കള്ള
സത്യവാങ്മൂലം പിൻവലിക്കുക
സഖാവ് വറുഗീസിനെ
പോലീസ് കസ്റ്റഡിയിൽ വെച്ച്
കൊലപ്പെടുത്തിയ
തിന് ലക്ഷ്മണയെ
ശിക്ഷിച്ചു കൊണ്ട് C
B I കോടതി 2010 ഒക്ടോബർ 28ന്
വിധി
പ്രസ്താവിക്കുകയുണ്ടായി.
ഭരണകൂടം
നടത്തിയ കൊലപാതകത്തിന് നഷ്ട
പരിഹാരം
ആവശ്യപ്പെട്ടുകൊണ്ട്
വറുഗീസിന്‍റെ കുടുംബാംഗങ്ങൾ
സമർപ്പിച്ച
നഷ്ടപരിഹാരകേസിൽ
വസ്തുതയ്ക്കും സത്യത്തിനും
നിരക്കാത്തപ്രസ്താവന
യാണ്സർക്കാർ
സമർപ്പിച്ചത്.
കൊടുംകുറ്റവാളിയും,
കൊള്ളക്കാരനുമായാണ്
മഹാനായ
ആവിപ്ലവകാരിയെവിശേഷിപ്പിച്ചത്.
വയനാട്ടിലെ
ആദിവാസികളുടെ അടിമത്ത്വം
അവസാനിപ്പിക്കാൻ
പോരാടിയ
വിപ്ലവനായകന്‍റെ രക്തസാക്ഷിത്വമാണ്
ഇതിലൂടെ അപമാനിക്കപ്പെട്ടത്.
ഇതു കൂടാതെ
സുപ്രീംകോടതിയിൽ അപ്പീൽ
നിലനിൽക്കുന്നതിനാൽ ഇതു
പരിഗണിക്കാൻകഴിയില്ല
എന്ന കള്ളസത്യവാങ്ങ്മൂലം
നൽകിയിരിക്കുകയാണ്.
ലക്ഷ്മണയെ
പ്രായത്തിന്‍റെആനുകൂല്യംനൽകി
ഗവർണ്ണറുടെപ്രത്യേകഅധികാരം
ഉപയോഗിച്ച്UDF
സർക്കാർ
ജയിൽ വിമുക്തനാക്കിയശേഷം
2016 ആദ്യം
തന്നെ
ലക്ഷ്മണ
സുപ്രീംകോടതിയിലെ
അപ്പീൽപിൻവലിച്ചിരുന്നു.
ഈ വസ്തുതകൾ
ഒന്നുംപരിഗണിക്കാതെ
സത്യവിരുദ്ധവും,
ചരിത്രവിരുദ്ധവും
ഇടതുപക്ഷമൂല്യ
ങ്ങൾക്ക്നിരക്കാത്തതുമായ
സർക്കാർ നൽകിയ കള്ള സത്യവാങ്ങ്മൂലം
ഉടൻ പിൻവലിച്ച് പുതിയ
സത്യവാങ്ങ്മൂലം സമർപ്പിക്കണം
എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
2 MARCH 2017 പി.സി
ഉണ്ണിചെക്കന്‍
എറണാകുളം സംസ്ഥാന
സെക്രട്ടറി