മോഡി ഭരണം - തകര്‍ച്ചയുടെ മൂന്നാണ്ടുകള്‍
മോഡിയുടെ പ്രധാനമന്ത്രി പദലബ്ധിയെ സമ്പൂര്‍ണ്ണ വിപ്ലവമെന്നാണ് ഇന്ത്യന്‍ കുത്തകകള്‍ വിശേഷിപ്പിച്ചത്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇദ്ദേഹം നടപ്പിലാക്കിയ കുത്തക പ്രീണനനയം രാജ്യമാകെ നടപ്പാക്കാന്‍ കെല്പുള്ള നേതാവെന്ന നിലക്കാണ് നാടന്‍ - വിദേശ കുത്തകകള്‍ കോടികണക്കിന് രൂപ ചെലവഴിച്ച് അദ്ദേഹത്തെ അധികാരത്തിലെത്തിച്ചത്. 10 വര്‍ഷത്തെ യു.പി.എ.ഭരണം അഴിമതിയില്‍ ആറാടിയപ്പോള്‍ ഇനി ഇപ്പോള്‍ മോഡിയെന്ന മുദ്രാവാക്യത്തില്‍ ഇന്ത്യന്‍ ജനങ്ങളെ ഭ്രമിപ്പിച്ച് വീഴ്ത്തുകയാണുണ്ടായത്. ഗുജറാത്ത് വര്‍ഗ്ഗീയ കലാപത്തിന്‍റെ ചോരപ്പാടുകള്‍ കഴുകികളയാന്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പരസ്യകമ്പനികളാണ് അഹോരാത്രം പരിശ്രമിച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചെലവിന് തുല്യമായ തുകയാണ് മോഡിയുടെ മാത്രം പ്രചരണത്തിന് ചെലവഴിച്ചത്. സ്വാഗ സ്ക്വയര്‍, ഗ്രേ വേള്‍ഡ് വൈഡ്, ആപ്കോ വേള്‍ഡ്, എന്നീ ലോകോത്തര പരസ്യ കമ്പനികളാണ് മോഡിയുടെ മോഡി കൂട്ടാനായി ഇന്നും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. മോഡി ഭരണത്തില്‍ സമാനതകളില്ലാത്ത വിധമാണ് കുത്തകകള്‍ രാജ്യത്തിന്‍റെ സമ്പത്ത് കയ്യടക്കിയത്. രാജ്യത്തിന്‍റെ വളര്‍ച്ച 5% മായിരുന്നപ്പോള്‍ മോഡിയുടെ പ്രിയ മിത്രം ഗൗതം അദാനിയുടെ വളര്‍ച്ച 152 ശതമാനമാണ് ഉയര്‍ന്നത്. 21-ാം നൂറ്റാണ്ടിലെ അത്ഭുത പ്രതിഭാസമെന്നാണ് അദാനിയുടെ ഈ വളര്‍ച്ചയെ ഫോബസ് മാസിക വിശേഷിപ്പിച്ചത്. അംബാനി സഹോദരന്മാരും മിത്തലും വേദാന്തയും എല്ലാ ദേശീയ സമ്പത്ത് കവര്‍ന്നെടുത്ത് സ്വന്തമാക്കി. ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈവശം ദേശീയ സമ്പത്തിന്‍റെ 49 ശതമാനമായിരുന്നു മോഡി അധികാരത്തിലെത്തുമ്പോഴുണ്ടായിരുന്നത്. 3 വര്‍ഷത്തെ കോര്‍പ്പറേറ്റ് ഭരണത്തിന്‍റെ ഫലമായി അത് 58.4 ശതമാനമായി വര്‍ദ്ധിച്ചു. കുത്തകകള്‍ക്കുവേണ്ടി കുത്തകകളാല്‍ കുത്തകകള്‍ നയിക്കുന്ന ഭരണമാണ് മോഡിയുടേത്.
രാജ്യത്തിന്‍റെ സമ്പദ്ഘടനയുടെ നെല്ലിപ്പടി കണ്ടുതുടങ്ങിയതോടെ എതിര്‍വാക്കില്ലാത്ത മോഡി വാഴ്ചക്കെതിരെ പരിവാര്‍ കൂടാരത്തില്‍ നിന്നുതന്നെ എതിര്‍ശബ്ദങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. അരുണ്‍ഷൂരിയും സുബ്രഹ്മണ്യസ്വാമിയും ഗുരുമൂര്‍ത്തിയും ബി.എം.എസ്സും യശ്വന്ത്സിംഗും വിമര്‍ശനങ്ങള്‍ തൊടുത്ത് വിടുകയാണ്. څരാജ്യം ഭരിക്കാന്‍ കള്ളം പറയുന്നവര്‍چ എന്നാണ് ഭാരതീയ മസ്ദൂര്‍സംഘം മുമ്പ് മോഡി ഭരണത്തെ കുറ്റപ്പെടുത്തിയത്. മുന്‍പാര്‍ലമെന്‍റംഗവും ദേശീയസമിതിയംഗവും എന്ന് വിശേഷിപ്പിച്ച് ഭാനുപ്രതാപ്വര്‍മ്മ എന്നൊരാള്‍ ബി.ജെ.പി.എം.പി.മാര്‍ക്കും നേതാക്കള്‍ക്കും ആര്‍.എസ്.എസ്.നും ഒരു കത്തയച്ചിരുന്നു. നാലു ഗുണറാത്തികള്‍ (മോഡി, അമിത്ഷാ, അദാനി, അംബാനി) രാജ്യത്തെ തകര്‍ക്കുമെന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം. ഇന്നിപ്പോള്‍ രാജ്യം അതിന് സാക്ഷ്യം വഹിക്കുകയാണ്.
തകരുന്ന സമ്പദ്ഘടന
കഴിഞ്ഞ സാമ്പത്തിക സര്‍വ്വേയില്‍ സമ്പദ്ഘടന നേരിടുന്ന പ്രതിസന്ധിയെ വരച്ചുകാട്ടിയിരുന്നു. നോട്ടുനിരോധനം സമ്പദ്ഘടനയെ ബാധിച്ചുവെന്നും വ്യവസായ വളര്‍ച്ചാനിരക്ക് 7.4 ശതമാനമായിരുന്നത് 5.2.ശതമാനമാകുമെന്ന് സേവന മേഖലയും കാര്‍ഷിക മേഖലയും തകരുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിലയിരുത്തലുകളെപ്പോലും അപ്രസ്കതമാക്കികൊണ്ടാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നത്. നോട്ടുനിരോധനം ഏടഠ തുടങ്ങിയ തലതിരിഞ്ഞ നയങ്ങള്‍മൂലം ഇതിനോടകം 2 ലക്ഷം കോടി രൂപയുടെ ഉല്പാദനനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത് 4 ലക്ഷം കോടി വരെയാകാനാണ് സാധ്യത. ഏഉജയില്‍ 1% ഇടിവുണ്ടാകുമ്പോള്‍ ഏതാണ്ട് 2 ലക്ഷം കോടിയുടെ ഉല്പാദനനഷ്ടമുണ്ടാകുമെന്നാണ് പൊതു ധാരണ. ലക്ഷക്കണക്കിന് കോടി രൂപയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിലൂടെയാണ് ഖജനാവില്‍ എത്തിയിരുന്നത്. ഈ സൗഭാഗ്യം മോഡി സര്‍ക്കാരിനു ലഭിച്ചിട്ടും ഇതാണ് സ്ഥിതി.ഭക്ഷ്യേതര മേഖലയില്‍ വായ്പാനിക്ഷേപം 9.9 ശതമാനമായിരുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 3.3 ശതമാനമായി ഇടിഞ്ഞു. വാണിജ്യമേഖലയുടെ വായ്പാവിതരണം 5.2 ശതമാനമായും കുറഞ്ഞു. 2016-17 ലെ സാമ്പത്തിക സര്‍വ്വേയില്‍ ചെറുകിട ഇടത്തരം വ്യവസായങ്ങളിലെ നിക്ഷേപം ക്രമാതീതമായി കുറഞ്ഞത് ചൂണ്ടിക്കാട്ടുന്നു. ആസ്തികളില്‍ 8 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 6 പാദങ്ങളില്‍ ക്രമാതീതമായ തകര്‍ച്ചയാണ് പ്രകടമായിരിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ പഴിച്ച് മോഡി സര്‍ക്കാരിന് രക്ഷപ്പെടാനാകില്ല. നോട്ടുനിരോധനത്തിലൂടെ പണലഭ്യത കുറയുകയും ഉല്പാദനരംഗം തകരുകയുമാണുണ്ടായത്. 2015-16 ല്‍ പൊതുമേഖലാ നിക്ഷേപത്തില്‍ കുറവുവരുത്തിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഈ മാന്ദ്യത്തിന് വഴി തുറന്നത്.
