Thanks Amritha....

                                                     മുന്നണിമര്യാദകളെ കുറിച്ചു സി പി എം വ്യാകുലപ്പെടുന്നത് കണ്ടപ്പോൾ എന്താണ് പ്രശ്നം എന്നറിയാൻ തനി മലയാളിയായി എൽ ഡി എഫിലെക്ക് ഒന്നെത്തിനോക്കി.അപ്പോൾ എന്റെ ശ്രദ്ധയിൽ ആദ്യം പെട്ടത്
സി പി എമ്മിന്റെയും അതിന്റെ അണികളുടെയും മുഖത്തെയും വാക്കുകളിലെയും ഏറ്റവും സ്ഥായിയായ ഒരു ഭാവമായ ധാർഷ്ട്യം ആണ്. മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് സെക്രെട്ടറി വരെ എല്ലാർക്കും ഏറിയും കുറഞ്ഞും അതുണ്ട്. ചിലരുടെ വാക്കുകളിൽ അതിന്റെ ഒരു psychic vibrations വളരെ ശക്തമായി അനുഭവപ്പെട്ടു. ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു എവിടെയാണ് പ്രശ്നം എന്നു. എന്തിനു ഇപ്പോൾ എങ്ങനെ അതു വന്നു എന്നറിയാനമായിരുന്നു. അതിനു ഞാൻ ആദ്യം കാനത്തിനെ ശ്രദ്ധിച്ചു. പണ്ട് വലത് മുന്നണിയിലാരുന്ന സി പി ഐയുടെ സാന്നിധ്യമാണോ ഇവിടെ പ്രശ്നം? പക്ഷെ അയാളിൽ കുറ്റമാരോപിക്കപ്പെടുമ്പോൾ യഥാർത്ഥ പ്രശ്നക്കാരൻ ഒളിഞ്ഞിരിക്കുകയാണ്.അതിനു സെക്രെട്ടറിയും മുഖ്യമന്ത്രിയും ഇപിയുടെ കണക്കിൽ പാർട്ടിയുമായ വിജയേട്ടന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തെ കായലിന്റെ തീരത്തു പോയി. അവിടെ കണ്ട ചില ഓർമകളിൽ മാണിയെയും കുഞ്ഞാപ്പയെയും കാണുമ്പോൾ പണ്ട് അദ്ദേഹത്തിന്റെ അടിവയറ്റിൽ ഉളവാക്കപ്പെട്ടഒരു കുളിര്മ കണ്ടു. ചില കോര്പറേറ്റ പാർട്ടികൾ കണ്ടു. പക്ഷെ സി പി ഐയോടാവട്ടെ ഇതര കമ്യൂണിസ്റ് പ്രത്യയശാസ്ത്ര പാർട്ടികളോടാവട്ടെ വെറും പുച്ഛം മാത്രം. ആ നിമിഷങ്ങളിൽ ഒരു നിമിഷം ഞാൻ തിരിച്ചറിഞ്ഞു ഇദ്ദേഹത്തെ മുണ്ടുടുത്ത് മോഡി എന്നു വിളിക്കുന്നതെന്തുകൊണ്ടാണെന്നു. ഇവിടെ എന്തെങ്കിലും ചെയ്യണമെങ്കിൽ മടക്കിവെച്ച മൂലധനം ഒന്നുകൂടി എടുത്തു വായിക്കണം. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മാർക്സിസ്റ്റ്‌ ലെനിനിസ്റ്റ് തത്വങ്ങളും അറിയണം. അച്ചടക്കാനടപടികൾക്കപ്പുറമുള്ള മാനുഷികമായ ഒരു പ്രത്യയശാസ്ത്രവശം അവഗണിക്കപ്പെട്ട ഉൾപേജുകളിൽ ഉണ്ടാകും. അതിനൊന്നും കഴിയാത്തതുകൊണ്ടു ഈ അന്വേഷണം നിറുത്തി.
ഇപ്പോൾ വെറുതെ പ്രതീക്ഷിക്കുകയാണ്,
സിങ്കൂരും നന്ദിഗ്രാമുമെല്ലാം ഒരു ദുഃസ്വപ്നമായെങ്കിലും ഇടക്കു വന്നിരുന്നെങ്കിൽ... ഒരിക്കൽ പോന്ന ഇടത്തൊന്നും പിന്നെ ചുവപ്പു തൊട്ട ചരിത്രം നമുക്കില്ല എന്ന തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിൽ…
പല സി പി എംകാരും കേരളത്തിന്റെ ചരിത്രത്തിൽ ഒരു നാർസിസ്റ് ബോധത്തോടെയാണ് നോക്കുന്നത്. അതുകൊണ്ടാണ്
