Rajeev Purushothaman:---തൊഴിലാളി-കര്‍ഷക രോഷം ബിജെപി-മോദി ഭരണത്തിനു അന്ത്യം കുറിക്കും

   
                                    2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ വരുകയില്ലയെന്നു ഉറപ്പായി കഴിഞ്ഞു. സങ്കൽപ്പത്തിനപ്പുറം നുണകളും, വർഗീയ വിദ്വേഷ പ്രചരണങ്ങളും, രാജ്യസ്നേഹ നാ ട്യങ്ങളും, ചൗക്കി ദാർ, ചായാ വാലാ, ബാല കോ ട്ട. അസാറ്റ് ബഹളങ്ങളും എല്ലാറ്റിനു പരി കോടികളുടെ പണപ്രവാഹവുമടങ്ങുന്ന സ്ട്രാറ്റജിക്കൽ പ്രഹരങ്ങൾ ഇൻഡ്യൻ ജനത പുഛിച്ചു തള്ളുന്ന യാഥാർത്ഥ്യമാണ് എങ്ങും എന്തിനു വരാണാസിയിൽ 111 കർഷകർ തന്നെ ചൗക്കി ദാറിനെതിരെ മത്സരിക്കുന്ന ചിത്രം. ഒരു പക്ഷേ ലോക ചരിത്രത്തിൽ പോലും ഇതുവരെയും സംഭവിച്ചിട്ടില്ലാത്ത ലജ്ജ കരമായ അവസ്ഥ 
                                      അറുപതിനായിരം കർഷകർ കണക്കു പ്രകാരം തന്നെ ആത്മഹത്യ ചെയ്ത അഛാ ദിനങ്ങൾ. ഉള്ളി മുതൽ ക്ഷീരം വരെ തെരുവിൽ ഒഴുക്കി ഈ ക്കഴിഞ്ഞ അഞ്ചു വർഷങ്ങൾ നമ്മുടെ ഭക്ഷ്യ ഉത്പാദകർ പ്രതിഷേധത്തിന്റെ വിവിധ രൂപങ്ങൾ പരീക്ഷിച്ചു. ഇൻഡ്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും കൊടും തണുപ്പിലും വരൾച്ചയിലും തോർത്തു മാത്രമായി അവർ ഇന്ദ്രപ്രസ്ഥ ചൗക്കി ദാർ കൊട്ടാരത്തിലേക്ക് മാർച്നടത്തി.ദിവസങ്ങൾ നീളുന്ന രാത്രിയും പകലും വേർതിരിവില്ലാ തെ ഇന്ത്യൻ ചക്രവാളത്തെ പ്രകമ്പനം കൊള്ളിച്ച ഇടിമുഴക്കമായി കർഷക പ്രതിഷേധം. തെരഞ്ഞെടുപ്പിൽ അത് ഒരു വൻ കൊടുങ്കാറ്റായി ചൗക്കി ദാർ കോട്ടകളെ തകർത്തെറിയുക തന്നെ ചെയ്യും. അതോടൊപ്പം ഇന്ത്യൻ തൊഴിലാളി വർഗം നഷ്ടപെടുന്ന പൊതു മേഖലകൾക്കു മുമ്പിൽ, അടച്ചിടപെട്ട ഫാക്ടറികളുടെ പടിക്കൽ, കഴിഞ്ഞ അഞ്ചു വർഷങ്ങൾ നിരന്തര പ്രക്ഷോഭങ്ങളിൽ അണിനിരന്നു.അഖിലേന്ത്യ തല പണിമുടക്കങ്ങളിൽ സംഘടിതവും, അസംഘടിതവുമായ തൊഴിലാളികൾ വ്യക്തമായ നിയോലിബറൽ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി വർഗബോധത്തിന്റെ അളവുപരവു ഗുണപരവുമായ ഉയരങ്ങളിലെത്തിയ അഞ്ചു വർഷങ്ങൾ' പലപ്പോഴും കർഷക- -തൊഴിലാളി ഐക്യത്തിന്റെ ചുവടുകൾ വച്ചു.സാമ്രാജ്യത്വ ആഗോളവൽക്കരണ നിയോലിബറൽ നയങ്ങൾ തന്നെയാണ് ഇന്ത്യൻ ജനതയുടെ ശത്രുവെന്ന് ഇന്ത്യൻ തൊഴിലാളി വർഗം പ്രഖ്യാപിച്ചു.തിരിച്ചറിഞ്ഞു. തൊഴിലാളി വർഗ കർഷക ഐക്യത്തിന്റെ അടിയന്തര പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടിയ പോരാട്ടങ്ങൾക്ക് ഈ മോഡിക്കാലം സാക്ഷിയായി. അതെ തൊഴിലാളികളും കർഷകരും ഇനിയും ഈ ഭരണം സഹിക്കില്ല അവർ 2019 ൽ വ്യക്തമായും ബി.ജെ.പി എന്ന കർഷക-- തൊഴിലാളി വിരുദ്ധ കൂട്ടത്തെ തള്ളിക്കളയുക തന്നെ ചെയ്യും. 
