CPI-ML RED FLAG--EMERGENCY PRISONER'S MARCH AND SIT IN-- THIRUVANANTHAPURAM-June 26- 2019

അടിയന്തിരാവസ്ഥ തടവുകാരുടെ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നാൽപത്തിനാലാമത് അടിയന്തരാവസ്ഥ വിരുദ്ധദിനം ആയ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ മാർച്ചും ധർണയും നടന്നു. അടിയന്തിരാവസ്ഥാ പോരാളികളെ സ്വാതന്ത്ര്യ സമര സേനാനികൾ ആയി അംഗീകരിക്കുക - അടിയന്തിരാവസ്ഥ പോരാട്ടംപാഠ്യ വിഷയമാക്കുക - ശാസ്തമംഗലം പീഡന ക്യാമ്പ് ഏറ്റെടുത്ത് ചരിത്രസ്മാരകം ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ചു. നൂറുകണക്കിന് അടിയന്തരാവസ്ഥ പോരാളികൾ മാർച്ചിൽ പങ്കെടുക്കുകയുണ്ടായി. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ധർണയിൽ ഏകോപനസമിതി വർക്കിങ് പ്രസിഡൻറ് സഖാവ് പി സി ഉണ്ണിച്ചെക്കൻ അധ്യക്ഷം വഹിച്ചു. CPI M നേതാവ് സഖാവ് എം എം ലോറൻസ് ധർണ ഉദ്ഘാടനം ചെയ്തു. ശ്രീ ശ്രീ പി ടി എ റഹീം എം എൽ എ സി കെ നാണു എംഎൽഎ ശ്രീമതി ജമീലാ പ്രകാശം സിപിഐ എം എൽ (റെഡ് ഫ്ലാഗ് )നേതാവ് സഖാവ് എം എസ് ജയകുമാർ സഖാവ് സി പി ജോൺ മുതിർന്ന പത്രപ്രവർത്തകരായ ജേക്കബ് ജോർജ് ജി പി രാമചന്ദ്രൻ ചന്ദ്രൻ അഡ്വ സുഗുണൻ വിജയമ്മ കൊല്ലം പൂജപ്പുര സാംബശിവൻ അഡ്വക്കേറ്റ് ആറ്റിങ്ങൽ സുഗുണൻ അബ്രഹാം ബെൻഹർ സംവിധായിക വിധു വിൻസെൻറ് വി കെ ജോസഫ് തുടങ്ങി ഒട്ടേറെപ്പേർ ധർണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഏകോപന സമിതി കൺവീനർ സഖാവ് ഭാസുരേന്ദ്രബാബു സ്വാഗതവും തിരുവനന്തപുരം ജില്ലാ കൺവീനർ ധനുവച്ചപുരം സുകുമാരൻ നന്ദിയും പറഞ്ഞു-Report By Jayaprakash.