GDP നിരക്കിലെ മറിമായങ്ങള്‍
സമ്പദ്ഘടന തകരുമ്പോഴും കൃത്രിമമായി ഏഉജ നിരക്ക് ഉയര്‍ത്തി മേനി നടക്കാന്‍ ശ്രമിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തത്. രണ്ടു വര്‍ഷം മുമ്പ് GDP 4.7 ശതമാനം ആകുമെന്ന് ആശങ്കപ്പെട്ടപ്പോള്‍ പുതിയ രീതി സൃഷ്ടിച്ച് 6.9 % ആയി ഏഉജ യെ ഉയര്‍ത്തിക്കാട്ടി. 7.5 GDP നിരക്കുണ്ടായിരുന്ന 2004-5 ന് അടിസ്ഥാന വര്‍ഷമാക്കിയെടുക്കുന്നതിനു പകരം 6.2% വളര്‍ച്ചാ നിരക്കുണ്ടായ 2011-12 ന് ആധാരമാക്കിയപ്പോള്‍ വളര്‍ച്ചാനിരക്ക് 6.9 ശതമാനമായി! ഉല്പാദന ചിലവിനെ ആസ്പദമാക്കിയാണ് GDP നിരക്ക് അളന്നിരുന്നത്. അതിനു പകരം ലിസ്റ്റ് ചെയ്യപ്പെട്ട ചില കമ്പനികള്‍ നല്കിയ മാര്‍ക്കറ്റ് വിലയെ കണക്കാക്കി GDP അളന്നപ്പോള്‍ ഇല്ലാത്ത വളര്‍ച്ച കണക്കില്‍ പ്രകടമായി. അപ്പോള്‍ GDP രണ്ട് ട്രില്ല്യന്‍ ഡോളറാണ് കടന്നത്! ഇതാണ് മോഡി ഭരണത്തിലെ വികസന കുതിപ്പ്! പഴയ രീതിയില്‍ കണക്കാക്കുകയാണെങ്കില്‍ GDP വെറും 3.7 ശതമാനം മാത്രമായിരിക്കും. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്‍റും മോര്‍ഗന്‍ സ്റ്റാന്‍ലിയും ഇന്ത്യയുടെ കണക്ക് ഊതിപെരുപ്പിച്ചതാണെന്ന് വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ BJP യുടെ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി ഇതേ വിമര്‍ശനം തന്നെയാണ് തൊടുത്തുവിട്ടിരിക്കുന്നത്.കയറ്റുമതി വരുമാനം 2013-14 ല്‍ 314.4 ബില്ല്യണ്‍ ഡോളറായിരുന്നത് 2015-16 ല്‍ 196.6 ബില്ല്യണ്‍ ഡോളറായി കുറഞ്ഞു. 37 ശതമാനത്തിന്‍റെ വന്‍ ഇടിവാണ് സംഭവിച്ചത്. 2019-20 ല്‍ 900 ബില്ല്യണ്‍ ഡോളറിന്‍റെ കയറ്റുമതി ലക്ഷ്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ കയറ്റുമതിക്കാരുടെ സംഘടനയായ FIEO 700-750 ബില്ല്യണ്‍ ഡോളറാക്കി കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ കയറ്റുമതിയില്‍ ബസുമതി അരിക്കായിരുന്നു ഒന്നാം സ്ഥാനം. മോഡി ഭരണമേറ്റതിനുശേഷം മാട്ടിറച്ചി കയറ്റുമതിക്കായി ഒന്നാം സ്ഥാനം.
കര്‍ഷകരും മോഡിയും
ڇനിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്തു തരുന്നതുവരെ എനിക്കു സമാധാനപരമായി ഉറങ്ങാന്‍ കഴിയില്ലڈ എന്നാണ് 2014 മാര്‍ച്ചില്‍ മോഡി കര്‍ഷകരോട് പറഞ്ഞത്. മോഡി ഭരണത്തില്‍ കര്‍ഷക ആത്മഹത്യയുടെ നിരക്ക് 42 ശതമാനമാണ് വര്‍ദ്ധിച്ചത്. 2014 ല്‍ 5651 പേരും 2015 ല്‍ 8000 കര്‍ഷകരും ആത്മഹത്യ ചെയ്തു. 2017 ല്‍ 12000 ത്തിലധികം പേരാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയേന്തിയും മനുഷ്യ വിസര്‍ജ്ജ്യം ഭക്ഷിച്ചുംവരെ കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങി. കര്‍ഷകപ്രക്ഷോഭങ്ങള്‍ രാജ്യമെമ്പാടും അലയടിച്ചുയരുകയാണ്. മോഡിയാകട്ടെ കര്‍ഷകരെ ദ്രോഹിക്കുന്ന അന്താരാഷ്ട്ര കരാറുകള്‍ ഒപ്പിട്ട് ഉലകം ചുറ്റുകയാണ്. കാര്‍ഷിക മേഖലക്ക് കനത്ത ആഘാതമേല്പിക്കുവാന്‍ പോകുന്ന RCEP (Regional Comprehencive Economic Pact)) പാര്‍ലമെന്‍റില്‍ ചര്‍ച്ചപോലും ചെയ്യാതെ നിയമമാക്കാന്‍ പോകുകയാണ്.
മോഡിയും ഉപദേശകരും : സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഒരു ഉപദേശസംഘത്തെ ഇപ്പോള്‍ മോഡി നിയമിച്ചിട്ടുണ്ട്. നീതി ആയോഗ് അംഗമായ ബെബക് ദെബറോയ് ആണ് ഈ സമിതിയുടെ അദ്ധ്യക്ഷന്‍. 1991 മുതല്‍ ഐ.എം.എഫ്. നിര്‍ദ്ദേശപ്രകാരം ഇന്ത്യയെ ഘടനാക്രമീകരണത്തിന് വിധേയമാക്കാന്‍ വിവിധ കമ്മീഷനുകളെ നിയോഗിക്കുകയുണ്ടായി. ബാങ്ക് സ്വകാര്യ വല്ക്കരിക്കുവാന്‍ നരസിംഹകമ്മിറ്റിയേയും റേഷന്‍ അട്ടിമറിക്കാന്‍ ഭാനുപ്രതാപ് കമ്മിറ്റിയേയും നിയമിച്ചതുപോലെ ആഗോളവല്ക്കരണത്തിനനുസൃതമായി ഇന്ത്യന്‍ ജുഡിഷ്യറിയെ പുനര്‍വാര്‍ക്കുവാനുള്ള ഉത്തരവാദിത്വം 92-ല്‍ ഏല്പിച്ചതു ഇദ്ദേഹത്തെയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റെയില്‍വെയെ സ്വകാര്യവല്ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിയുക്തനായതും
ഇദ്ദേഹം തന്നെയാണ്. റെയില്‍വെ സ്റ്റേഷനിലുള്ള കുടിവെള്ളത്തിന് വില ഈടാക്കാനും സ്റ്റേഷനുകള്‍ വില്പനക്ക് വെക്കാനും റെയില്‍വെ ബഡ്ജറ്റ് വേണ്ടെന്നു വെയ്ക്കാനും നിര്‍ദ്ദേശിച്ചത് ഇദ്ദേഹമാണ്. ഇന്ത്യയില്‍ അസമത്വം എന്ന ഒന്നില്ല എന്താണ് ഇദ്ദേഹത്തിന്‍റെ നിലപാട്. മോഡിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും ഇതേ നിലപാട് പ്രകടിപ്പിച്ച ആളാണ്. നീതി ആയോഗ് നിലവില്‍ വന്നപ്പോള്‍ ചെയര്‍മാനായ അരവിന്ദ് പനാഗരിയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ കുട്ടികളുടെ ഭാരകുറവിന് കാരണം പോഷക ആഹാര കുറവല്ല, മറിച്ച് ജനതികമാണത്രെ! മറ്റൊരു ഉപദേശകന്‍ ജഗദീഷ് ഭഗവതിയാണ്. സ്ത്രീകളുടെ വിളര്‍ച്ചാരോഗവും കുട്ടികളുടെ തൂക്കകുറവും പരിഹരിക്കുവാന്‍ കൂടുതല്‍പോലും പഴവും കഴിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്‍റെ ഉപദേശം. Global Burden of desies (GBD) റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികളുടെ മരണനിരക്ക് സോമാലിയേക്കാള്‍ കൂടുതലാണ്. നിയോലിബറല്‍ നയങ്ങളുടെ വക്താക്കളായ څചിക്കാഗോ ബോയ്സ്چ ആണ് മോഡിയുടെ ഉപദേശകരെല്ലാവരും.മാന്ദ്യം മറികടക്കാന്‍ ഒരു ഉപദേശകവൃന്ദവും അമ്പതിനായിരം കോടിയുടെ പാക്കേജുമാണ് പ്രഖ്യാപിക്കുന്നത്. ഇതില്‍ 16000 കോടി വൈദ്യുതിവല്ക്കരണത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. 4 കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാനാണ് പരിപാടി. ഇതിന് കുറഞ്ഞച് 28000 മെഗാവാട്ട് വൈദ്യുതി പുതിയതായി വേണം. ഒരു യൂണിറ്റിന് കുറഞ്ഞത് 3 രൂപ ചിലവ് കണക്കാക്കിയാല്‍ 80000 ദശലക്ഷയൂണിറ്റിന് 24000 കോടി രൂപയെങ്കിലും വേണ്ടി വരും. കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 55.3 ശതമാനം വീടുകള്‍ മാത്രമാണ് വൈദ്യുതീകരിച്ചിട്ടുള്ളത്. 44.7 ശതമാനം വീടുകളും ഇന്നും മണ്ണെണ്ണ വിളക്കിനെയാണ് ആശ്രയിക്കുന്നത്. 2 ലക്ഷം കോടി രൂപയുടെ ഉല്പാദനനഷ്ടം പരിഹരിക്കാന്‍ 16000 കോടി മാത്രം നീക്കിവെച്ചത് കടലില്‍ കായം കലക്കുന്നതിന് തുല്യമാണ്. യു.പി.എ. സര്‍ക്കാര്‍ രാജീവ്ഗാന്ധിയുടെ പേരില്‍ നടപ്പിലാക്കിയ പദ്ധതിയാണ് ദീനദയാല്‍ ഉപാദ്ധ്യയുടെ പേരു നല്കി ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത്.
