Comrade TV VIJAYAN passed away

2022 MAY 8


 Comrade TV VIJAYAN passed away

Marxist Leninist Party of India (Red Flag) Central Committee Member Comrade TV VIJAYAN (70yrs) passed away at his residence in the small hours today. Party lost one of its founding leaders and the revolutionary movement lost one of its forerunners in Kerala. Comrade TV VIJAYAN was a rationalist during his teens and was in the left ranks. After the mid 70s, by the days of emergency, he became active in the ML movement. Braving inhuman torture at police concentration camp and detention in prison cells he fought through the emergency years. In trying times he stood steadfast with the party fighting alien trends. A fine organiser with incisive political clarity and a comrade of great warmth, he was loved by people of all walks. The party dips Red Flag saluting the departed comrade and condoles with his dear and near.
Red Salute comrade TV VIJAYAN.
(Signed)
MS JAYAKUMAR
General Secretary

സഖാവ് ടി വി വിജയൻ അന്തരിച്ചു. മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്) കേന്ദ്രകമ്മിറ്റി അംഗം സഖാവ് ടി. വി. വിജയൻ (70 വയസ്സ്) ഇന്ന് വെളുപ്പിന് സ്വവസതിയിൽ അന്തരിച്ചു. പാർട്ടിക്ക് അതിന്റെ സ്ഥാപക നേതാക്കളിൽ ഒരാളെയും കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന് അതിന്റെ മുൻഗാമികളിൽ ഒരാളെയുമാണ് നഷ്ടപ്പെട്ടത്. കൗമാരകാലത്ത് തന്നെ സഖാവ് ടി വി വിജയൻ യുക്തിവാദി പ്രസ്ഥാനത്തിലും ഒപ്പം ഇടതുപക്ഷ പ്രവർത്തനത്തിലും സജീവമായിരുന്നു. എഴുപതുകളുടെ രണ്ടാം പകുതിയിൽ, അടിയന്തരാവസ്ഥയുടെ നാളുകളിൽ, അദ്ദേഹം എംഎൽ പ്രസ്ഥാനത്തിൽ സജീവമായി. മാലൂർ കുന്ന് പോലീസ് കോൺസെൻട്രേഷൻ ക്യാമ്പിലെ മനുഷ്യത്വരഹിതമായ പീഡനങ്ങളും ജയിൽ തടങ്കലും നേരിട്ട് അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ പോരാടി അതിജീവിച്ച അദ്ദേഹം സി.പി.ഐ. (എം.എൽ. ) പ്രസ്ഥാനത്തിന്റെ മുഴുവൻ സമയ പ്രവർത്തകനുമായിത്തീർന്നു. സന്നിഗ്ദ ഘട്ടങ്ങളിൽ അന്യവർഗ്ഗ പ്രവണതകൾക്കെതിരെ കർക്കശമായി പോരാടിക്കൊണ്ട് പാർട്ടിക്കൊപ്പം ഉറച്ചുനിന്നു. നിശിതമായ രാഷ്ട്രീയ വ്യക്തതയും വ്യക്തി ബന്ധങ്ങളിൽ തികഞ്ഞ ഊഷ്മളതയും ജീവിതത്തിലുടനീളം സൂക്ഷിച്ച സഖാവ് മികച്ച സംഘാടകനായിരുന്നു. കോഴിക്കോട് ജില്ലയിൽ റെഡ് ഫ്ലാഗിന്റെ ജില്ലാസെക്രട്ടറിയായും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും കേന്ദ്രകമ്മിറ്റി അംഗമായും പ്രവർത്തിച്ച അദ്ദേഹം ജനങ്ങൾക്കാകെ പ്രിയപ്പെട്ടവനായിരുന്നു. അടിയന്തിരാവസ്ഥാ തടവുകാരുടെ ഏകോപന സമിതി സംഘടിപ്പിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച അദ്ദേഹം ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. വിടപറഞ്ഞ സഖാവിനെ അഭിവാദ്യം ചെയ്തുകൊണ്ട് പാർട്ടി ചെങ്കൊടി താഴ്ത്തുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ സഖാവ് തുളസിയോടും പ്രിയപ്പെട്ടവരോടുമൊപ്പം പാർട്ടി ദു:ഖം പങ്കുവയ്ക്കുന്നു. റെഡ് സല്യൂട്ട് സഖാവ് ടി വി വിജയൻ. 
പി. സി. ഉണ്ണിച്ചെക്കൻ സംസ്ഥാന സെക്രട്ടറി മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്)