കേരളത്തിൽ ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നു എന്നത് പിണറായിയുടെയും കൊടിയേറിയുടെയും സൈബർ കൂലിയെഴുത്തുകാരായ സഖാക്കളുടെയും മെച്ചം കൊണ്ടാണെന്നു തോന്നുന്നത്. പ്രത്യയശാസ്ത്ര മൂല്യങ്ങൾ ഒരു നാടിന്റെ സാംസ്കാരിക ചിഹ്നങ്ങളായി അടിയുറപ്പിക്കാൻ ഒരു പാർട്ടി മാത്രം വിചാരച്ചാൽ നടപ്പില്ല. ഒരാൾക്ക് തെറ്റുപറ്റുമ്പോൾ തിരുത്താനും മാത്രം ശക്തമായ ഇടതു ചിന്താധാര ഇവിടെയുണ്ട് എന്നതുകൊണ്ട് തന്നെയാണ് ഇന്നും കേരളം ഒരു ചുവന്ന തുരുത്താവുന്നത്. ഒട്ടേറെ ഇടതുപക്ഷ ശ്രേണികൾ വീര്യം കുറഞ്ഞും കൂടിയും ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. മാർക്സിസം പറയുന്ന ആദ്യ പാർട്ടി അല്ല സി പി എം. അവസാനത്തെത്തുമല്ല. ഈ നാടിന്റെ വിപ്ലവ തുടർച്ചയുടെ ഒരു ഭാഗം മാത്രമാണ്. ഇടതു ഐക്യം ശക്തമാക്കി ഒരു വിശാല ഇടതുപക്ഷ ബദൽ രാജ്യത്തിനു മുന്നിൽ വെയ്ക്കാൻ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഇതര പാർട്ടികളുടെ പോലും പ്രതീക്ഷകൾക്ക് തുരങ്കം വെക്കുകയാണ് സി പി ഐയെ പോലും ആവശ്യമില്ല, ഞങ്ങൾ മാത്രം ഇവിടം ഭരിക്കും എന്നൊക്കെ പറഞ്ഞു പിണറായിയും കൂട്ടരും. ഫാസിസവും സാമ്രാജ്യത്വവും നിലയുറപ്പിക്കുന്ന ഈ കാലത്തു ഒന്നിച്ചു നിന്നു ഭാരതത്തിനു മൊത്തംഒരു പ്രതീക്ഷയായി മാറാൻ കഴിയുന്ന സാഹചര്യത്തിൽ അതിനൊന്നും മുതിരാതെ ചിലരുടെ സങ്കുചിത മുതലാളിത്ത താത്പര്യങ്ങൾക്ക് വേണ്ടി വിപ്ലവത്തിന്റെ ഒറ്റുകാരെന്ന പേരു ചരിത്രത്തിൽ തങ്കലിപികളാൽ സ്വയം എഴുതിചേർക്കുകയാണ് “ഇന്ത്യയിലെ ഏറ്റവും വലിയ വിപ്ലവ പാർട്ടി’’.
                                          Vinod Kumar Ramanthali അമൃതെ, സി.പി.എം ഇത്തരം സമീപനങ്ങൾ ഇന്നോ ഇന്നലയൊ തുടങ്ങിയതല്ല. അടിസ്ഥാനപരമായി അത് ഒരു ഇടതു മൂല്യങ്ങൾ സൂക്ഷിക്കുന്ന എന്തിന് ഇടത് ധാർമ്മികത പോലും അതിനില്ലാത്ത ഒരു പാർട്ടിയാണ്. അത് വിപ്ലവ പക്ഷത്ത് ഉള്ളവർ പോലും തിരിച്ചറിഞ്ഞിരുന്നില്ല. അവരിന്നും സി.പി.എം എന്തോ ഇടതു പക്ഷ മാണെന്ന ധാരണയിൽ അതിനെ താങ്ങി നടക്കുകയാണ്. ഒരിക്കലും തന്നെ അമൃതെ സി.പി.എം ഉള്ളിടത്തോളം കാലം ഒരു വിപ്ളവ ഇടതുപക്ഷ ബദലിന് അത് തടസമായിരിക്കും. കാരണം അത് നിലവിലെ ബൂർഷ്വാ രാഷ്ട്രീയത്തിൽ മുങ്ങിത്താണ ഒരു പ്രതിലോമ പാർട്ടിയാണ്. ഇവരുടെ ഈ നയങ്ങളാണ് സംഘപരിവാർ സംഘടനകൾക്ക് വളരാൻ മണ്ണൊരുക്കുന്നത്.
67 ലെ നക്സൽ ബാരി കലാപം എത്രമാത്രം ശരിയാണെന്ന് കാലം തെളിയിച്ചിരിക്കുകയാണ്. പക്ഷെ അതിനെ ഒരു ബോൾഷെവിക് പാർട്ടിയാക്കി മാറ്റണം



