CPI(ML) RED FLAG ലഘുലേഖ-- മോദിരാജ്::: രാജ്യത്തെ തകര്‍ത്ത നാലു വർഷങ്ങൾ

:
                                             



മോദിരാജ്:
രാജ്യത്തെ തകര്‍ത്ത നാലു വർഷങ്ങൾ
മോദിസർക്കാർ നാലു വർഷം പിന്നിടുകയാണ്. ഈ സമയം കൊണ്ടു് തങ്ങളുടെ എല്ലാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിക്കുന്നതിന്റെയും ഒപ്പം പ്രതിപക്ഷത്തായിരുന്നപ്പോൾ തീവ്രമായി എതിർത്ത അഴിമതിയുടെ കാര്യത്തിൽ എല്ലാ അതിരുകളും മറികടക്കുകയും ചെയ്തിരിക്കുന്നു. അവർ പെടോളിയം വില വർദ്ധനവിനേയും, GST നടപ്പാക്കുന്നതിനേയും, ഡോളറിനെതിരെ രൂപയുടെ മൂല്യം തകരുന്നതിനേയും, വിലക്കയറ്റമടക്കമുള്ള ജനവിരുദ്ധ സാഹചര്യങ്ങളേയും പ്രതിപക്ഷത്തായിരുന്നപ്പോൾ അവർ എതിർത്തിരുന്നു. LPG നയങ്ങൾക്കെതിരെയും ബി.ജെ.പി വലിയ തോതിൽ ബഹളം വച്ചിരുന്നു.
മുകളിൽ പറഞ്ഞവയുടെയെല്ലാം വിപരീതദിശയിലേക്ക് പായുകയാണ് കേന്ദ്രത്തിൽ അധികാരത്തിലേറിയ മോഡി സർക്കാർ ചെയ്യുന്നത്. അതോടൊപ്പം എല്ലാ മുൻകാല ചരിത്രത്തേയും പിൻതളളി അഴിമതിയുടെ പരമകാഷ്ഠയിൽ എത്തി നിൽക്കുകയാണ്. ഇന്ന് സർവ്വ അഴിമതികളുടെയും മാതാവെന്നു വിശേഷിപ്പിക്കാവുന്ന റാഫേൽ ഇടപാടിലൂടെ ദശകോടികളുടെ അനധികൃത ധനം അംബാനിയുടെ നിഗൂഢ കോർപ്പറേറ്റ് കമ്പനിയ്ക്ക് നേടി കൊടുത്തുകൊണ്ട് മോഡി ഭരണത്തിന്റെ മുഖമുദ്ര തന്നെയായി അഴിമതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അതേ സമയം തന്നെ മോഡിരാജ് അന്താരാഷ്ട്ര ധനമൂലധനവുമായി പ്രത്യക്ഷ ഉടമ്പടിയിലാണ്.  അതിലൂടെ അന്താരാഷ്ട്ര ധനമൂലധനത്തിന് ദേശീയ സമ്പദ്ഘടനയിലേക്ക് തുളച്ചുകയറാനും അന്താരാഷ്ട്ര മൂലധന വ്യവസ്ഥയുമായി ദേശീയ സമ്പദ്ഘടനയെ ഉദ്ഗ്രഥിക്കാനുമാണ് ലക്ഷ്യമിടുന്നത്. അത് നേരത്തെയുള്ള പരസ്യ നിലപാടിൽ നിന്നുമുള്ള മലക്കം മറിലാണ്.
"കോൺഗ്രസിന്റെയും പിന്നീട് UF ന്റയും ഉദാരവൽക്കരണ, പ്രത്യേകിച്ച് അഗോളവൽക്കരണ, നയങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയെ തന്നെ നിശ്ചലമാക്കി' ഈ രാജ്യത്തിനു ഇന്നുവേണ്ടത് രാജ്യതാൽപര്യത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള, നമുക്ക് അനുയോജ്യമായ, ഒരു പ്രായോഗിക സമീപനമാണ്" എന്നാണ് ബി.ജെ.പിയുടെ സൈറ്റിൽ പര്യസ്യ പെടുത്തിയിരിക്കുന്നത്.   എന്നാൽ നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും വിലയിരുത്തിയാൽ രാജ്യ താൽപര്യം പരിഗണിച്ചുകൊണ്ടുള്ള പ്രായോഗിക സമീപനത്തിന്റെ അവസരവാദപരമായ മുഖം വ്യക്തമാകുന്നു. ഇത് രാഷ്ട്രിയ അവസരവാദത്തിന്റെയും ജനവഞ്ചനയുടെയും ഏറ്റവും മികച്ച ഉദാഹരണമാണ്
മോദിരാജും അതിനെ നയിക്കുന്ന സംഘപരിവാറും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും തങ്ങളുടെ സർക്കാരുകൾ രൂപീകരിച്ചതിനും മുമ്പും ശേഷവും വിജയപ്രദമായി വ്യത്യാസമില്ലാതെ തുടർന്നു നടപ്പാക്കുന്ന ഒരേ ഒരു കാര്യം നിരന്തരവും പൈശാചികവുമായ വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾ മാത്രമാണ്.  ഗോസംരക്ഷണ ആൾകൂട്ടവും സവർണ ഗുണ്ടകളും നടത്തുന്ന കൊലപാതകങ്ങളും, അതുപോലെ തന്നെ ഗോവിന്ദ് പൻസാരെ, MM കൽബുറ്ഗി, ഗൗരിലങ്കേശ്, നരേന്ദ്ര ധബോൽക്കർ തുടങ്ങിയ പുരോഗമന വ്യക്തിത്വങ്ങളെ ആസുത്രിതമായി വധിച്ച, പരിശീലനം സിദ്ധിച്ച ശക്തികളുടെ വിളയാട്ടവുമാണ് മുൻകാല കാവി ഭരണത്തിൽ നിന്നും മോഡിരാജിന്റെ വ്യത്യസ്തത.
ചുരുക്കത്തിൽ നാലു കൊല്ലക്കാലം മോഡിരാജ് അതിന്റെ ഭരണം നടത്തിയത് സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന്റെയും വർഗീയ ഫാസിസത്തിന്റെയും തീവ്റ നടത്തിപ്പുകാർ മാത്രമായിട്ടാണ്. അത് നമ്മുടെ രാജ്യത്തെ രാഷ്ട്രീയവും, സാമ്പത്തികവും, സാമുഹികവുമായ ഒരു ദുരന്തത്തിലേക്ക് നയിക്കുകയും, രാജ്യത്തിന്റെ പരമാധികാര നിലനിൽപിനെയും, ജനങ്ങളെ തന്നെയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും സിയോണിസ്റ്റ് ഇസ്രായേലിന്റെയും താൽപര്യങ്ങൾക്ക് അടിയറ വയ്ക്കുകയുമാണ്.

