MANAMTHAVADY:


സഖാവ് .കുന്നേൽ കൃഷ്ണൻ കൺവീനറായി 30 അംഗ സംഘാടക സമിതിയും അതിൽനിന്ന്  9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.

സർഫാസി വിരുദ്ധ സമര സമിതിയുടെ മുന്നോടിയായുള്ള സംഘാടകസമിതി വയനാട് മാനന്തവാടി വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ രൂപീകരിച്ചു.

കർഷകർ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ലോണുകളുടെ 3 തിരിച്ചടവുകൾ തുടർച്ചയായി മുടങ്ങിയാൽ ഈട് നൽകിയ ഭൂമി ഉൾപ്പെടെയുള്ള സ്ഥാവരജംഗമ  സ്വത്തുക്കൾ അടക്കം ബാങ്കുകൾക്ക് ലേലം ചെയ്ത് വസൂൽ ആക്കാനുള്ള ഈ കർഷക വിരുദ്ധ നിയമം  2002 ലാണ് ബിജെപി യുടെ കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കിയത്.

 സർഫാസി നിയമം പിൻവലിക്കുക , 
കേരള നിയമസഭ  ഈ നിയമം പിൻവലിക്കാൻ ആവശ്യപ്പെടുക, ജപ്തി നടപടികൾ നിർത്തിവയ്ക്കുക, തുടങ്ങിയ ആവശ്യങ്ങളും...

  കോവിഡിൻറെ പ്രതിസന്ധികളും കാർഷികവിളകളുടെ ക്രമാതീതമായ  വിലത്തകർച്ചയും  
പൊതുവിൽ കാർഷിക  സബ്സിഡികൾ ആകെ വെട്ടിക്കുറയ്ക്കുന്ന നയങ്ങളും, കൃഷിയെ പ്രോത്സാഹിപ്പിക്കാനായി ഉദാരമായ മറ്റു വായ്പ നയങ്ങൾ  ഇല്ലാത്തതും
 വളങ്ങളുടെ ലഭ്യത കുറവും 
വില കൂടുതലും, സബ്സിഡികൾ ഒക്കെ പിൻവലിക്കുന്നതും
വന്യജീവി ശല്യം ഉൾപ്പെടെ നിലവിൽ കർഷകർക്ക് വലിയ വെല്ലുവിളി ആകുമ്പോഴാണ് ,
 ആയിരക്കണക്കിന് കർഷകർക്ക് ഇക്കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ബാങ്കുകൾ നോട്ടീസ് അയച്ചിരിക്കുന്നത്.

ഇതിൽ ഇടപാടുകാർ ആയ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ജപ്തി നടപടികൾ അടിയന്തരമായി തടയുക 
തുടങ്ങിയ ആവശ്യങ്ങൾ  മുൻനിർത്തി നാടിന് അന്നമൂട്ടുന്ന  കർഷക സമൂഹം ഒറ്റക്കെട്ടായി ഐക്യപ്പെട്ടു കൊണ്ട് നിലനിൽപ്പിനായുള്ള അതിജീവന  സമരത്തിനാണ് സർഫാസി വിരുദ്ധ സമര സമിതി ലക്ഷ്യമിടുന്നത്.

സംഘാടക സമിതി യോഗത്തിൽ 
സഖാവ് കുന്നേൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു .
സഖാക്കൾ  എം കെ. ദിലീപ് ,സുലോചന രാമകൃഷ്ണൻ, എ എൻ .സലിംകുമാർ, തോമസ് അമ്പലവയൽ ,വർഗീസ് വട്ടേക്കാട് ,
അഡ്വക്കേറ്റ് എ എൻ  .ജവഹർ, 
സാം പി മാത്യു, ജോസ് വാദ്യ പള്ളി , യു ബാബു, പി വി തോമസ് എന്നിവർ പ്രസംഗിച്ചു .

സഖാവ് കുന്നേൽ കൃഷ്ണൻ ജനറൽ കൺവീനറും തോമസ് അമ്പലവയൽ,
വർഗീസ് വട്ടേക്കാട്, സുലോചന രാമകൃഷ്ണൻ, എംകെ .അജയകുമാർ  എന്നിവരെ കൺവീനർമാർ ആയും 30 അംഗ സംഘാടക സമിതിയിൽ നിന്നും 9 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും യോഗം തെരഞ്ഞെടുത്തു.
PHOTOS AND REPORT BY JAYAPRAKASH