സാമ്പത്തിക തകര്‍ച്ച സാങ്കേതിക മാത്രമെന്നാണ് അമിത്ഷായുടെ നിലപാട്. സാമ്പത്തിക തകര്‍ച്ച ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഒരു പാദത്തിലെ തകര്‍ച്ച കണ്ട് പര്ഭിരമിക്കേണ്ടതില്ല എന്നാണ് മോഡിയുടെ ഉപദേശം. ജി.എസ്.ടി.യും നോട്ടു നിരോധനവും ശരിയായ നിലപാടുകളായിട്ടാണ് ബി.ജെ.പി. നാഷണല്‍ കൗണ്‍സില്‍ വിലയിരുത്തുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ 9.2 കോടിയുടെ മുദ്രാ ലോണ്‍ ഞങ്ങള്‍ നല്കിയിട്ടുണ്ടെന്നാണ് അവരുടെ വാദഗതി. സമ്പദ്ഘടന നെല്ലിപ്പടികാണുകയാണെന്ന ആര്‍.എസ്.എസ്. സൈദ്ധാന്തികന്‍ ഗുരു മൂര്‍ത്തിയുടെ നിലപാടിനുപോലും അവര്‍ ചെവികൊടുക്കുന്നില്ല. നോട്ടുനിരോധനത്തിനും ജി.എസ്.ടി. നടപ്പിലാക്കാന്‍ ബഡ്ജറ്റില്‍ 37.7 ശതമാനമാണ് ചിലവഴിച്ചത്. ജപ്പാനീസ് റേറ്റിങ്ങ് ഏജന്‍സി നെമോറോയുടെ ഇന്ത്യന്‍ ചീഫ് ഇക്കോണമിസ്റ്റ്, സമ്പദ്ഘടന തകരുകയാണെന്ന് ചൂണിക്കാണിച്ചത് ഇവര്‍ക്ക് പ്രശ്നമല്ല. സര്‍ക്കാരിന് ഞആക നല്കി വരുന്ന ഡിവിഡന്‍റില്‍ വന്‍കുറവുണ്ടാകുന്നതും ഇവര്‍ക്ക് പ്രശ്നമില്ല. 2016 ജൂണ്‍ ജൂലായ് മാസങ്ങളില്‍ 30689 കോടി രൂപയാണ് ഡിവിഡന്‍റ് ഇനത്തില്‍ നല്കിയത്. മുന്‍ വര്‍ഷമിത് 65877 കോടി രൂപയായിരുന്നു. RBI യുടെ ചിലവും ക്രമാതീതമായി വര്‍ദ്ധിച്ചു. 2015-16 സാമ്പത്തിക വര്‍ഷം 14950 കോടി രൂപയായിരുന്നു ചിലവ്. 2016-17 ല്‍ 31155 കോടിയായാണ് ഉയര്‍ന്നത്. 2017 ആഗസ്റ്റ് അവസാനം ധനകമ്മി 5.25 ലക്ഷം കോടി രൂപയാണ്.
സമ്പദ്ഘടനയുടെ നിയന്ത്രണം കുത്തകകള്‍ക്ക് : ദേശസ്നേഹത്തിന്‍റെ മേലങ്കിയണിഞ്ഞ് സാമ്രാജ്യത്വ മൂലധനത്തിന് വിടുവേല ചെയ്യുകയാണ് മോഡി. സമ്പദ്മേഖലയുടെ നിയന്ത്രണം കുത്തകകള്‍ക്ക് ഏല്‍പിച്ചു കൊടുക്കുകയാണദ്ദേഹം. രാജ്യത്തിന്‍റെ ഫെഡറല്‍ ഘടനയെ തകര്‍ത്ത് ഫിനാന്‍സ് മൂലധനത്തിന് സര്‍വ്വ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള വഴിയൊരുക്കിക്കൊടുക്കാനാണ് ജി.എസ്.ടി.നിയമം പാസ്സാക്കിയത്. രാജ്യത്തിന്‍റെ നികുതി ഘടന ഇനിമുതല്‍ തീരുമാനിക്കാന്‍ പോകുന്നത് ജി.എസ്.ടി.എന്‍.എന്ന സ്വകാര്യ കമ്പനിയാണ്. എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ, സ്റ്റോക്ക് എക്സ്ചേഞ്ച് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ നിയന്ത്രണത്തിലാണ് ജി.എസ്.ടി.എന്‍. ഏതിനൊക്കെ നികുതി നിശ്ചയിക്കണം, കുറക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം ഈ സ്വകാര്യ കമ്പനിക്കാണ്. 2014-ല്‍ യു.പി.എ.ഭരണകാലത്ത് ഈ ബില്ല് അവതരിപ്പിച്ച വേളയില്‍ ഇതു പരിശോധിക്കാന്‍ നിയുക്തമായ പാര്‍ലമെന്‍ററി സമിതിയുടെ ചെയര്‍മാന്‍ ബി.ജെ.പി.യുടെ എം.പി.യായിരുന്ന ഭൂവേന്ദ്ര യാദവായിരുന്നു. ജി.എസ്.ടി.നെറ്റ് വര്‍ക്കിന്‍റെ നിയന്ത്രണം പൂര്‍ണ്ണമായും സര്‍ക്കാരിനായിരിക്കണമെന്നും സ്വകാര്യ ബാങ്കുകളെ ഏല്‍പിച്ചുകൊടുക്കരുതെന്നുമായിരുന്നു ഈ സമിതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ജി.എസ്.ടി.നിയമമാക്കിയപ്പോള്‍ ഇത് പരിഗണിക്കുകപോലും ചെയ്തില്ല. 2017 ആഗസ്റ്റ് 10 ന് പാര്‍ലമെന്‍റ് പാസാക്കിയ ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍ ആന്‍റ് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് നിയമം സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഈ നിയമപ്രകാരം പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, സഹകരണബാങ്കുകള്‍ എന്നിവയുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ഇന്‍ഷൂറന്‍സ് അതോറിറ്റി ഓഫ് ഇന്ത്യക്കും നഷ്ടപ്പെടുകയും പകരം ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ കോര്‍പ്പറേഷനില്‍ നിക്ഷിപ്തമാക്കുകയാണ്.