സാമ്പത്തിക സ്ഥിതി
ഏത് അർത്ഥത്തിലും സാമ്പത്തികാവസ്ഥ മോശമായ സ്ഥിതിയിലാണ്. കയറ്റുമതി താഴെയ്ക്ക പതിക്കുകയും, ഇറക്കുമതി ഉയരുകയും ചെയ്യുന്നു. വ്യാവസായ മേഖല തകരുന്നു. ബാങ്കിംഗ് മേഖലയെ അപകടകരവസ്ഥയിലേക്ക് തള്ളിയിരിക്കുകയാണ്. രൂപയുടെ മൂല്യം ഡോളറു മായി വൻതോതിൽ ഇടിഞ്ഞു. വൻ വിലകയറ്റം സൃഷ്ടിച്ചുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുതിച്ചുയരുന്നു. കാർഷികമേഖല വൻ തകർച്ചയിലേക്കും പ്രതിസന്ധിയിലേക്കും പതിച്ചതിലൂടെ പതിനായിരകണക്കിന് കർഷകർ ആത്മഹത്യയുടെ പാതയിയേക്ക് വീണിരിക്കുകയാണ്. തൊഴിലില്ലായ്മ, പ്രത്യകിച്ച് ഗ്രാമീണ മേഖലയിൽ, വലിയ തോതിൽ വർദ്ധിക്കുന്നു. യഥാർത്ഥ കൂലി ഇടിയുകയും അത് തൊഴിലാളി മേഖലയിൽ ദരിദ്രാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ലേബർ നിയമങ്ങളിൽ വെള്ളം ചേർക്കുന്നത് മൂലം അത് ചൂഷകശക്തികൾക്ക്, പ്രത്യേകിച്ച് മൂലധനശക്തികൾക്ക്, തൊഴിലാളിവിരുദ്ധ നിലപാടുകൾ കൈകൊള്ളാൻ അവസരം ഒരുക്കുന്നു. ഭക്ഷ്യ സുരക്ഷിതത്വം അപകടത്തിലാക്കുകയും പോഷക ദാരിദ്ര്യം ആഫ്രിക്കൻ നാടുകളെ പ്പോഴും മറി കടക്കുകയും ചെയ്യുന്നു.
2013 - 14 കയറ്റുമതി -3 14.4 ബില്യൺ ഡോളർ), 2017-18 അത് 302.8 ബില്യൺ ആയി. അതായത് 11.6 ബില്യൺ കുറഞ്ഞു. ഇറക്കുമതി450.2 ബില്യൺ ഡോളറിൽ നിന്നും 459.2 ബില്യൺ ഡോളറിലേക്ക് ഉയർന്നു. അത് പണക്കമ്മിയിൽ 135.8 ബില്യൺ ഡോളറിൽ നിന്നും 156.8 ബില്യൺ ഡോളറിലേക്ക് വർദ്ധനവ് സൃഷ്ടിച്ചു. അതായത് 21 ബില്യൺ വർദ്ധനവ്. അന്താരാഷ്ട്ര എണ്ണ വിലയിൽ കുറവ് ഉണ്ടായിരുന്നെങ്കിൽ ഇത് കൂടുതൽ അപകടകരമാകുമായിരുന്നു.
അന്താരാഷ്ട്ര എണ്ണവില കൂടിയ സാഹചര്യത്തിൽ ഒരു പാദത്തിൽ എണ്ണ ഇറക്കുമതി ബില്ലിൽ 87. 7US ഡോളറിന്റെ വർദ്ധനവ് ഈ സാമ്പത്തിക വർഷം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇന്ത്യ 2016-17ൽ 213.93 മില്യൺ ടൺ ക്രൂഡ് ഓയിൽ 70.196 ബില്യൺ USD / 4.7 ലക്ഷം കോടി രൂപയ്ക്ക് ഇറക്കുമതി ചെയ്തു. അതേസമയം എണ്ണവിലയിലെ കുറവ് ഇന്ത്യ കയറ്റുമതി ചെയ്യുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലും ഇടിവ് സൃഷ്ടിച്ചു.
എണ്ണ ഇതര ഘടകങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും പരിശോധിച്ചാൽ സ്ഥിതി കൂടുതൽ ഗുരുതരമാണ്. ഈ മേഖലയിൽ കഴിഞ്ഞ നാലു വർഷം ഉണ്ടായ കയറ്റുമതി വർദ്ധനവ്‌ കേവലം 5.1 ശതമാനവും എന്നാൽ ഇറക്കുമതിയിലുണ്ടായ വർദ്ധനവ് 22.8 ശതമാനവുമാണ്. അതായത് 4 വർഷത്തിനുള്ളിൽ 34.2 ബില്യൺ ഡോളറിൽ നിന്നും 86.6 ബില്യൺ ഡോളറിലേക്ക് വർദ്ധിച്ചു.(രണ്ടര ഇരട്ടി) ഇനിയും അന്താരാഷ്ട്ര എണ്ണ വില കൂടുന്ന സാഹചര്യത്തിൽ വ്യാപാരക്കമ്മി വർദ്ധിക്കാനാണ് സാധ്യത.2016-17, 2017-18 വ്യാപാര കമ്മിയിൽ 44.5 ശതമാനം വൻ വർദ്ധനവ് ഉണ്ടായി. സേവന കയറ്റുമതിയിലൂടെയാണ് വ്യാപാരക്കമ്മി കുറച്ചിരുന്നത്. എന്നാൽ അതും ഇപ്പോൾ പരാജയപെട്ടു. മോഡിരാജിന്റെ 4 വർഷങ്ങളായ 2014-15 ൽ 76.6 ബില്യൺ ഡോളറിൽ നിന്നും 2015-16ൽ 69.7 ബില്യൺ ഡോളറിലേക്കും വീണ്ടും 2016-17ൽ 67.5 ബില്യൺ സേവന കയറ്റുമതി ഇടിഞ്ഞു.
ഇവയുടെയൊക്കെ ഫലമായി രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിക്കുകയാണ്. മോഡി അധികാരമേറ്റ 2014ൽ ഡോളറിന്റെ മൂല്യം 59 രൂപ ആയിരുന്നത് ഇന്ന് 73.14 രൂപയായി.രൂപയുടെ ഈ ദയനീയ പതനം ദേശീയ സമ്പദ്ഘടനയുടെ പ്രത്യേകിച്ച് ഇറക്കുമതിയിൽ വൻ വർദ്ധനവും കയറ്റുമതിയിൽ ഇടിവും സംഭവിക്കുന്ന ഈ ഘട്ടത്തിൽ തകർച്ചയുടെ പ്രത്യക്ഷ ലക്ഷണമാണ്.

