P C UNNICHEKKAN:- പ്രസ്ഥാവന-ഡിസംബർ 17 ന്റെ വിഭാഗീയ ഹർത്താലിൽ നിന്നു വിട്ടു നിൽക്കുക




. CPI(ML) RED FLAG       
         KERALA STATE COMMITTEE
               പ്രസ്ഥാവന                തിരുവനന്തപുരം                                                                                                                                 
                                                                                                                                          14.12.2019

        
ഡിസംബർ 17 ന്റെ

വിഭാഗീയ ഹർത്താലിൽ നിന്നു

വിട്ടു നിൽക്കുക




ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ മതനിരപേക്ഷതയെ കേവലമായി തന്നെ നിരാകരിക്കുകയും പൗരത്വത്തെ മതാധിഷ്ഠിതമായി പുനർ നിർവ്വചിക്കുകയും ചെയ്യുന്ന 'പൗരത്വ ഭേദഗതി നിയമം' ജനങ്ങളെ ഭിന്നിപ്പിക്കുകയും സമൂഹങ്ങളേയും രാജ്യത്തെ തന്നെയും ആപത്ക്കരമായി വിഭജിക്കുകയുമാണു ചെയ്യുക. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന കുത്സിത ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവപ്പാണ്, ഈ നിയമം നിർമ്മിച്ചപ്പോൾ, അതിനു നേതൃത്വം നൽകിയ ബി.ജെ.പി നടത്തിയിരിക്കുന്നത്. 20 ലക്ഷത്തോളം ആളുകളെ പൗരത്വത്തിൽ നിന്നും പുറന്തള്ളിയ ആസാമിലെ 'ദേശീയ പൗരത്വ റജിസ്റ്റർ' രാജ്യത്തെങ്ങും നടപ്പാക്കുമെന്നു പറയുമ്പോൾ ഈ വിഭജനം കൂടുതൽ ആഴത്തിലാക്കാനാണ് വർഗ്ഗീയ, ഫാസിസ്റ്റ് രാഷ്ട്രീയ നിലപാടുകൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. ഈ നിയമത്തിനും പൗരത്വ റജിസ്റ്ററിനുമെതിരെ ശക്തമായ ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളും രാജ്യമെങ്ങും വളർന്നു വരികയാണ്.






രാജ്യത്തെ വിഭജിക്കാനുള്ള വർഗ്ഗീയ, ഫാസിസ്റ്റ് ശക്തികളുടെ ഈ ശ്രമങ്ങൾക്കെതിരെ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെ ഏറ്റവും വിശാലമായ ഐക്യവും യോജിച്ച സമരങ്ങളും ഉണ്ടാവേണ്ട സമയമാണിത്. അതിനു പകരം വിഭാഗീയ നിലപാടുകൾ വച്ചു പുലർത്തുന്നത്, ബഹുജനങ്ങൾക്കിടയിൽ വളർന്നു വരേണ്ട യഥാർത്ഥ സമര ഐക്യത്തെ ദുർബ്ബലപ്പെടുത്തുകയും ഫാസിസ്റ്റു ശക്തികൾക്ക് സ്വയം ന്യായീകരിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും മാത്രമേ ചെയ്യൂ. 


ആയതിനാൽ, 2019 ഡിസംബർ 17 ന്, പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ റജിസ്റ്ററിനുമെതിരായി നടത്തുമെന്ന്‌ ചിലർ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലിൽ സി.പി.ഐ.(എം.എൽ) റെഡ് ഫ്ലാഗ് പങ്കെടുക്കുകയോ, അതിനെ പിന്തുണക്കുകയോ ചെയ്യുന്നതല്ല. ആ 'ഹർത്താലി' ൽ നിന്നു വിട്ടു നില്ക്കണമെന്ന് എല്ലാ ജനാധിപത്യ, മതനിരപേക്ഷ, പുരോഗമന ശക്തികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.


പി.സി. ഉണ്ണിച്ചെക്കൻ (SD) 


സെക്രട്ടറി