                              
                                        ഇനിയും ആത്മഹത്യയുടെയും, തൊഴിൽ സ്ഥിരത ഇല്ലായ്മയുടെയും, തൊഴിലാളി വിരുദ്ധ നിയമങ്ങളുടെയും, വേതന നിഷേധത്തിന്റെയും, പെൻഷൻ നിരാകരണത്തിന്റെയും, പൊതുമേഖല വിൽപനയുടെയും, നിയമ ന നിരോധനത്തിന്റെയും, നീതി അയോഗ്ഭരണം ഇന്ത്യൻ തൊഴിലാളി വർഗം അനുവദിക്കില്ല. അവസാനിക്കുന്നില്ല, കോർപ്പറേറ്റ് രാജാക്കന്മാർക്ക് കോടികളുടെ ഇളവുകളും, ആദാനി, അംബാനി, മല്യ നീരവ് മോഡി മാർ വസന്ത രാവുകൾ ആഘോഷിക്കുമ്പോൾ ഭുരിപക്ഷ ഇന്ത്യൻ ജനത പാർശ്വങ്ങളിലേക്ക് ആട്ടി അകറ്റപ്പെട്ടു.. ഇന്നും തുടരുന്നു അവരുടെ ലാഭമരണ രഥയാ ത്ര' കൾ സംഘപരിവാർ രക്ഷാധികാരികളുടെ സന്തതികൾ പോലും മഹാ കോടികളുടെ സാമ്രാജ്യം തീർക്കുമ്പോൾ ഇന്ത്യയിലെ ഭുരിഭാഗം യുവജനത ഇതു വരെയും ദർശിച്ചിട്ടില്ലാത്ത തൊഴിലില്ലായ്മയിൽ വെന്തുരുകുന്നു അതും മറച്ചു വച്ച് ചൗക്കി ദാർമാർ ഇനിയും അവശേഷിക്കുന്ന പൊതു മേഖലകളുടെയും വിൽപനയ്ക്ക് സമയബന്ധിത ടാർജറ്റ് തയാറാക്കി അട്ടഹസിക്കുന്നു. ഇല്ല മറക്കാനാവില്ല, എയർ ഇന്ത്യാ റെയിൽവേ, തപാൽ, തുറമുഖങ്ങൾ, വിമാനതാവളങ്ങൾ, ബി.എസ്.എൻ.എൽ, ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങൾ, എന്തിന് പ്രതിരോധ മേഖല പോലും സുരക്ഷിതമല്ല ഈ നിയോലിബറൽ ചൗക്കി ദാർ ഭരണത്തിൽ 'സ്വാതന്ത്രിയസമരത്തിന്റെ സ്വപ്നങ്ങൾ സൂക്ഷിക്കുന്ന ഇന്ത്യൻ ആത്മാഭിമാനം ഇനിയും ഒരവസരം നൽകുകയില്ല ഈ നാശ പ്രവാചകർക്ക്. അഴിമതി ആ കാശത്തോളമുയർന്നു റാഫേൽ ചരിതം രചിക്കുന്നു. എണ്ണമില്ലാ അഴിമതികൾ രാജ്യത്തിന്റെ ഹൃദയം തന്നെ കവരുന്നു മറക്കുവാനാകില്ല ധ ബോൽക്കർ, പാൻസാരെ, അഖലക്ക് അസീഫ, ഗൗരി ലങ്കേശ്, നീണ്ടുപോകുന്നു ആ ബഹുസ്വരത നിഷേധ വധങ്ങൾ. എന്ത് കഴിക്കണം. ഏത് പുസ്തകം വായിക്കണം, എന്തു ഗവേഷണം നടത്തണം. ഏത് സിനിമ കാണണം എന്ത് പഠിക്കണം. ചരിത്രത്തെ എങ്ങനെ വായിക്കണം. എല്ലാ തീരുമാനിക്കുന്നത് ഗോഡ് സിയൻമാർഗ പ്രാകൃത ആചാര്യർ ' യഥാർത്ഥ വിമാനങ്ങളിൽ ലോകമെങ്ങും പറന്ന് ഇരകളെ പുഷ്പകവിമാന വ്യാമോഹങ്ങളിൽ തളച്ചിടുന്ന ശാസ്ത്ര ബോധത്തെ അന്യമായി ശത്രുവായി ചിത്രീകരിക്കുന്ന അന്ധകാര ശക്തികൾ ഇനിയും തുടരാൻ ഇൻഡ്യയുടെ ചിന്തിക്കുന്ന മസ്തിഷ്ക്കങ്ങൾ സമ്മതിക്കുകയില്ല. 

                                  ചുരുക്കത്തിൽ വർഗീയ ഫാസിസത്തിന്റെ മേഖങ്ങൾ സാന്ദ്രമാകുന്ന ഇന്ത്യൻ വർത്തമാനകാലം സാമ്രാജ്യത്യ ആഗോളവൽക്കരണ നിയോലിബറൽ കഴുകന്മാർക്ക് സുഖശയ്യ ഒരുക്കുകയാണെന്നു ഇൻഡ്യൻ കർഷകർ, തൊഴിലാളികൾ, യുവ ജനതാ പാർശ്വവൽകൃത വിഭാഗങ്ങൾ കലാകാരന്മാർ എഴുത്തുകാർ, വിദ്യാർത്ഥികൾ ഗവേഷകർ തുടങ്ങി സമസ്ത വിഭാഗങ്ങളും തിരിച്ചറിഞു കഴിഞ്ഞു.ഇനിയും ഒരു ഊഴം നൽകിയാൽ ഓരോ വാതിൽക്കലും മരണം മുട്ടി വിളിക്കുന്ന രാവുകളും, തടങ്കൽ പാളയങ്ങളുടെയും ഇൻഡ്യയായിരിക്കും നമുക്കായി കാത്തിരിക്കുന്നത് എന്ന യാഥാർത്ഥ്യം ഓരോ ഇൻഡ്യക്കാരനെയും കൃത്യമായ രാഷ്ട്രീയ ബോധത്തിലേക്ക് നയിച്ചിരിക്കുന്നവെന്നാണ് തെരഞ്ഞെടുപ്പ് അടുക്കുന്തോറും വ്യക്തമാകുന്നത്. പണസഞ്ചികളും, നുണകളും പരാജയപെടുക തന്നെ ചെയ്യും. ഇനിയും ബി.ജെ.പി. ഭരണത്തിൽ ഇല്ല.
