'സമയപരിധിയില്ലാതെ അധ്വാനിച്ച് മരിച്ചുവീഴാൻ നിർബന്ധിക്കപ്പെട്ട തൊഴിലാളി വർഗം ചങ്ങലകളെ തിരിച്ചറിഞ്ഞ് കൊടുങ്കാറ്റായി ചിക്കാഗോ തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ച 1886 മെയ് മാസം അവർ അന്ന് ആവശ്യപ്പെട്ടത് എട്ടു മണിക്കൂർ ജോലി പരിധിയായിരുന്നു. ലാഭ ദാഹികൾ മാത്രമായ മുതലാളിത്ത ശക്തികൾക്ക് അത് സഹിച്ചില്ല.അവർ വെടിയുണ്ടകൾ ഉതിർത്തു. എട്ടോളം ധീര സഖാക്കൾക്ക് വധശിക്ഷ വിധിച്ചു. എട്ടു മണിക്കൂർ ഇന്ന് ലോകം തത്വത്തിൽ അംഗീകരിച്ചു.: തൊഴിലാളിയുടെ അധ്വാനത്തെ ചൂഷണം ചെയ്തു കൊണ്ടു മാത്രമെ മുതലാളിത്ത വ്യവസ്ഥയ്ക്ക് നിലനിൽപ്പുള്ളു എന്ന യാഥാർത്ഥ്യം വീണ്ടും വീണ്ടും തെളിയിക്കപെടുകയാണു.
അതോടൊപ്പം വർഗസമരം എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ തൊഴിലാളി വർഗം കൂടുതൽ ദിശാബോധ മാർജിച്ച് മുതലാളിത്ത വ്യവസ്ഥയുടെ തന്നെ അനിവാര്യവൈരുദ്ധ്യങ്ങളെ മറികടക്കാൻ ഒരു വ്യവസ്ഥാ മാറ്റത്തിലൂടെ മാത്രമെ സാധ്യമാവു എന്ന രാഷ്ട്രീയ ബോധമുൾക്കൊണ്ട് നടത്തിയ ഉജ്ജ്വല പോരാട്ടങ്ങളുടെ ചരിത്രത്തിന് പിൽക്കാല ലോകം സാക്ഷിയായി.അസമത്വം മുതലാളിത്ത വ്യവസ്ഥയുടെ സാമ്പത്തിക അനിവാര്യതയാണെന്നും, 'ഏത് ആശ്വാസ ചികിത്സകൾ നടത്തിയാലും താൽക്കാലിക ലക്ഷണശമനം മാത്രമായിരിക്കും ഫലമെന്നും ചരിത്രം തെളിയിക്കുകയാണ്.' സമ്പത്തിന്റെ കേന്ദ്രീകരണം സൃഷ്ടിക്കുന്ന വ്യവസ്ഥ പ്രതിസന്ധി മറികടക്കാനാകാതെ അരാജകവസ്ഥയിലേക്ക് മുതലാളിത്ത സ്വർഗങ്ങൾ പതിയ്ക്കുകയാണു. സ്വന്തം പ്രജകളെ നിലനിർത്തുവാൻ പോലും പരാജയപ്പെടുന്ന രാജാവായി മുതലാളിത്ത വ്യവസ്ഥ മാറിക്കഴിഞ്ഞു.. ഓരോ പ്രതിസന്ധിയും മറികടക്കാൻ വ്യത്യസ്ത സാമ്പത്തിക രാഷ്ട്രീയ ആയുധങ്ങൾ പ്രയോഗിക്കുന്നതിന്റെ ദുരന്തത്തിന് ഭുരിപക്ഷ ലോക ജനത ഇരയാക്കപ്പെടുകയാണ്.