വ്യാവസായിക മേഖല
ആഗസ്റ്റ് 2018 വരെ കഴിഞ്ഞ ഒരു വർഷം 4.3 ശതമാനം വ്യാവസായിക ഉൽപാദന വർദ്ധനവ് സൂചിപ്പിക്കുന്നത് അതിനു തൊട്ടുമുമ്പത്തെ മാസത്തിലെ വർദ്ധനവ് ആയ 6.5 ശതമാനത്തിൽ നിന്നുള്ള വൻകുറവാണ്. വ്യാവസായിക വളർച്ച ജൂലായ് മാസത്തിൽ 7 ശതമാനമായിരുന്നത് 4.6 ശതമാനമാവുകയും ഖനിജ ഉൽപാദനം 3.4 ശതമാനവർദ്ധനവിൽ നിന്നും _O.4 ശതമാനമായി Oct 2018ലെ കണക്കനുസരിച്ച് കുറഞ്ഞു. വ്യാവസായിക വളർച്ച 1994 മുതൽ Oct 2018 വരെ ശരാശരി 6.38 ശതമാനമായിരുന്ന. എന്നാൽ അത് നവംബർ 2006 ൽ 19.9 ശതമാനമായിരുന്നു. വൻ ആഘോഷമാക്കപെട്ട വിദേശ നിക്ഷേപ പങ്കാളിത്തം 22.97 ബില്യൺ ഡോളർ ഓട്ടോമൊബൈൽ, വൈദ്യുതി, ഔഷധം, രാസ,ലോഹ മേഖലകളിൽ 14.66 ശതമാനം മാത്രമാണ്. എന്നാൽ മറുവശത്ത് ബാങ്കിംഗ്, BPO, നിർമ്മാണം, ടെലികോം, കമ്പ്യുട്ടർ സോഫ്റ്റ് വെയർ, ഹാർഡ് വെയർ തുടങ്ങിയ വ്യാവസായിക ഇതര മേഖലകളിൽ 72.64 ബില്യൺ അതായത് 46.37 ശതമാനം വർദ്ധനവ്. ട്രേഡ് ഡാറ്റ വ്യക്തമാക്കുന്നത് "ഇൻഡ്യ ചൈനയെ വെല്ലുവിളിച്ചു കൊണ്ടു് ഒരു ലോക വ്യാവസായിക കേന്ദ്രമാവുമെന്ന" സ്വപ്നം ഒരു വിദൂര വിലാപം മാത്രമാണെന്നാണ്. സ്ഥിതിവിവരകണക്കുകൾ സൂചിപ്പിക്കുന്നത് ആഭ്യന്തര ഉൽപാദന രംഗത്തെ പ്രത്യക്ഷ പരാജയമാണ്. 8 ശതമാനം GDPവളർച്ച വേണമെങ്കിൽ വ്യാവസായിക മേഖലയിൽ രണ്ടക്ക വളർച്ച നിരക്ക് സാധ്യമാകണം.5.8 ശതമാനം വളർച്ച നിരക്ക് സൂചിപ്പിക്കുന്നത് ഗൗരവതരമായ മാന്ദ്യമാണ്. വ്യാവസായിക ഉൽപാദന സൂചിക IIP 112. 2 ൽ നിന്നും 138.6ലേക്ക് അതായത് കേവലം 5.4 ശതമാനം വാർഷിക വളർച്ച
" മെയ്ക്ക് ഇൻ ഇൻഡ്യ" പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ഉൽപാദന മേഖലകളും FDI (വിദേശ നിക്ഷേപം ) യ്ക്കായി തുറന്നു കൊടുത്തു. പ്രതിരോധം പോലുള്ള മേഖലകളും യാതൊരു വിവേചനവുമില്ലാതെ FDI യ്ക്ക് തുറന്നു കൊടുത്തു. ഇൻഡ്യൻ സംരംഭങ്ങളിൽ വിദേശ നിക്ഷേപ വിഹിതം വർദ്ധിപ്പിച്ച് അത് കയ്യടക്കുന്ന 1991 ൽ നിയോലിബറൽ നയങ്ങളുടെ ഭാഗമായി ആരംഭിച്ച, ബ്രൗൺ ഫീൽഡ് FDI ഇന്നും തുടരുന്നു. FLIPCARTനെ കോർപ്പറേറ്റ് ഭീമൻ WALMARTകയ്യടക്കിയത് അതിന്റെ തെളിവാണ്. അത്തരം ബ്രൗൺ ഫീൽഡ് FDI ഒരിക്കലും വ്യാവസായിക മേഖലയിൽ പുതുതായി ഒന്നും ചെയ്തിട്ടില്ല. പകരം അത് വ്യാവസായിക മേഖലയിലെ നിക്ഷേപ അവസരങ്ങൾ ഇല്ലാതാക്കുന്നു. ഇൻഡ്യയിലെ ബിസിനസ്സുകൾ ഏറ്റെടുക്കുവാനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യപെടുന്നതിനാൽ ഒരു ബഹുരാഷ്ട്ര കുത്തകയും ഇന്ത്യൻ കമ്പനികളും പുതിയ യൂണിറ്റുകളിൽ നിക്ഷേപിക്കുന്നില്ല. റിസർവ് ബാങ്കിന്റെ ഡാറ്റ പ്രകാരം ബാങ്കുകളിൽ നിന്നുള്ള ക്രെഡിറ്റ് വർദ്ധന മുൻ വർഷത്തേതിൽ നിന്നും കേവലം അഞ്ചു ശതമാനം മാത്രമാണ്. ഇത് കഴിഞ്ഞ 60 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിലയാണ്. 2010-11 ലെ ആദ്യ പാദത്തിലെ ക്രെഡിറ്റ് വർദ്ധന 18.3 ശതമാനമായിരുന്നത് 2015-2016ലെ ആദ്യ പാദത്തിൽ 9.2 ശതമാനമായും 2017-18 ൽ 5.9 ശതമാനമായും താഴ്ന്നു. ഇത് വ്യാവസായിക മേഖലയിലെ തുടർ പതനത്തിന്റെ സൂചനയാണ്.

നോട്ടു നിരോധനവും GST യും
മോഡിയുടെ തുഗ്‌ളക്ക് മോഡൽ നോട്ടു നിരോധനത്തിന്റെ ഭാഗമായി 86 ശതമാനം നോട്ടുകൾ 2016 നവംബറിലെ ഒറ്റ രാത്രി കൊണ്ടു് വിലയില്ലാതാവുകയും, ആയിരകണക്കിന് ചെറുകിട സംരഭങ്ങൾ തകർന്നു പോവുകയും ലക്ഷങ്ങളുടെ തൊഴിൽ ഇല്ലാതാകുകയും ചെയ്തു. അതിൽ വലിയൊരു വിഭാഗം ഇന്നും പൂർവ്വസ്ഥിതി പ്രാപിച്ചിട്ടില്ല. കൂടാതെ
പൊതു സാമ്പത്തിക ഡാറ്റ ഈ തകർച്ചയുടെ യഥർത്ഥ ചിത്രം ലഭ്യമാക്കുന്നുമില്ല. നോട്ട് നിരോധനം നൂറ് പേരിലധികം പൗരന്മാരുടെ ജീവൻ അപഹരിച്ചു. GDP രണ്ടു ശതമാനം ഇടിഞ്ഞു. 2017 മൃഗവ്യാപാര നിയമങ്ങളെ സംബന്ധിച്ച വിജ്ഞാപനം കന്നുകാലി വളർത്തൽ രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചു. അതിന്റെ പ്രത്യാഘാതം ഇൻഡ്യൻ ഗ്രാമങ്ങളിലെ മുസ്ലിം ദളിത് വിഭാഗങ്ങളിൽ ഭീകരമായിരുന്നു. ഗോ സംരക്ഷണ സംഘങ്ങളുടെ ന്യൂനപക്ഷ കൊലപാതകങ്ങളെയും ഭീകരാക്രമണങ്ങളെയും കുറിച്ച് പറയേണ്ടതില്ല. അതേ തുടർന്നു വന്ന GST ഫെഡറലിസത്തിനു നേരെയുള്ള വിനാശകരമായ ഒരു ഷോക്ക് തന്നെയായിരുന്നു. അത് സംസ്ഥാനങ്ങളുടെ നികുതി അവകാശങ്ങളെ വെട്ടിച്ചുരുക്കുകയും അതിലൂടെ അവയുടെ വികസന പദ്ധതികളെ തന്നെ തുരങ്കം വയ്ക്കുകയും ചെയ്തു.