                                 ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പരാജയം അനിവാര്യമാകുമ്പോൾ മറ്റ് ചില യാഥാർത്ഥ്യങ്ങളുമായി ഏറ്റുമുട്ടാതെ മുമ്പോട്ട് പോകാനാവില്ല. പ്രത്യേകിച്ചു അധികാരം മോഹിച്ച് കഴിയുന്ന കോൺഗ്രസ് എന്ന പുനർ ജീവനശ്രമം നടത്തുന്ന രാഷ്ട്രീയ ജഡത്തിനു് ഇൻഡ്യൻ ജനതയ്ക്ക് ഒരാശ്വാസം പകരാനാകുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരം നൽകാൻ ഈ വയനാടൻ അഭയാർത്ഥികൾക്ക് സാധ്യമാകുമോ 2014 വരെ തുടർന്ന നിയോലിബറൽ നയങ്ങൾ തന്നെയാണ് കോൺഗ്രസിനെ പരിപൂർണമായി പരാജയപ്പെടുത്തിയത് എന്നുള്ളത് ഒരു വസ്തുത തയാണ്. ആ സാഹചര്യം ഉപയോഗിച്ച് ജനതയുടെ ദുരിത കാരണങ്ങളെ വർഗീയതയുടെ കപട വ്യാഖ്യാനങ്ങളിൽ തളച്ച്, ബാബറി മസ്ജിദ് അടക്കമുള്ള അജണ്ടകളിലൂടെയാണ് സംഘ പരിവാർ ശക്തികൾ കടന്നു വന്നത്.അതോടൊപ്പം അടിയന്തരാവ സ്ഥയെന്ന കോൺഗ്രസിന്റെ ഫാസിസ്റ്റ് അവതാരത്തെയും കൂട്ടി വായിക്കേണ്ടതുണ്ട്.അതായത് കോൺഗ്രസിന് ഇന്ത്യൻ ജനതയ്ക്ക് മെച്ചമായ അവസ്ഥ നൽകാനാവില്ലയെന്ന് വ്യക്തമാണ്. ബി.ജെ.പി.ക്കെതിരായി രാഷ്ട്രീയമായി ഒരു നിലപാട് കൈകൊള്ളണമെങ്കിൽ പ്രഥമമായും ശക്തമായ മതേതര നിലപാട് കൈക്കൊള്ളണം.

                                   എന്നാൽ വാക്കുകളിൽ മതേതരത്വം പറയുമ്പോഴും സത്തയിൽ ഭുരിപക്ഷ സവർണ പക്ഷപാതിത്വവും സംസ്ഥാനങ്ങളിൽ സൗകര്യ മത പ്രീണനവും എന്നും കോൺഗ്രസ് തുടർന്നു.കേരളത്തിലടക്കം വി മോചന സമര ചരിത്രം മറക്കാനാവില്ല'ഇവിടെ ഏറ്റവും പ്രകട തി വും അനിഷേധ്യവുമായ വസ്തുത കോൺഗ്രസു എന്നും ഇടതുപക്ഷ വിരുദ്ധമായിരുന്നുവെന്നുള്ളതാണ്.ഇടത് ശക്തികളെ അടിച്ചമർത്തുകയും തമസ്ക്കരിക്കുകയും ചെയ്യുക എന്ന രാഷ്ട്രീയം അതിന്റെ ജനിതക ഉള്ളടക്കവും പ്രതിനിധാനം ചെയ്യുന്ന വർഗത്തിന്റെ താൽപര്യം നടപ്പാക്കലുമായിരുന്നു. അതായത് മുതലാളിത്ത വർഗ അടിത്തറയിൽ നിന്നു മാത്രമാണ് കോൺഗ്രസ് നിലനിന്നത്. 