Amritha Bharathi അഭിപ്രായ വ്യത്യാസത്തോടെ അഭിപ്രായത്തെ ബഹുമാനിക്കുന്നു. പക്ഷെ രാഷ്ട്രീയമായാണെങ്കിലും ഇടതുപക്ഷ സരണിയിലെ ഒരു പ്രസ്ഥാനത്തിന്റെ ഉന്മൂലനത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. അതു ചീഞ്ഞാൽ മറ്റൊന്നിനു വളമാകും എന്നും കരുതുന്നില്ല. കാരണം ചരിത്രം അങ്ങനെയൊരു ചിത്രം തരുന്നില്ല. കൂടാതെ വ്യത്യസ്ത ഇടതിപക്ഷ ചിന്താപദ്ധതികളുടെ ഒരു coexistance സാധ്യമാണ്. അതുകൊണ്ടുതന്നെ ഈ വാദത്തെ ബാലിശം എന്നു വിളിക്കാതെ തരമില്ല. ഇടതുപക്ഷ ഐക്യത്തിന് മാത്രമേ ഇടതുപക്ഷ ബദലിനെ മുന്നോട്ടു വെക്കാനാകൂ. അതു സി പി എമ്മിന്റെ തകർച്ചയ്ക്ക് ശേഷം എന്നു പറയുന്നത് തികച്ചും നിര്ത്തരവാദിതപരമായ ഒരു നിലപാടാണ്. ഇതു തന്നെയാണ് സി പി എമ്മിന് എതിരെ ഒരു തരത്തിൽ നിങ്ങൾ ആരോപിക്കുന്നതും.
നന്ദി
                 Vinod Kumar Ramanthali അല്ല അമൃതേ , ചരിത്രത്തെ കുറിച്ച് പറഞ്ഞല്ലോ ? നമ്മുടെ മുന്നിൽ അങ്ങനെയുള്ള ഒരു ചരിത്രം ഉള്ളത് റഷ്യൻ വിപ്ലവം ആണ് . മെൻഷ്യവിക്കുകളോടോ , ഇടതു വിഭാഗീയ ശക്തികളോടോ ഒരു വിട്ടു വീഴ്ചയും ചെയ്യാതെയാണ് ആശയ ലോകത്തു പ്രത്യയ ശാസ്ത്ര സമരം ലെനിൻ അഴിച്ചു വിട്ടു കൊണ്ട് കൂടിയാണ് വിപ്ലവം വിജയിപ്പിക്കുന്നത്. അതല്ലാതെ ഇടതു ഐക്യം എന്ന് പറഞ്ഞു കൊണ്ട് റിവിഷനിസവുമായി ഐക്യപ്പെട്ടു കൊണ്ടല്ല അത് നടത്തുന്നത്. സ; സ്റ്റാലിൻ എഴുതിയCPSUB ചരിത്രം നോക്കിയാൽ അറിയാൻ പറ്റും.'' അതു ചീഞ്ഞാൽ മറ്റൊന്നിനു വളമാകും'' എന്നതല്ല, മറിച്ച് ഒരു ബദൽ വിപ്ലവ പ്രയോഗത്തിന്റെ ആവശ്യകതയിൽ കാര്യങ്ങളെ കാണുക . അല്ലാതെ കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജാഥക്ക് സ്വീകരണം ഒരുക്കി കൊണ്ട് ഇടതു നേതൃത്വത്തിൽ എത്താമെന്ന് പറയുന്നത് ഒരു മഹാ വിഡ്ഢിത്തം ആണ് .
പ്രായോഗികമായി എങ്ങനെ ഒരു ബദൽ ഇടതുപക്ഷ ബദൽ ഈ ലൈൻ വെച്ച് സാധിക്കും? അമൃത ആലോചിക്കൂ..ജി.എസ്. ടി വന്നപ്പോ അതിനെ സി.പി .എം ന്യായീകരിച്ചു. നോട്ടു നിരോധനം വന്നപ്പോ അംഗീകരിച്ചു , വിഴിഞ്ഞം പദ്ധതി ന്യായീകരിക്കുന്നു , ഫാസിസത്തിന് അനുകൂലമായ ഇത്തരം പ്രയോഗമാണ് സി.പി.എം നടത്തി വരുന്നത് . ചെങ്കൊടി പിടിക്കുന്നു എന്നത് കൊണ്ട് അത് ഇടതുപക്ഷം ആവില്ല .
അമൃതയുടെ പോസ്റ്റ് കാര്യങ്ങൾ ചിലതു പറയുന്നു . പിണറായി വിജയൻ ഈ 5വർഷം പൂർത്തിയാകുമ്പോഴേക്കും സംശയങ്ങൾ ദൂരീകരിക്കപ്പെടും . അപ്പോൾ ''ബാലിശം '' ഭംഗി വാക്കെല്ലെന്നു സഹോദരിക്ക് മനസ്സിലാകും .