2015 നവം.15 ന് ആസ്ട്രേലിയയിലെ ബ്രിസ്മെയില്‍ ചേര്‍ന്ന ജി-20 രാഷ്ടങ്ങളുടെ ഉച്ചകോടിയുടെ അന്തിമപ്രഖ്യാപനത്തില്‍ ഫൈനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡ് (എഫ്.എസ്.ബി.) എന്ന സംഘടനയുടെ നിര്‍ദ്ദേശങ്ങളാണ് അടങ്ങിയിരുന്നത്. എഫ്.ആര്‍.ഡി.ഐ.നിയമം എഫ്.എസ്.ബി. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ബില്ല് തയ്യാറാക്കാന്‍ നിയമിച്ച സമിതിയുടെ അദ്ധ്യക്ഷന്‍ അജയ്ത്യാഗി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. 2016 സെപ്തംബര്‍ 21 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ സൂചിപ്പിക്കുന്നു.
ڇഎഫ്.എസ്.ബി.നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പഠിക്കുകയും അതില്‍ പറഞ്ഞ സുപ്രധാന നിര്‍ദ്ദേശങ്ങളോട് കഴിയുന്നത്ര ഒത്തുപോകുന്ന രീതിയിലാണ് ബില്ലിന്‍റെ കരട് തയ്യാറാക്കിയിരിക്കുന്നത്ڈ. ധനമേഖലയുടെ നിയന്ത്രണം കുത്തകകളെ ഏല്‍പിച്ചുകൊടുക്കാന്‍ അന്താരാഷ്ട്ര ധന ഏജന്‍സികള്‍ എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ പകര്‍ത്തിയെഴുതി നിയമമാക്കുന്ന രീതിയാണ് 91 മുതല്‍ ഇന്ത്യയില്‍ തുടരുന്നത്. ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനായി ആദ്യം തയ്യാറാക്കിയ നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇന്‍റര്‍നാഷ്ണല്‍ സെറ്റില്‍മെന്‍റ് രേഖയുടെ പകര്‍ത്തിയെഴുത്തായിരുന്നുവെന്ന് തെളിഞ്ഞു കഴിഞ്ഞതാണ്. ഇപ്പോള്‍ മോഡി സമ്പദ്മേഖലയുടെ പൂര്‍ണ്ണ നിയന്ത്രണം കുത്തകകളെ ഏല്‍പിച്ചു കൊടുക്കുകയാണ്.
അഴിമതി നിരോധനം മോഡി സ്റ്റൈല്‍ : അഴിമതിവെച്ചു പൊറുപ്പിക്കില്ലെന്നാണ് മോഡിയും സംഘവും പ്രചരിപ്പിക്കുന്നത്. മോഡി മന്ത്രിസഭയ്ക്കെതിരെ ഇതുവരെ അഴിമതി ആരോപണങ്ങളൊന്നും ഉയര്‍ന്നിട്ടില്ലെന്ന് അവര്‍ മേനി നടിക്കുന്നു. എന്നാല്‍ എന്താണ് വസ്തുത? അഴിമതി തടയുവാനുള്ള Civil Blowers നിയമം പാര്‍ലമെന്‍റ് പാസ്സാക്കി പ്രസിഡണ്ട് ഒപ്പുവെച്ചിട്ടും ഇതുവരെ വിജ്ഞാപനം ഇറക്കാത്തവരാണിവര്‍. അഴിമതി സംബന്ധിച്ച ചില വിവരങ്ങള്‍ വിവരാവകാശം വഴി നല്കിയാല്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്‍റെ ലംഘനമായിരിക്കുമെന്ന തൊടുന്യായം പറഞ്ഞാണ് വിജ്ഞാപനം ഇറക്കാത്തത്. ഭരണത്തിലേറി മൂന്നര വര്‍ഷം കഴിഞ്ഞിട്ടും ലോക്പാലിനെ ഇതുവരെ നിയമിച്ചിട്ടില്ല. അഴിമതി അന്വേഷിക്കുവാന്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടണം എന്ന ഭേദഗതിയോടെ മാത്രമെ ലോക്പാലിനെ നിയമിക്കാനാകൂ എന്നാണ് ഇവരുടെ വാദം. എന്തുകൊണ്ടാണ് ഇവര്‍ ഈ നിയമങ്ങളെ ഭയക്കുന്നത്? അവരുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തുകൊണ്ട് ലോക്പാലിനെ നിയമിക്കുന്നില്ല? സിവില്‍ ബ്ലോവേഴ്സ് നിയമത്തിന്‍റെ വിജ്ഞാപനം ഇറക്കുന്നില്ല?
മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കോര്‍പ്പറേറ്റ് പ്രീണനം മൂലം 1000 കോടിയുടെ നഷ്ടംവരുത്തിയെന്നാണ് സി.എ.ജി. കണ്ടെത്തിയത്. കുറഞ്ഞ ചിലവില്‍ കൃഷിഭൂമി ഏറ്റെടുത്ത് കുത്തകകള്‍ക്ക് നല്കിയിരുന്നു. അഹമദാബാദില്‍ അമേരിക്കല്‍ കമ്പനിക്ക് ഭൂമി നല്കിയതില്‍ ക്രമക്കേടുണ്ടെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതി അന്വേഷണം നേരിടുന്ന ദളിത് മോഡിയെ രാജ്യം വിടാന്‍ സഹായിച്ചവരാണ് വസുന്ധരാരാജയും, സൂഷമസ്വരാജും. വസുന്ധരയുടെ മകന്‍ ദുഷ്യന്ത്സിങ്ങിന്‍റെ കമ്പനിയില്‍ 1163 കോടി രൂപയാണ് ലളിദ്മോദി നിക്ഷേപിച്ചത് എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തിയതാണ്. ലളിതിന്‍റെ സ്ഥാപനമായ മൗറീഷ്യസ്സിലുള്ള ആനന്ദ് ഹെറിറ്റേജ് ഹോട്ടല്‍സ് പ്രൈ.ലിമിറ്റഡിന്‍റെ 211 കോടി രൂപയുടെ നിക്ഷേപത്തിലെ ഒരു പങ്ക് ദുഷ്യന്തിന് നല്കിയിരുന്നു. വസുന്ധര ആദ്യം രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 1163 കോടി രൂപ നല്കിയത്. ഓഹരിക്ക് ലളിതിന് ഉയര്‍ന്ന വില വാഗ്ദാനം നല്കിയിരുന്നു. 10 രൂപ ഓഹരി ഒന്നിന് വില ഉണ്ടായിരുന്നപ്പോള്‍ 96.18 രൂപയ്ക്കാണ് അത് വാങ്ങിയത്. മധ്യപ്രദേശിലെ വ്യാപം അഴിമതിയില്‍ ഇതുവരെ സാക്ഷികളടക്കം 50ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2009 ലാണ് കെ.ജി.ബെയ്സണില്‍ വാതകനിക്ഷേപം കണ്ടെത്തിയെന്ന് പ്രഖ്യാപിച്ചത്. 2.2 ലക്ഷം കോടി വിലമതിക്കുന്ന നിക്ഷേപം ഉണ്ടെന്നും 2007 ല്‍ ഉല്പാദനം തുടങ്ങുമെന്നും പ്രഖ്യാപിച്ചു. 1500 കോടി രൂപ ചിലവുവരുമെന്നാണ് പ്രചരിപ്പിച്ചത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം സമാഹരിക്കുകയും ചെയ്തു. ഖനനത്തിനായി ഗുജറാത്ത് പെട്രോളിയം കോര്‍പ്പറേഷനുമായി കരാര്‍ ഒപ്പിട്ടു. ഇതിന് 6 ദിവസം മുമ്പ് മാത്രം നിലവില്‍ വന്ന സ്വകാര്യ കമ്പനിയായ Geo Global Resource ഉം ടാര്‍ എര്‍പ്പ് ഡ്രില്ലിങ്ങ് കോര്‍പ്പറേഷനും ഭൂരിപക്ഷം തുകയും കൈമാറി. 2009 ല്‍ ഗുജറാത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ കെ.ജി.ബെഴ്സണിലെ വാതക ബ്ലോക്കിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടു. മോഡി പ്രചരിപ്പിച്ചതിന് ഘടകവിരുദ്ധമായിരുന്നു വസ്തുതകള്‍. പ്രചരിപ്പിച്ചതിന്‍റെ പത്തിലൊന്നുമാത്രമായിരുന്നു നിക്ഷേപം. 1500 കോടി
ചിലവെന്നത് 8468 കോടിയായി ഉയര്‍ന്നു. ഇതിന്‍റെ ക്രമക്കേടുകളെക്കുറിച്ച് സി.എ.ജി. പല റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. മോഡിക്ക് ഇതിലൊരു പങ്കുമില്ലെന്നാണോ?
അഴിമതിയുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സഹാറ, ബിര്‍ളാ ഡയറികളില്‍ മോഡിയുടെ പേരുണ്ടായിരുന്നു. പനാമ പേപ്പേഴ്സില്‍ പേരുള്ള 500 പേരുടെ ലിസ്റ്റ് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കൈവശം എത്തിയിരുന്നു. ഇതില്‍ പേരുള്ള ഒരു ബി.ജെ.പി.നേതാവിനെതിരെയും നാളിതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. പനാമ പേപ്പേഴ്സില്‍ പേര് വന്നതിനെ തുടര്‍ന്ന് ഐസ് ലാന്‍റിലെ പ്രധാനമന്ത്രി സ്വിഗുമന്ദര്‍ - ഡേവിയൊ - ഗുണ്‍ലോങ്സണ്‍ രാജിവെച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്‍റെ ബന്ധുക്കള്‍ക്ക് വിദേശത്ത് 4 ഫ്ളാറ്റുകളുണ്ടെന്നുള്ള വാര്‍ത്തയെതുടര്‍ന്ന് പ്രധാനമന്ത്രിപദം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ഇന്ത്യയ്ക്ക് ലഭിച്ച 500 പേരുടെ ലിസ്റ്റില്‍ മോഡിയുടെ പ്രിയപ്പെട്ടവരായ അദാനിയും അംബാനി സഹോദരന്മാരും ബി.ജെ.പി.നേതാവും DLF മേധാവിയായ കെ.പി.സിങ് അടക്കമുള്ളവരാണുള്ളത്. ഇവര്‍ക്കെതിരെ ഒരു നടപടിയും എടുക്കാതെയാണ് അഴിമതി മുക്തമായ ഭരണമാണ് നടക്കുന്നതെന്ന് വീമ്പിളക്കുന്നത്.
നോട്ടു നിരോധനവും ജി.എസ്.ടി.യുമെല്ലാം കള്ളപ്പണക്കാര്‍ക്കെതിരെയുള്ള നടപടി ആണെന്നാണ് പ്രചരപ്പിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യ്ക്കും കോണ്‍ഗ്രസ്സിനും ലഭിച്ച ഫണ്ടുകളെക്കുറിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. ഇതിനെ മറികടക്കാന്‍ ഒരു നിയമഭേദഗതി കൊണ്ടുവന്നിരിക്കുകയാണ് മോഡി സര്‍ക്കാര്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Association for Democratic Reform എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ബി.ജെ.പി.യ്ക്കും കോണ്‍ഗ്രസ്സിനും ലഭിച്ച മിക്ക ഫണ്ടിന്‍റെയും സ്രോതസ്സുകള്‍ അജ്ഞാതമാണ്. 2004 നും 15 നും ഇടയ്ക്ക് ബി.ജെ.പി.യ്ക്ക് സംഭാവനകളില്‍ 65% വും കോണ്‍ഗ്രസ്സിനു ലഭിച്ചതില്‍ 83 ശതമാനവും ഇത്തരത്തിലുള്ളതാണ്. കോണ്‍ഗ്രസ്സിനു ലഭിച്ച 3223.35 കോടി ബി.ജെ.പി. ക്ക് ലഭിച്ച 2125.91 കോടിയും ഈ ഗണത്തിലാണ് പെടുന്നത്. 2015-16 ലെ കണക്കനുസരിച്ച് അഞ്ച് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച 107068 കോടിയില്‍ 956.77 കോടിയും കോര്‍പ്പറേറ്റുകളില്‍ നിന്നുള്ളതാണ്. ഇതില്‍ 751 കോടിയിലേറെയും ബി.ജെ.പി.യ്ക്കാണ് ലഭിച്ചത്. 2013-ലെ കമ്പനി നിയമമനുസരിച്ച് കഴിഞ്ഞ മൂന്നു സാമ്പത്തികവര്‍ഷത്തിലെ മൊത്തം ലാഭത്തിന്‍റെ ശരാശരിയുടെ 7.5% സര്‍ക്കാര്‍ ഇതര കമ്പനികള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്കാം. കമ്പനി നിയമത്തിന്‍റെ 182-ാം വകുപ്പ് സര്‍ക്കാര്‍ ഭേദഗതി ചെയ്തതോടെ ആര്‍ക്കാണ് സംഭാവന നല്കിയതെന്ന് ഇനി മുതല്‍ കമ്പനികള്‍ വ്യക്തമാക്കേണ്ടതില്ല. കോര്‍പ്പറേറ്റുകള്‍ രഹസ്യമായി നല്കിയിരുന്ന ഫണ്ടുകള്‍ ഇനി നിയമാനുസൃതമായി മാറുകയാണ്. പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മൊത്തത്തില്‍ വിലക്കെടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരമൊരുക്കുന്ന നിയമഭേദഗതിയാണിത്. ഇപ്പോള്‍ പാര്‍ലമെന്‍റിലെ 543 എം.പി.മാരില്‍ 403 പേരും ശതകോടീശ്വരന്മാരാണ്. കഴിഞ്ഞ ലോകസഭയില്‍ ഇവരുടെ എണ്ണം 306 ഉം അതിന് മുന്‍പ് 154 ഉം ആയിരുന്നു. അടുത്ത പാര്‍ലമെന്‍റ് എത്തുമ്പോഴേക്കും ശതകോടീശ്വരന്മാര്‍ മാത്രമുള്ള ഒന്നായി മാറുമോ നമ്മുടെ പാര്‍ലമെന്‍റ്?
ഠൃമിുലെൃമിര്യ കിലേൃിമശേീിമഹ 16 എഷ്യാ പസഫിക് രാഷ്ട്രങ്ങളില്‍ നടത്തിയ പഠനപ്രകാരം ഏറ്റവും കൂടുതല്‍ അഴിമതിയുള്ള രാജ്യം ഇന്ത്യാണ്. പ്രൊഫ.സി.ആര്‍.പ്രഗ്ളാദന്‍റെ പഠനം അനുസരിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം 50 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ അഴിമതിയാണ് നടക്കുന്നത്. വസ്തുതകള്‍ ഇതായിരിക്കെ അഴിമതിമുക്തഭരണത്തെകുറിച്ച് മേനി നടക്കാന്‍ സംഘപരിവാര്‍ പ്രഭുതികള്‍ക്ക് മാത്രമെ കഴിയൂ.