തീവ്രവർഗീയ, വംശീയ ഫാസിസ്റ്റ് ശക്തികൾ ലോകമെങ്ങും സൃഷ്ടിക്കുന്ന ഭീകരാവസ്ഥയുടെ പ്രതിഫലനമാണ് ഈ ദിനങ്ങളിൽ ശ്രീലങ്കയിൽ കണ്ടത്. യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കയും, ഇറാൻ, ഇറാക്ക് സിറിയ പാക്കിസ്ഥാൻ തുടങ്ങി ലോകമെങ്ങും ഇതാണ് സ്ഥിതി. നിയോലിബറൽ നയങ്ങൾ വിതച്ച തൊഴിലില്ലായ്മ, ' വേതന മരവിപ്പ്, തൊഴിൽ സമയവർദ്ധനവ്, ട്രേഡൂ യൂനിയൻ അവകാശ നിഷേധം തുടങ്ങിയവ സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നു.. പ്രതിസന്ധികൾ തീവ്റമാകുന്നതിന്റെ പ്രത്യക്ഷ ലക്ഷണമാണ് കച്ചവട യുദ്ധങ്ങളും (ട്രേഡു വാർ) ഇൻഡ്യ പോലുള്ള രാജ്യങ്ങൾക്കു മേൽ അമേരിക്ക നടത്തുന്ന ഉപരോധങ്ങളും. ലോകമെങ്ങും, ഒരു യുദ്ധഭീകരതയിലേക്കു പോലും പതിക്കാവുന്ന സ്ഥിതി. ഇൻഡ്യൻ വർത്തമാന സാഹചര്യം തികച്ചും നിയോലിബറൽ നയങ്ങൾക്ക് ഇന്ത്യയിലെ കർഷകരെയും തൊഴിലാളി വർഗത്തേയും, യുവാക്കളെയും, മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളെയും ദയാരഹിതമായി ' തള്ളുകയാണ്.
ജോലി സ്ഥിരത, നിഷേധം, പെൻഷൻ, നിഷേധം,വേതന നിഷേധം, വേതന മരവിപ്പ്, നിയമ ന നിരോധനം, പൊതു മേഖലകളുടെ സ്വകാര്യവൽക്കരണം സംവരണ നിഷേധം, തുല്യ ജോലിക്ക് തുല്യവേതനം അംഗീകരിക്കപെടാത്ത സ്ഥിതി, റെയിൽവേ, വ്യോമഗതാഗതം ബി.എസ്.എൻ.എൽ, പൊതുഗതാഗതം, വിദ്യാഭ്യാസ മേഖല, തപാൽ, ഖനികൾ, പെട്രോളിയം മേഖലാ വൈദ്യുതി, തുടങ്ങിയവയിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും വേതനം നിഷേധിച്ചും ലേബർ നിയമങ്ങളെ തൊഴിലാളി വിരുദ്ധമാക്കിയും പെൻഷൻ നിഷേധിച്ചും കേന്ദ്ര സർക്കാർ സ്വകാര്യ വൽക്കരണത്തിന് രംഗ വേദിയൊരുക്കുകയാണ്. സ്വകാര്യ മേഖല എല്ലാ വിധ തൊഴിലവകാശങ്ങളും നിഷേധിക്കുകയും ഭൂരിഭാഗം തൊഴിലാളികൾ അസംഘടിതരുമാണ്. ട്രേഡു യുണിയൻ അവകാശങ്ങൾ പോലുമില്ലാത്ത അവസ്ഥ. മറുവശത്ത് തൊഴിലാളി വർഗത്തിന്റെയും കർഷകരുടെയും പണിമുടക്കുകളും ' വ്യത്യസ്ത പ്രക്ഷോഭങ്ങളും ഉയർന്നു വരുന്നു.
അമേരിക്കയിൽ പോലും സോഷ്യലിസമാണ് ബദൽ എന്ന യാഥാർത്യം തിരിച്ചറിയുന്നു. ഈ മെയ് ദിനം വരും ദിനങ്ങൾക്ക് ദിശാബോധം പകരുക തന്നെ ചെയ്യും. സ്വകാര്യ സ്വത്തിലധിഷ്ഠിത വർത്തമാന വ്യവസ്ഥയ്ക്ക് നിലനിൽക്കാനാവില്ലയെന്ന യാഥാർഥ്യം പ്രഖ്യാപിക്കുന്ന ദിനമായി ഈ മെയ് ദിനം മാറും.