P C UNNICHEKKAN AND P K VENUGOPALAN:- ജനകീയ സാംസ്ക്കാരിക വേദി പ്രവർത്തകൻ അലവിൽ രമേശന്റെ രക്തസാക്ഷി ദിനാചരണം



 


കേരളത്തിന്റെ മതനിരപേക്ഷ അടിത്തറയെ ഇളക്കാൻ സംഘ പരിവാരത്തിന്റെ വർഗ്ഗീയ രാഷ്ട്രീയത്തിനാവില്ല.


- പി.സി. ഉണ്ണിച്ചെക്കൻ.



കേരളീയ സമൂഹത്തിന്റെ ജനാധിപത്യ മതനിരപേക്ഷ അടിത്തറയെ ഇളക്കാൻ സംഘ പരിവാരത്തിന്റെ വർഗ്ഗീയ രാഷ്ട്രീയത്തിനു എളുപ്പമാവില്ലെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ് ) സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കൻ പറഞ്ഞു. 1981 ൽ കണ്ണൂരിലെ പ്രദർശന നഗരിയിൽ നടന്ന ചൂതാട്ടത്തിനെതിരായ സമരത്തിൽ ചൂതാട്ട മുതലാളിമാരുടെ ഗുണ്ടകളാൽ കൊല ചെയ്യപ്പെട്ട ജനകീയ സാംസ്ക്കാരിക വേദി പ്രവർത്തകൻ അലവിൽ രമേശന്റെ രക്തസാക്ഷി ദിനാചരണം ഉത്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് ഇടതുപക്ഷം ശക്തമാണെങ്കിലും സാംസ്ക്കാരികരംഗത്ത് വലതുപക്ഷ സ്വാധീനം പ്രബലമാണെന്ന് ഉണ്ണിച്ചെക്കൻ പറഞ്ഞു. അതിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ ഇടതുപക്ഷ അടിത്തറയെ ഇളക്കാമെന്നാണ് സംഘപരിവാർ വ്യാമോഹിക്കുന്നത്. അതിനെ ചെറുക്കാൻ ഇടതുപക്ഷ ശക്തികൾ സ്വന്തം വീഴ്ചകൾ തിരുത്തുകയും ജാഗ്രത വളർത്തുകയും വേണം. ഇന്ത്യൻ ജനാധിപത്യത്തെ അപകടത്തിലാക്കിയിരിക്കുന്ന മോഡിയുടെ ഫാസിസ്റ്റ് അധികാരത്തിനെതിരെ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ വിപുലമായ ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അടിയന്തിര കർത്തവ്യമാണെന്ന് പി.സി. ഉണ്ണിച്ചെക്കൻ പറഞ്ഞു.


ജനകീയ കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറി പി.കെ. വേണുഗോപാലൻ രക്തസാക്ഷി അനുസ്മരണം നടത്തി.

എ. എൻ. സലിം കുമാർ, കെ. ശങ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

എം.എൽ.പി.ഐ (റെഡ് ഫ്ലാഗ് ) കണ്ണൂർ ജില്ലാ സെക്രട്ടറി കെ. ദേവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.വി. പത്മനാഭൻ സ്വാഗതം ആശംസിച്ചു.

(ഒപ്പ്)

പി.വി. പത്മനാഭൻ

കൺവീനർ

ഫോൺ :


കണ്ണൂർ

14.03.2023