Youth SPECIAL CONVENTION--യുവജനവേദി സ്പെഷ്യൽ കൺവെൻഷൻ-2017

സച്ചിന്‍.കെ.ടോമി (സംസ്ഥാന പ്രസിഡന്‍റ്)
ഗിരീഷ്ഗോപിനാഥ്(സംസ്ഥാനസെക്രെട്ടറി

                                              




                                              


     
        -----സ്വാതന്ത്ര സംരക്ഷണത്തിനായി യുവജനങ്ങൾ മുന്നിട്ടിറങ്ങണം-----

രാജ്യത്തിന്റെ സ്വാതന്ത്ര്യവും സ്വാശ്രിതത്വവും പരമാധികാരവും വിദേശശക്തികൾക്ക് അടിയറവ് വെക്കുന്ന നടപടികളുമായി മോഡി സർക്കാർ മുന്നോട്ട് പോവുന്ന സാഹചര്യത്തിൽ ഇവ സംരക്ഷിക്കുന്നതിന് യുവജങ്ങൾ മുന്നോട്ടിറങ്ങണമെന്ന് സി പി ഐ എം ൽ - റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കൻ പറഞ്ഞു. യുവജനവേദിയുടെ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുത്തൻ സാമ്പത്തികനയങ്ങൾ പ്രഖ്യാപിക്കപ്പെട്ട തൊണ്ണൂറുകളുടെ ആരംഭം മുതൽ അതിനെതിരായി വിവിധ മേഖലകളിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനയാണ് യുവജനവേദി. ലോകബാങ്ക് നിർദ്ദേശമനുസരിച്ച് കുടിവെള്ളപദ്ധതികൾ നടപ്പാക്കപ്പെട്ടപ്പോഴും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ സ്വകാര്യവൽക്കരണത്തിന് എതിരെയും, ബി. ഓ. ടി. പദ്ധതികൾക്കെതിരെയും സംസ്ഥാനവ്യാപകമായി നടന്ന സമരങ്ങളിൽ മുൻപന്തിയിൽ നിന്ന സംഘടനയാണ് യുവജനവേദി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾക്കും ദിശാനിർദ്ദേശം നല്കാൻ സംഘടനക്കായി. രാജ്യത്ത് നിലനിൽക്കുന്ന മതേതരത്വം തകർത്തുകൊണ്ടും സാമൂഹികഘടനയെ തകർത്തുകൊണ്ടും നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്ന നയങ്ങളുടെ പ്രത്യാഘാതം ഇനിയും വെളിപ്പെടാനിരിക്കുന്നതേയുള്ളൂ. രാജ്യദ്രോഹ നടപടികൾക്കെതിരെ ലക്ഷക്കണക്കാവുന്ന ജനങ്ങൾ തെരുവിലിറങ്ങുന്ന ഇന്നത്തെ സാഹചര്യത്തിൽ യുവജനവേദിക്ക് സവിശേഷമായ പങ്ക് വഹിക്കാനുണ്ടെന്നും ഉദ്ഘാടകൻ പറഞ്ഞു. 

യുവജനവേദി സംസ്ഥാന പ്രസിഡന്റ് ഡി പി ദാസൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. എൻ. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. "പുതുവൈപ്പിൻ ഐ.ഓ.സി. വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഠ്യം പ്രഖ്യാപിക്കുക", "ആരോഗ്യരംഗത്തെ സ്വകാര്യവൽക്കരണത്തെ ചെറുക്കുക", "കലാലായരാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നടപടിയെടുക്കുക", "അന്ധവിശ്വാസ-അനാചാര നിരോധന നിയമം പാസ്സാക്കുക" എന്നീ പ്രമേയങ്ങൾ കൺവെൻഷൻ പാസ്സാക്കി. സച്ചിൻ കെ. ടോമി(ഇടുക്കി) സംസ്ഥാന പ്രസിഡന്റും ഗിരീഷ് ഗോപിനാഥ്(കൊല്ലം) സംസ്ഥാന സെക്രട്ടറിയുമായ പതിനഞ്ചംഗ സംസ്ഥാന കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ടി.യു.സി.ഐ. ജനറൽ സെക്രട്ടറി ചാൾസ് ജോർജ്, പി.എൻ. സുരൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി. വിജയകുമാർ സ്വാഗതവും പി.കെ.ശിവൻകുട്ടി കൃതജ്ഞതയും പറഞ്ഞു. 

കൊച്ചി

22/10/2017