കുളത്തൂപ്പുഴ കലവറ വനശ്രീകേന്ദ്രം തുറന്ന് മണൽവിതരണം ആരംഭിക്കുമെന്ന് മന്ത്രി കെ.രാജു .



മുഖ്യമന്ത്രിയുടെ സമയം ലഭിച്ചാലുടൻ കലവറ മണൽ വിതരണം ആരംഭിക്കും വനം വകുപ്പ്മന്ത്രി കെ.രാജു
    കുളത്തൂപ്പുഴ:ധനകാര്യ വകുപ്പിൻെറ അനുമതിക്കായ് കാത്ത് കിടന്ന ഫയലിൽ നടപടികൾ പൂർത്തിയായതായും മഖ്യമന്ത്രിയുടെ തീയതി  ലഭിച്ചലുടൻ കുളത്തൂപ്പുഴ കലവറ വനശ്രീകേന്ദ്രം തുറന്ന് മണൽവിതരം ആരംഭിക്കുമെന്നും മന്ത്രി കെ.രാജു കുളത്തൂപ്പുഴയിൽ പറഞ്ഞു. ഇക്കാര്യ മുഖ്യമന്ത്രിയോട് സംസാരിക്കുകയും അദ്ധേഹം വിതരണോദ്ഘാടനം ഏത്താമെന്ന് ഉറപ്പ് നൽകിയതായും മന്ത്രി അറിയിച്ചു.  കുളത്തൂപ്പുഴ കൃഷി ഭവൻെറ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പച്ചക്കറി ക്ലസ്റ്ററിൻെറ  നവീകരിച്ച വിതരണകേന്ദ്രത്തിൻെറ ഉദ്ഘാടനം നി‌ർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. മണലിൻെറ വില നിർണ്ണയിച്ചപ്പോൾ ചുമത്തിയിരുന്ന ജിഎസ്ടി പതിനെട്ട് ശതമാനം എന്നത് അഞ്ച് ശതമാനമായ് കുറച്ച് വില പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട സാധാരണക്കാർക്കാണ് മണൽ വിതരണത്തിൽ മുൻഗണനയെന്നും അദ്ധേഹം കൂട്ടി ചേർത്തു. ജൈവപച്ചക്കറി ഉൾപ്പാദിപ്പിക്കാനായ് വളരെ ഏറെ പരിശ്രമമാണ് നടത്തുന്നതെന്നും നെൽകൃഷിയുടെ ഉൾപ്പാദനം മുമ്പത്തേക്കാളും വർദ്ധിച്ചതായും പച്ചക്കറികൃഷിയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.നളിനിയമ്മ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന കർഷകനായ കെ.വാസുദേവനെ ആദരിച്ചു, ഇതോടനുബന്ധിച്ച പച്ചക്കറി നേഴ്സറിയുടെ ഉദ്ഘാടനം,ആനുകൂല്യവിതരണം എന്നിവ നടന്നു വൈസ്പ്രസിഡൻറ് സാബുഎബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം രവീന്ദ്രൻപിളള, ജില്ലാകൃഷി ആഫീസർ ശ്രീമതികുഞ്ഞമ്മ, അഡീഷ്ണൽ ഡയറക്ടർ കെ.കുരികേശു,കുളത്തൂപ്പുഴ കൃഷി ആഫീസർ എ.പി.അനിൽകുമാർ ക്ലസ്റ്റർ യൂണിറ്റ് കൺവീനൽ പി.ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.