                                    എന്നാൽ സോവ്യറ്റ് യൂണിയന്റെ പശ്ചാത്തലവും, ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തൊഴിലാളി കർഷക വിഭാഗങ്ങളെ അണിനിരത്തി നടത്തിയ എണ്ണമറ്റ പ്രക്ഷോഭങ്ങളും ഒരു സോഷ്യലിസ്റ്റ് ഛായയിലുള്ള നയങ്ങൾ നടപ്പിലാക്കുവാൻ കോൺഗ്രസ് നിർബന്ധിക്കപ്പെട്ടു. എന്നാൽ ലോകമെങ്ങും കെയ്നിഷ്യൻ നയങ്ങളിലൂടെ സാന്ത്വനം പകരാൻ ശ്രമിച്ച മുതലാളിത്ത വ്യവസ്ഥ അനിവാര്യമായ പ്രതിസന്ധിയിലേക്ക് പതിച്ചതോടു കൂടി "രൊക്കം പൈസാ എന്ന ബന്ധത്തിലേക്ക് എല്ലാം മൂടികളോടും നിഷ്ക്കരണം വിട പറഞ്ഞ് 'തിരിച്ചുപോയി അതിന്റെ ഭാഗമായി ചെലവുചുരുക്കൽ നിയോലിബറൽ നയങ്ങൾ ആഗോളവൽക്കരണമെന്ന ഓമനപേരിൽ ഇൻഡ്യയിലേക്കും കടന്നു വരികയും കോൺഗ്രസ് അതിന്റെ സോഷ്യലിസ്റ്റ് പ്രകടനം അവസാനിപ്പിച്ച് 90 കളാടു കൂടി പരിപൂർണ മൂലധനശക്തികളുടെ നടത്തിപ്പുകാരായി മാറി. ഇന്നും വ്യത്യസ്തമായ ഒരു നിലപാട് കോൺഗ്രസിന് ഇല്ലായെന്നു മാത്രമല്ല. ഇടത്പക്ഷ ത്തെ പ്രഥമ ശത്രുവായി തന്നെ കാണുന്നു 

                                     അതിന്റെ ഭാഗമായി തന്നെയാണ് ബി.ജെ.പിക്ക് എതിരായി ഉയർന്നു വരേണ്ട അടിയന്തര തെരഞ്ഞെടുപ്പ് സഖ്യത്തിൽ നിന്നും ഇടത് പക്ഷത്തെ ബോധപൂർവം മാറ്റി നിർത്തിയത്.ഇടത്പക്ഷത്തിന് പാർലമെന്റിൽ ഉണ്ടാകുന്ന പ്രാതിനിധ്യം കോൺഗ്രസിനേയും ബി.ജെ.പിയേയും അവർ പ്രതിനിധാനം ചെയ്യുന്ന ആഗോള മൂലധനശക്തികളെയും ഒരു പോലെ ഭീതിപെടുത്തുന്നു.രാഹുലിന്റെ വയനാടൻ പറക്കലും ഇത്തരം ഒരു കോർപ്പറേറ്റ് അജണ്ടയായി കണേണ്ടതുണ്ട്.ഇൻഡ്യൻ ജനതയ്ക്ക് ഈ കൊടും വരൾച്ചയിൽ നിന്നും മോചനം നേടിയെ തീരൂ. വയനാട്ടിൽ ഇടത് പക്ഷം അതിശക്തമായി തന്നെ ഈ കോർപ്പറേറ്റ് ദാഹികളെ ഇൻഡ്യൻ ജനതയ്ക്ക് മുമ്പിൽ തുറന്നു കാട്ടണം. ഇത് ഒരു അവസരം തന്നെയാണ്. ഇൻഡ്യയിൽ ഭാവിയിൽ ഉയർന്നു വരേണ്ട ഇടത് പക്ഷ ഐക്യ മുന്നേറ്റത്തിന് വയനാട് ഒരു വഴികാട്ടിയായി മാറ്റപെടണം. കേരളത്തിലെ മുഴുവൻ പാർലമെന്റെ മണ്ഡലങ്ങളിലും ഈ വർഗീയ ഫാസിസ്റ്റ് നിയോലിബറൽ ശക്തികളെ പരാജയപെടുത്തുവാൻ ഐക്യ പോരാട്ടത്തിന്റെ വരും ദിനങ്ങളിൽ നമുക്ക് ഒന്നാകാം.