ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വർഗ്ഗീയ ശക്തികളുടെ കുൽസിത നീക്കങ്ങൾക്കെതിരെ മതേതര ജനാധിപത്യ ശക്തികൾ ജാഗ്രത പുലർത്തുക.



ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വർഗ്ഗീയ ശക്തികളുടെ കുൽസിത നീക്കങ്ങൾക്കെതിരെ മതേതര   ജനാധിപത്യ ശക്തികൾ ജാഗ്രത പുലർത്തുക. 

കാശ്മീരിലെ എട്ടു വയസ്സുകാരിയുടെ പൈശാചിക കൊലപാതകത്തിൽ രാജ്യം ലജ്ജിച്ചു തല താഴ്ത്തുകയാണ്. ഇത്തരം വർഗീയ വിഷവിത്തുകളെ പിഴുതെറിയാൻ കറകളഞ്ഞ മത നിരപേക്ഷ ശക്തികളുടെ കൂട്ടായ ചെറുത്തുനില്പുകൊണ്ടേ സാധ്യമാവുകയുള്ളു. ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനങ്ങളും അരാജക പ്രവർത്തനങ്ങളും കുറ്റകൃത്യം ചെയ്ത ശക്തികളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ. മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ പരിശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്ക് ഫലത്തിൽ കൂട്ടുപിടിക്കുന്ന നടപടിയായിരിക്കുമിത്.ജനങ്ങളിൽ ചേരിതിരിവ് സൃഷ്ടിക്കാനുള്ള വർഗീയ ശക്തികളുടെ ഗൂഢ നീക്കങ്ങൾക്കെതിരെ മതേതര ജനാധിപത്യ ശക്തികൾ ജാഗ്രത പുലർത്തേണ്ടതാണ്.
                                                                CPI(ML) RED FLAG -സംസ്ഥാന സെക്രട്ടറി
     16-4-2018                                                                           പി.സി ഉണ്ണിച്ചെക്കന്‍
   THIRUVANAMTHAPURAM