ഇടതുപക്ഷ ശക്തികളുടെ എല്ലാ അർത്ഥത്തിലുമുള്ള ഐക്യത്തിന്റെ കാല ഘട്ടം-രാജീവ് പുരുഷോത്തമന്‍


ഇടതുപക്ഷ ശക്തികളുടെ എല്ലാ അർത്ഥത്തിലുമുള്ള ഐക്യത്തിന്റെ ഘട്ടം'

നാറ്റോ രാജ്യങ്ങൾ ആയുധ ചെലവ് വർദ്ധിപ്പിക്കണമെന്ന് 'അമേരിക്ക അന്ത്യശാസനം നൽകി. "ഇൻഡ്യ ഇറാനിൽ നിന്നുള്ളു എണ്ണ ഇറക്കുമതി വെട്ടി കുറയ്ക്കണം. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി ഇരട്ടി ആക്കണം'' മൂലധനത്തിന്റെ തീവ്ര ഭ്രാന്തിന്റെ പ്രതികമായി ലോകമെങ്ങും ഓടി നടക്കുകയാണ് പ്രസിഡന്റ് ട്രംപ്. യു.കെ യിലെ ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ചു കൊണ്ട് നാല് ദിവസത്തെ ബ്രിട്ടീഷ് സന്ദർശനം നടത്താന്‍ പോകുന്നു. പുടിൻ ശത്രു വല്ലയെന്നും ഒരു മത്സര പങ്കാളിയാണെന്നും ട്രംപ് പറയുന്നുണ്ട്. ഇതാണ് 'ലോകപോലീസ്' സ്വന്തം പ്രതിസന്ധികൾ മറികടക്കാനാകാതെ ഭ്രാന്തമായ ആഗോളവൽക്കരണ ശ്രമത്തിലാണ് അമേരിക്ക. മറുവശത്തു് ചൈനയുമായി വ്യാപാര യുദ്ധം ശക്തമാക്കുകയാണ്. ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾ മറ്റുള്ള രാജ്യങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുമ്പോൾ അമേരിക്കയിലേക്കുള്ള ഇറക്കുമതികൾക്ക് അമിത ചുങ്കം ചുമത്തുന്നു' തൊഴിലാളികൾക്കു പ്രവേശന നിയന്ത്രണം നടപ്പാക്കുന്നു .അഭയാത്ഥികൾക്ക് 'പ്രവേശനം നിഷേധിക്കുകയും ' അതിന്റെ പേരിൽ സ്ത്രീകളെ പോലും അവരുടെ കുട്ടികളിൽ നിന്നും വേർപെടുത്തി ജയിലിൽ അടയ്ക്കുന്നു. സോവ്യറ്റ് യൂണിയൻ ഇല്ലാതായതോടു കൂടി ലോകം സമാധാന സമത്വ ജനാധിപത്യ സ്വർഗ്ഗമായി എന്ന വലതു പ്രചരണത്തിന്റെ ശുന്യത തിരിച്ചറിയുന്ന ദിനങ്ങൾ സംജാതമായിരിക്കുന്നു. ഭ്രാന്ത് പിടിച്ച് ഭീതിയിലാണ്ട കോർപ്പറേറ്റ് ശക്തികൾ ഇനിയും എന്തിനും മടിക്കില്ല. സോഷ്യലിസവും സാമ്രാജ്യത്വവുമായുള്ള മുഖാമുഖാ പോരാട്ടത്തിന്റെ ദിനങ്ങൾ വരുന്നു. അസമത്വത്തിന്റെ നാളുകൾക്ക് ഇനി തുടരാനാവില്ല''