വാഗ്ദാനങ്ങള്‍ കടലാസില്‍:
വിദേശത്തുള്ള ഈ കള്ളപ്പണനിക്ഷേപം തിരിച്ചുകൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരനും 15 ലക്ഷം വീതം നല്കുമെന്നായിരുന്ന വാഗ്ദാനം. ഇതിനെക്കുറിച്ച് മോഡിയും സംഘവുമിപ്പോള്‍ നിശ്ശബ്ദമാണ്. വര്‍ഷത്തില്‍ 2 കോടി തൊഴില്‍ നല്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം. 2015 ല്‍ ആകെ നല്കിയത് 1.35 ലക്ഷവും 2016-ല്‍ നല്കിയത് 2.3 ലക്ഷവുമാണ്. നോട്ടു നിരോധനത്തിന്‍റെ ഫലമായി ഒന്നര കോടിയോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും ഇതാനായി മുദ്രാബാങ്ക്കൊണ്ടുവന്നിട്ടുണ്ടെന്നും അമിത്ഷാ പറയുന്നു. 2013 നവം.21 ന് ആഗ്രയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഈ മോഡി ഈ വാഗ്ദാനം പ്രഖ്യാപിച്ചത്. അതിനെയാണ് ഇപ്പോള്‍ അമിത്ഷാ തള്ളി പറയുന്നത്. മോഡി ജനങ്ങള്‍ക്ക് നല്കിയ 126 വാഗ്ദാനങ്ങളില്‍ പതിനൊന്നെണ്ണം മാത്രമാണ് നടപ്പിലാക്കിയത്. മറവിയുടെ കസേല എന്നത് ഗ്രീക്കുക്കാരുടെ ഒരു പ്രയോഗമാണ്. അധികാര കസേരയിലെത്തിയാല്‍ മുമ്പ് പറഞ്ഞത് മറക്കുന്ന ശീലത്തെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. മോഡിയും സംഘവും ഇപ്പോള്‍ മറവിയുടെ കസേലയിലാണ് ഇരിപ്പ്.ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്നു: പാര്‍ലമെന്‍ററി സമ്പ്രദായത്തെ അധികാരം ഉറപ്പിക്കാനുള്ള ചവിട്ടുപടി മാത്രമാണ് ഇവര്‍ കാണുന്നത്. അധികാരത്തിലെത്തിയ ഉടനെ ഹിറ്റ്ലര്‍ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്. പാര്‍ലിമെന്‍റിനെ ശ്രീകോവിലായാണ് മോഡി വിശേഷിപ്പിച്ചത്. ആ ശ്രീകോവിലെ ഏകപ്രതിഷ്ഠ മോഡി മാത്രമാണ്. പാര്‍ലമെന്‍റിലും നിയമസഭകളിലും മന്ത്രിമാര്‍ പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങള്‍ക്ക് വലിയ വിലയുണ്ടെന്നാണ് പൊതു വിശ്വാസം. എന്നാല്‍ മോഡി ഭരണത്തില്‍ മന്ത്രിമാര്‍ പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളില്‍ മൂന്നിലൊന്ന് മാത്രമാണ് നടപ്പിലാക്കിയത്. അഞ്ചിലൊന്ന് ഉപേക്ഷിക്കുകയും ചെയ്തു. 2015-16 ല്‍ 1877 ഉറപ്പുകളാണ് മന്ത്രിമാര്‍ സഭയില്‍ നല്കിയത്. ആകെ നടപ്പിലാക്കിയതാകട്ടെ 552 എണ്ണം മാത്രമാണ്. 392 എണ്ണം ഉപേക്ഷിച്ചപ്പോള്‍ 893 എണ്ണത്തില്‍ ഒരു തീരുമാനവും എടുത്തില്ല. 3 മാസത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കാര്യങ്ങളാണിതെല്ലാം. പാര്‍ലമെന്‍റില്‍ മന്ത്രിമാര്‍ പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍ 15 അംഗ പാര്‍ലമെന്‍ററി കമ്മിറ്റിയും ഉണ്ട്. ഇത്തരം സ്ഥാപനങ്ങളെ മാനിക്കുകയോ പ്രഖ്യാപനങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുകയോ ചെയ്യുന്ന ശീലം മോഡി മന്ത്രിസഭയ്ക്കില്ല.
ധനബില്‍ 2017 ന്‍റെ ഭാഗമായി 40 കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ പദ്ധതിയിട്ടു. ഈ ബില്ലാകട്ടെ മണി ബില്ലായാണ് ലോകസഭയില്‍ അവതരിപ്പിച്ചതു തന്നെ. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ അതിനെ മറികടക്കാന്‍ കുറുക്കുവഴികള്‍ തേടുന്നത് മോഡി സര്‍ക്കാരിന്‍റെ പതിവാക്കിയിരിക്കുകയാണ്. ആധാര്‍ ബില്ലും മണി ബില്ലായാണ് അവതരിപ്പിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ലോകസഭാ നടപടികളില്‍ സ്പീര്‍ക്കര്‍ക്ക് പരിമാധികാരം നല്കുന്ന ഭരണഘടനയുടെ അനുഛേദം 110(3) പ്രകാരം ധനബില്‍ മണിബില്ലായി കൊണ്ടുവരാന്‍ കഴിയില്ല. ഒരു ബില്‍ നികുതി, സര്‍ക്കാര്‍ ചിലവ്, അല്ലെങ്കില്‍ അതുമായ് ബന്ധപ്പെട്ട വിഷയങ്ങളാണെങ്കില്‍ മാത്രമെ മണി ബില്ലായി പരിഗണിക്കാവു എന്നാണ് അനുഛേദം 110(3) വ്യക്തമാക്കുന്നത്. ഇത്തരം ഭരണഘടനാ ചട്ടങ്ങളെല്ലാം മറികടന്നുകൊണ്ടാണ് മോഡി സര്‍ക്കാരിന്‍റെ പല നടപടികളും അരങ്ങേറുന്നത്.
2017-ല്‍ റെയില്‍വെ ബഡ്ജറ്റ് അവതരിപ്പിച്ചില്ല. 92 വര്‍ഷത്തെ പാരമ്പര്യത്തെയാണ് മോഡി സര്‍ക്കാര്‍ അട്ടിമറിച്ചത്. പാര്‍ലമെന്‍റില്‍ ചര്‍ച്ചപ്പോലും ചെയ്യാതെയാണ് റെയില്‍വെ ബഡ്ജറ്റ് പൊതുബഡ്ജറ്റിന്‍റെ ഭാഗമാക്കിയത്. څരാജ്യത്തിന്‍റെ ലൈഫ് ലൈന്‍چ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മേഖലക്ക് ബഡ്ജറ്റ് പ്രസംഗത്തില്‍ അരുണ്‍ജെറ്റ്ലി വെറും 3 മിനിറ്റാണ് ചിലവഴിച്ചത്. തീവ്രസ്വകാര്യവല്ക്കരണത്തിന്‍റെ ഭീഷിണിയിലാണ് ഇന്ന് ഇന്ത്യന്‍ റെയില്‍വെ. നീതി ആയോഗ് 74 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറിയിരുന്നു. ഈ വിറ്റഴിക്കല്‍ മേളയാണ് മോഡി ഭരണത്തില്‍ നടക്കുന്നത്.
ദേശസ്നേഹം പരിവാര്‍ മോഡല്‍
സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നവരാണ് ഇന്ന് ഇന്ത്യക്കാരോട് ദേശസ്നേഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നത്. ജനനം മുതല്‍ സാമ്രാജ്യത്വ സേവ മുഖമുദ്രയാക്കിയിട്ടുള്ളവരാണ് പരിവാര്‍ സംഘടനയെന്ന് അതിന്‍റെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്. ഗാന്ധിജിയുടെ വധത്തിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് പഠിക്കുന്നതിന് അമേരിക്കന്‍ സി.ഐ.എ.പ്രൊഫ.ജെ.എ.കരണിന്‍റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിക്കുകയുണ്ടായി. ഹിന്ദുമതത്തെ രാഷ്ട്രീയ ശക്തിയാക്കി മാറ്റിയില്ലെങ്കില്‍ ഇടതുപക്ഷം ഇന്ത്യയില്‍ ശക്തിപ്പെടും എന്നായിരുന്നു ഈ സമിതി പെന്‍റഗണിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. ജനസംഘത്തിന്‍റെ രൂപീകരണത്തിന് തൊട്ടുമുമ്പായിരുന്നു ഈ റിപ്പോര്‍ട്ട് സമര്‍പ്പണം.സി.ഐ.എ.യും അമേരിക്കന്‍ കുത്തകകളും ചേര്‍ന്നു രൂപീകരിച്ച ഇന്ത്യ റിലീഫ് ആന്‍റ് ഡവലപ്മെന്‍റ് ഫണ്ട് വഴി കോടാനുകോടി ഡോളറാണ് സംഘപരിവാര്‍ കൂടാരങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. കാശ്മീരിലെ വിഘടനവാദികള്‍ക്ക് ഫണ്ടുകള്‍ വരുന്ന അതേ സംഘടനകള്‍ വഴി ഇവര്‍ക്കും ഫണ്ടെത്തുന്നുണ്ട് എന്നത് ഇന്ന് പരസ്യമാണ്. അന്താരാഷ്ട്ര ആയുധ കള്ളക്കടത്തുകാരന്‍ അദ്നാന്‍ ഹഷ്യോഗിയെ ആരതിയുഴിഞ്ഞ് സ്വീകരിച്ചത് ഇവരുടെ പ്രമുഖ നേതാക്കളാണ്. ബി.ജെ.പി.യുടെ ജനറല്‍ സെക്രട്ടറിയും എം.പി.യുമായിരുന്ന ജെ.കെ.ജെയിനിന്‍റെ വസതിയില്‍ അദ്ദേഹത്തിന്‍റെ ഭാര്യ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ആ സമയത്തുതന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതാണ്.
