V I LENIN നൂറാം ചരമവാർഷിക വർഷം ആചരിക്കുക.


 

മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ് )

കേന്ദ്ര കമ്മിറ്റി. മൈസൂർ, 21 ജനുവരി 2024

സഖാവ് ലെനിൻ്റെ

നൂറാം ചരമവാർഷിക വർഷം ആചരിക്കുക.

“ലെനിനിസമെന്തെന്ന് വിശദീകരിക്കുക എന്നാൽ മാർക്സിസത്തിൻ്റെ പൊതു നിധിശേഖരത്തിലേക്ക് ലെനിൻ്റെ സംഭാവനയായിത്തീർന്ന് അദ്ദേഹത്തിൻ്റെ പേരുമായി സ്വാഭാവികമായി ബന്ധിതമായ ലെനിൻകൃതികളിലെ നൂതനവും വ്യതിരക്തവുമായവയെ-വിശദീകരിക്കുക-എന്നാണർത്ഥം…സാമ്രാജ്യത്വത്തിൻ്റെയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിൻ്റേയും യുഗത്തിലെ മാർക്സിസമാണ് ലെനിനിസം. കൂടുതൽ കൃത്യമാക്കിയാൽ, ലെനിനിസം, പൊതുവിൽ തൊഴിലാളിവർഗ്ഗ വിപ്ലവത്തിൻ്റെ സിദ്ധാന്തവും അടവുകളുമാണ്; സവിശേഷമായി, തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൻ്റെ സിദ്ധാന്തവും അടവുകളുമാണ്.”_
ജെ.വി. സ്റ്റാലിൻ. ‘ലെനിനിസത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ’
 
ഈ വർഷം 2024 ജനുവരി 21 മുതൽ, മഹാനായ സഖാവ് ലെനിൻ്റെ നൂറാം ചരമവർഷത്തെ കുറിക്കുന്ന വർഷമാണ്.. മാർക്സിനും എംഗൽസിനും ശേഷം ലോകതൊഴിലാളി വർഗ്ഗത്തിൻ്റെ മഹാനായ നേതാവാണ് സഖാവ് ലെനിൻ. സാമൂഹ്യ വിപ്ലവത്തിൻ്റെ വാതിൽ മുട്ടിത്തുറന്ന മഹത്തായ ഒക്ടോബർ വിപ്ലവത്തെ ഉജ്ജ്വല വിജയത്തിലേക്കും വിജയകരമായ തുടർച്ചയിലേക്കും നയിച്ചുകൊണ്ട് അദ്ദേഹം സാമ്രാജ്യത്വത്തിൻ്റേയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിൻ്റേയും യുഗത്തിൽ, സമഗ്രതയോടെ, ബഹുതല പരിപ്രേക്ഷ്യത്തിൽ, ദീർഘദർശിത്വത്തോടെ, മാർക്സിസത്തിൻ്റെ, തൊഴിലാളിവർഗ്ഗ വിപ്ലവത്തിൻ്റെ, ശാസ്ത്രീയ സോഷ്യലിസ്റ്റ് നിർമ്മാണത്തിൻ്റെ ഘടകങ്ങളെ തത്വചിന്താപരവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയ സമ്പദ്ഘടനാപരവും സംഘടനാപരവുമായി ഇരുപതാം നൂറ്റാണ്ടിൽ വികസിപ്പിച്ചു. കാമ്പിലും വീര്യത്തിലും അതിൻ്റെ ഓജസ്സും അളവും 21-ാം നൂറ്റാണ്ടിലും ജീവൻ തുടിച്ച് നിലനിൽക്കുന്നു. എന്നിരിക്കിലും, ഇന്ന് മാർക്സിസത്തിൻ്റെ ശത്രുക്കൾ ലെനിനിസത്തിനെതിരെ വർദ്ധിത ശത്രുതയോടെ ഉയർന്നുവന്നിരിക്കുകയാണ്.
ആയതിനാൽ, ഈ മഹദ് ആശയം പങ്കിടുന്ന സർവ്വസുഹൃദ് പങ്കാളിത്തത്തോടെ, തൊഴിലാളിവർഗ്ഗത്തിൻ്റെ സാർവ്വദേശീയ മുന്നണിപ്പടയുടേയും അതിൻ്റെ ചരിത്രപരമായ കർത്തവ്യങ്ങളുടെ ഭാഗമെന്ന നിലയിൽ, നാഴികക്കല്ലുകളായ ലെനിൻ കൃതികൾ പ്രസിദ്ധീകരിച്ചുകൊണ്ടും ലെനിൻ നയിച്ച വിപ്ലവപ്രയോഗത്തിൻ്റെ ഓർമ്മ നാളുകൾ ആചരിച്ചുകൊണ്ടും കാമ്പേറിയ ആശയസംവാദങ്ങളും സെമിനാറുകളും നടത്തിക്കൊണ്ടും ഡിജിറ്റൽ വെബ്ബും വെർച്ച്വൽ പ്ലാറ്റ്ഫോമുമടക്കം ഉപയോച്ചുകൊണ്ട് 2025 ജനുവരി 21 വരെ സഖാവ് ലെനിൻ്റെ നൂറാം ചരമവാർഷിക വർഷം ആചരിക്കാൻ നാം കടമപ്പെട്ടിരിക്കുന്നു.
എം.എസ്. ജയകുമാർ. ജനറൽ സെക്രട്ടറി.