കിട്ടാകടം മൂലമുള്ള ബാങ്കിംഗ് തകർച്ച
സാമ്പത്തിക മേഖലയെ നശിപ്പിച്ച അതിസാഹസികതകൾ വൻ ബിസിനസുകാരെയും കോർപ്പറേറ്റുകളെയും ബാധിച്ചില്ല. കിട്ടാക്കടങ്ങളെ സംബന്ധിച്ച വിശദ വിവരങ്ങൾ വ്യക്തമാക്കുന്നത് ഇത് സാധാരണ ജനങ്ങൾക്ക് ഒരു ദുർഘടമലകയറ്റമാന്നെന്നാണ്. RBI ഡേറ്റാ പ്രകാരം NPA [കിട്ടാക്കടം] മാർച്ച് 2013 ബാങ്കുലോണുകളുടെ 3. 4 ശതമാനം ആയിരുന്നുവെങ്കിൽ 2015 മാർച്ചിൽ 4.7 ശതമാനമായും മാർച്ച് 2017ൽ 9.9 ശതമാനമായും വർദ്ധിച്ചു. ആകെ കിട്ടാക്കടം 8.4 ലക്ഷം കോടിയും അതിൽ വ്യവസായിക മേഖലയുടേത് ഏകദേശം 6.1 ലക്ഷം കോടിയുമാണ്. ഇപ്പോൾ 20 ബാങ്കുകളുടെ ഈ വർഷം ആദ്യ മൂന്നുമാസ കണക്കനുസരിച്ച് ജനു- മാർച്ച് ൽ കിട്ടാക്കടം കഴിഞ്ഞ വർഷത്തെ 7.2 ശതമാനത്തിൽ നിന്നും 8.3 ശതമാനമായി വർദ്ധിക്കുകയും അവയുടെ ആകെ കിട്ടാക്കടം കഴിഞ്ഞ വർഷത്തേതിൽ നിന്നും 32.7 ശതമാനമായി വർദ്ധിക്കുകയും ചെയ്തു. അത് വരാനിരിക്കുന്ന തകർച്ചയുടെ പാതയാണ്.
പാർലമെന്റിൽ സർക്കാർ അവതരിപ്പിച്ച RBI യുടെ കണക്കു പ്രകാരം 2.5 ലക്ഷം കോടി രൂപ ബാങ്കുകൾ എഴുതി തള്ളി. അതിൽ ഭുരിപക്ഷ തുകയും വ്യവസായ സ്ഥാപനങ്ങളുടേതാണ്. ഈ തുകയിൽ 61.4 കോടി 2012-13, 2013-14 U PA സർക്കാരിന്റെ കാലത്താണ്. മോഡി സർക്കാരിന്റെ ആദ്യ മൂന്നു വർഷങ്ങളിൽ 2014-15 മുതൽ 2016-17 വരെ എഴുതി തള്ളിയത് 188286 കോടി രൂപയാണ്. ഇത് സ്ഥിതി കൂടുതൽ വഷളാക്കി കൊണ്ടു വർഷം പ്രതി ഉയരുകയാണ്. 2014-15 ൽ '49,018 കോടി രൂപയിൽ നിന്നും 2015-16 ൽ 57,585 കോടി, 2016-17ൽ 81683 കോടി രൂപ.SBI യുടെ ഒക്ടോ 2017 മുതൽ മാർച്ച് 2018 കാലയളവിലെ നഷ്ടം 10,000 കോടി രൂപയ്ക്ക് മുകളിലാണ്. പഞ്ചാബ് നാഷനൽ ബാങ്ക് JAN 2018 - MARCH 2018 വരെ രേഖപെടുത്തിയ നഷ്ടം 130,000 കോടി രൂപയാണ്. ഈ രണ്ടു പൊതുമേഖല ബാങ്കുകളുടെയും അർദ്ധവാർഷിക കാലയളവിലെ നഷ്ടം 20,000 കോടി രൂപയ്ക്ക് മേലാണ്
ധനകാര്യമന്ത്രി അരുൺ ജയ്റ്റലി ഈ വൻ പ്രതിസന്ധിയ്ക്കു കഴിഞ്ഞ UPA സർക്കാരിനെ കുറ്റപെടുത്തുന്നു. ഇത് ഭാഗി ഗമായി ശരിയായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ സർക്കാർ യാതൊരു ഫലപ്രദമായ നടപടിയും തിരിച്ചടവിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ കൈക്കൊള്ളാതിരിക്കുകയും പകരം കോർപ്പറേറ്റുകളെ ലോൺ പുനർവായ്പ ചെയ്ത കൊണ്ടും പ്രത്യേകിച്ച് വ്യക്തമായ സാമ്പത്തിക നീതികരണം ഇല്ലാതെ സഹായിച്ചതിന്റെ കാരണങ്ങൾ വിശദീകരിക്കുവാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല. ചില കോർപ്പറേറ്റുകൾക്ക് അനുകൂല നിലപാട് കൈ കൊണ്ടു. ഉദാഹരണത്തിന് മോഡിയുടെ സുഹൃത്തായ അദാനി നിയന്ത്രിക്കുന്ന രണ്ടു വൈദ്യുത കമ്പനികൾക്ക് 15,000 കോടി രൂപയുടെ പുനർ വായ്പ പൊതുമേഖല ബാങ്കുകളിൽ നിന്നും നൽകി. അദാനി വീഴ്ച്ച വരുത്തിയ ലോണുകൾ പുതിയ വായ്പ നൽകി പുതുക്കി. കൂടാതെ വായ്പ തിരിച്ചടവ് കാലാവധി പത്തു വർഷത്തേക്ക് നീട്ടി. അതുപോലെ തന്നെ മുകേഷ് അംബാനി നിയന്ത്രിക്കുന്ന റിലയൻസ് ഗ്യാസ് ട്രാൻസ്പോർട് (RGTIL) ന് 4500 കോടി രൂപയുടെ പുനർ വായ്പയും തിരിച്ചടവ് കാലയളവ് പത്തു വർഷത്തോളവും നീട്ടികൊടുക്കുകയും ചെയ്തു.
ഈ കിട്ടാക്കടം രണ്ടു തരത്തിൽ ജനങ്ങളെ ബാധിക്കും. ബാങ്കുകൾ അവയുടെ വലിയഭാഗം ലോണുകൾ എഴുതിതള്ളുകയാണെന്ന് കരുതുകയാണെങ്കിൽ അവയ്ക്ക് നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശനിരക്ക് കുറക്കേണ്ടിവരുകയും ഭവനവായ്പ പോലെയുള്ള വായ്പയുടെ പലിശനിരക്ക് കൂട്ടേണ്ടി വരുകയും ചെയ്യും. രണ്ടാമതായി പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടം മൂലം സമർദ്ദത്തിലാകുമ്പോൾ സർക്കാർ പുതിയതായി മൂലധനം നൽകി നിലനിർത്തേണ്ടി വരും.