1993-ലെ മുബൈ സ്ഫോടനകേസിലെ പ്രതികള്‍ എന്നു സംശയിക്കപ്പെടുന്ന ദാവൂദ് ഇബ്രാഹിമിന്‍റെ സംഘാംഗങ്ങള്‍ക്ക് താവളമൊരുക്കികൊടുത്തതില്‍ ബി.ജെ.പി.സംഘപരിവാര്‍ നേതാക്കളുണ്ടെന്ന് ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടു തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി.എം.പി.യായിരുന്ന ബ്രിഷ് ഭൂഷണ്‍ ശരണ്‍ദാസിന് ടാഡ കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ രാജിവെപ്പിച്ചത്. പകരം ആ മണ്ഡലത്തില്‍ ഭാര്യക്ക് ടിക്കറ്റ് കൊടുക്കാനും ബി.ജെ.പി.മറന്നില്ല.
1998 ഫെബ്രുവരിയില്‍ ഇന്ത്യന്‍ സൈന്യം ആയുധ കള്ളക്കടത്തു നടത്തിയിരുന്ന ഒരു കപ്പല്‍ പിടിച്ചെടുക്കുകയും 8 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. 98 ജൂലൈ 27 ന് കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു അസാധാരണ സര്‍ക്കുലര്‍ 3 സൈനിക മേധാവികള്‍ക്ക് ലഭിച്ചു. ബംഗ്ലാദേശിലെ കോക്സ്ബസാറിലേക്ക് ആയുധങ്ങള്‍ കയറ്റിപ്പോകുന്ന കപ്പലുകള്‍ പരിശോധിച്ചുപോകരുത് എന്നതായിരുന്നു നിര്‍ദ്ദേശം. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കുമെതിരെ ഘോരഘോരം ശബ്ദിക്കുന്നവരുടെ തനിനിറമാണ് ഇത്തരം പ്രവൃത്തികളിലൂടെ പ്രകടമാകുന്നത്. മൂലധനസേവയും സാമ്രാജ്യത്വ സേവയും മുഖമുദ്രയാക്കി രാജ്യത്തെ ജാതിയുടേയും മതത്തിന്‍റേയും വിശ്വാസങ്ങളുടേയും പേരില്‍ ശിഥിലീകരിക്കാന്‍ ബദ്ധശ്രദ്ധരായിരിക്കുന്നു ഇത്തരക്കാരുടെ കാപട്യം, ദേശസ്നേഹികള്‍ പിച്ചിച്ചീന്തേണ്ടതുണ്ട്.
ഹിന്ദുരാഷ്ട്രനിര്‍മ്മിതിക്കായുള്ള ചുവടുവെയ്പുകള്‍
സമ്പദ്മേഖലയുടെ നിയന്ത്രണം നാടന്‍-വിദേശ കുത്തകകള്‍ക്ക് ഏല്പിച്ചുകൊടുക്കുമ്പോള്‍ മറുഭാഗത്ത് ആര്‍.എസ്.എസിന്‍റെ സ്വപ്നപദ്ധതിയായ ഹിന്ദുരാഷ്ട്രനിര്‍മ്മിതിക്കായുള്ള ആസൂത്രിത നീക്കങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ഒറ്റക്ക് ഭൂരിപക്ഷം നേടുകയും നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുകയും ചെയ്തതോടെ ഈ ലക്ഷ്യപ്രാപ്തിക്കുള്ള അവസരം ഒരുങ്ങിയെന്നാണ് സംഘപരിവാര്‍ കാണുന്നത്. അതുകൊണ്ടാണ് ആര്‍.എസ്.എസ്.മുഖപത്രം ഓര്‍ഗനൈസര്‍ മോഡിയുടെ പ്രധാനമന്ത്രി പദലബ്ധിയെ ഹിന്ദുപുനഃരുദ്ധാരണ വര്‍ഷമെന്ന് വിശേഷിപ്പിച്ചത്. പൃഥ്യുരാജ് ചൗഹാനുശേഷം ഡല്‍ഹി സിംഹാസനത്തില്‍ ഒരു ഹിന്ദുഭരണാധികാരി എത്തിയിരിക്കുന്നുവെന്ന് വിശ്വഹിന്ദുപരിഷത്ത് വിലയിരുത്തിയതും അതുകൊണ്ടുതന്നെയാണ്. ആര്‍.എസ്.എസ്. സ്ഥാപകന്‍ ഡോക്ടര്‍ ഹെഗ്ഡെവാര്‍ തങ്ങളുടെ ലക്ഷ്യം മറച്ചുവെച്ചിരുന്നില്ല. ڇഇന്ത്യയിലുടനീളം ഹിന്ദൂയിസം ക്രമീകരിക്കുന്ന വിധത്തില്‍ ഹിന്ദുധര്‍മ്മശാസ്ത്രത്തെ അടിസ്ഥാനമാക്കിയ ഒരു പദ്ധതിയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു. എന്നാല്‍ പഴയ ശിവജിയോ വര്‍ത്തമാനകാലത്തെ മുസ്സോളിനി, ഹിറ്റ്ലര്‍ പോലെയുള്ള ഒരു ഹിന്ദു ഏകാധിപതി നമ്മുടെ നാട്ടിലും ഉണ്ടാവാത്ത കാലം ഈ ആശയം സഫലീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഇന്ത്യയില്‍ അത്തരമൊരു ഏകാധിപതി ഉയര്‍ന്നുവരുന്നതുവരെ കാത്തിരിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. നാം ശാസ്ത്രീയമായ ഒരു പദ്ധതി ആവിഷ്ക്കരിച്ച് പ്രചാരണം സംഘടിപ്പിക്കണംڈ. 1934-ല്‍ ജനുവരി 30 നാണ് അദ്ദേഹം ഒരു പരിപാടിയില്‍ അദ്ധ്യക്ഷം വഹിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത്. ഹിന്ദുരാഷ്ട്ര ലക്ഷ്യംവെച്ച് അനേകം പരസ്യസംഘടനകളും അതിലുംകൂടുതല്‍ രഹസ്യസംഘടനകളും അവര്‍ രീപീകരിച്ചു. ഈ സംഘടനകളിലൂടെ വര്‍ഗ്ഗീയ വല്‍ക്കരണത്തിനുള്ള വിഷവിത്തുകള്‍ വിതച്ച് സാമൂഹിക അന്തരീക്ഷത്തെ വിഷലിപ്തമാക്കി. ഇപ്പോള്‍ ഭരണസ്വാധീനം ഉപയോഗിച്ച് ഈ കുടില ലക്ഷ്യം നേടാനുള്ള തീവ്രശ്രമത്തിലാണവര്‍. ഹരിദ്വാറിലെ പതഞ്ജലി യോഗപീഠത്തില്‍ ഉത്തരാഖണ്ഡിലെ ഹിന്ദുക്കള്‍ക്കായി നടത്തിയ ശിബിരത്തില്‍ ആര്‍.എസ്.എസ്. മേധാവി മോഹന്‍ഭഗത് ഇങ്ങനെ പറഞ്ഞു. ڇകൊള്ളാവുന്ന ഒരു വ്യക്തിയെ നാം കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ അതുമാത്രം പോരാ. ഹിന്ദു സമുദായം മുഴുവന്‍ ജാഗരൂകരാകേണ്ടതുണ്ട്. ഹിറ്റ്ലറും മുസ്സോളിനിയും പോലുള്ള ഏകാധിപതികള്‍ക്കായി കാത്തിരുന്ന സംഘപരിവാര്‍ സംഘടനകള്‍ ഇന്ന് ഹര്‍ഷപുളകിതരാണ്. മോഡി ആദര്‍ശ ഗ്രാമമായി തെരഞ്ഞെടുത്ത് വാരണാസിയിലെ ജയപുരം ഗ്രാമത്തില്‍ ന്യൂനപക്ഷങ്ങളില്‍പെട്ട ആരുമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അവരുടെ സ്വപ്നത്തിലെ ന്യൂനപക്ഷങ്ങളില്ലാത്ത അഥവാ ഉണ്ടെങ്കില്‍ തന്നെ രണ്ടാംതരം പൗരന്മാരായി കഴിയേണ്ടിവരുന്ന ഒരു ഭാവി ഭാരതത്തെയാണ് അവര്‍ സ്വപ്നം കാണുന്നത്. ഇതിനുള്ള ചുണ്ടുപലകയാണ് ജയപുരം ഗ്രാമത്തിന്‍റെ തെരഞ്ഞെടുപ്പ്.
ഭരണത്തിലിടപെടുന്ന ആര്‍.എസ്.എസ്.
