ദളിതുകൾക്ക് തുടലറുത്ത് സ്വതന്ത്രരാവാൻ താഴെപ്പറയുന്നവ നേടിയേ തീരൂ:
1) തുല്യമായ തൊഴിൽ അന്തസ്സ് ,
2) എല്ലാ അർത്ഥത്തിലും തുല്യമായ പൗരത്വം.
ഉത്പാദന ബന്ധങ്ങളെ വിപ്ലവകരമായി മാറ്റിത്തീർക്കുന്നതിലൂടെ ഒന്നാമത്തേത് കൈവരിക്കാൻ കഴിയും;
ഒപ്പം,
പുനരുൽപാദന ബന്ധങ്ങളെ വിപ്ലവകരമായി മാറ്റിത്തീർക്കുന്നതിലൂടെ രണ്ടാമത്തേത് കൈവരിക്കാൻ കഴിയും.
ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായുളള ശ്രമങ്ങളെല്ലാം പരസ്പരം കൈകോർത്ത് ചെയ്യണം.
ഒന്നാമത്തെ ലക്ഷ്യം സാമ്രാജ്യത്വ ഫിനാൻസ് മൂലധനത്തിന്റെ സമ്പദ്ഘടനാപരമായ സകലവിധ തുളച്ചു കയറ്റത്തിനും എതിരെ നിൽക്കുന്നു.
രണ്ടാമത്തെ ലക്ഷ്യം സാമ്രാജ്യത്വ ഫിനാൻസ് മൂലധനത്തിന്റെ വക്താക്കൾ കാക്കുകയും പോറ്റുകയും ചെയ്യുന്ന ജീർണ്ണിച്ച ഫ്യൂഡൽ, ഗോത്ര ബന്ധളുടെ സാമൂഹ്യ സ്ഥാപനങ്ങൾക്ക് എതിരെ നിൽക്കുന്നു.
പൂർണ്ണമായും നേടിയെടുക്കുന്നതു വരെ ഈ രണ്ടു ലക്ഷ്യങ്ങളുടേയും പൂർണ്ണമായും പരസ്പരമാശ്രയിച്ചാണ് നിലനിൽക്കുന്നത്; രണ്ടും പരസ്പരം കരുത്തേകുന്നു.
മേൽപ്പറഞ്ഞ രണ്ടു ലക്ഷ്യങ്ങളിൽ ഏതെങ്കിലുമൊന്ന് ഇല്ലായ്മ ചെയ്യുകയോ,
ഈ രണ്ടു ലക്ഷ്യങ്ങൾ പരസ്പരം ശത്രുതാപരമായി നിർത്തുകയോ പാടില്ല.
അങ്ങനെ ചെയ്താൽ പൂർണ്ണ പരാജയമായിരിക്കും ഫലം.
സിദ്ധാന്തത്തിലും പ്രയോഗത്തിലും
ഈ രണ്ടു ലക്ഷ്യങ്ങളും
വിദഗ്ദമായി കൂട്ടിയിണക്കിയാൽ വിജയം ഉറപ്പാണ്.
--- Fredy K Thazhath