പൊതുപണിമുടക്ക് ചരിത്ര വിജയമാക്കുക
ജീവല്‍ പ്രധാനമായ പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഇന്ത്യയിലെ
തൊഴിലാളിവര്‍ഗ്ഗം ജനുവരി എട്ടിന് ദേശീയ പണിമുടക്ക് നടത്തുകയാണ്.
1991-ല്‍ പുത്തന്‍ സാമ്പത്തികനയം പ്രഖ്യാപിച്ചതിനുശേഷം നടക്കുന്ന
പത്തൊമ്പതാമത്തെ പണിമുടക്കു മാണിത്. 2014-ല്‍ നരേന്ദ്ര മോദി
അധികാരമേറ്റെടുത്തശേഷം നടക്കുന്ന നാലാമത്തെ പണിമുടക്കവും
ആഗോളവല്‍ക്കണനയങ്ങളും സ്വകാര്യവല്‍ക്കരണത്തിനുമെതിരെ നടന്ന
പണിമുടക്കുകളുടെ തുടര്‍ച്ചയാണ് ഈ പണിമുടക്കവും. എന്നാല്‍
സര്‍ക്കാരിന്‍റെ വലതുപക്ഷ നയങ്ങള്‍ക്കെതിരായ സമരമെന്നതിലുപരി
സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന ഫാസിസത്തിനെതിരായ സമരമെന്ന
പ്രാധാന്യം ഇത്തവണത്തെ പണിമുടക്കിനുണ്ട്.
രാജ്യത്തെ ഒരു തടവറയാക്കി മാറ്റുന്നതിനെതിരെ രാജ്യമെമ്പാടും,
വിദ്യാര്‍ത്ഥികളും, ന്യൂനപക്ഷ വിഭാഗങ്ങളും സമരമുഖത്താണ്. ജനുവരി
എട്ടിന് ഇരുന്നൂറിലധികം കര്‍ഷകസംഘടനകള്‍ ഗ്രാമീണ ഹര്‍ത്താലും
പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മൂന്നു പ്രതിഷേധ ധാരകളും ഒന്നിക്കുന്ന ദേശീയ
സ്വഭാവം ഇത്തവണത്തെ പണിമുടക്കിനെ വ്യത്യസ്തവു മാക്കുന്നുണ്ട്.
പണിമുടക്കവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. പ്രചരണജാഥകളും
പ്രകടനങ്ങളും നടക്കുന്നുണ്ട്. യോജിച്ച ഈ പ്രക്ഷോഭത്തിന്‍റെ
മുന്നണിയില്‍ത്തന്നെ ടി.യു.സി.ഐ യും അണിനിരന്നിട്ടുണ്ട്. തൊഴിലാളി
വര്‍ഗ്ഗത്തിന്‍റെ ഐക്യവും ശക്തിയും വിളംബരം ചെയ്യുന്ന പണിമുടക്ക്
വന്‍വിജയമാക്കാന്‍ മുഴുവന്‍ തൊഴിലാളി സംഘടനകളോടും പുരോഗമന
ശക്തികളോടും ഞങ്ങളഭ്യര്‍ത്ഥിക്കുന്നു.
ചാള്‍സ് ജോര്‍ജ്ജ്
കൊച്ചി ജനറല്‍ സെക്രട്ടറി
6-1-2020 ട്രേഡ് യൂണിയന്‍ സെന്‍റ് ഓഫ് ഇന്ത്യ