TUCI--മോട്ടോര്‍ പണിമുടക്ക് വിജയിപ്പിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍-



TRADE UNION CENTRE OF INDIA (TUCI)
CENTRAL COMMITTEE
A-102, SREERANGAM CBNE, SASTHAMANGALAM TRIVANDRUM
Mob: 9447168852

മോട്ടോര്‍ പണിമുടക്ക് വിജയിപ്പിച്ചവര്‍ക്ക്

 അഭിവാദ്യങ്ങള്‍







മോട്ടോര്‍ വാഹന മേഖലയെ തകര്‍ക്കുകയും കുത്തകകള്‍ക്ക് അടിയറ വയ്ക്കുകയും ചെയ്യുന്ന വാഹന നിയമഭേദഗതിക്കെതിരായ അഖിലേന്ത്യാ പണിമുടക്ക് വന്‍ വിജയമായിരിക്കുകയാണ്. കേരളം, ബീഹാര്‍, ഒറീസ്സ, ആസ്സാം, ജമ്മു കാശ്മീര്‍, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളിലെ തൊഴിലാളികളും ഡല്‍ഹിക്കടുത്തുള്ള ഫരീദാബാദിലും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളിലെ ബസ്സുകളൊന്നും ഓടിയില്ല. വാഹന തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും പുറമേ വര്‍ക്ക്ഷോപ്പുകളിലേയും, ഡ്രൈവിംഗ് സ്കൂളുകളിലെയും ഉടമകളും തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തു. ഇന്ത്യയിലൊട്ടാകെ രണ്ടേകാല്‍ കോടി തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുത്തത്.




പണിമുടക്കിയ തൊഴിലാളികളെ ടി.യു.സി.ഐ. കേന്ദ്ര കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. ആഗോളവല്‍ക്കരണ നടപടികള്‍ക്കും മേഖലയെ കുത്തകകള്‍ക്കും തീറെഴുതുകയും ചെയ്യുന്ന വിനാശകരമായ നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാരിനുള്ള കനത്ത തിരിച്ചടിയാണ് ഈ പണിമുടക്ക്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കി രാജ്യസഭയില്‍ ഈ ബില്ല് പാസ്സാക്കാനുള്ള നടപടികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ഞങ്ങളഭ്യര്‍ത്ഥിക്കുന്നു.




സമഗ്രമായ ഒരു റോഡ് ഗതാഗത നയം പ്രഖ്യാപിച്ചുകൊണ്ട് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തുകൊണ്ടും നിയമം സമൂലം പരിഷ്ക്കരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.










ചാള്‍സ് ജോര്‍ജ്ജ്




ജനറല്‍ സെക്രട്ടറി




07.08.2018 ടി.യു.സി.ഐ. കേന്ദ്രകമ്മിറ്റി