Amritha Bharathi വിപ്ലവം അതതു രാജ്യങ്ങളിലെ സാഹചര്യങ്ങളെ കൂടി പരിശോധിച്ചാവണം നടപ്പിൽ വരുത്തേണ്ടത്. അതു സ്വാഭാവികമായ ഒരു പരിണാമം ആവുന്നത് ഏറ്റവും നല്ലത്. ഓരോ നാട്ടിലെയും മൂർത്തമായ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളതെ കാണാപാഠം പഠിച്ചു നടപ്പിലാക്കാവുന്ന ഒന്നല്ല അതു. മാർക്സും അങ്ങനെ തന്നെയാണ് പറയുന്നത് എന്നാണ് എന്റെ വിശ്വാസം.

എന്തായാലും കാത്തിരുന്നു കാണാം. എല്ലാവരും ഇവിടെ തന്നെയുണ്ടാലോ.

അഴുക്കൊഴുകുന്നു എന്നതുകൊണ്ടി പെരിയാർ വെറും അഴുക്കുചാൽ ആണെന്ന് പറഞ്ഞു മണ്ണിട്ടു മൂടാൻ ഒക്കുമോ?
Vinod Kumar Ramanthali അമൃതേ , വെറുതെ ഭാവനയിൽ നിന്ന് കാര്യങ്ങളെ കാണരുത് . വസ്തു നിഷ്ഠമായിരിക്കണം . രാഷ്രീയ അവസരവാദത്തിനു വേണ്ടി ചിലർ നടത്തുന്ന കോപ്രായങ്ങളിൽ നിന്നും ഉണ്ടാക്കുന്ന സിന്ധാന്തവൽക്കരണങ്ങളിൽ പെടാതെ കാര്യങ്ങൾ പഠിക്കു..സി.പി.എം അല്ല പെരിയാ



Amritha Bharathi പരസ്പര ബഹുമാനത്തോടെ ഉള്ള സംവാദങ്ങൾ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം തന്നെ സ്വന്തം വാളിൽ ഒരുപക്ഷേ പ്രോത്സാഹിപ്പിക്കപ്പെടാവുന്ന വാദഗതികളും വ്യക്തിപരാമര്ശങ്ങളും ഒന്നും പലപ്പോഴും മറ്റുള്ളവരുടെ വാളിൽ അങ്ങനെയാവണം സ്വീകരിക്കപ്പെട്ടുക എന്നില്ല.
നന്ദി


Vinod Kumar Ramanthali അമൃതയുടെ ആത്മാർത്ഥമായ പോസ്റ്റും , പ്രതികരണവും സ്വാഗതം