Primitive Accumulation of Capital-പ്രാങ് മൂലധന സമാഹാഹരണം


 



മൂലധന വ്യവസ്ഥ രൂപപ്പെടുത്തപ്പെടുന്ന 19ാം നൂറ്റാണ്ടിലെ പ്രാങ് മൂലധന സമാഹരണവും , ഫിനാൻസ് മൂലധനത്തിന്റെ പൊതുക്കുഴപ്പത്തിന്റെ മൂന്നാം സ്റ്റേജ് മൂർച്ഛിച്ചിരിക്കുന്ന ഇന്ന് ശക്തിപ്പെടുന്ന പ്രാങ് മൂലധന സമാഹരണവും ഗുണപരമായ വത്യസ്ഥതകളുള്ളവയാണ്.




ആദ്യത്തെ പ്രാങ് മൂലധന സമാഹരണം പരമ്പരാഗത - കൈത്തൊഴിലുകളേയും പഴയ കാർഷിക സമൂഹത്തേയും ഹിംസയിലൂടെ കാലഹരണപ്പെടുത്തി എന്നിരിക്കിലും വ്യവസായവൽക്കരണം റെയിൽവേ , റോഡ് ഗതാഗതം എന്നിവ കൊണ്ടുവന്നു കൊണ്ട് പുതിയ സംഘടിത ആധുനിക തൊഴിലാളി വർഗ്ഗത്തേയും പുതിയ വർഗ്ഗ സമൂഹത്തേയും അതിനു തക്ക ജനാധിപത്യവൽക്കരണത്തേയും കൊണ്ടുവന്നു.




എന്നാൽ,

അന്താരാഷ്ട്ര ഫിനാൻസ് മൂലധന - കുത്തക മൂലധന കൂട്ടുകെട്ടിന്റെ ജനറൽ ക്രൈസിസ് അഥവാ പൊതു കുഴപ്പം അതിന്റെ മൂന്നാം സ്റ്റേജിൽ മൂർച്ഛിച്ചിരിക്കുന്ന ഇക്കാലത്ത് :

ചെറുകിട വ്യവസായങ്ങൾ, ചെറുകിട-ഇടത്തരം - മുതലാളിത്ത കൃഷി, ചില്ലറ വ്യാപാരം എന്നിവയെ മുച്ചൂടും തകർത്തു കൊണ്ട് കുറഞ്ഞ കൂലിക്ക് അപരിമിതമായ നിലയിൽ അദ്ധ്വാന ചൂഷണവും സൗജന്യമായി ഖനിജ - ധാതു- പ്രകൃതിജന്യ അസംസ്കൃത വസ്തുകളും കൊള്ള ചെയ്യലും മത്സരം ഏതുമില്ലാത്ത വിപണി ആധിപത്യം നേടലും ചെയ്യുന്നതിന്റെ ബൃഹദ് പ്രക്രിയയാണ് പ്രാങ് മൂലധന സമാഹരണം. അത് സൃഷ്ടിച്ചേക്കാവുന്ന വ്യവസായവൽക്കരണത്തിനു പകരം പല പല മടങ്ങ് നിർവ്യവസായവത്ക്കരണം അഥവാ ഡി-ഇന്റസ്ട്രിയലൈസേഷൻ അത് നടത്തുന്നു; തന്മൂലം, അത് സൃഷ്ടിക്കുന്ന തൊഴിലുകളേക്കാൾ ബഹുമടങ്ങ് തൊഴിലുകൾ അത് ഇല്ലാതാക്കുന്നു.




അവസാന വിശകലനത്തിൽ തെളിയുന്നതനുസരിച്ച്, പ്രാങ് മൂലധന സമാഹരണം സമൂഹത്തിൽ ഭൂരിപക്ഷത്തിനും വാങ്ങാനുള്ള ശേഷി ഇല്ലാതാക്കുന്നു; പാപ്പരീകരണവും സമ്പദ് തകർച്ചയും മുഖ്യവും ശക്തവുമായ പ്രവണതയാക്കിത്തീർക്കുന്നു.




ഇതിനൊക്കെ പുറമെ, ഊഹ വ്യാപാരവും സ്റ്റോക്ക്മാർക്കറ്റിലെ ഊതിവീർപ്പിച്ച ഷെയർ വ്യാപാരവും ഭീമൻ ഒലിഗാർക്കിക് കോർപ്പറേറ്റ് ക്യാപ്പിറ്റലിസ്റ്റ് കുത്തകകളുടെ പാമ്പും കോണിയും കളിയിലൂടെ വ്യാവസായിക കാർഷിക ഉത്പാദന വിപണി വ്യവസ്ഥയാകെ ഒരു മരണച്ചുഴിയിലേക്ക് വലിച്ചു താഴ്ത്തപ്പെടുന്നു.




അങ്ങനെ,

ഇപ്പോൾ ലോകത്താകെ പൊതുവായും നമ്മുടെ രാജ്യത്ത് സവിശേഷമായും ശക്തമായിരിക്കുന്ന പ്രാങ് മൂലധന സമാഹാഹരണം(Primitive Accumulation of Capital) ഒരേ സമയം മൂന്നാം മഹാമാന്ദ്യ പ്രക്രിയയുടെ സൃഷ്ടിയും അതേ സമയം മൂന്നാം മഹാമാന്ദ്യ പ്രക്രിയ തീവ്രതരമാക്കി മാറ്റുന്ന കാതലായ കാരണവുമായി വർത്തിക്കുന്നു.




ഇതാണ് 21 -ე൦ നൂറ്റാണ്ടിലെ തീവ്ര വലതുപക്ഷവൽക്കരണത്തിന്റെ , ഫാഷിസ്റ്റ്‌ അവസ്ഥാന്തര അപായത്തിന്റെ , സമ്പദ് ശാസ്ത്രപരമായ അടിസ്ഥാന ചലന നിയമം.

-FREDY K THAZHATH