ജനതാൽപര്യം കരുതി പൊതുമേഖലാ ബാങ്കുകൾ നിലനിർത്തേണ്ടി വരുമ്പോൾ, തിരിച്ചടവിൽ വീഴ്ച വരുത്തിയ വൻ കോർപ്പറേറ്റുകളിൽ നിന്നും ഈടാക്കാൻ യാതൊരു ശ്രമവും നടത്താതെയായതുകൊണ്ട്, ഈ പുനർ മൂലധനവൽക്കരണം ഫലത്തിൽ കോർപ്പറേറ്റ് സംരക്ഷണത്തിന് വേണ്ടിയായി മാറുന്നു. അതായത് പൊതുജന സമ്പത്ത് ഉപയോഗിച്ച് വൻ വീഴ്ച്ച വരുത്തിയ കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നു.
മറ്റൊരു അപകടകരമായ നീക്കം FRDI ബില്ലാണ്. ഈ ബില്ലിലൂടെ ബാങ്ക് ഇടപാടുകളുടെ അപായ സാധ്യത നിയമപരമായി നിക്ഷേപകന് മേൽ വരുന്ന അവസ്ഥയുണ്ടാകുന്നു. ബാങ്കിന് തകർച്ച വരുമ്പോൾ സാധാരണക്കാരുടെ നിക്ഷേപം ആ പ്രതിസന്ധി മറികടക്കാൻ ഉപയോഗിക്കാം. ഇത് ഉത്തരവാദിത്ത പൂർവ്വമായ ഒരു റിപ്പബ്ലിക്കിന്റെ ബാങ്കിഗ് സമ്പ്രദായത്തിൽ നിന്നുള്ള അടിസ്ഥാന വ്യതിചലനമാണ്.
ഈ സാമ്പത്തിക നയങ്ങളാണ് ബാങ്കിഗ് മേഖലയെ തന്നെ അപകടാവസ്ഥയിലാക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്. സാമ്രാജ്യത്വ ആഗോളവൽക്കരണ നിയോലിബറൽ നയങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്. ഈ നയങ്ങൾ നടപ്പിലാക്കുന്നതിലേക്കായി മോഡി സർക്കാർ ഇൻഡ്യൻ ഭരണഘടനയിൽ വിളംബരം ചെയ്യുന്ന സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ പിച്ചിചീന്തുകയാണ്.


വിദേശ നയത്തിൽ നിന്നുള്ള വ്യതിചലനം
അമേരിക്ക - സിയോണിസ്റ്റ് തന്ത്രത്തിന് കീഴടങ്ങൽ
മോദി സർക്കാർ കഴിഞ്ഞ നാലുവർഷത്തെ തുടർനടപടികളിലൂടെ ഇന്ത്യ ദീർഘകാലമായി മുറുകെ പിടിച്ചിരുന്ന ചേരിചേരാ നയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട് അമേരിക്കയുടെ ഏഷ്യൻ മേഖലയിലെ തന്ത്രപരമായ നീക്കങ്ങൾക്ക് കീഴടങ്ങിക്കൊണ്ട് അമേരിക്കൻ സാമ്രാജ്യത്വ നയങ്ങളുടെ സേവകരായി മാറി. ഇന്ന് അമേരിയ്ക്കയ്ക്കക്കും ഇസ്രായേലിനും പരിപൂർണ നിയന്ത്രണവും നേട്ടവുമുള്ള ഒരു വാഷിംഗ്ടൺ - ടെൽ അവീവ് കൂട്ടുകെട്ട് അന്താരാഷ്ട്ര തലത്തിൽ ഉരുത്തിരിഞ്ഞു വരികയാണ്. അമേരിക്കയും സിയോണിസ്റ്റ് ഇസ്രയേലും ഒരു യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടി ഇന്ത്യയെ അയൽ രാജ്യങ്ങളുമായി അനാവശ്യ ശത്രുതയിലേക്ക് തള്ളിവിടുന്നതിന് ഈ സാഹചര്യം ഉപയോഗിക്കുകയാണ്. ഇതിലൂടെ അമേരിക്കയും സഖ്യകക്ഷികളും ഈ മേഖലയുടെ കടിഞ്ഞാൺ തങ്ങളുടെ തന്ത്രപരമായ പദ്ധതികൾ സുഗമമാക്കാൻ ഏറ്റെടുത്തിരിക്കുകയാണ്. വർഷത്തിൽ രണ്ടു നാവികാഭ്യാസങ്ങൾ, ഒന്ന്, അറബികടലിലും മറ്റൊന്ന് ബംഗാൾ ഉൾക്കടലിലുമായി അമേരിക്കൻ നേവിയും സഖ്യകക്ഷികളുമായി ചേർന്നു നടത്തുവാൻ ഇന്ത്യ നിർബന്ധിക്കപ്പെട്ടിരിക്കുന്നു.ഇത് അന്താരാഷ്ട്ര തലത്തിൽ പ്രത്യേകിച്ച് NAM (ചേരിചേരാ പ്രസ്ഥാനം) ൽ ഇൻഡ്യയുടെ വിലയിടിച്ചിരിക്കുന്നു. ചേരിചേരാ സഖ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും അഭിമാനകരവുമായ ചേരിചേരാ പ്രസ്ഥാനത്തിന്റെയും സമാധാനപരമായ "പഞ്ച ശീലതത്വം" എന്നറിയപെടുന്ന സമാധാനപരമായ സഹവർത്തിത്വത്തിന്റെ അഞ്ചു തത്വങ്ങളുടെയും ഉപജ്ഞാതാവ് എന്ന തലത്തിൽ നിന്നുള്ള പതനത്തിന്റെ ആഴം അളക്കാൻ സാധിക്കും.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു തൊട്ടു മുമ്പ് ഡൽഹിയിൽ 1947 മാർച്ച് 23നും ഏപ്രിൽ 2നം ഇടയിൽ നടന്ന ജവഹർലാൽ നെഹ്രു പ്രസിഡന്റായിരുന്ന ARC - ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനം മുതൽ 1955 ലെ ഏഷ്യൻ ആഫ്രിക്കൻ ബന്ദൂങ് സമ്മേളനവും തുടർന്ന് 1956 ജൂലയ് 19 ന് യൂഗോസ്ലോവിയയിലെ ബ്രിജിനി (BRIJUNI) ദ്വീപുകളിൽ നടന്ന സമ്മേളനത്തിലൂടെയും നടന്ന NAM ന്റെ രൂപീകരണത്തിലും സംഘാടനത്തിലും ഇന്ത്യ നിർണായക പങ്കുവഹിച്ചിരുന്നു. ഇന്ത്യ, അന്താരാഷ്ട്ര ബന്ധങ്ങളിൽ സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും പഞ്ചശീല തത്വത്തിന്റെ രൂപീകരണത്തിലും അതിന്റെ ചരിത്രഘട്ടത്തിലെ നേതൃ ശക്തിയായി. ബന്ദുങ്ങ് കോൺഫറൻസ് (ഏപ്രിൽ 18-24, 1955) ഊന്നൽ നൽകിയിരുന്നത് പട്ടിണിയ്ക്കും അനീതിക്കും, കൊളോണിയലിസത്തിനും, സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിനായിരുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തോടു കൂടി അത് നമ്മുടെ വിദേശനയത്തിന്റെ പ്രമാണമാവുകയും സ്വതന്ത്രരാജ്യമെന്ന നിലയിലുള്ള പരമാധികാരത്തിന്റെ മുഖമുദ്രയാവുകയും ചെയ്തു.
