തമിഴ്നാട്- കീഴ് വെണ്മണി ദിനം ഡിസം:25:-:-കര്‍ഷക തൊഴിലാളി അവകാശ സമരത്തിനെതിരെ - ദളിത് വിഭാഗങ്ങൾക്കെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും മൃഗീയമായ കൂട്ടക്കൊല.










 1968 ഡിസംബര് 25

തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയുടെ (നേരത്തെ തഞ്ചാവൂര്‍) കീള്വേലൂര് താലൂക്ക് ആസ്ഥാനത്തുനിന്നും 8 കി. മീ അകലെയുള്ള കീഴ് വെണ്മണി എന്ന ഗ്രാമത്തിലെ കര്ഷകത്തൊഴിലാളികളായ ദലിതരെ , (കുഞ്ഞുകുട്ടികളും സ്ത്രീകളുമടങ്ങുന്ന) 44 പേരെ അടച്ചുപൂട്ടിയ വീട്ടിലിട്ട് ജന്മിമാര് വീടടക്കം ചുട്ടെരിക്കുകയുണ്ടായി.

കമ്മ്യൂണിസ്റ്റ് പാര്ട്ടി യുടെ പിന്തുണയോടെ ഭൂരഹിതരും നിസ്സഹായരു മായ ദലിതര് കൂലിക്കുടുതലിനും മെച്ചപ്പെട്ട ജീവിത സൗകര്യ ങ്ങള്ക്കും വേണ്ടി ജന്മിമാര്ക്കെതിരെ സമരം നയിച്ചിരുന്നു. അതിനുള്ള പ്രതികാര നടപടിയായാണ് ജന്മിമാര് ദലിതരെ കൂട്ടത്തോടെ ചുട്ടെരിച്ചത്.
ഭരണകൂട ഒത്താശയോടെ നടമാടിയ ഭീകരത ദളിത് വിഭാഗങ്ങൾക്കെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും ദാരുണമായ സംഭവമാണ്.
സംഭവം നടക്കുന്നത് ഇങ്ങനെ--1968- അണ്ണാദുരെ തമിഴ്നാട് മുഖ്യമന്ത്രി

ദൃസാക്ഷിവിവരണം.

ദളിത് കർഷക സമരത്തിന്റെ പ്രതികാര നടപടി ആയി രാത്രി 10 മണിക്ക് പൊലീസ് ലോറികളിലാണ് ജന്മിമാരും ഗുണ്ടകളും കീഴ് വെണ്മണിയിലെത്തുന്നത്. അവര് വന്നപാടേ ഗ്രാമത്തിന് വെളിയിലേക്ക് കടക്കാനുള്ള എല്ലാ പഴുതുകളും അടച്ചു. മുതിര്ന്നവര് മിക്കവരും പകലേ ഒളിവില് പോയിരുന്നു. ശേഷിച്ചത് കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളുമായിരുന്നു. അവര് എട്ട് അടി മാത്രം വിസ്ത്ൃതിയിലുള്ള ഒരു കൂരയില് അഭയം തേടി. അധികവും വൈക്കോലും ഉണങ്ങിയ കഴകളും കൊണ്ടു തീര്ര്ത്ത ആ കുടിലിന് ഗുണ്ടകള് തീകൊളുത്തിയ മാത്രയില്ത്തന്നെ ആളിപ്പടര്ന്നു. കത്തുന്ന കൂരയിലെ മരണ വെപ്രാളത്തിനിടയിലും രണ്ടു കുട്ടികള്‍ പുറത്തേക്കെറിയപ്പെട്ടു! അവര്‍ രക്ഷപ്പെടട്ടെയെന്ന് കത്തുന്നവര്‍ കരുതിക്കാണണം! എന്നാല്‍ ജന്മിമാരുടെ ഗുണ്ടകള്‍ ആ കുട്ടികളെ എടുത്ത് കത്തുന്ന തീയിലേക്ക് തിരികെ എറിഞ്ഞു! അതിനിടെ കത്തുന്ന കൂരയില് നിന്ന് 6 പേര്‍ പുറത്തേക്ക് ചാടി. രണ്ടുപേര് പിടിക്കപ്പെട്ടു. അവരെ ജന്മിഗുണ്ടകള്‍ തിരികെ തീയിലേക്കറിഞ്ഞു. അതിനു ശേഷം ജന്മിമാര്‍ നേരേ പോയത് പൊലീസ് സ്റ്റേഷനിലേക്കാണ്. ദലിതരുടെ പ്രത്യാക്രമണമുണ്ടായാല്‍ രക്ഷനല്കണമെന്ന് അവര് ആവശ്യപ്പെടുകയും പൊലീസില്‍ നിന്ന് അതിന് അനുമതി ലഭിക്കുകയും ചെയ്തു.

വെന്തുമരിച്ച 44 .പേര്‍ 5 വൃദ്ധരും 16 സ്ത്രീകളും 23 കുട്ടികളും ആയിരുന്നു.