Skip to main content
K Damodharan- "Oru Indian Communistinte Ormakkurippukal"
"രാജ്യത്തെ എല്ലാ കമ്യൂണിസ്റ്റ് ശക്തികളെയും മാർക്സിസം- ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ യോജിപ്പിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസത്തിന് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു. അത് എങ്ങനെയാണുണ്ടാവുകയെന്നത്-ഒരു ലയനം കൊണ്ടാണോ, പുതിയൊരു കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയം കൊണ്ടാണോ എന്നത് ഭാവിക്ക് വിട്ടുകൊടുക്കാം. എന്നാൽ പരസ്പരം തലതല്ലിപ്പൊളിച്ചുകൊണ്ട് ഐക്യം നേടാനാവില്ല. തത്വാതിഷ്ഠിതമായ ചർച്ചകളും സാഹോദര്യപൂർണമായ വിവാദങ്ങളും പൊതുവായി യോജിപ്പുള്ള പരിപാടിയുടെ അടിസ്ഥാനത്തിലുള്ള ഏകീകൃത പ്രവർത്തനങ്ങളും വഴിമാത്രമേ അത് സംഭവിക്കൂ. വിവിധ കമ്യൂണിസ്റ്റ് പാർട്ടികളുടെ അണികൾ സ്വന്തം സൈദ്ധാന്തിക നിലവാരമുയർത്തുകയും ഈ മഹാസംവാദത്തിന് സഫലമായി സ്വയം ഇടപെടാൻ കഴിവുനേടുകയും ചെയ്യുമ്പോൾ മാത്രമേ ഇത് വിജയിക്കുകയുള്ളൂ." -----കെ ദാമോദരൻ