ഈ ധീരവും സ്വതന്ത്രവുമായ നിലപാട് ഇന്ത്യയെ സാമ്രാജ്യത്വ കൊളോണിയൽ ഭരണച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ദേശീയ അടിമത്തത്തിൽ നിന്നും മോചനം നേടിയ രാജ്യങ്ങളുടെ നേതൃതലത്തിലെത്തിച്ചു. അടുത്ത 40 വർഷം കാലത്തെ അതിജീവിച്ചു.  ഇന്ത്യയുടെ അന്നത്തെ ഇൻഡോനേഷ്യ, ഈജിപ്ത്, യുഗോസ്ലോവിയ എന്നീ രാജ്യങ്ങളുമായി ചേർന്നു കൊണ്ടുള്ള ഈ മഹത്തായ സ്വതന്ത്ര നയത്തിൽ അമേരിക്കയും സഖ്യശക്തികളും തികച്ചും അസ്വസ്ഥരായിരുന്നു. അമേരിക്ക ധൃതഗതിയിൽ 'മനില-പാക്റ്റ്' എന്നറിയപ്പെടുന്ന തെക്കു കിഴക്കനേഷ്യൻ സംയുക്ത പ്രതിരോധ ഉടമ്പടി, ബന്ദുങ്ങ് സമ്മേളനത്തിന് ഒരു വർഷം മുമ്പ് 1954 സെപ്തംബർ - 8 ന് മനിലയിൽ രൂപീകരിച്ച ആസ്ട്രേലിയ, ഫ്രാൻസ്, ന്യൂസിലാന്റ്, പാക്കിസ്ഥാൻ, കിഴക്കൻ പാക്കിസ്ഥാൻ (ഇന്നത്തെ ബഗ്ലാദേശ്) ഫിലിപ്പൈൻസ്, തായ്ലാന്റ് തെക്കൻ വിയറ്റ്നാം, UK, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പരസ്പരവും കൂട്ടായതുമായ, ട്രൂമാൻ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള, പ്രതിരോധ ഉടമ്പടിയുടെ ഭാഗമായി അമേരിക്കൻ മുൻകൈയ്യിൽ രൂപീകൃതമായ പാക്റ്റ് അഥവാ കരാർ ആണ്.

 ഇതും സാമ്രാജ്യത്വ പിൻബലത്തിൽ NATO യുടെ തുടർച്ചയായി ഉയർന്നു വന്ന SEATO യും ഒരു വശത്തും മറുവശത്ത് ARC കോൺഫറൻസും ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുടെ ബന്ദൂങ്ങ് സമ്മേളനവും തമ്മിലുള്ള വ്യക്തമായ അതിർത്തി വിഭജനം സൃഷ്ടിച്ച പ്രക്രിയയാണ് ചേരിചേരാ പ്രസ്ഥാനത്തിന് വഴിയൊരുക്കിയത്. പുത്തൻ കൊളോണിയലിസത്തിനും സാമ്രാജ്യത്യ ആധിപത്യ ശ്രമത്തിനുമെതിരായി ലോകമെങ്ങും ചേരിചേരാ പ്രസ്ഥാനത്തിന്   ഒരു പങ്കുണ്ടായിരുന്നു.
ചേരിചേരാ പ്രസ്ഥാനത്തിന്റെ ബാനർ ദശകങ്ങളോളം ഉയർത്തിപ്പിടിക്കാൻ നമ്മുടെ രാജ്യത്തിനു കഴിഞ്ഞു. റാവു സർക്കാരിന്റെ കാലത്തു തന്നെ ഇന്ത്യയുടെ നിലപാട് മാറുവാൻ ആരംഭിച്ചു വെങ്കിലും മോദി-ഭരണം ചേരിചേരാനയം ഉപേക്ഷിച്ചു കൊണ്ട് അമേരിക്കയുടെയും സിയോണിസ്റ്റ് ഇസ്രായേലിന്റെയും മേധാവിത്തം ഏഷ്യയിൽ ഉറപ്പിക്കുന്നതിന് താൽപര്യമുള്ള മറ്റു ശക്തികളുടെയും രാഷ്ട്രിയ സൈനിക ലക്ഷ്യങ്ങളുടെ ഭാഗമായി മാറി. ചേരിചേരാ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ ആഴം പരിഗണിക്കുമ്പോൾ പതിനേഴാം NAM സമ്മേളനത്തിൽ നമ്മുടെ പ്രധാനമന്ത്രിയുടെ നേതൃപരമായ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടേണ്ടതായ ദുഃസൂചനയാണ്. മോദി സർക്കാരിന്റെ കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തനങ്ങൾ വിദേശനയത്തിൽ വരുത്തിയ മാറ്റം അന്താരാഷ്ട്ര തലത്തിൽ വാഷിംഗ്ടൺ-ടെൽ അവീവ് - ന്യൂ ഡെൽഹി അച്ചുതണ്ട് ഫലത്തിൽ യാദാർത്ഥ്യമാക്കിയിരിക്കുകയാണ്. ഇസ്രായേൽ പാലസ്തീന് സ്വതന്ത്രസ്റ്റേറ്റ് അവകാശം നൽകാതിരിക്കുകയും പാലസ്തീനിന്റെ ഭൂ പ്രദേശങ്ങളിൽ കടന്നാക്രമണം നടത്തുകയും ചെയ്യുന്നുവെന്ന യാഥാർത്ഥ്യം അറിയാമെങ്കിൽ പോലും ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായുള്ള UNപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാതെ മാറി നിൽക്കുകയാണ് മോദി സർക്കാർ ചെയ്തത്. മറുവശത്ത് ഇന്ത്യൻ ഖജനാവിൽ നിന്നും വൻ തുക ഇസ്രായേലിന് കൈമാറാൻ തക്കതായ ഈ നയംമാറ്റം സിയോണിസ്റ്റ് ഇസ്രായേലിന് ഇന്ത്യയുമായുള്ള ആയുധക്കച്ചവടത്തിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കി. 2017ൽ ഇസ്രായേലിന്റെ ആയുധ കയറ്റുമതിയിൽ 9.2 ബില്യൺ ഡോളർ കോൺട്രാക്റ്റുകളിലൂടെ 41 ശതമാനം വർദ്ധനവുണ്ടായി. ഇസ്രായേലിന്റെ ആയുധക്കച്ചവടത്തിന്റെ 58 ശതമാനവും ഏഷ്യ പസഫിക്ക് ഭാഗത്തായിരുന്നു. അതിൽ സിംഹഭാഗമായ ഏതാണ്ട് 715 മില്യൺ ഡോളർ ഇന്ത്യയുമായിട്ടായിരുന്നു. 17000 കോടി രൂപയുടെ ഇന്ത്യൻ കരസേനയ്ക്കു വേണ്ടിയുള്ള പങ്കാളിത്ത മധ്യ ദൂര മിസൈൽ [MR - SAM) നിർമ്മാണ ഉടമ്പടി ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഇസ്രായേലുമായുള്ള ആയുധവ്യാപാരത്തിന്റെ പ്രതിഫലനമാണ്. ഈ പ്രോജക്ട് DRDO (Defence rease archand development organisation) ഉം IAI [Israel air craft INDUടTRY) ഉം സംയുക്തമായാണ് നടപ്പാക്കുക. ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിലുള്ള മോദിയുടെ സന്ദർശനത്തിനു തൊട്ടുപിന്നാലെയാണ് ഈ ഉടമ്പടി അംഗീകരിക്കപെടുന്നത്. ഇത് വെനിസ്വല NAM സമ്മേളനത്തിലെ മോദിയുടെ അസാന്നിദ്ധ്യവുമായി കൂട്ടി വായിക്കേണ്ടതാണ്.


