ഇടതുപക്ഷത്തിനെയാകെ പിടികൂടിയിരിക്കുന്നത് കോർപ്പറേറ്റിസ്റ്റ് വെൽഫയറിസത്തിന്റെ വർഗ്ഗ സഹകരണവാദ കാഴ്ച്ചപ്പാട്-Fredy K Thazhath

                                  ചരിത്രത്തിൽ വീരനായകർ ഇല്ല,  പാടില്ല, ജനങ്ങളാണ് ചരിത്രം എന്നത് പ്രഖ്യാപിച്ചു കൊണ്ട് ,

ചരിത്രത്തിൽ പ്രതിനായകർ ഉണ്ട്, അവരെ നുളളിയെറിയുക എന്ന് പ്രഖ്യാപിക്കുക.

ഇതിലെ തിരഞ്ഞെടുപ്പും  ആത്മനിഷ്ഠ രചനാവായനകളും നോക്കുക.

വികലമായ ചരിത്രബോധത്തിന്റെ വക ഏറ്റവും വലിയ വിരോധാഭാസമാണ് ഇത്.

1920കൾ, 30 കൾ, 40 കൾ എന്നീ മൂന്ന് പതിറ്റാണ്ടുകളിലെ സ്ഥിതി ഇതായിരുന്നു.:

 പ്രതിവിപ്ലവം, ഫാഷിസം, യുദ്ധം എന്നിവയ്ക്ക് നടുവിലാണ് :-

1 ) സോഷ്യലിസ്റ്റ് നിർമ്മാണ പ്രക്രിയ ആരംഭിക്കണോ? വേണ്ടയോ?

2) സോഷ്യലിസ്റ്റ് നിർമ്മാണ പ്രക്രിയയിൽ ക്യാപ്പിറ്റലിസത്തെ, ബൂർഷ്വാ സ്വത്തുടമ ബന്ധത്തെ, മാർക്കറ്റിനെ ഉപയോഗിക്കുന്ന രീതിയാണോ ഉത്പ്പാദനത്തിന്റെ സാമൂഹ്യ വൽക്കരണമാണോ ഊന്നേണ്ടത്? 

എന്നീ കാതലായ 2കാര്യങ്ങളിൽ ശക്തമായ ആശയസമരം നടന്നത്. 

അത് സ്റ്റാലിൻ ഏകപക്ഷീയമായി ശത്രുതാപരമാക്കി മാറ്റി എന്നത്  ചരിത്രത്തിന്റെ പാക്ഷികരചന മാത്രമാണ്‌.

അതുകൊണ്ടാണ് പ്രശസ്ത ചരിത്രകാരനായ എറിക് ഹോബ്സ് ബോം ആന്റി സ്റ്റാലിനിസത്തെ തരിമ്പും അംഗീകരിക്കാത്തത്.

നമ്മുടെ വർത്തമാനകാലത്ത് ഏറ്റവും പ്രസക്തമായ ആശയസമരത്തിനാണ് ലെനിനും തുടർന്നു സ്റ്റാലിനും നേതൃത്വം നൽകിയത്. 

യഥാർത്ഥത്തിൽ ലെനിനും സ്റ്റാലിനും അല്ല ആ സമരങ്ങൾ പല സന്ദർഭങ്ങളിലും ആരംഭിച്ചത്.

 പലപ്പോഴും, പല സന്ദർഭങ്ങളിൽ ഇടതുപക്ഷ സഖാക്കൾ ആരംഭിച്ച സമരത്തിലേക്ക് നേതൃ ശക്തിയായി അവർ വരികയാണുണ്ടായത്.

ബുക്കാറിനിസത്തിനെതിരായ സമരത്തില്‍  ശക്തമായ നേതൃത്വം സഖാവ് സ്റ്റാലിൻ നൽകിയെന്നത് ശരിയാണെങ്കിൽ കൂടി.

 'ഒച്ചിന്റെ വേഗതയിൽ സോഷ്യലിസം' / 'Socialism at Snail's pace'  എന്നത് വർഗ്ഗ സഹകരണ കാഴ്ച്ചപ്പാടും പ്രയോഗവുമായിരുന്നു.

അതായത് , വെൽഫയർ സ്റ്റേറ്റിന്റെ / ക്ഷേമരാഷ്ട്രത്തിന്റെ പതിയെ പതിയെയുള്ള വികാസമാണ് സോഷ്യലിസ്റ്റ് നിർമ്മിതി എന്ന കാഴ്ച്ചപ്പാടും പ്രയോഗവുമായിരുന്നു ബുക്കാറിനും കൂട്ടരും മുന്നോട്ടുവച്ചത്.

ഇന്ന്, ഇടതുപക്ഷത്തിനെയാകെ പിടികൂടിയിരിക്കുന്ന കോർപ്പറേറ്റിസ്റ്റ് വെൽഫയറിസത്തിന്റെ വർഗ്ഗ സഹകരണവാദ കാഴ്ച്ചപ്പാടും ഇതുതന്നെയാണ്.

 മുതലാളിത്തത്തെ നിയന്ത്രിതമായി നിലനിർത്തിക്കൊണ്ടേ പതുക്കെപ്പതുക്കെ സോഷ്യലിസത്തിലേക്ക് പോകാവൂ എന്നതായിരുന്നു ബുക്കാറിനിസത്തിന്റെ ഉള്ളടക്കം .

ഫിനാൻസ് മൂലധനത്തിന്റെയും കുത്തക ബൂർഷ്വാസിയുടേയും നിലനിൽപ്പിനെ ഉച്ഛാടനം ചെയ്യുന്ന സന്ദർഭത്തിൽ ആരംഭിക്കുന്ന കുത്തകേതര ബൂർഷ്വാ + പെറ്റി ബൂർഷ്വാ താത്പ്പര്യങ്ങളുടെ പ്രാതിനിധ്യമാണ് ബുക്കാറിനിസത്തിലൂടെ പ്രകാശനം തേടിയത്.

ഇവിടെ, ഇന്ത്യയിൽ, അത് കോർപ്പറേറ്റ് മുതലാളിത്തവും ഫിനാൻസ് മൂലധന അധിനിവേശവുമായി സമാധാനപരമായി സഹവർത്തിച്ചു കൊണ്ടാണ് എന്നു മാത്രം.