മോഡി പ്രധാനമന്ത്രിയായ ഉടനെ ആര്‍.എസ്.എസ്. നേതാക്കളായ കൃഷ്ണഗോപാലും സുരേഷ് സോണിയും കേന്ദ്ര കൃഷി, ഊര്‍ജ്ജം, തൊഴില്‍, പരിസ്ഥിതി മന്ത്രിമാരെ വിളിച്ച് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനും രണ്ടാഴ്ച മുന്‍പ് സുപ്രധാന പദവികള്‍ വഹിക്കുന്ന 60 പ്രമുഖരെ ആര്‍.എസ്.എസ്. മേധാവി നേടിട്ടു ക്ഷണിച്ച് ചര്‍ച്ചചെയ്യുകയുണ്ടായി. 2017 സെപ്തംബറില്‍ നയതന്ത്ര പ്രമുഖരുമായി മോഹന്‍ഭഗത് കൂടിക്കാഴ്ച നടത്തി. അതിനുപിന്നാലെ ആര്‍.എസ്.എസ്. ഡല്‍ഹി ഘടകത്തിന്‍റെ മുന്‍കയ്യില്‍ څവിശേഷ് സംബര്‍ക്ക്چ എന്ന പേരില്‍ പ്രമുഖരെ വീണ്ടും വിളിച്ചുവരുത്തി മോഹന്‍ ഭഗത് സംസാരിച്ചു. ജവഹര്‍ലാല്‍ നെഹ്റു, ഡെല്‍ഹി സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച്, ദി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് മേധാവിമാര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടര്‍, സ്റ്റീല്‍ ഓതോറിറ്റി ഓഫ് ഇന്ത്യ, ദി നാഷ്ണല്‍ തെര്‍മര്‍ പവര്‍ കോര്‍പ്പറേഷന്‍, റെയില്‍വെ ബോര്‍ഡ്, ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ന്‍റെ മേധാവി എന്നിവരുമായി ഈ വര്‍ഷവും ചര്‍ച്ചകള്‍ നടത്തി. ഭരണഘടനാപരമായി ഒരു പദവിയും വഹിക്കാത്ത ആര്‍.എസ്.എസ്.മേധാവിയുടെ വിജയദശമി പ്രസംഗങ്ങള്‍ ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്യുന്നു. ഭരണഘടനാസ്ഥാപനങ്ങളെ തങ്ങളുടെ വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കുന്നതിനുള്ള ഉപകരണങ്ങളാക്കി മാറ്റുകയാണ്.കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കോര്‍പ്പറേറ്റുകളുടെ ഭരണം
2012 ലെ മാര്‍ച്ച് ലക്കം ടൈം വാരികയിലെ ഒരു ലേഖനത്തില്‍ മോഡിയെന്നാല്‍ കച്ചവടം എന്നെഴുതിയിരുന്നു. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളാണ് ഇത്തരമൊരു പരാമര്‍ശത്തിന് ആധാരമായത്. മോഡി പ്രധാനമന്ത്രിയായതോടെ ഇത്തരം കച്ചവടം പൊടിപൊടിക്കുകയാണ്. ബാങ്കും ഇന്‍ഷൂറന്‍സും റെയില്‍വെയും ടെലികോമും മാത്രമല്ല സര്‍ക്കാര്‍ ആശുപത്രികള്‍ വരെ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുളള ശ്രമമാണ് നടക്കുന്നത്. 2014 സെപ്തംബര്‍ 24 ന് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസ് അതോറിട്ടി ഒരു ഉത്തരവിലൂടെ പിന്‍വലിച്ചു. ഇതുമൂലം 8500 രൂപ വിലയുണ്ടായിരുന്ന കാന്‍സര്‍ മരുന്നിന്‍റെ വില 1,08,000 രൂപയായി ഉയര്‍ന്നു. 2014 ഒക്ടോബറില്‍ ഡീസല്‍വില നിയന്ത്രിക്കുവാനുള്ള അധികാരം കമ്പനികള്‍ക്കു നല്‍കി. 2017 ജൂണ്‍ 16 മുതല്‍ ദിവസവും വില നിര്‍ണ്ണയിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക് നല്‍കയിതുമൂലം കോടാനുകോടി രൂപയാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും, എണ്ണകമ്പനികളും പിഴിഞ്ഞൂറ്റിയത്. 56,000 കോടി ആസ്തിയുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് വെറും 560 കോടി രൂപക്കാണ് റിലയന്‍സിന് കൈമാറാന്‍ പോകുന്നത്. ഹിമാലയ മലനിരകളില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കുള്ള വാഹനങ്ങളും ഉപകരണങ്ങളും ഉണ്ടാക്കുന്ന കമ്പനി സ്വകാര്യവല്‍ക്കരിച്ചു. പ്രതിരോധത്തിനാവശ്യമുള്ള തന്ത്രപ്രാധാന്യമുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍പോലും സ്വകാര്യമേഖലക്ക് കൈമാറിക്കഴിഞ്ഞു.
2017 മാര്‍ച്ചില്‍ ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു ڇഇന്ത്യ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഒന്നിച്ചാല്‍ നിലനില്‍ക്കാമെന്നും ഭിന്നിച്ചാല്‍ ശിഥിലമാകാമെന്നുമാണ്. ഐക്യത്തോടെ നില്ക്കാതിരുന്നപ്പോഴൊക്കെ എങ്ങനെ നാം തകര്‍ന്നുവെന്നും ഒന്നിച്ചു പ്രവര്‍ത്തിച്ചപ്പോഴൊക്കെ നാം എങ്ങനെ അത്ഭുതങ്ങള്‍ നേടിയെടുത്തുവെന്നും ഭൂതകാലം പറഞ്ഞുതരുന്നുണ്ട്ڈ. കന്നുകാലികളുടെ പേരിലും ദളിതരായതിന്‍റെ പേരിലും മനുഷ്യരെ വേട്ടയാടിക്കൊല്ലാന്‍ ഒത്താശ ചെയ്തുകൊടുത്ത് സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്ന സംഘപരിവാര്‍ നടപടികള്‍ക്കെതിരായുള്ള പരോക്ഷ വമിര്‍ശനമാണ് അദ്ദേഹം തൊടുത്തുവിട്ടത്. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ അവസ്ഥ ക്രൂരവും ലജ്ജിപ്പിക്കുന്നതുമാണ് എന്നാണ് ആംനസ്റ്റി ഇന്‍റര്‍നാഷ്ണലിന്‍റെ ജനറല്‍ സെക്രട്ടറി സെലിന്‍ ഷെട്ടി പ്രസ്താവിച്ചത്.
അമേരിക്കയിലെ സുപ്രസിദ്ധ എഴുത്തുകാരന്‍ മാര്‍ക്ക്ട്വയിന്‍ മസ്സൂറിയിലെ വംശീയ കലാപത്തെ തുടര്‍ന്ന് 1901-ല്‍ ഇങ്ങനെ എഴുതി. ڇകറുത്തവരായതുകൊണ്ടുമാത്രം ഒരു വിഭാഗം ജനതയെ സംഘംചേര്‍ന്ന് അരിഞ്ഞു വീഴ്ത്തുന്നതാണ് എന്‍റെ രാജ്യമെന്നു പറയുന്നതില്‍ എനിക്കു ദുഃഖമുണ്ട്. ഞാന്‍ അമേരിക്കയെ United states of Lincherdom (സംഘം ചേര്‍ന്ന് തല്ലിക്കൊല്ലുന്നവരുടെ രാജ്യം) എന്നാണ് വിളിക്കുക.ڈ മാര്‍ക്ക് ട്വയിന്‍ വിശേഷിപ്പിച്ചതുപോലെ സംഘകൊലകള്‍ രാജ്യത്തെമ്പാടും വര്‍ദ്ധിക്കുകയാണ്. ഫിനാന്‍സ് മൂലധനവും വര്‍ഗ്ഗീയ ശക്തികളും കൈകോര്‍ത്ത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ അസ്ഥിവാരമിളക്കുമ്പോള്‍ ദേശാഭിമാനശക്തികള്‍ കൈകോര്‍ക്കേണ്ടതുണ്ട്. നവലിബറലിത്തിന്‍റെ ഫലം അസമത്വത്തിന്‍റെ ഭയാനകമായ വളര്‍ച്ചയാണ് എന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്ന ഈ വേളയില്‍ ആഗോളവല്‍ക്കരണ നയങ്ങളും വര്‍ഗ്ഗീയ ഫാസിസവും ശക്തിപ്പെടുത്തുന്ന മോഡി ഭരണത്തെ തൂത്തെറിയാന്‍ രംഗത്തിറങ്ങുക എന്നതാണ് ഇന്നത്തെ അടിയന്തിര കടമ.