Fredy K Thazhath-on B.R AMBEDKAR AND PARULEKAR

   'ജാതി ഉന്മൂലനം ' എന്ന ആശയവും സ്ത്രീ സ്വാതന്ത്ര്യത്തെ സംബന്ധിച്ച പുരോഗമന നിലപാടും ആണ് ഡോക്റ്റർ അംബേദ്ക്കറിൽ നിന്ന് ഞാൻ സ്വീകരിക്കുന്ന പോസിറ്റിവ് സന്ദേശം.

പക്ഷേ,
 ' ഇന്ത്യയിൽ തൊഴിൽ വിഭജന മല്ല തൊഴിലാളി വിഭജനമാണ് ' എന്ന അംബേദ്ക്കറിന്റെ ഡോക്ട്രൈൻ തൊഴിലാളി വർഗ്ഗത്തെ പിളർത്താനുള്ള ഉളിയായാണ് വർത്തിക്കുന്നത്.

ഉത്പാദന ബന്ധങ്ങൾക്കു മേലെ പ്രത്യുത്പ്പാദന ബന്ധങ്ങൾക്ക് അധീശത്വം നൽകുന്ന വിശകലനവും നിഗമനവും നിശ്ചയവുമാണ്  ' ഇന്ത്യയിൽ തൊഴിൽ വിഭജന മല്ല തൊഴിലാളി വിഭജനമാണ് ' എന്ന നിലപാടിൽ കുടികൊള്ളുന്നത്; ഉറവയെടുക്കുന്നത്.

നിർഭാഗ്യവശാൽ, വംശ-ഗോത്ര-ജാതി വാദങ്ങൾക്ക് കീഴാള തലത്തിൽ നിന്ന് , വിധി വാദപരമായി , ഉറപ്പുണ്ടാക്കൽ മാത്രമാണ് ഈ നിലപാടിലൂടെ അംബേദ്ക്കർ ചെയ്തത്.