർവ്വങ്ങളിൽ പ്രാങ് മൂലധന സമാഹരണ പ്രക്രിയ ആവർത്തിച്ച് അവതരിക്കുന്നു.


 പക്ഷെ, ഫിനാൻസ് മൂലധന യുഗത്തിൽ, സാമ്രാജ്യത്വ യുഗത്തിൽ, എത്തിയ മൂലധന വ്യവസ്ഥയ്ക്ക് ഗുണപരമായി വ്യത്യാസം വന്നു. അത് തന്ത്രപരമായി മുരടിപ്പിൻ്റെ ഘട്ടത്തിൽ എത്തി. അപ്പോൾ സാമ്രാജ്യത്വ പൂർവ്വ ഘട്ടത്തിലെ പ്രാങ് മൂലധന സമാഹരണത്തിൻ്റെ ചൂഷണ പീഢന ഭീകര മർദ്ദനങ്ങളേക്കാൾ ആയിരം മടങ്ങ് നൃശംസവും ഭീഭത്സകരവും ആയി അത് മാറി. അതുമായി ഇഴപിണഞ്ഞ് നിലനിൽക്കുന്നതാണ് അതിൻ്റെ സ്റ്റേറ്റ് പവർ.

അങ്ങനെയാണ് ഫിനാൻസ് മൂലധന / ഫിനാൻസ് ഒലിഗാർക്കി യുഗത്തിൽ പ്രാങ് മൂലധന സമാഹരണ പ്രക്രിയ ഫാഷിസത്തിൻ്റെ അടിസ്ഥാന ജീൻ ആയിത്തീരുന്നത്. 


ആയതിനാൽ, ഫാഷിസത്തിൻ്റെ മൗലിക സാമ്പത്തിക ഘടകത്തേയും അതിൻ്റെ രാഷ്ട്രീയ ഉപരിഘടനയായ ഫാഷിസ്റ്റ് ഭരണകൂടത്തേയും,രണ്ടിനേയും രണ്ടാക്കി നേരിടാനാവില്ല.അതെ,സാമ്പത്തിക അടിത്തറയാണ് ഫാഷിസത്തിൻ്റെ മർമ്മം; അതിൻ്റെ അക്കില്ലീസ് ഹീൽ. 


അത് മുറിക്കാതെ അതിൻ്റെ സാമൂഹ്യഘടനാപരമായ ഘടങ്ങളെയോ രാഷ്ട്രീയ ഉപരിഘടനാപരമായ ഘടകങ്ങളെയോ മാത്രമായി ആക്രമിച്ചുകൊണ്ടും അവയ്ക്ക് ബദൽ നിർദ്ദേശിച്ചു കൊണ്ടും ഫാഷിത്തെ തകർക്കാനും ഉന്മൂലനം ചെയ്യാനും കഴിയില്ല.

പ്രിമിറ്റിവ് അക്യൂമുലേഷൻ ഒഫ് ക്യാപ്പിറ്റൽ അഥവാ, പ്രാങ് മൂലധന സമാഹരണം തന്നെയാണ് ഫിനാൻസ് മൂലധനത്തിൻ്റെയും 

അതുമായി ഇൻ്റഗ്രേറ്റ് ചെയ്യപ്പെടുന്ന ഒലിഗാർക്കിക് കുത്തക ബൂർഷ്വാസിയുടേയും കേന്ദ്ര താത്പര്യം. 


അതാണ് ഇന്നത്തെ ഫാഷിസത്തിൻ്റെ അടിത്തറയായി വർത്തിക്കുന്നത്. 


അതിൻ്റെ സാമൂഹ്യ ഘടനാപരമായ മൂലകമാണ് ഹിന്ദുത്വ ആശയവും തീവ്ര സങ്കുചിതദേശീയമേധാവിത്വ ജ്വരവും.


അതിൻ്റെ രാഷ്ട്രീയ ഉപരിഘടനാപരമായ മൂലകമാണ് യൂണിറ്ററിസവും ഫ്യൂറർ പവറും (ശക്തനായ ഏകനേതാവ് ) ‘ഏക നാഷണൽ പാർട്ടി’ എന്ന രാഷ്ട്രീയ സംഘടനാ നിലനിൽപ്പ് വാദവും.


ഇവ മൂന്നും തമ്മിൽ പാരസ്പര്യമുണ്ട്. പക്ഷെ, ആദ്യത്തേത്, പ്രാങ് മൂലധന സമാഹരണത്തിൻ്റെ പേപിടിച്ച സാമ്പത്തിക ചൂഷണം, തന്നെയാണ് ഫാഷിസ്റ്റുവൽക്കരണത്തിൻ്റെ അടിത്തറ.


അതിനെ മുഖാമുഖം ഏറ്റുമുട്ടാൻ തക്കതായ ഏക ശക്തി ആധുനിക വ്യവസായ തൊഴിലാളി വർഗ്ഗം അഥവാ, 

അഡ്വാൻസ്ഡ് ഇൻ്റസ്ട്രിയൽ പ്രോലിറ്റേറിയറ്റ് ആണ്; അതിൻ്റെ ഉറ്റ സഖ്യശക്തി കർഷകരാണ്.


അതിനാൽ, ഫാഷിസ്റ്റ് വിരുദ്ധ സഖ്യത്തിൻ്റെ മർമ്മം തൊഴിലാളി കർഷക വർഗ്ഗസഖ്യവും അതുയർത്തുന്ന സാമ്പത്തിക ബദലും ആണ്. 


അതിലൂന്നിക്കൊണ്ട്, ഇതര ജനാധിപത്യ വിഭാഗങ്ങളെക്കൂടി ഉൾക്കൊണ്ടുകൊണ്ടാണ് ഫാഷിസ്റ്റ് വിരുദ്ധ ഇക്കണമിക് പ്രോഗ്രാമിന് രൂപം നൽകേണ്ടത്.