മൂലധന രാഷ്ട്രിയ കൂട്ടിനെതിരായ തൊഴിലാളി വർഗ ഐക്യം .പ്രത്യകിച്ചും ഇടതു ധാരയുടെ സജീവ സാന്നിദ്ധ്യം--ഭയപ്പെടുത്തുന്നു ;;-സമ്പന്ന അധികാരി വർഗത്തെ

---Rajeev Purushothaman


                   അവർ ഒന്നല്ല -രണ്ടല്ല -ആയിരങ്ങൾ -തലസ്ഥാന നഗരിയിൽ --മൂന്ന് ദിവസം -ഇന്ത്യൻ തൊഴിലാളിവർഗ പരിച്ഛേദം -വനിതകൾ ഉൾപ്പെടെ  അണിനിരന്നു.ഇന്ത്യൻതൊഴിലാളി  വർഗം -കൂലി വേലക്കാർ .അടിച്ചമർത്തപ്പെട്ട ഇരകൾ-അവകാശങ്ങൾക്കായി -ഐക്യ ശബ്ദം ഉയർത്തി.എന്നാൽ ആ രണഭേരി മഹാ മാധ്യമ രാജാക്കൻമാർ കണ്ടില്ലെന്നു നടിച്ചു -തമ്സ്കരിച്ചു -ചാനലുകൾ ഗൂഢ മൗനം പൂണ്ടു -അതെ ,യാഥാർഥ്യത്തെ കോര്പറേറ്റുകൾക്കു വേണ്ടി -അവരുടെ രാഷ്ട്രിയ തമ്പുരാക്കന്മാർക്കായി പുനർ നിർവ്വചിച്ചു--മരണ മൗനം കൊണ്ട് --എന്ത് കൊണ്ട് ---മൂന്ന് കാര്യങ്ങൾ -- വൻ തൊഴിലാളി പ്രതിഷേധ  തരംഗം -അവർ പ്രഖ്യാപിക്കുന്നു "മോഡി ഞങ്ങളുടെ ജീവിത മാർഗം നശിപ്പിച്ചു "എന്നിട്ടും അത് വാർത്തയല്ല ;അതാണ് കച്ചവട രാഷ്ട്രിയ അവിശുദ്ധ കൂട്ടുകെട്ട് .ഒന്നാമതായി മൂലധന രാഷ്ട്രിയ കൂട്ടിനെതിരായ  തൊഴിലാളി വർഗ ഐക്യം .പ്രത്യകിച്ചും ഇടതു ധാരയുടെ സജീവ സാന്നിദ്ധ്യം--ഭയപ്പെടുത്തുന്നു ;ഭ്രാന്തമാക്കുന്നു ;-സമ്പന്ന അധികാരി വർഗത്തെ -അതാണ് മാധ്യമ മൗനത്തിന്റെ പ്രഥമ കാരണം .1980 --90  കളിൽമാധ്യമങ്ങളിലെ  ട്രേഡ് യൂണിയൻ സാന്നിദ്ധ്യം ഇല്ലാതാക്കാൻ നടന്ന ശ്രമങ്ങൾ തൊഴിൽ ശക്തിയെ കോർപ്പറേറ്റ് വിധേയമാക്കി .ട്രേഡ്‌യൂണിയനുകൾ ഒന്ന് ഒന്നായി തിരോഭവിച്ചു .എഡിറ്റർമാർ  പോലും കൂലി വ്യവസ്ഥയിൽ നിയമിക്കപ്പെടുകയും .പുറത്താക്കപ്പെടുകയും ചെയ്യപെടുന്ന കോർപ്പറേറ്റ് അരാജകത്വം --രണ്ടാമതായി തൊഴിലാളികളെ  ശത്രുക്കളായി കാണുന്ന മാധ്യമ സംസ്കാരം -തൊഴിലാളിയുടെ ന്യായമായ അവകാശങ്ങൾ മുതലാളിത്ത സ്വസ്ഥതക്കു  ഭീഷണി ആണന്നു ഭയപ്പെടുന്നു .ഇന്ത്യയിലെ ദരിദ്ര ജന വിഭാഗത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയാറാകുന്നില്ല .വനിതാ തൊഴിലാളികൾ  വിശേഷിച്ചു ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ --വൻ കടലായി മാറി സമര വേദി .താഴ്ന്ന വേതനം തന്നെയാണ് അടിസ്ഥാന പ്രശ്നം .ഏഴാം ശമ്പള കമ്മീഷൻ ചതിച്ച കേന്ദ്ര ജീവനക്കാർ ,ജോലി ഭാരം പതിന്മടങ്ങു വർധിച്ചിട്ടും നിയമനങ്ങൾ മരവിക്കപ്പെട്ട അവസ്ഥ .ഗ്രാമീൺ ഡാക് സേവന  ജീവനക്കാരുടെ വേതനം മരവിക്കപ്പെട്ട സ്ഥിതി .ട്രേഡ് യൂണിയൻ അവകാശങ്ങൾ നിഷേധിക്കപ്പെട്ട പാർശ്വവൽകൃത ദുരിതാവസ്ഥ .ഈ വർഗ ഐക്യത്തിന്റെ കരുത്തു പത്ര കോര്പറേറ്റുകളെയും ബാധിക്കുമെന്ന് കരുതുന്ന പത്ര ഉടമകൾ- ഇന്ത്യൻ ദരിദ്ര ജന വിഭാഗത്തെ തന്നെ തമ്സ്കരിക്കുന്നു .മൂന്നാമതായി തൊഴിലാളി വർഗം മാധ്യമ ശക്തികളെ സംബന്ധിച്ചിടത്തോളം പ്രയോജനമുള്ള ഉപഭോക്താവല്ല .അവർക്കു ഇടം കൊടുക്കുന്നത് പ്രയോജനരഹിതവും അപകടകരവുമായി കാണുന്നു .ഇത്തരം വാർത്തകൾക്കു ഇടം കൊടുക്കാതെ തല മണ്ണിൽ പൂഴ്ത്തിയാൽ പോരാട്ടങ്ങൾ നിലക്കുമെന്നു വ്യാമോഹിക്കുന്നു .തൊഴിലാളി വർഗം ഈ തമ്സ്കരണ അടവിനെ തള്ളിക്കളഞ്ഞു- ഈ മാധ്യമങ്ങളോട് യാതൊരു ബഹുമാനവും ഇല്ലെന്നും പ്രഖ്യാപിച്ചു .ലക്ഷങ്ങള്‍ അണിനിരന്ന തൊഴിലാളി ഐക്യ പോരാട്ടത്തെ തടുക്കുവാനാകില്ല-----Credits to "NEWSCLICKIN"