വർഗീയ ധ്രുവീകരണം
 ഈ നാല് വർഷങ്ങളിൽ ആസുത്രിതമായി ഗോരക്ഷ സംഘം, കൂലിക്കൊലയാളി സംഘങ്ങൾ, മതഭ്രാന്തൻ ആൾക്കൂട്ടങ്ങൾ തുടങ്ങിയവയിലൂടെ സംഘപരിവാർ ഇന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടി. ഈ വഞ്ചനാപരമായ അതിക്രമങ്ങൾ തടയുവാൻ ഫലപ്രദമായ ഒരു നടപടിയും മോദി-സർക്കാർ കൈക്കൊണ്ടില്ല.

അഴിമതി രാജ്
അദാനി വൈദ്യുതി അഴിമതിയിൽ നിന്നു തുടങ്ങി റാഫേൽ ഇടപാട് അഴിമതി വരെ നീളുന്ന അഴിമതിയുടെ തീവ്ര ചിത്രമാണ് മോഡി രാജ്. ഈ ഭരണം നീരവ് മോഡിയെ പോലുള്ള ചങ്ങാത്ത മുതലാളികൾക്കും, ബിസിനസ് തട്ടിപ്പുകാർക്കും പഞ്ചാബ് നാഷനൽ ബാങ്ക് പോലെയുള്ള ബാങ്കുകൾകൊള്ളയടിക്കുവാൻ വേണ്ട സംരക്ഷണം നൽകിയ മോദി-ക്ലാസ് അഴിമതിയുടെ സമാനതകളില്ലാത്ത ഉദാഹരണമാണ് 'റാഫേൽ അഴിമതി'. റാഫേൽ ഉടമ്പടിയുടെ പരിശോധന ഇന്ത്യയുടെ ചരിത്രത്തിൽ ദർശിച്ചിട്ടില്ലാത്ത മോദിരാജിന്റെ രാക്ഷസീയ അഴിമതി വെളിച്ചത്ത് കൊണ്ടുവരികയാണ്. ഫ്രഞ്ചുകമ്പനിയായ ഡസോൾട്ട് ഏവിയേഷൻ ൽ നിന്നും 18 നിർമ്മിത ജെറ്റുകളും 108 ഭാഗിക നിർമ്മിത ജെറ്റുകളും ഇൻഡ്യയിലെ പൊതുമേഖലHAL ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ബാംഗ്ലൂരിൽ പൂർത്തികരിക്കുകയും ചെയ്യാവുന്ന തരത്തിലായിരുന്നു ആദ്യ ഉടമ്പടിയുടെ രൂപം. എന്നാൽ മോദി സർക്കാർ 126 റാഫേൽ വാങ്ങുക എന്നുള്ള UPA സർക്കാരിന്റെ തീരുമാനത്തിൽ നിന്നും ഇരട്ട എൻജിൻ വിമാനങ്ങൾ വാങ്ങുന്നത് കൂടുതൽ ചെലവു വരുന്നതാണെന്ന് പറഞ്ഞുെകാണ്ട് പിൻവാങ്ങി. പിന്നീട് ഇന്ത്യൻ വ്യോമസേനയുടെ നവീകരണത്തിന്റെ അടിയന്തര ആവശ്യകത സൂചിപ്പിച്ചു കൊണ്ട് മോഡി ഇടപെടുകയും സങ്കേതിക വിദ്യ കൈമാറി ഇൻഡ്യയിൽ നിർമ്മിക്കുന്നതിനു ശ്രമിക്കുന്നതിനു പകരം 58,000 കോടി രൂപ അല്ലെങ്കിൽ 7.8 ബില്യൺ യുറോയ്ക്ക് 36 പരിപൂർണ നിർമ്മിത വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. ഇൻഡ്യയും ഫ്രാൻസും 36 റാഫൽ യുദ്ധവിമാനങ്ങൾ 2016 സെപ്തംബർ 23 ന് വാങ്ങൽ ഉടമ്പടിയിൽ ഒരു വച്ചു.മുൻ ഉടമ്പടി പ്രകാരം ഒരു വിമാനത്തിന് 570 കോടി രൂപ ആകുമായിരുന്നുവെങ്കിൽ പുതിയ ഉടമ്പടി പ്രകാരം 1670 കോടി രൂപയാകും. മറ്റൊരു സവിശേഷത ഈ ഉടമ്പടിയിലൂടെ പൊതുമേഖലാ സ്ഥാപനമായ HAL (ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ്) പുറത്തും അനിൽ അംബാനിയുടെ കമ്പനി ഇടനിലക്കാരനുമായി. സുപ്രിം കോടതിയൽ സർക്കാർ സമർപ്പിച്ചിരിക്കുന്ന വസ്തുത പ്രകാരം ഈ ഉടമ്പടിയുടെ ഉറപ്പിനെ സംബന്ധിച്ച് ഫ്രഞ്ചു സർക്കാരിന്റെ യാതൊരു വിധ ആധികാരികമായ ഗ്യാരണ്ടിയുമില്ലായെന്നാണ്.  ഇന്ത്യൻ എയർഫോഴ്സിനു വേണ്ടി തേജസ് യുദ്ധവിമാനമടക്കം നിർമ്മിച്ച HAL ന്റെ ഈ മേഖലയിലെ വൈദഗ്ദ്ധ്യവും പരിചയവും പരിഗണിക്കാതെ യാതൊരു മുൻപരിചയവുമില്ലാത്ത റിലയൻസ് ഡിഫൻസിന് പുനർനിക്ഷേപ പങ്കാളിയാക്കിയതു വഴി 3.9 ബില്യൺ യുറോ അമ്പാനിയുടെ കമ്പനിക്ക് ദാനമായി ലഭിയ്ക്കുകയാണ്. ഇത് HAL ന് വൻ നഷ്ടം സൃഷ്ടിക്കും. ഇത്തരം ഇടനില (OFFSET) സംവിധാനം ഇൻഡ്യൻ കമ്പനികൾക്ക് ഈ മേഖലയിൽ ലോക നിലവാരത്തിനനുസരിച്ചുള്ള സാങ്കേതികവിദ്യ നേടിയെടുക്കുന്നത് സുഗമമാക്കനതിനു വേണ്ടിയാണ് എന്നാണെങ്കിൽ, റാഫേൽ പുനർനിക്ഷേപ ഉടമ്പടിയിൽ ഇന്ത്യയ്ക്ക് യാതൊരു നിർമ്മാണ പങ്കാളിത്തവുമില്ല. ഈ ഉടമ്പടി ഒപ്പിട്ട് മൂന്നു വർഷം കഴിഞ്ഞു മാത്രമെ ബാധകമാവുകയുള്ളൂവെന്നുള്ളത് കൊണ്ട് ഫ്രഞ്ചുകമ്പനി ഈ വിഹിതം ഒക്ടോബർ 2019 മുതൽ മാത്രമെ നൽകുകയുള്ളൂ. ഈ OFFSET ക്ലോസ് പ്രകാരം സാങ്കേതിക അർത്ഥത്തിൽ ഈ ഉടമ്പടി ഇന്ന് അംഗീകരിച്ചിട്ടില്ല എന്നും ആയതിനാൽ, ഇന്ത്യൻ പങ്കാളിയെ സംബന്ധിച്ച് ഡാസോട്ട് ഏവിയേഷന് പ്രതിരോധ വകുപ്പിന്റെ അംഗീകാരം അന്ന് ലഭിക്കേണ്ടതുണ്ടെന്നും സർക്കാരിന് വാദിക്കാം. എന്നാൽ പ്രായോഗികതലത്തിൽ അതിന് യാതൊരു സാംഗത്യവുമില്ല. ഇന്ത്യയിലെ 'ഡസോട്ട് റിലയൻസ് ഏവിയേഷൻ എന്ന പങ്കാളിത്ത സ്ഥാപനത്തിന് ഫ്രഞ്ചു സർക്കാരിന്റെയും ഇന്ത്യൻ സർക്കാരിന്റെയും പരി പൂർണ പിന്തുണ ഇപ്പോഴേ ഉണ്ട്. ഇത് മോഡിയും അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തായ അംബാനിയും തമ്മിലുള്ള ഒളിച്ചുകളി മാത്രമാണ്. മുൻ ഫ്രഞ്ചു പ്രസിഡന്റ് കുറ്റസമ്മതം നടത്തിയതു പോലെ ഫ്രഞ്ചു സർക്കാരിന് ഒരു പേരും ശുപാർശ ചെയ്യാനില്ലായിരുന്നു.  അനിൽ അംബാനിയെ തെരഞ്ഞെടുത്തത് ആരെന്ന് അതിൽ നിന്നും വ്യക്തമാണ്.
 DASSAULT RAFAEL ഉടമ്പടി ഈ സർക്കാരിന്റെ തലപ്പത്തിരിക്കുന്ന പണാപഹരണ രാജാക്കന്മാർക്കും പിന്നിൽ മറഞ്ഞിരിക്കുന്ന ചങ്ങാത്ത ബിസിനസ് വർഗത്തിനും വൻ നേട്ടമാണ്. വർത്തമാനകാലം കർഷക ആത്മഹത്യകളുടെയും ആഴമേറുന്ന കാർഷിക പ്രതിസന്ധിയുടെയും ഇരുണ്ട ഭൂമികയിൽ ആഗോള പണമൂലധന കരിം ഭൂതങ്ങളുടെയും അവയുടെ ആഭ്യന്തര കങ്കാണിമാരുടെയും ക്രൂരവും വിഭവസമൃദ്ധവുമായ ആഘോഷത്തിന്റേതാണ്.
അതിന്റെ മറ്റൊരു ഉദാഹരണമായ ഇത് HAL പോലുള്ള പൊതുമേഖലകളെ നശിപ്പിക്കുന്ന, അതിന്റെ അവശിഷ്ടങ്ങൾ പോലും തിന്നു തീർക്കുന്ന, നടപടികളാണ്. ഇത് വേഷപകർച്ച നടത്തിയ പ്രചരണ ബഹളത്തിന്റെ മൃദുലതയ്ക്കുള്ളിൽ നിന്നും വളർന്നു വരുന്ന ഭീകര സർപ്പമാണ്. ആയിരകണക്കിനു കോടികളുടെ മണിമാളികകൾക്കും, പ്രതിമ കൾക്കും റിപബ്ലിക്കിനെ അപനിർമ്മിക്കുന്ന, കർഷകരെയും തൊഴിലാളി വർഗത്തേയും പാപ്പരീകരിക്കുന്ന, വർഗീയ-ജാതിവിദ്വേഷം വ്യാപിപ്പിക്കുന്ന, ഭരണഘടനയേയും പാർലമെന്റിനേയും, ഭരണഘടന സ്ഥാപനങ്ങളെയും തള്ളിക്കളയുന്ന, എല്ലാറ്റിനുമുപരി, സാമ്രാജ്യത്വ ത്തോടും അതിന്റെ വേട്ടനായ്ക്കളോടും കുറ്റകരമായി കൂട്ടുകൂടുന്ന അവസ്ഥയിൽ നിന്നും ജനശ്രദ്ധയെ തിരിച്ചുവിടാൻ ആവില്ല തന്നെ.
സംഘപരിവാർ അതിന്റെ നീരാളിക്കൈകൾ വ്യാപിപ്പിച്ച് വർഗീയ ഫാഷിസത്തിന്റെ ഭിന്നിപ്പിക്കൽ വിഷം തുപ്പിക്കൊണ്ട് സാമ്രാജ്യത്വ ആഗോളവൽക്കരണത്തെ സേവിക്കട്ടെ. ജനങ്ങൾ, തൊഴിലാളികൾ, കർഷകർ, വ്യത്യസ്ത ചൂഷിത ജനവിഭാഗങ്ങൾ, മതേതര ജനാധിപത്യശക്തികൾ അക്രമോത്സകതയുടെ ഈ നശീകരണ ആഘോഷത്തെ അനുവദിക്കുകയില്ല.
പൊതുപണിമുടക്കിന്റെ, കർഷകമാർച്ചിന്റെ, രൂപത്തിൽ ജനത ഉണരുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയ ശക്തികൾ ഇടതുപക്ഷ ബദലിനായി ഐക്യപെട്ടുകൊണ്ട്, സാധ്യമായ എല്ലാ പുരോഗമന ശക്തികളേയും ഏകോപിപ്പിച്ചുകൊണ്ട്, രാജ്യത്തെയും ജനങ്ങളെയും സാമ്രാജ്യത്വ ആഗോളവൽക്കരണ - വർഗീയഫാഷിസ്റ്റ് ചങ്ങലകൾ പൊട്ടിച്ചെറിയുവാൻ നയിക്കേണ്ടതുണ്ട്. അതെ, എല്ലാ പോരാട്ട സാധ്യതകളിലൂടെയും ഐക്യമുന്നണികളിലുടെയും മോദി-രാജിനെ തൂത്തെറിയാം.
വർഗീയ ഫാഷിസവും 
          സാമ്രാജ്യത്വ    ആഗോളവൽക്കരണവും തുലയട്ടെ.
ജനവിരുദ്ധ മോദി-രാജിനെ പുറത്താക്കുക.
ഇടതുപക്ഷ ഐക്യത്തിനായും
ഇടതുപക്ഷ ബദലിനായും അണിനിരക്കുക.

.